news

നിലം നികത്തിയ സ്ഥലത്ത് വീട് വച്ചതിനു ശേഷം 10 വര്‍ഷത്തേക്ക് ഉപയോഗ മാറ്റം വരുത്തരുത് എന്ന് നിഷ്കര്‍ഷിക്കുന്ന സര്‍ക്കുലറുകള്‍ പിന്‍ വലിച്ചതിനു സ്പഷ്ടീകരണം

Posted on Tuesday, July 17, 2018

സര്‍ക്കുലര്‍ 395/ആര്‍എ1/2017/തസ്വഭവ തിയ്യതി 05/07/2018

നിലം നികത്തിയ സ്ഥലത്ത് വീട് വച്ചതിനു ശേഷം 10 വര്‍ഷത്തേക്ക് ഉപയോഗ മാറ്റം വരുത്തരുത് എന്ന് നിഷ്കര്‍ഷിക്കുന്ന സര്‍ക്കുലറുകള്‍ പിന്‍ വലിച്ചതിനു സ്പഷ്ടീകരണം

 

 

 

 

 

 

 

 

 

 

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നവരുടെ പരിശോധനയും പെന്‍ഷന്‍ മാനദണ്ഡങ്ങളുടെ പരിഷ്കരണവും –പുതിയ അപേക്ഷകര്‍ക്ക് ഡാറ്റാ എന്‍ട്രി അനുവദിക്കലും –അനുമതി നല്‍കി ഉത്തരവ്

Posted on Friday, July 13, 2018

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നവരുടെ പരിശോധനയും പെന്‍ഷന്‍ മാനദണ്ഡങ്ങളുടെ പരിഷ്കരണവും –പുതിയ അപേക്ഷകര്‍ക്ക് ഡാറ്റാ എന്‍ട്രി അനുവദിക്കലും –അനുമതി നല്‍കി ഉത്തരവ്

സ.ഉ(എം.എസ്) 241/2018/ധന Dated 06/07/2018

 

നഗരസഭകളിലെ മാലിന്യ സംസ്കരണം /കെട്ടിട നിര്‍മാണ അനുമതി നല്‍കല്‍ -സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നത് സംബന്ധിച്ച് പ്രത്യേക ഓഡിറ്റ്‌ നിര്‍ദേശം

Posted on Thursday, July 12, 2018

സ.ഉ(ആര്‍.ടി) 1898/2018/തസ്വഭവ Dated 10/07/2018

നഗരസഭകളിലെ മാലിന്യ സംസ്കരണം /കെട്ടിട നിര്‍മാണ അനുമതി നല്‍കല്‍ -സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നത് സംബന്ധിച്ച് പ്രത്യേക ഓഡിറ്റ്‌ നിര്‍ദേശം നല്‍കി ഉത്തരവ് 

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി-ഏകദിന ശില്പശാല

Posted on Wednesday, July 11, 2018

 

Ayyankaali-Seminar

 

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ഏകദിന ശില്പശാല തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ ഒളിയമ്പിയ ചേമ്പറില്‍ വച്ച് നടന്നു. ശില്പശാല ബഹു.തദ്ദേശ സ്വയംഭരണ ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ ഉത്‌ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഹരിതകേരള മിഷന്‍ , പി.എം.എ.വൈ. പദ്ധതികള്‍ എന്നിവ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതികളുടെ സഹായത്തോടെ നടപ്പിലാക്കുവാന്‍ നഗരസഭകള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും പി.എം.എ.വൈ., ലൈഫ് പദ്ധതികള്‍ ഗുണഭോക്താക്കളായ തൊഴില്‍ കാര്‍ഡ് ഉള്ള എല്ലാ തൊഴിലുറപ്പ് ഗുണഭോക്താക്കള്‍ക്കും സംസഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള 90 ദിവസത്തെ തൊഴില്‍ നല്‍കുന്നതിന് നഗരസഭകള്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. നഗരപ്രദേശങ്ങളില്‍ രണ്ടിലധികം കറവപ്പശുക്കളെ വളര്‍ത്തുന്നവരെ കൂടി നഗരതൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതാണെന്ന് മന്ത്രി അറിയിച്ചു. മേയേഴ്സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ശ്രീ.തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരകാര്യ ഡയറക്ടര്‍ ശ്രീമതി.ആര്‍ .ഗിരിജ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. തൊഴിലുറപ്പ് സംസ്ഥാന കൗണ്‍സില്‍ അംഗം ശ്രീ.എസ്.രാജേന്ദ്രന്‍ വിഷയം അവതരിപ്പിച്ചു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംശയങ്ങള്‍ക്ക് ഗ്രാമവികസനവകുപ്പ് ഡെപ്യൂട്ടി ഡെവലപ്പ്മെന്റ് കമ്മീഷണര്‍ ശ്രീ.എസ്.ബാലചന്ദ്രന്‍ മറുപടി നല്‍കി. യോഗത്തില്‍ തിരുവനന്തപുരം മേയര്‍ അഡ്വ.വി.കെ.പ്രശാന്ത്, മുനിസിപ്പല്‍ ചേമ്പര്‍ ചെയര്‍മാന്‍ശ്രീ.വി.വി.രമേശ് എന്നിവര്‍ സംസാരിച്ചു. നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ ശ്രീ.ബി.കെ.ബാലരാജ് നന്ദി രേഖപ്പെടുത്തി.

കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ വിവിധ തസ്തികകളിലെ ജീവനക്കാരുടെ സ്ഥലം മാറ്റം

Posted on Tuesday, July 3, 2018

സര്‍ക്കാര്‍ ഉത്തരവിലെ സ്ഥലംമാറ്റ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ വിവിധ തസ്തികകളിലെ ജീവനക്കാരുടെ സ്ഥലം മാറ്റം അനുവദിക്കുന്നതിനുള്ള അന്തിമ ക്യൂ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ സ്ഥലംമാറ്റം നല്‍കി ഉത്തരവായിരിക്കുന്നു. ഈ കരടു ഉത്തരവിന്മേല്‍ ആക്ഷേപം ഉള്ളവര്‍ തങ്ങളുടെ ആക്ഷേപം https://hr.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കേണ്ടതാണ്. വസ്തുനിഷ്ഠമായ ആക്ഷേപങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. 

സ്ഥലംമാറ്റ ഉത്തരവ്

ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ തസ്തികകളിലേക്ക് കരാര്‍ /ഡപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു

Posted on Tuesday, July 3, 2018

ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ തസ്തികകളിലേക്ക് കരാര്‍ /ഡപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിക്കുന്നു അപേക്ഷകള്‍ 10.07.2018 നു മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്

തസ്തികകള്‍

  • സിവില്‍ എഞ്ചിനീയര്‍ (കരാര്‍)
  • ആര്‍ക്കിടെക്ട് (ഡെപ്യുട്ടേഷന്‍)
  • സിവില്‍ എഞ്ചിനീയര്‍ (ഡെപ്യുട്ടേഷന്‍)
  • ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ (കരാര്‍)
  • വിശദ വിവരങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ കാണുക
Content highlight