district news

പ്ലാസ്റ്റിക് മാലിന്യം - ബ്രാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് - തിരുവനന്തപുരം നഗരസഭ

Posted on Wednesday, June 6, 2018

തിരുവനന്തപുരം നഗരസഭയിലെ ഗ്രീന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ നടത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ബ്രാന്‍ഡ് ഓഡിറ്റിന്‍റെ റിപ്പോര്‍ട്ട് മേയര്‍ക്ക് കൈമാറി. 05.06.2018ന് നഗരസഭ മെയിന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകരാണ് റിപ്പോര്‍ട്ട് കൈമാറിയത്. പ്ലാസ്റ്റിക് മാലിന്യങ്ങളിലെ ഓരോ ബ്രാന്‍റിന്‍റെയും വിഹിതം കണ്ടുപിടിക്കുന്നതിനായുള്ള ശാസ്ത്രീയമാര്‍ഗ്ഗമാണ് ബ്രാന്‍റ് ഓഡിറ്റ്. GAIA (Global Alliance for Incinerator Alternatives) എന്ന അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ഗ്ലോബല്‍ ബ്രാന്‍റ് ഓഡിറ്റിന്‍റെ ഭാഗമായാണ് ഗ്രീന്‍ ആര്‍മി തിരുവനന്തപുരത്ത് ബ്രാന്‍റ് ഓഡിറ്റ് സംഘടിപ്പിച്ചത്. കേരളത്തില്‍ ആദ്യമായി നടന്ന ബ്രാന്‍റ് ഓഡിറ്റ് ഇന്ത്യയില്‍ ഇതുവരെ നടന്ന ബ്രാന്‍റ് ഓഡിറ്റുകളില്‍ ഏറ്റവും ബൃഹത്തായിരുന്നു. ബ്രാന്‍റ് ഓഡിറ്റ് പ്രകാരം നഗരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ 50 % വും ഉല്‍പാദിപ്പിക്കുന്നത് 6 ബ്രാന്‍റുകളാണ്. ബ്രാന്‍റ് ഓഡിറ്റില്‍ ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്തതില്‍ തിരുവനന്തപുരം നഗരത്തിലെ വീടുകളില്‍ പ്രതിമാസം 1.4 കിലോ പ്ലാസ്റ്റിക് മാലിന്യം ഉല്‍പാദിപ്പിക്കപ്പെടുന്നതായി കണക്കാക്കുന്നു. ബ്രാന്‍റ് ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരം നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന 10 പ്രധാന ബ്രാന്‍റുകള്‍ മില്‍മ, പെപ്സികോ, ഡെയ്ലി ഫ്രഷ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കെലോഗ്സ് ഇന്ത്യ, റെക്കിറ്റ് ബെന്‍കീസര്‍, കര്‍ണാടക കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസര്‍, കോള്‍ഗേറ്റ് പാമോലീവ്, ബാബ ഇന്‍ഡസ്ട്രീസ്, ഐ.റ്റി.സി എന്നിവയാണ്. നഗരത്തിലെ തെരഞ്ഞെടുത്ത 135 വീടുകളില്‍ നിന്നുള്ള ഒരുമാസത്തെ പ്ലാസ്റ്റിക് മാലിന്യം 2018 മെയ് 25 ന് വഴുതയ്ക്കാട് ശിശുവിഹാര്‍ യു.പി.എസ് ല്‍ വെച്ചാണ് ബ്രാന്‍റ് ഓഡിറ്റിംഗിന് വിധേയമാക്കിയത്. പ്രത്യേക പരിശീലനം നല്‍കിയ 80 ഗ്രീന്‍ ആര്‍മി വോളന്‍റിയര്‍മാരാണ് ബ്രാന്‍റ് ഓഡിറ്റില്‍ പങ്കെടുത്തത്.

2016 ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്‍റ് റൂള്‍സ് പ്രകാരമുള്ളEPR (Extended Producer Responsibility)നടപ്പാക്കുന്നതിനുള്ള അടിസ്ഥാനരേഖയായി ബ്രാന്‍റ് ഓഡിറ്റ് റിപ്പോര്‍ട്ട് കണക്കാക്കണമെന്നും ബ്രാന്‍റ് ഓഡിറ്റില്‍ കണ്ടെത്തിയ 20 പ്രധാന ബ്രാന്‍റുകളുടെ ഉടമകളുമായി പ്രാഥമികമായി ചര്‍ച്ച നടത്തണമെന്നും ഗ്രീന്‍ ആര്‍മി ശുപാര്‍ശ ചെയ്തു. പാല്‍, പാലുല്പന്നങ്ങള്‍ എന്നിവയാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പ്രധാന ബ്രാന്‍റുകള്‍ എന്നതിനാല്‍ മില്‍ക്ക് ATM കള്‍ നഗരത്തില്‍ സ്ഥാപിക്കുന്നതിന്‍റെ സാധ്യത ആരായണമെന്നും റിപ്പോര്‍ട്ടിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് വിശദമായി പഠിച്ച് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് അറിയിച്ചു. മറ്റ് കോര്‍പ്പറേഷനുകളിലെ മേയര്‍മാരുമായും സംസ്ഥാന സര്‍ക്കാരുമായും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ - കരിമഠം ലൈഫ് പദ്ധതി ശിലാസ്ഥാപനവും പൂര്‍ത്തിയായ ഭവനങ്ങളുടെ താക്കോല്‍ദാനവും

