news

തദ്ദേശ തിരഞ്ഞെടുപ്പ് 2020: കരട് വോട്ടർപട്ടിക 20ന് പ്രസിദ്ധീകരിക്കും

Posted on Monday, January 20, 2020

സംസ്ഥാനത്തെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിൽ നിലവിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള കരട് 20ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. 941 ഗ്രാമപഞ്ചായത്ത് 86 മുനിസിപ്പാലിറ്റി 6 മുനിസിപ്പൽ കോർപ്പറേഷനുകളിലെ വോട്ടർപട്ടികയാണ് പുതുക്കുന്നത്. കരട് വോട്ടർപട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജനുവരി 20 മുതൽ ഫെബ്രുവരി 14 വരെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം.  അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും.  

2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാം. വോട്ടർപട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ, സ്ഥാനമാറ്റം എന്നിവ ആഗ്രഹിക്കുന്നവർക്കും അവസരം ലഭിക്കും.  പുതിയതായി പേര് ഉൾപ്പെടുത്തുന്നതിനും (ഫാറം 4) തിരുത്തുന്നതിനും (ഫാറം 6) പോളിംഗ് സ്റ്റേഷൻ/വാർഡ് മാറ്റത്തിനും (ഫാറം 7) ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. പേര് ഒഴിവാക്കുന്നതിന് ഫാറം അഞ്ചിൽ നേരിട്ടോ തപാലിലൂടെയോ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾ www.lsgelection.kerala.gov.in ലാണ് സമർപ്പിക്കേണ്ടത്.  

വോട്ടർപട്ടിക എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും www.lsgelection.kerala.gov.in ലും ലഭ്യമാണ്.  അംഗീകൃത ദേശീയ പാർട്ടികൾക്കും കേരള സംസ്ഥാന പാർട്ടികൾക്കും നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികൾക്കും പട്ടികയുടെ പകർപ്പ് സൗജന്യമായി ലഭിക്കും. മറ്റുള്ളവർക്ക് നിശ്ചിത നിരക്കിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കും.

ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ  അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ  അഡീഷണൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ. അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ നിശ്ചിത ദിവസത്തിനകം അപ്പീലുകൾ സമർപ്പിക്കാം.  പഞ്ചായത്തുകളെ സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ സംബന്ധിച്ച് നഗരകാര്യ റീജിയണൽ ഡയറക്ടർമാരുമാണ് അപ്പീൽ അധികാരികൾ. വോട്ടർപട്ടിക പുതുക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതല പ്രതിനിധികളുടെ യോഗം ജില്ലാ കളക്ടർമാർ കഴിഞ്ഞ ദിവസങ്ങളിൽ വിളിച്ചുചേർത്തിട്ടുണ്ട്.

www.lsgelection.kerala.gov.in

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച ഭേദഗതി നിര്‍ദേശങ്ങള്‍

Posted on Friday, January 17, 2020

സര്‍ക്കുലര്‍ 04/2020/ധന Dated 16/01/2020

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -പ്രായം തെളിയിക്കുന്നതിന് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും പുനര്‍ വിവാഹം ചെയ്തവരെയും മരണപ്പെട്ടവരേയും ഒഴിവാക്കുന്നത് സംബന്ധിച്ചും പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ഭേദഗതി

തദ്ദേശ സ്വയംഭരണ സ്ഥാപനതല ദുരന്തനിവാരണ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം

Posted on Wednesday, January 15, 2020

പ്രളയാനന്തര കാലത്തെ പുനര്‍ നിര്‍മ്മാണത്തോടൊപ്പം ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള തീവ്ര ശ്രമത്തിലാണ് നമ്മള്‍. ഇത് സാധ്യമാക്കാനായി ജനകീയാസൂത്രണ മാതൃകയില്‍ ജനാഭിപ്രായം സ്വരൂപിക്കാനായി നമ്മള്‍ പ്രത്യേക ഗ്രാമസഭ ചേരുകയാണ്. പ്രാദേശിക തലത്തില്‍ ദുരന്ത ലഘൂകരണ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ തലത്തില്‍ നടത്തേണ്ടതുണ്ട്. ഇതിനായി 2.46 ലക്ഷത്തോളം പ്രവര്‍ത്തകര്‍ക്ക് പരിശീലനം നടത്തിവരുകയാണ്.

