പതിനാറാം അന്താരാഷ്ട്ര നാടകോത്സവത്തിന്റെ (ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള- ഇറ്റ്‌ഫോക്) ഭാഗമായി കേരള സംഗീത നാടക അക്കാഡമി കോമ്പൗണ്ടില്‍ കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് തുടക്കമായി. കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്ന ഭക്ഷ്യമേളയുടെ ഉദ്ഘാടനം റവന്യൂ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ നിര്‍വഹിച്ചു.
എട്ട് കഫേ യൂണിറ്റുകള്‍ ഒരുക്കുന്ന തേങ്ങാ ചോറ് , കാസർഗോഡ് ചറുമുറു, അട്ടപ്പാടി വനസുന്ദരി, ജ്യൂസുകൾ, സ്നാക്സ്, ദോശകൾ,
കപ്പ വിഭവങ്ങൾ...ഇങ്ങനെ വൈവിധ്യമാർന്ന രുചികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഫുഡ്കോർട്ടിൽ 100 ലേറെ പേര്‍ക്ക് ഒരേ സമയം ഇരുന്ന് കഴിക്കാനാകും. ഫെബ്രുവരി ഒന്ന് വരെയാണ് മേള. ഇത് തുടർച്ചയായ നാലാം വർഷമാണ് ഇറ്റ്‌ഫോക്കിൽ തൃശ്ശൂർ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ കുടുംബശ്രീ ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്.
- 2 views