Posted on Thursday, May 31, 2018

തിരുവനന്തപുരം കോര്‍പ്പറേഷന്‍ - കരിമഠം ലൈഫ് പദ്ധതി ശിലാസ്ഥാപനവും പൂര്‍ത്തിയായ ഭവനങ്ങളുടെ താക്കോല്‍ദാനവും 2018 ജൂണ്‍ 02 ശനിയാഴ്ച രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നു.

വയനാട് ജില്ല –ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ളവിതരണം -ടാങ്കര്‍ ലോറി / മറ്റു വാഹനങ്ങളില്‍ GPS സംവിധാനം ഘടിപ്പിക്കുന്നതിനുള്ള ക്വട്ടേഷന്‍14 .05.2018 2 മണിക്ക് മുന്‍പായി ക്ഷണിക്കുന്നു.

Posted on Monday, May 14, 2018

മാലിന്യസംസ്‌കരണത്തിന് തൂമ്പൂര്‍മുഴി മോഡലുമായി പീരുമേട് പഞ്ചായത്ത്

Posted on Monday, May 14, 2018

പീരുമേട് ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്‌കരണത്തിന് ഇനി തുമ്പൂര്‍മുഴി മോഡല്‍.  പഞ്ചായത്തിലെ നാലു സ്ഥലങ്ങളില്‍ ഇത്തരം മോഡല്‍ നിര്‍മ്മിക്കുവാനായി 20 ലക്ഷം രുപയാണ് ഗ്രാമപഞ്ചായത്ത് ചെലവഴിക്കുന്നത്. 

     പദ്ധതിയുടെ ഒരുക്കങ്ങളുടെ ഭാഗമായി ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ബോധവത്ക്കരണ പരിപാടികള്‍ നടന്നു വരുന്നു . വീടുകളില്‍ ഉറവിട മാലിന്യ സംസ്‌കരണത്തിനാണ് മുന്‍തൂക്കം നല്കുന്നത്. ഇത് സാധ്യമാകാത്ത    വ്യാപാര, പൊതു സ്ഥാപനങ്ങളില്‍ നിന്നും തരം തിരിച്ച മാലിന്യങ്ങള്‍    നിശ്ചിത ഫീസ് ഈടാക്കി പഞ്ചായത്ത് ശേഖരിക്കും. . ആലപ്പുഴയില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന  തൂമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ പദ്ധതി അധികൃതര്‍ നേരില്‍കണ്ട്   ബോധ്യപ്പെട്ടതിനുശേഷമാണ് ഗ്രാമപഞ്ചായത്തില്‍ ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.  

കാസര്‍ ഗോഡ് -അനധികൃത കെട്ടിട ക്രമവല്‍ക്കരണം അപേക്ഷ 20 വരെ

Posted on Wednesday, May 9, 2018

കാസര്‍ ഗോഡ് -അനധികൃത കെട്ടിട ക്രമവല്‍ക്കരണം അപേക്ഷ 20 വരെ-2017 ജൂലൈ 31 നകം നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി ക്രമവല്‍ക്കരിക്കുന്നതിന് അപേക്ഷകള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ ചട്ടങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസ്തുത ചട്ടങ്ങള്‍ പ്രകാരം ക്രമവല്‍ക്കരണം നടത്തുന്നതിനുളള അപേക്ഷകള്‍ ഈ മാസം 20 നകം അതാത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ അനുബന്ധ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഗ്രാമ പഞ്ചായത്ത് ഓഫീസുകളില്‍ നിന്നും ലഭിക്കുന്നതാണ്.

ഡി ഡി പി തിരുവനന്തപുരം - വസ്തു നികുതി - ഡേറ്റാ പ്യൂരിഫിക്കേഷന്‍ അവലോകനയോഗം 07.05.2018 ന്

Posted on Friday, May 4, 2018

വസ്തുനികുതി കുടിശ്ശിക പിരിവ്‌ - ഡേറ്റാ പ്യൂരിഫിക്കേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ അവലോകനയോഗം സംശയദൂരീകരണ ക്ലാസും അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് കൊണ്‍ഫറന്‍സ് ഹാളില്‍ വച്ച് 07.05.2018 ന് നടക്കുന്നതാണ്

കൂടുതല്‍ വിവരങ്ങള്‍