district news

തിരുവനന്തപുരം നഗരസഭ- കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സൗകര്യം

Posted on Friday, August 17, 2018

കേരളത്തില്‍ ഉണ്ടായ കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉല്പന്നശേഖരണ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്ന് മേയര്‍ അഡ്വ.വി.കെ.പ്രശാന്ത്. നഗരസഭയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 19നാണ് 16 കേന്ദ്രങ്ങളില്‍ ഉല്‍പന്നശേഖരണ കൗണ്ടറുകള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ ഇന്നലെ(16/08/2018) മുതല്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ സ്വമേധയാ ഉല്‍പന്നങ്ങളുമായി നഗരസഭയുടെ മെയിന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ എത്തുകയാണ്.തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം 24മണിക്കൂറും പ്രവര്‍ത്തിക്കുകയാണെന്നും ദുരിതബാധിതരെ സാഹായിക്കുന്നതിന് താല്‍പര്യമുള്ളവര്‍ക്ക് ഈ കൗണ്ടറില്‍ സാധനങ്ങള്‍ എത്തിക്കാമെന്നും മേയര്‍ അറിയിച്ചു.പാത്രങ്ങള്‍, തുണിത്തരങ്ങള്‍, മരുന്നുകള്‍, പനംപായ, പ്രൊവിഷനുകള്‍ തുടങ്ങി ഇതിനകം തന്നെ 15 ലക്ഷം രൂപയുടെ സാധനസാമഗ്രികള്‍ നഗരസഭാ കൗണ്ടറില്‍ എത്തികഴിഞ്ഞിട്ടുണ്ട്. ഇവ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നഗരസഭക്ക് ഉല്‍പന്നങ്ങള്‍ കൈമാറുന്നവര്‍ നൈറ്റി, ലുങ്കി, അണ്ടര്‍ ഗാര്‍മന്‍റ്സ്, കുടിവെള്ളം, ബിസ്ക്കറ്റ്, ബെഡ് ഷീറ്റ്, തോര്‍ത്ത്, നാപ്കിന്‍, അരി, പയര്‍, പരിപ്പ്, അവല്‍ തുടങ്ങിയ എത്തിക്കുന്നതിന് ശ്രദ്ധിക്കണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എത്തിക്കുന്നവര്‍ എളുപ്പത്തില്‍ നശിക്കാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മാത്രമേ എത്തിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് 20000 കുപ്പി കുടിവെള്ളം ശേഖരിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് അയച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതനുസരിച്ച് പ്രളയബാധിതരെ തമസിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന് സഹായം നല്‍കണമെന്ന് മേയറുടെ അഭ്യര്‍ത്ഥനയോട് തിരുവനന്തപുരം നഗരത്തിലെ ജനങ്ങള്‍ ആത്മാര്‍ത്ഥമായി പ്രതികരിക്കുകയും നൂറോളം പേര്‍ താമസസൗകര്യം ഒരുക്കാന്‍ തങ്ങളുടെ വീടുകളും കെട്ടിടങ്ങളും ഫ്ളാറ്റുകളും വിട്ടുനല്‍കാന്‍ മുന്നോട്ടുവരികയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ അറിയിക്കുന്ന മുറയ്ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്തുമെന്ന് മേയര്‍ അറിയിച്ചു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ പ്രതിമാസ അവലോകന യോഗം-കണ്ണൂര്‍

Posted on Saturday, August 4, 2018

കണ്ണൂര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെയും പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് സൂപ്രവൈസര്‍മാരുടെയും പ്രതിമാസ അവലോകന യോഗം  09.08.2018 ന് വ്യാഴം രാവിലെ 10.30 മണിക്ക് കണ്ണൂര്‍ ജില്ല  കലക്ട്രേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.  യോഗത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ തന്നെ പങ്കെടുക്കേണ്ടതാണ്. പകരക്കാരെ പങ്കെടുപ്പിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.  

