news

ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ബദല്‍  ഉല്പന്ന പ്രദര്‍ശന വില്പന മേള: സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം

Posted on Wednesday, January 1, 2020

ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ബദല്‍  ഉല്പന്ന പ്രദര്‍ശന വില്പന മേള: സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം

ഹരിതകേരളം മിഷന്‍ 2020 ജനുവരി 15 മുതല്‍  19 വരെ തിരുവനന്തപുരത്ത് കനകക്കുന്നില്‍  സംഘടിപ്പിക്കുന്ന ബദല്‍ ഉല്പന്ന പ്രദര്‍ശന വില്പന മേളയില്‍  സ്റ്റാളുകള്‍ അനുവദിക്കുന്നു. പ്ലാസ്റ്റിക് നിരോധനത്തിന്‍റെ പശ്ചാത്തലത്തില്‍  ബദല്‍ ഉല്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായാണ് പ്രദര്‍ശന വില്പനമേള. ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തോടനുബന്ധിച്ചാണ് പരിപാടി. പ്രദര്‍ശനത്തില്‍  പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഹരിതകേരളം മിഷനില്‍  ബന്ധപ്പെടണം. സ്റ്റാളുകളുടെ എണ്ണം പരിമിതമായതിനാല്‍  ആദ്യമെത്തുന്നവര്‍ക്ക് അവസരം ലഭിക്കും. നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ക്ക് ബദലായുള്ളവയ്ക്ക് പ്രാധാന്യം നല്‍ കുന്ന വസ്തുക്കള്‍, വ്യത്യസ്തങ്ങളായ ഉറവിട മാലിന്യ സംസ്കരണോപാധികള്‍ എന്നിവയാണ് പ്രദര്‍ശനത്തില്‍  പരിഗണിക്കുന്നത്. കൂടുതല്‍  വിവരങ്ങള്‍ക്ക് 9387801694 എന്ന നമ്പരില്‍  ബന്ധപ്പെടാവുന്നതാണ്.

ജനകീയാസൂത്രണം- 2019-20 - വാര്‍ഷിക പദ്ധതി ഭേദഗതി സംബന്ധിച്ച്

Posted on Saturday, December 28, 2019

ജനകീയാസൂത്രണം- 2019-20 - വാര്‍ഷിക പദ്ധതി ഭേദഗതി സംബന്ധിച്ച് :

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി ഭേദഗതിയ്ക്ക്  30.12.2019 മുതല്‍ 15.01.2020 വരെ സുലേഖ സോഫ്റ്റ് വെയറില്‍ സൌകര്യം ഉണ്ടായിരിക്കുന്നതാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍15.01.2020 നകം ഡി പി സി നടപടിക്രമങ്ങള്‍ പാലിച്ച് പ്രോജക്ടുകള്‍ ഡി പി സി യ്ക്ക് സമര്‍പ്പിക്കേണ്ടതാണ്

എൻജിനീയറിങ് വിദ്യാർത്‌ഥികളുടെയും അധ്യാപകരുടെയും സേവനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ

Posted on Monday, December 23, 2019

സ.ഉ(ആര്‍.ടി) 2933/2019/തസ്വഭവ Dated 23/12/2019

എൻജിനീയറിങ് വിദ്യാർത്‌ഥികളുടെ തൊഴിൽ നൈപുണ്യ വികസനം - എൻജിനീയറിങ് വിദ്യാർത്‌ഥികളുടെയും അധ്യാപകരുടെയും സേവനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ.

Related Articles

കെട്ടിട നിര്‍മ്മാണ/ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ സംബന്ധിച്ച പ്രതിമാസ റിപ്പോര്‍ട്ട്‌ വെബ്സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യുന്നത് സംബന്ധിച്ച്

Posted on Thursday, December 12, 2019

തദ്ദേശ സ്വയംഭരണ ഭരണ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന കെട്ടിട നിര്‍മ്മാണ/ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ സംബന്ധിച്ച പ്രതിമാസ റിപ്പോര്‍ട്ട്‌ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ വെബ്സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ്.