ഫെബ്രുവരി ആദ്യ രണ്ട് ആഴ്ചകളിലായി വാര്‍ഡ്‌ / ഗ്രാമസഭകള്‍ ചേരുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനതല ദുരന്ത നിവാരണ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം ജനുവരി 21 ന് രാവിലെ 9 ന് തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നു. ബഹുമാനപ്പെട്ട തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കുന്നു. നമ്മുടെ ജീവനും സ്വത്തും പ്രകൃതിയും കാത്തു രക്ഷിക്കാന്‍ നടത്തുന്ന ഈ ജനകീയ പരിപാടിയുടെ ഭാഗമാക്കാനായി ഉദ്ഘാടന ചടങ്ങില്‍ താങ്കളുടെ സാന്നിധ്യം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Rebuild Kerala initiative Disaster Management project Inauguration

Rebuild Kerala initiative Disaster Management project Inauguration

Rebuild Kerala initiative Disaster Management project Inauguration

2019-20 വാര്‍ഷിക പദ്ധതി ഭേദഗതി 30.01.2020 വരെ

Posted on Thursday, January 16, 2020

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി ഭേദഗതി തിയതി 30.01.2020 വരെ നീട്ടിയിരിക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ 30.01.2020 നകം നടപടിക്രമങ്ങള്‍ പാലിച്ച് പ്രോജക്ടുകള്‍ ഡി പി സി യ്ക്ക് സമര്‍പ്പിക്കേണ്ടതാണ്

സാങ്കേതിക പദ്ധതികളുടെ പദ്ധതി ചെലവ് 2020 ജനുവരി 14 വരെ

Posted on Wednesday, January 15, 2020

Sl No LB Type LBs Dev Fund Expenditure Expenditure %
1 Grama Panchayat 941 135982.38 45196.96 33.24
2 Block Panchayat 152 41289.20 13228.85 32.04
3 District Panchayat 14 57279.58 16119.79 28.14
4 Muncipality 87 63241.52 17172.03 27.15
5 Corporation 6 59874.45 14634.36 24.44
6 Grand Total 1200 357667.14 106351.99 29.73

* Expenditure including treasury pending bills
** Amount in Lakhs

District wise

Sl No District Dev Fund Expenditure Expenditure %
1 Pathanamthitta 11972.17 4031.97 33.68
2 Malappuram 34787.78 11545.30 33.19
3 Idukki 20114.86 6602.09 32.82
4 Palakkad 33062.84 10709.46 32.39
5 Kozhikode 32031.68 10092.75 31.51
6 Kannur 22327.12 6949.11 31.12
7 Kasargod 13320.62 4118.62 30.92
8 Kollam 29317.81 8738.31 29.81
9 Kottayam 18670.58 5534.91 29.65
10 Alappuzha 19267.89 5317.02 27.60
11 Wayanad 11623.88 3189.82 27.44
12 Thiruvananthapuram 46152.70 12413.26 26.90
13 Thrissur 30399.78 8149.95 26.81
14 Ernakulam 34617.42 8959.42 25.88
15 Grand Total 357667.14 106351.99 29.73

മാലിന്യ സംസ്കരണത്തിലെ വിജയ മാതൃകകളുമായി ശുചിത്വ സംഗമം 15 മുതൽ

Posted on Monday, January 13, 2020

മാലിന്യ സംസ്കരണത്തിലെ വിജയ മാതൃകകളുമായി ശുചിത്വ സംഗമം 15 മുതൽ

മാലിന്യ സംസ്കരണ മേഖലയിലെ മാതൃകകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിന് ഹരിതകേരളം മിഷനും തദ്ദേശസ്വയംഭരണ വകുപ്പും ശുചിത്വമിഷനും സംയുക്തമായി ശുചിത്വസംഗമം സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് കനകക്കുന്നിൽ   നടക്കുന്ന സംഗമത്തിൽ    ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പൽ, കോര്‍പ്പറേഷന്‍ തലങ്ങളിലെ ജനപ്രതിനിധികളും സംസ്ഥാന, ദേശീയ അന്തര്‍ദേശീയതല വിദഗ്ധരും ഉള്‍പ്പെടെ 1500ലേറെ പ്രതിനിധികള്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് മാലിന്യ സംസ്കരണരംഗത്തെ മാതൃകകളും പ്ലാസ്റ്റിക്കിനു പകരമുള്ള ഉൽപ്പന്നങ്ങളും ഉള്‍പ്പെടുത്തി പ്രദര്‍ശന-വിപണന മേളയും സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി 15 മുതൽ   പ്രദര്‍ശനവും 21, 22 തിയതികളിൽ   ശില്പശാലയും നടക്കും.  
    21 ന് വൈകിട്ട് ശുചിത്വ സംഗമം ശില്പശാല മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ അധ്യക്ഷത വഹിക്കും.  മന്ത്രിമാര്‍, എം.എൽ.എ.മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിൽ  നടപ്പാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കേര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡും ശുചിത്വ സംഗമത്തിൽ   വിതരണം ചെയ്യും. 
    തിരുവനന്തപുരത്ത് കനകക്കുന്നിലെ സൂര്യകാന്തിയിലാണ് പ്രദര്‍ശന-വിപണനമേള നടക്കുന്നത്.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഉൽ പ്പന്നങ്ങള്‍ സംസ്ഥാനത്ത് നിരോധിച്ച സാഹചര്യത്തിൽ   ഇതിന് ബദലായുള്ള ഉൽപ്പന്നങ്ങളും ഇത്തരം ഉൽപ്പന്നനിര്‍മ്മാണ സാങ്കേതിക വിദ്യയും പരിചയപ്പെടുത്തിയുള്ള 120 ഓളം സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ടാകും. 15 ന് വൈകിട്ട് അഞ്ചിന് വ്യവസായ മന്ത്രി ഇ-പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. പരമ്പരാഗത വിഭവങ്ങളുമായി ഭക്ഷ്യമേളയും പ്രദര്‍ശന നഗരിയിലുണ്ടാവും.    
    ഹരിതകേരളം മിഷന്‍റെ ആഭിമുഖ്യത്തിൽ   ശുചിത്വമിഷന്‍റെ സാങ്കേതിക നിര്‍വഹണത്തിൽ   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ   നടന്ന പ്രവര്‍ത്തന മികവുകളുടെ അവതരണവും ദേശീയ തലത്തിൽ   വികേന്ദ്രീകൃത മാലിന്യ സംസ്കരണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുടെ അവതരണവും ശുചിത്വ സംഗമത്തിൽ   നടത്തും. കേരളത്തിനകത്തും പുറത്തും നിന്നുള്ള വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന വിവിധ വിഷയാധിഷ്ഠിത സെമിനാറുകള്‍ സംസ്ഥാനത്തിന് പുറത്തുള്ള മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിൽ   മികച്ച മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പാക്കുന്നവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്, ശില്പശാല എന്നിവയും ശുചിത്വസംഗമത്തിൽ   സംഘടിപ്പിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണത്തിനുള്ള അടിസ്ഥാന സൗകര്യ വികസനം, മാലിന്യ സംസ്കരണവും ഉപജീവന മേഖലയും, മനോഭാവ വ്യതിയാനവും ശീലവൽക്കരണവും, പുനചംക്രമണവും പുനരുപയോഗവും എന്നീ വിഷയങ്ങളിലാണ് പ്രധാന സെമിനാറുകള്‍. സംസ്ഥാനത്ത് ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആശയരൂപീകരണവും കര്‍മ്മപരിപാടിയും ശുചിത്വസംഗമത്തിൽ   തയ്യാറാക്കും

ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സയൻസ് &ടെക്‌നോളജിക്കു വേണ്ടി ചെറുവക്കൽ വില്ലേജിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് കേരള മുനിസിപ്പാലിറ്റി കെട്ടിട ചട്ടങ്ങൾ 1999 ലെ ചട്ടം 3 സി പ്രകാരം FAR ഇനത്തിൽ ഇളവ്

Posted on Wednesday, January 1, 2020

സ.ഉ(എം.എസ്) 2/2020/തസ്വഭവ Dated 01/01/2020

തിരുവനന്തപുരം നഗരസഭ- ശ്രീചിത്തിര തിരുനാൾ മെഡിക്കൽ സയൻസ് &ടെക്‌നോളജിക്കു വേണ്ടി ചെറുവക്കൽ വില്ലേജിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് കേരള മുനിസിപ്പാലിറ്റി കെട്ടിട ചട്ടങ്ങൾ 1999 ലെ ചട്ടം 3 സി പ്രകാരം FAR ഇനത്തിൽ ഇളവ് നൽകി ഉത്തരവ്