അജണ്ട

  1. 2018-19 വാര്‍ഷിക  പദ്ധതി  നിലവിലെ സ്ഥിതി സംബന്ധിച്ച്.
  2. ലൈഫ് പദ്ധതി ഒന്നും രണ്ടും ഘട്ടങ്ങള്‍ പുരോഗതി സംബന്ധിച്ച് 
  3. വസ്തു  നികുതി കുടിശ്ശിക, തന്നാണ്ട് സംബന്ധിച്ച് 
  4. സഞ്ചയ പ്യൂരിഫിക്കേഷന്‍ സംബന്ധിച്ച് .
  5. ജെഎസ്പി,ഫോര്‍ ദ പീപ്പിള്‍,ബഹു.മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാരം സംബന്ധിച്ച്.
  6. കാര്യക്ഷമത - ജനസൗഹൃദ പഞ്ചായത്ത് പ്രഖ്യാപനം സംബന്ധിച്ച്. 
  7. ജനന - മരണം,  വിവാഹം- പാസ്റ്റ് ഡാറ്റാ എന്‍ട്രി സംബന്ധിച്ച് 
  8. സകര്‍മ്മ മിനുട്സുകള്‍ പൂര്‍ത്തികരിക്കാത്തത് സംബന്ധിച്ച് 
  9. കാലവര്‍ഷക്കെടുതി ദുരന്തനിവാരണം 
  10. കെ.പി.ഇ.പി.എഫ് അപേക്ഷ ഓണ്‍ലൈന്‍ -സംബന്ധിച്ച്. 
  11. വില്ലേജ് എജുക്കേഷന്‍ രജിസ്റ്റര്‍ പൂര്‍ത്തീകരിച്ചത് സംബന്ധിച്ച് 
  12. പ്ലാസ്റ്റിക്ക് നിരോധനം - പരിശോധന സംബന്ധിച്ച് .
  13. തെരുവ് നായ നിയന്ത്രണം  സംബന്ധിച്ച്.
  14. ഭൂജല പരിപോഷണം, മഴവെള്ള സംഭരണം പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 
  15. ഭാഷാ മാറ്റ പുരോഗതി സംബന്ധിച്ച്.
  16. ജീവനക്കാര്യം സംബന്ധിച്ച്.
  17. ഓഡിറ്റ്  റിപ്പോര്‍ട്ട് സംബന്ധിച്ച് .
  18. പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ - സംബന്ധിച്ച് 
  19. സങ്കേതം- കെട്ടിട നിര്‍മ്മാണം  പെന്‍റിംഗ് അപേക്ഷകളുടെ വിവരങ്ങള്‍ സംബന്ധിച്ച്.
  20. ഗ്രാമപഞ്ചായത്തുകളിലെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച് .
  21. വിജിലന്‍സ്  വാരാഘോഷം -സംബന്ധിച്ച് 
  22. സര്‍ക്കാര്‍ ഉത്തരവുകളും കത്തുകളും . 

കിള്ളിയാര്‍ സിറ്റി മിഷന്‍ - തിരുവനന്തപുരം

Posted on Monday, July 30, 2018

കിള്ളിയാറിന്‍റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് തിരുവനന്തപുരം നഗരസഭ രൂപം നല്‍കിയ കിള്ളിയാര്‍ സിറ്റിമിഷന്‍റെ ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും ധനകാര്യവകുപ്പ് മ ന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിര്‍വ്വഹിച്ചു.

Killiyar logo

Content highlight

വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് -ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും, നവീകരിച്ച ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനവും

Posted on Friday, July 27, 2018

വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും, നവീകരിച്ച ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനവും ബഹു. വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വ്വഹിച്ചു. ഇ-ഗവേണന്‍സ് പ്രഖ്യാപനവും ലൈഫ് പദ്ധതി താക്കോല്‍ ദാനകര്‍മ്മവും ശ്രീ എം.പി അജിത് കുമാര്‍ (പഞ്ചായത്ത് ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ്) നിര്‍വ്വഹിച്ചു.

Velliyamattom

തിരുവനന്തപുരം നഗര സഭയില്‍ ഫയല്‍ അദാലത്ത് ജൂലൈ 12 ന്

Posted on Wednesday, July 4, 2018

തിരുവനന്തപുരം നഗര സഭയില്‍ ഫയല്‍ അദാലത്ത് ജൂലൈ 12 ന്-തിരുവനന്തപുരം നഗരസഭയില്‍ തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകളില്‍ തീരുമാനമെടുക്കുന്നതിനായി ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നു. 2018 ജൂലൈ 12-ാം തീയതി രാവിലെ 10.30 മണിമുതല്‍ നഗരസഭാ കൗണ്‍സില്‍ ലോഞ്ചിലാണ് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. മേയര്‍. ഡെപ്യൂട്ടി മേയര്‍, വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, നഗരസഭ സെക്രട്ടറി, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, റവന്യൂ ഓഫീസര്‍, ഹെല്‍ത്ത് ഓഫീസര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുക്കും. ഫയല്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്. തീര്‍പ്പാകാതെ കിടക്കുന്നതും കാലതാമസം ഉള്ളതുമായ ഫയലുകള്‍ സംബന്ധിച്ച പരാതികള്‍ നഗരസഭാ മെയിന്‍ ഓഫീസിലും എല്ലാ സോണല്‍ ഓഫീസുകളിലും 07.07.2018 ശനിയാഴ്ച വൈകുന്നേരം 5 മണിവരെ സ്വീകരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു