news

ലൈഫ് മിഷൻ പാലക്കാട് ജില്ലാ കോ ഓർഡിനേറ്റർ തസ്തികയിലേക്ക് ഡപ്യുട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിക്കുന്നു

Posted on Wednesday, August 8, 2018

ലൈഫ് മിഷൻ  പാലക്കാട് ജില്ലാ കോ ഓർഡിനേറ്റർ  തസ്തികയിലേക്ക് ഡപ്യുട്ടേഷൻ   വ്യവസ്ഥയിൽ അപേക്ഷ ക്ഷണിക്കുന്നു -   അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ്  14     

നവകേരളം ശില്പശാല മാറ്റിവച്ചു

Posted on Tuesday, July 31, 2018

ഓഗസ്റ്റ്‌ മാസം 2, 3 തിയ്യതികളിലായി തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം ആഡിറ്റോറിയത്തില്‍ നടത്താനിരുന്ന  "നവകേരളം കര്‍മ്മ പരിപാടി - അവലോകനവും ഭാവി പരിപാടികളും" ദ്വിദിന ശില്പശാല കാലവര്‍ഷക്കെടുതി മൂലമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടത്തേണ്ടതുള്ളതിനാല്‍ മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.

Content highlight

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ - നിര്‍ദേശങ്ങള്‍

Posted on Thursday, July 26, 2018

സര്‍ക്കുലര്‍ 69/2018/ധന Dated 26/07/2018

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -പ്രായം തെളിയിക്കുന്നതിന് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും പുനര്‍വിവാഹം ചെയ്തവരെയും മരണപ്പെട്ടവരെയും ഒഴിവാക്കുന്നത് സംബന്ധിച്ചും നിര്‍ദേശങ്ങള്‍

നവകേരളം കർമ്മപദ്ധതി ശില്പശാല

Posted on Thursday, July 26, 2018

സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകളുടെ  വാർഷിക അവലോകനത്തിനും ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനും 2018 ആഗസ്റ്റ് 2,3 തീയതികളില്‍ ഒരു ദ്വിദിന ശില്പശാല തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടത്തുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ശില്പശാലയില്‍ മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, വകുപ്പു മേധാവികള്‍, വിവിധ മിഷന്‍ പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ 21000 ത്തോളം ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ശില്പശാല വിക്ടേഴ്സ് ചാനല്‍ വഴി തത്സമയം കാണുന്നതിന് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സൗകര്യമുണ്ടായിരിക്കും. പ്രേക്ഷകര്‍ക്കുണ്ടാകുന്ന അഭിപ്രായങ്ങളും സംശയങ്ങളും തത്സമയം ശില്പശാലയിലേക്ക് അറിയിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട് .

Navakeralam
Navakeralam
Navakeralam
Navakeralam