പത്തനംതിട്ട ജില്ലയിലെ പന്തളം കുളനടയില് പ്രവര്ത്തിക്കുന്ന കുടുംബശ്രീ പ്രീമിയം കഫെയില് ജില്ലയിലെ വിവിധ കുടുംബശ്രീ സംരംഭങ്ങളില് നിന്നുള്ള വൈവിധ്യമാര്ന്ന ഉത്പന്നങ്ങള് ലഭ്യമാക്കുന്ന 'കുടുംബശ്രീ ഷോപ്പി' പ്രവര്ത്തനം ആരംഭിച്ചു. ഷോപ്പിയുടെ ഉദ്ഘാടനം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് എച്ച്. ദിനേശന് ഐ.എ.എസ് നിര്വഹിച്ചു.
കരകൗശല വസ്തുക്കള്, ബാഗുകള്, പലഹാരങ്ങള്, മസാല പൊടികള്, ലോഷനുകള്, വിവിധതരം അച്ചാറുകള്, കളിമണ് പാത്രങ്ങള്, മ്യൂറല് പെയിന്റിങ്ങുകള്, നെറ്റിപ്പട്ടങ്ങള്, ആഭരണങ്ങള് തുടങ്ങിയവയെല്ലാം ഷോപ്പിയില്ലഭ്യമാണ്. പന്തളം വലിയ കോയിക്കല് ക്ഷേത്രത്തിന് എതിര്വശമായി സ്ഥിതി ചെയ്യുന്ന പ്രീമിയം കഫെ 2024 നവംബര് 27നാണ് പ്രവര്ത്തനം ആരംഭിച്ചത്.
- 1 view
Content highlight
prmium cafe