സ.ഉ.(സാധാ) നം. 2837/2019/തസ്വഭവ തിയ്യതി 12/12/2019

അര്‍ഹരായവര്‍ക്ക് മാത്രം വിധവാ പെന്‍ഷന്‍ അനുവദിക്കുന്നതിലേക്കുള്ള നിര്‍ദേശങ്ങള്‍ നിലവില്‍ വിധവാ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ബാധകമാണ് - നിര്‍ദേശങ്ങള്‍

Posted on Thursday, December 12, 2019

സര്‍ക്കുലര്‍ 97/2019/ധന Dated 11/12/2019
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ : അര്‍ഹരായവര്‍ക്ക് മാത്രം വിധവാ പെന്‍ഷന്‍ അനുവദിക്കുന്നതിലേക്കുള്ള നിര്‍ദേശങ്ങള്‍ നിലവില്‍ വിധവാ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ബാധകമാണ് - നിര്‍ദേശങ്ങള്‍

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ബോധവൽക്കരണ പരിപാടി ഡിസംബര്‍ 16 ന് തിരുവനന്തപുരത്ത്.

Posted on Wednesday, December 11, 2019

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി 2019 ഡിസംബര്‍ 16 തിങ്കളാഴ്ച തിരുവനന്തപുരത്തെ മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ & ഡവലപ്മെന്റ്) നിയമത്തെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടി നടത്തുന്നു. രാവിലെ 10.30 മുതൽ 12.30 വരെയുള്ള  സെഷൻ‌ പ്രൊമോട്ടർ‌മാർ‌, ബിൽ‌ഡർ‌മാർ‌, റിയൽ‌ എസ്റ്റേറ്റ് ഏജന്റുമാർ‌ക്കും ഉച്ചകഴിഞ്ഞ്‌ 3 മുതൽ‌ 6.30 വരെ സെഷൻ‌ വീട് വാങ്ങുന്നവർ‌ക്കും ഉപഭോക്താക്കൾ‌ക്കും വേണ്ടിയുള്ളതാണ്.

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയെക്കുറിച്ചുള്ള സംശയങ്ങൾ വ്യക്തമാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ സെഷനുകളിലും പങ്കെടുക്കാൻ എല്ലാ പങ്കാളികളെയും ക്ഷണിക്കുന്നു.

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ അഡ്‌ജുഡിക്കേറ്റിംഗ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted on Wednesday, December 11, 2019

Applications are invited for the Post of Adjudicating Officer of Kerala Real Estate Regulatory Authority.

Notification No. 3/Chairman/RERA/2019

Name of the Post Adjudicating Officer, Kerala Real Estate Regulatory Authority
Number of Post  1
Qualification Retired District Judge
Age Not more than 70 years as on the Date of advertisement.
Term of Appointment          Three years.
Salary Shall be fixed by the Government.
Last date of receipt of Application  28th December 2019

Interested candidates may apply with bio-data and self-attested copy of certificates proving qualification, age etc within the date of advertisement to,

The Secretary (Legal)
Kerala Real Estate Regulatory Authority,
Swaraj Bhavan, 5TH Floor, Nanthancode,
Kowdiar, Thiruvananthapuram - 695003.
Email- info.rera@kerala.gov.in

പടിയൂര്‍ ഗ്രാമപഞ്ചായത്തിനും പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിനും പൊന്നാനി മുനിസിപ്പാലിറ്റിക്കും തിരുവനന്തപുരം കോര്‍പ്പറേഷനും ഹരിത അവാര്‍ഡ്

Posted on Saturday, December 7, 2019

മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ് പ്രഖ്യാപിച്ചു:പടിയൂര്‍ ഗ്രാമപഞ്ചായത്തിനും പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിനും പൊന്നാനി മുനിസിപ്പാലിറ്റിക്കും തിരുവനന്തപുരം കോര്‍പ്പറേഷനും ഒന്നാം സ്ഥാനം

ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ് പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ ഗ്രാമപഞ്ചായത്തും തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും മലപ്പുറം ജില്ലയിലെ പൊന്നാനി മുനിസിപ്പാലിറ്റിക്കും തിരുവനന്തപുരം കോര്‍പ്പറേഷനും ഒന്നാം സ്ഥാനം നേടി. 
    കൊല്ലം ജില്ലയിലെ പെരിനാട്, എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ യഥാക്രമം സംസ്ഥാന തലത്തില്‍   ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനം കരസ്ഥമാക്കി. ബ്ലോക്കു പഞ്ചായത്തുകളില്‍  കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരും തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മുനിസിപ്പാലിറ്റികളില്‍  കോഴിക്കോട് ജില്ലയിലെ വടകരയാണ് രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍, തൃശൂര്‍ ജില്ലയിലെ കുന്ദംകുളം എന്നിവര്‍ പങ്കിട്ടു. 
    ജില്ലാതലത്തില്‍  ഹരിത അവാര്‍ഡുകള്‍ നേടിയ ഗ്രാമപഞ്ചായത്തുകള്‍ ഇനി പറയുന്നു. തിരുവനന്തപുരം - ചെങ്കല്‍ , കൊല്ലം - കുലശേഖരപുരം, പത്തനംതിട്ട - ഇരവിപേരൂര്‍, ആലപ്പുഴ - ആര്യാട്, കോട്ടയം - കൂരോപ്പട, ഇടുക്കി - കുമളി, എറണാകുളം - രായമംഗലം, തൃശൂര്‍ - പഴയന്നൂര്‍, പാലക്കാട് - അകത്തേത്തറ, മലപ്പുറം - മാറഞ്ചേരി, കോഴിക്കോട് - ചേമഞ്ചേരി, വയനാട് - മീനങ്ങാടി, കണ്ണൂര്‍ - ചെറുതാഴം, കാസര്‍ഗോഡ് - ബേഡഡുക്ക.
    പ്രാഥമിക റൗണ്ടിനുശേഷം 69 ഗ്രാമപഞ്ചായത്തുകളും 17 ബ്ലോക്ക് പഞ്ചായത്തുകളും 23 മുനിസിപ്പാലിറ്റികളും 3 കോര്‍പ്പറേഷനുകളുമാണ് അവസാന റൗണ്ടില്‍  മികവ് തെളിയിക്കാന്‍ എത്തിയത്. സ്വന്തം പ്രദേശത്തെ മാലിന്യമുക്തമാക്കുന്നതിലും ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിലും കാര്‍ഷികമേഖല സമ്പുഷ്ടമാക്കുന്നതിലും മികച്ച പ്രവര്‍ത്തനങ്ങളാണ് ഈ സ്ഥാപനങ്ങള്‍ കാഴ്ചവച്ചതെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ പറഞ്ഞു.
സംസ്ഥാനതലത്തില്‍  ഒന്നാം സ്ഥാനം നേടിയവര്‍ക്ക് ഫലകവും സാക്ഷ്യപത്രവും പത്തുലക്ഷം രൂപയും നല്‍ കും. രണ്ടാം സ്ഥാനം നേടിയവര്‍ക്ക് ഫലകവും സാക്ഷ്യപത്രവും ഏഴുലക്ഷം രൂപയും നല്‍കും. മൂന്നാം സ്ഥാനം നേടിയവര്‍ക്ക് ഫലകവും സാക്ഷ്യപത്രവും അഞ്ചുലക്ഷം രൂപയും നല്‍ കും. ജില്ലാ തലത്തില്‍  സ്ഥാനം നേടിയവര്‍ക്ക് ഫലകവും സാക്ഷ്യപത്രവും മൂന്നുലക്ഷം രൂപയും നല്‍ കും. ഹരിതകേരളം മിഷന്‍ അടുത്ത മാസം സംഘടിപ്പിക്കുന്ന ശുചിത്വമികവ് സംഗമത്തില്‍  അവാര്‍ഡ് വിതരണം ചെയ്യും.

തദ്ദേശഭരണസ്ഥാപനങ്ങൾ (2020-21) വാർഷിക പദ്ധതി തയ്യാറാക്കി അംഗീകാരം നേടുന്നതിനുള്ള അധിക മാർഗങ്ങളും നിർദേശങ്ങളും സമയക്രമവും നിശ്ചയിച്ച ഉത്തരവ്

Posted on Thursday, December 5, 2019

സ.ഉ(എം.എസ്) 157/2019/തസ്വഭവ Dated 05/12/2019

പതിമൂന്നാം പഞ്ചവത്സര പദ്ധതി -നവകേരളത്തിന് ജനകീയാസൂത്രണം- തദ്ദേശഭരണസ്ഥാപനങ്ങൾ (2020-21) വാർഷിക പദ്ധതി തയ്യാറാക്കി അംഗീകാരം നേടുന്നതിനുള്ള അധിക മാർഗങ്ങളും നിർദേശങ്ങളും സമയക്രമവും നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു