തിരുവനന്തപുരം നഗരസഭ പുതിയ ജെറ്റർ സംവിധാനം ഉപയോഗിച്ച്‌ നഗരത്തിലെ പ്രധാന നിരത്തുകളെല്ലാം അണുനശീകരണം നടത്തുന്നു

Posted on Wednesday, March 25, 2020
COVID-19 Jetter Cleaning at Thiruvananthapuram

തിരുവനന്തപുരം നഗരസഭയുടെ പുതിയ ജെറ്റർ സംവിധാനം ഉപയോഗിച്ച്‌ നഗരത്തിലെ പ്രധാന നിരത്തുകളെല്ലാം അണുനശീകരണം നടത്തുന്ന പ്രവർത്തനങ്ങൾക്ക് തമ്പാനൂരിൽ തുടക്കമായി. ഒരു തവണ 6000 ലിറ്റർ ബ്ലീച്ചിങ് സൊല്യൂഷൻ അടങ്ങിയ ലായനി ഉപയോഗിച്ച് ഈ സംവിധാനത്തിലൂടെ അണുനശീകരണം നടത്താനാവും. ലായനി തീരുന്നതനുസരിച്ച് വീണ്ടും നിറച്ച് കൊണ്ടാണ് പ്രവർത്തനം തുടരുന്നത്. ജെറ്റർ ഉപയോഗിച്ച് അണുനശീകരണം നടത്തുന്ന നിരത്തുകളിൽ ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി മൈക്ക് അനൗൻസ്മെന്റും സഞ്ചരിക്കുന്നുണ്ട്. വരും ദിവസങ്ങളിലും നഗരത്തിലെ പ്രധാന നിരത്തുകൾ കേന്ദ്രീകരിച്ച് ഈ പ്രവർത്തികൾ തുടരും.നഗരസഭയുടെ എമർജൻസി റെസ്പോൺസ് ടീമിന്റെ നേത്തിൽ നിലവിൽ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അണുനശീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്.