പ്രായത്തിന് ഇവിടെ സ്ഥാനം പടിക്ക് പുറത്ത് ആടിയും പാടിയും വയോജനങ്ങള്‍ ആഘോഷമാക്കിയ പാലക്കാട്ടെ നല്ലേപ്പള്ളിയുടെ 'നാട്ടരങ്ങ് 2023'

Posted on Tuesday, July 11, 2023
വയോജനങ്ങള്ക്ക് മാത്രമായി ഒരു കലോത്സവം. മത്സരബുദ്ധിയില്ലാതെ, വേദിയില് കയറുന്ന ഏവരേയും പ്രോത്സാഹിപ്പിച്ചും അവരോട് ഒന്നു ചേര്ന്ന് ആടിയും പാടിയും ആഘോഷമാക്കിയ ഒരു സൂപ്പര് കലോത്സവം. അതായിരുന്നു പാലക്കാട് ജില്ലയിലെ നല്ലേപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച 'നാട്ടരങ്ങ് 2023' കലോത്സവം. 60 മുതല് 80 വയസ്സ് വരെ പ്രായമുള്ളവരാണ് ഈ വയോജന കലോത്സവത്തിന്റെ ഭാഗമായത്!
 
വയോജനങ്ങള്, ഭിന്നശേഷി വിഭാഗങ്ങള്, ട്രാന്സ്ജെന്ഡേഴ്സ് എന്നീ വിഭാഗങ്ങളുടെ മുഖ്യധാരാവത്ക്കരണം ലക്ഷ്യമിട്ട് കുടുംബശ്രീ നടപ്പിലാക്കുന്ന റിലേഷന്ഷിപ്പ് കേരള പദ്ധതിയുടെ ഭാഗമായാണ് നല്ലേപ്പള്ളി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഇങ്ങനെയൊരു കലോത്സവം സംഘടിപ്പിച്ചത്. വയോജന അയല്ക്കൂട്ടങ്ങളുടെ ശാക്തീകരണം, കാര്യശേഷി വികസനം, അംഗങ്ങളുടെ കലാപരമായ കഴിവുകള് പരിപോഷിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് കലോത്സവത്തിനുണ്ടായിരുന്നത്.
 
സിനിമാ ഗാനാലാപനം, സിനിമാ നൃത്തം, കൊള്ളിപ്പാട്ട് പോലെ പണ്ട് കാലങ്ങളില് പഠിച്ച വിവിധ കലാരൂപങ്ങള്, സ്‌കിറ്റ്, പൊറാട്ട് നാടകം, ഭക്തിഗാനം എന്നീ ഇനങ്ങളെല്ലാമാണ് കലോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ചത്. 170ഓളം വയോജനങ്ങള് കലോത്സവത്തിന്റെ ഭാഗമായി. അവര്ക്ക് സമ്മാനങ്ങളും നല്കി. പുരുഷന്മാരും സ്ത്രീകളും ഉള്പ്പെടെ 450 പേരാണ് പഞ്ചായത്തിലെ വയോജന അയല്ക്കൂട്ടങ്ങളുടെ ഭാഗമായുള്ളത്.
 
നല്ലേപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനിഷ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്വഹിച്ചു. വൈസ് പ്രസിഡന്റ് സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങില് കുടുംബശ്രീ സി.ഡി.എസ് ചെയര്പേഴ്സണ് അനിത സ്വാഗതം ആശംസിച്ചു. കുടുംബശ്രീ ബ്ലോക്ക് കോ-ഓര്ഡിനേറ്റര് രഞ്ജിനി പദ്ധതി വിശദീകരണം നടത്തി. സി.ഡി.എസ് വൈസ് ചെയര്പേഴ്സണ് ഷെല്വം നന്ദി പറഞ്ഞു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്, സി.ഡി.എസ് അംഗങ്ങള്, കുടുംബശ്രീ ഉദ്യോഗസ്ഥര് തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു.
 
nttrngu

 

Content highlight
Elderly NHG art art fest palakkad nallepilly