news

സിഖ് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

Posted on Wednesday, February 20, 2019

1909 ല്‍ അംഗീകാരം കിട്ടിയ ആനന്ദ്‌ വിവാഹ നിയമത്തിലൂടെയാണ് സിഖ് രീതിയിലുള്ള വിവാഹ ചട്ടങ്ങള്‍ക്ക് നിയമ സാധുത ലഭിക്കപ്പെട്ടത്‌. ആനന്ദ സമാഗമം എന്ന അര്‍ഥം വരുന്ന ആനന്ദ്‌ കരാജ് ഇപ്പോള്‍ സാര്‍വ്വത്രികമായി സിഖുകാര്‍ ആചരിച്ചു വരുന്നു. ഹിന്ദു വിവാഹത്തിന്‍ കീഴില്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കപ്പെടുന്നതുകൊണ്ട് സിഖുകാര്‍ക്ക് വിദേശത്ത് വച്ച് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ആയതിനാല്‍ ചുവടെയുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കുന്നതിനുവേണ്ടി പുറപ്പെടുവിക്കുന്നു.

  1. ഓരോ റവന്യൂ ജില്ലകളിലെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ 2014 ലെ കേരള ആനന്ദ്‌ വിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ക്ക് കീഴിലുള്ള സിഖ് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടിയുള്ള അതാതു ജില്ലകളിലെ ജില്ലാ രജിസ്ട്രാര്‍ (വിവാഹ രജിസ്ട്രാര്‍) ആയിരിക്കേണ്ടതാണ്.
  2. സിഖുകാര്‍ക്ക് ഹിന്ദു വിവാഹ നിയമത്തിനു പകരമായി ആനന്ദ്‌ വിവാഹ നിയമം അനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് ഹിന്ദു വിവാഹ നിയമത്തിന്‍ കീഴിലാകുന്നതിനു പകരം ആനന്ദ്‌ വിവാഹ നിയമത്തിന്‍ കീഴിലാക്കേണ്ടതുമാണ്.
  3. വിവാഹ രജിസ്ട്രാര്‍മാരുടെ പ്രാദേശിക അധികാര പരിധിയ്ക്കകത്ത് നടത്തപ്പെടുന്ന ആനന്ദ്‌ കരാജ് ചടങ്ങുകള്‍ മാത്രമേ സിഖ് വിവാഹങ്ങളായി രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ.

ആനന്ദ്‌ കരാജ് എന്നറിയപ്പെടുന്ന സിഖ് വിവാഹ ചടങ്ങുകള്‍ പ്രകാരം നടത്തുന്നതോ, മുറ പ്രകാരം നടന്നതായി കരുതുന്നതോ ആയ സിഖ് വിവാഹങ്ങളും, ടി വിവാഹ കര്‍മ്മം നടന്നതോ, നടന്നതായി കരുതുന്നതോ ആയ ദിവസം മുതല്‍ നിയമപരമായ പ്രാബല്യം ഉണ്ടായിരിക്കെണ്ടാതുമാണ്.  

സര്‍ക്കുലര്‍ നമ്പര്‍ 24457/ഇ2/2017/നിയമം തിയ്യതി 01/02/2019

2017-18 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകള്‍

Posted on Monday, February 18, 2019

സംസ്ഥാനതലം

മികച്ച ഗ്രാമപഞ്ചായത്ത്

  1. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്, കണ്ണൂര്‍ ജില്ല
  2. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്, എറണാകുളം  ജില്ല
  3. ചേമഞ്ചേരിയും ഗ്രാമപഞ്ചായത്ത്, കോഴിക്കോട്,  ജില്ല

മികച്ച ബ്ലോക്ക്‌ പഞ്ചായത്ത്

  1. നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌, തിരുവനന്തപുരം ജില്ല.
  2. പഴയന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌, തൃശൂർ ജില്ല 
  3. ളാലം ബ്ലോക് പഞ്ചായത്ത്‌, കോട്ടയം ജില്ല

മികച്ച ജില്ലാ പഞ്ചായത്ത്‌

  1. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌.
  2. കൊല്ലം ജില്ലാ പഞ്ചായത്ത്‌
  3. എറണാകുളം ജില്ലാ പഞ്ചായത്ത്‌

സംസ്ഥാനത്തില്‍ മികച്ച ഗ്രാമ/ബ്ലോക്ക്‌/ജില്ലാ പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം ലഭിച്ച പഞ്ചായത്തിന് 25 ലക്ഷം രൂപ, രണ്ടാം സ്ഥാനം ലഭിച്ച പഞ്ചായത്തിന് 20 ലക്ഷം രൂപ, മൂന്നാം സ്ഥാനം ലഭിച്ച പഞ്ചായത്തിന് 15 ലക്ഷം രൂപ പ്രത്യേക പദ്ധതി ധനസഹായവും, സ്വരാജ് ട്രോഫിയും, സാക്ഷ്യപത്രവും ലഭിക്കുന്നതാണ്.

സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള ഗ്രാമ പഞ്ചായത്തുകളെ ജില്ലാ തലത്തിലുള്ള മികച്ച പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുള്ള പട്ടികയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. ജില്ലാ തലത്തില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടിയ ഗ്രാമ പഞ്ചായത്തുകള്‍ക്ക് യഥാക്രമം 10 ലക്ഷം, 5 ലക്ഷം രൂപ വീതം പ്രത്യേക പദ്ധതി ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷിപത്രവും ലഭിക്കുന്നതാണ്.

മഹാത്മാ പുരസ്‌കാരം

മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതി നിര്‍വ്വഹണം 

  1. കൊടുമൺ ഗ്രാമ പഞ്ചായത്ത്, പത്തനംതിട്ട
  2. തുറയൂർ ഗ്രാമ പഞ്ചായത്ത്, കോഴിക്കോട് ജില്ല, ബുധനൂർ ഗ്രാമ പഞ്ചായത്ത് ആലപ്പുഴ എന്നിവര്‍ പങ്കിട്ടു;

2017-18 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകളെ തെരഞ്ഞെടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് സ.ഉ(ആര്‍.ടി) 329/2019/തസ്വഭവ Dated 15/02/2019

Content highlight

മലപ്പുറം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് ഉദ്ഘാടനം

Posted on Monday, February 18, 2019

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹമായ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് എന്ന ആഗ്രഹം സഫലമാകാൻ പോകുകയാണ്. സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ നാലുനിലകളിലായി മനോഹരമായി നിർമ്മിച്ച കെട്ടിടത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസിന് പുറമേ നഗര-ഗ്രാമാ സൂത്രണ വകുപ്പ്, സാമ്പത്തിക സ്ഥിതിവിവരവകുപ്പ് എന്നിവയുടെ ജില്ലാതല ഓഫീസുകളും ഹരിത കേരള മിഷൻ, ഇൻഫർമേഷൻ കേരള മിഷൻ എന്നിവയുടെ ജില്ലാതല ഓഫീസുകൾ കൂടി പ്രവർത്തിക്കും

Malappuram DPC Secretariat

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളൂടെ കൂടി സാമ്പത്തിക പങ്കാളിത്തത്തോടെയാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. 2019 ഫെബ്രു 23 ന് രാവിലെ 9.30ന് നടക്കുന്ന ആസൂത്രണ സമിതി ആസ്ഥാനമന്ദിരോദ്ഘാടനം ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശവകുപ്പ് മന്ത്രി ശ്രീ എ.സി മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും, ഉന്നത വിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ.കെ. ടി ജലീൽ മുഖ്യാഥിതിയാവും. മലപ്പുറം എം.എൽ എ ശ്രീ പി.ഉബൈദുള്ള ജില്ലയിലെ എം.പിമാരായ ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി, ശ്രീ ഇ.ടി.മുഹമ്മദ് ബഷീർ, ശ്രീ പി.വി അബ്ദുൾ വഹാബ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ജില്ലയിലെ എം.എൽ എ മാർ , ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, ജില്ല പഞ്ചായത്ത്, നഗര, ഗ്രാമ , ബ്ലോക്ക് ജനപ്രതിനിധികൾ, ജീവനക്കാർ , ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. സംസ്ഥാന ആസൂത്രണ ബോഡ് മെമ്പർ ഡോ. കെ.എൻ ഹരിലാൽ പ്രഭാഷണം നടത്തും.  ചിട്ടയായ സംഘാടനംകൊണ്ടും പങ്കാളിത്തം കൊണ്ടും ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ.പി ഉണ്ണികൃഷ്ണൻ ചെയർമാനായും ജില്ലാ കളക്ടർ ശ്രീ അമീത് മീണ ഐ.എ എസ് ജനറൽ കൺവീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു.