district news

തിരുവനന്തപുരം നഗരസഭ-ലൈഫ് പദ്ധതി - രേഖകള്‍ ഹാജരാക്കുന്നതിനുളള സമയപരിധി നവംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു

Posted on Tuesday, November 5, 2019

ലൈഫ് പദ്ധതി - രേഖകള്‍ ഹാജരാക്കുന്നതിനുളള സമയപരിധി നവംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 

ലൈഫ് ഭവന പദ്ധതിയില്‍  ഭൂമിയും, വീടും ഇല്ലാത്ത ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയ്യാറാക്കുന്നതിന്‍റെ ഭാഗമായി രേഖകള്‍ നഗരസഭയില്‍ ഹാജരാക്കുന്നതിനുള്ള സമയ പരിധി  2019 നവംബര്‍ 15വരെ ദീര്‍ഘിപ്പിച്ചു. ഇതിനായി നഗരസഭയുടെ മെയിന്‍ ഓഫീസിലും എല്ലാ സോണല്‍ ഓഫീസുകളിലും പ്രത്യേക കൗണ്ടറുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ സൗകര്യം എല്ലാ ഗുണഭോക്താക്കളും പ്രയോജനപ്പെടുത്തണമെന്നും, നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള രേഖകള്‍ മേല്‍പ്പറഞ്ഞ കൗണ്ടറുകളില്‍ ഹാജരാക്കണമെന്നും 2019 നവംബര്‍ 15 നകം  എല്ലാ രേഖകളും നഗരസഭയില്‍ ഹാജരാക്കാത്തപക്ഷം പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റില്‍നിന്നും ഒഴിവാക്കപ്പെടുന്നതാണെന്നുമുള്ള വിവരം അറിയിക്കുന്നു.  വിശദ വിവരങ്ങള്‍ക്ക്  നഗരസഭയുടെ യു.പി.എ സെല്ലുമായോ സോണല്‍ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. 

ഹാജരാക്കേണ്ട രേഖകള്‍
1. റേഷന്‍ കാര്‍ഡിന്‍റെ കോപ്പി പഴയത് (31.12.2017 മുന്‍പ് ഉള്ളത്).
2. വീടും സ്ഥലവും ഇല്ല എന്ന് കാണിച്ചുകൊണ്ടുള്ള വില്ലേജ് ഓഫീസില്‍ നിന്നുള്ള  സാക്ഷ്യപത്രം.
3. വരുമാന സര്‍ട്ടിഫിക്കറ്റ്.
4. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (ഗുരുതരമായ രോഗം ബാധിച്ചവര്‍).
5. ആധാര്‍ കാര്‍ഡിന്‍റെ കോപ്പി.
 

അധിക വിവരങ്ങള്‍ 

തൃശൂര്‍ ജില്ലാ 2019-20 വാര്‍ഷിക പദ്ധതി ആസൂത്രണ സമിതി യോഗം 01/10/2019 ന്

Posted on Monday, September 30, 2019

തൃശൂര്‍ ജില്ലാ 2019-20 വാര്‍ഷിക പദ്ധതി ആസൂത്രണ സമിതി യോഗം 01-10-2019 ചൊവ്വാഴ്ച  ഉച്ചതിരിഞ്ഞ് 3.00 മണിക്ക് ജില്ലാ ആസൂത്രണ  ഭവന്‍  കോണ്‍ഫറന്‍സ് ഹാളില്‍ ഉണ്ടായിരിക്കുന്നതാണ്

Content highlight

ലൈഫ് മിഷനിൽ സോഫ്റ്റ് വെയർ ഡവലപ്പർമാരുടെ ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ 01/10/2019 ന്

Posted on Saturday, September 28, 2019

സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷനിൽ സോഫ്റ്റ്വെയർ ഡവലപ്പർമാരുടെ 3 ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

ഒഴിവുകള്‍

  1. സീനിയർ സോഫ്റ്റ് വെയർ ഡവലപ്പർ – 1 ഒഴിവ്
    PHP, Laravel Framework, MySQL, PostgreSQL എന്നിവയിൽ കുറഞ്ഞത് 5 വർഷത്തെ        പ്രവൃത്തി പരിചയം അഭികാമ്യം.
     
  2. സോഫ്റ്റ് വെയർ ഡവലപ്പർ – 2 ഒഴിവ്
    PHP, Laravel Framework, MySQL, PostgreSQL എന്നിവയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

ഈ ഒഴിവുകളിലേക്ക് നടക്കുന്ന ഇന്റർവ്യൂവിന് 2019 ഒക്ടോബര്‍ 1 രാവിലെ 10.30 മണിക്ക് തമ്പാനൂർ എസ്.എസ് കോവിൽ റോഡ്, പി.റ്റി.സി ടവർ,രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ഉദ്യോഗാർത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം -തിരുവനന്തപുരം നഗരസഭയുടെ ഉല്പന്ന ശേഖരണ കൗണ്ടര്‍

Posted on Saturday, August 17, 2019

കേരളത്തില്‍ വിവിധ ജില്ലകളില്‍ ഉണ്ടായ പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം എത്തിക്കുന്നതിനായി തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരാഴ്ചയോളമായി നടന്നുവരുന്ന ഉല്പന്ന ശേഖരണ കൗണ്ടര്‍ ഇന്ന് അവസാനിപ്പിക്കുകയാണ്.
നഗരസഭയുടെ ആദ്യ കളക്ഷന്‍ കേന്ദ്രം നഗരസഭ മെയിന്‍ ഓഫീസില്‍ 09.08.2019 ന് ആരംഭിച്ചു. രണ്ടാമത്തെ കേന്ദ്രം വിമന്‍സ് കോളേജില്‍ 10.08.2019 നാണ് തുടങ്ങിയത്. നഗരസഭയിലെ കളക്ഷന്‍ കൗണ്ടറില്‍ 350 ഗ്രീന്‍ ആര്‍മി വോളണ്ടിയര്‍മാരോടൊപ്പം നഗരസഭയുടെ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്ത 1884 വോളണ്ടിയര്‍മാരും ഉള്‍പ്പെടുന്ന യുവാക്കളുടെ സംഘമാണ് ഈ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നത്. വഴുതക്കാട് വിമന്‍സ് കോളേജില്‍ സിഗ്നേച്ചര്‍ ഓഫ് നിശാഗന്ധി, ഫോണിക്സ് എന്നീ ഫേയ്സ് ബുക്ക് കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള 1232 പേരാണ് ശേഖരണ കൗണ്ടര്‍ പ്രവര്‍ത്തനവുമായി സഹകരിച്ചത്. ഇതില്‍ 486 പേര്‍ യുവാക്കളും 746 പേര്‍ യുവതികളുമാണ്. നഗരസഭയുടെ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത വോളണ്ടിയര്‍മാര്‍ 1884. ഇതില്‍ 1281 പേര്‍ നഗരസഭാ പരിധിയില്‍ നിന്നുള്ളവരാണ്. ആദ്യദിവസം ഈ ശേഖരണ കേന്ദ്രത്തിലേക്ക് സാധനങ്ങള്‍ എത്തിയത് മന്ദഗതിയിലായിരുന്നുവെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പടിപടിയായി ഉയര്‍ന്നു. രണ്ടുമൂന്ന് ദിവസം കഴിഞ്ഞതോടെ സാധനങ്ങളുമായി എത്തുന്നവരുടെ ഒഴുക്കാണ് നഗരസഭയുടെ രണ്ട് കളക്ഷന്‍ കേന്ദ്രങ്ങളിലും ഉണ്ടായത്. വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍, സ്കൂളുകള്‍, യുവജന സംഘടനകള്‍, ഫാന്‍സ് അസോസിയേഷനുകള്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍ തുടങ്ങി ജീവിതത്തിന്‍റെ നാനാതുറകളിലുമുള്ളവര്‍ നഗരസഭ കൗണ്ടറിലെത്തി സാധനങ്ങള്‍ കൈമാറി. വോളണ്ടിയര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ട്രിവാന്‍ഡ്രം മ്യൂസിക് ഫെര്‍ട്ടേണിറ്റി, ചുമടുതാങ്ങി ബാന്‍റ്സ്, കൂട്ടാളി നാടാന്‍പാട്ട് സംഘം, സിംഗ് ബാന്‍റ്, ഫിങ്കര്‍ ഡ്രം ശ്യാം, രാജ് കലേഷ്, ജോബി തുടങ്ങിയവര്‍ കലാകാരന്‍മാര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.സി.മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, ആനാവൂര്‍ നാഗപ്പന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു, വി.ശിവന്‍കുട്ടി, കെ. ചന്ദ്രിക തുടങ്ങിയ രാഷ്ട്രീയ നേതാക്കളും മുരളി തുമ്മാരുകുടി, ജോബി, തുടങ്ങിയവര്‍ എത്തി. സാധനങ്ങളുടെ അളവ് പ്രത്യേകം നല്‍കിയിട്ടുണ്ട് സാധനങ്ങള്‍ കണ്ണൂര്‍, വയാനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലേക്കാണ് കൊണ്ടുപോയത്. ആകെ 68 ലോഡ് സാധനങ്ങള്‍ ഇതുവരെ കയറ്റിയയച്ചു. ഏകദേശം 560 ടണ്ണോളം വരും. നിലവില്‍ 15 ലോഡിലേറെ സാധനങ്ങള്‍ നഗരസഭയില്‍ ഇനിയും അയയ്ക്കാന്‍ ബാക്കിയുണ്ട്. 6 ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന 20 അംഗ മെഡിക്കല്‍ ടീം നിലമ്പൂരില്‍ രണ്ടര ദിവസം ക്യാമ്പുകളില്‍ സേവനം നല്‍കി. ആവശ്യമായ മരുന്ന് ഉള്‍പ്പെടെ എല്ലാ സജികരണങ്ങളോടും കൂടിയായണ് ടീം ദുരിത ബാധിക കേന്ദ്രങ്ങളിലെത്തിയത്. 4 ക്യാമ്പുകള്‍ നടത്തി. നഗരസഭയിലെ എല്ലാ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും നഗരസഭ കൗണ്ടര്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതില്‍ ആത്മാര്‍ത്ഥമായി സഹകരിച്ചു. ഇതില്‍ ഹെല്‍ത്ത് വിഭാഗത്തിലെ ജീവനക്കാരുടെയും വാഹനം ഓടിച്ച ഡ്രൈവമാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെയും സേവനം മികച്ചതാണ്.

തിരുവനന്തപുരം നഗരസഭ ദുരിതാശ്വാസ സഹായ ശേഖരണ കൗണ്ടര്‍ ആരംഭിച്ചു

Posted on Friday, August 9, 2019

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനായി തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ സഹായ ശേഖരണ കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭ മെയിന്‍ ഓഫീസില്‍ സജീകരിച്ചിട്ടുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍ ദുരിതാശ്വാസ ക്യാമ്പുകളിലെക്ക് അയയ്ക്കുന്നതിന് ആവശ്യമായ സാധനസമാഗ്രികള്‍ സ്വീകരിക്കും. കുടിവെള്ളം, അരി, പയറുവര്‍ഗ്ഗങ്ങള്‍, ഡ്രൈഫ്രൂട്ട്സ്, ബിസ്ക്കറ്റ്, ഉപ്പ്, തേയില, പഞ്ചസാര, റസ്ക്, ബേബി ഫുഡ്, തേങ്ങ തുടങ്ങിയ ഭക്ഷണ സാധനങ്ങളാണ് സ്വീകരിക്കുക. പെട്ടെന്ന് നശിച്ചുപോകുന്ന ബ്രഡ്, ബണ്‍ മുതലായ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ബെഡ്ഷീറ്റ്, തോര്‍ത്ത്, ലുങ്കി, നൈറ്റി, ടി ഷര്‍ട്ട്, അണ്ടര്‍ ഗാര്‍മന്‍റ്സ്, കുട്ടികള്‍ക്കുള്ള ഉടുപ്പുകള്‍ എന്നി തുണിത്തരങ്ങളാണ് നല്‍കാവുന്നത്. യാതൊരു കാരണവശാലും പഴയതും ഉപയോഗിച്ചതുമായ തുണിത്തരങ്ങള്‍ സ്വീകരിക്കുന്നതല്ല. പായ, ടോര്‍ച്ച്, മെഴുകുതിരി, ലൈറ്റര്‍, സാനിറ്ററി നാപ്കിന്‍സ് തുടങ്ങിയവയും ശേഖരണകേന്ദ്രങ്ങളില്‍ സ്വീകരിക്കും. ആവശ്യമായ സാധനസാമഗ്രികള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നഗരസഭ മേയറുടെ ഫേയ്സ്ബുക്ക് പേജില്‍ അപ്ഡേറ്റ് ചെയ്യും. നഗരസഭയുടെ ഈ പ്രവര്‍ത്തനവുമായി എല്ലാവരും സഹകരിക്കണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു.

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറുകള്‍ : 9496434503, 9496434434, 9496434449, 9496434461, 9496434492, 9496434498

രണ്ടാമത്തെ കളക്ഷന്‍ കേന്ദ്രം വിമന്‍സ് കോളേജില്‍ 10.08.2019 രാവലെ 9 മണിക്ക് ആരംഭിക്കും.

തൃശ്ശൂര്‍ - ജില്ലാതല കെട്ടിട നിർമാണ ഫയല്‍ അദാലത്ത്

Posted on Wednesday, August 7, 2019

തൃശ്ശൂര്‍ ജില്ല - അയ്യന്തോൾ കളക്ട്രറ്റ് അസുത്രണ ഭവൻ ഹാളിൽ നടന്ന കെട്ടിട നിർമാണ അപേക്ഷകൾക്കുള്ള ജില്ലാതല അദാലത്ത്

Image1image2image3

 

തിരുവനന്തപുരം നഗരസഭ മെയിന്‍ ഓഫീസില്‍ ഫയല്‍ അദാലത്ത് ആഗസ്റ്റ് 13 ന്

Posted on Tuesday, August 6, 2019

തിരുവനന്തപുരം നഗരസഭ മെയിന്‍ ഓഫീസില്‍ ഫയല്‍ അദാലത്ത് ആഗസ്റ്റ് 13 ന് സംഘടിപ്പിക്കുന്നു. നഗരസഭ മെയിന്‍ ഓഫീസ് പരിധിയില്‍ വരുന്ന ടൗണ്‍ പ്ലാനിംഗ് ഒഴികെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്. റവന്യൂ, ഹെല്‍ത്ത് വിഭാഗങ്ങളുമായി ബന്ധപ്പെട്ട് തീര്‍പ്പാകാതെയുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ടൗണ്‍ പ്ലാനിംഗ് വിഭാഗവുമായി ബന്ധപ്പെട്ട് അദാലത്തുകള്‍ നടന്നുവരുന്നതും ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ 17.07.2019 ന് അദാലത്ത് നടന്നിട്ടുള്ളതുമാണ്. പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി സേവനങ്ങള്‍ ലഭ്യമാക്കുക എന്നുള്ളതും തീര്‍പ്പ് കല്‍പ്പിക്കാതെ അവശേഷിക്കുന്ന ഫയലുകളിന്മേല്‍ അപേക്ഷകരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ വിഷയങ്ങള്‍ക്ക് തീരുമാനം കൈക്കൊള്ളുക എന്നതുമാണ് നഗരസഭ കൗണ്‍സില്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ അദാലത്തിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 09.08.2019 ഉച്ചയ്ക്ക് 2 മണിവരെ നഗരസഭ മെയിന്‍ ഓഫീസില്‍ സ്വീകരിക്കുന്നതാണ്.

തൃശൂര്‍ 2019-20 വാര്‍ഷിക പദ്ധതി - ഡി.പി.സി, യോഗം

Posted on Tuesday, August 6, 2019

തൃശൂര്‍ ജില്ലാ 2019-20 വാര്‍ഷിക പദ്ധതി ആസൂത്രണ സമിതി യോഗം 07-08-2019 ബുധനഴ്ച ഉച്ചതിരിഞ്ഞ് 2,00 മണിക്ക് ഉണ്ടായിരിക്കുന്നതാണ്

 

Content highlight

കാസര്‍കോട് ജില്ലയിലെ പഞ്ചായത്തുകളില്‍ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം 25 വരെ

Posted on Tuesday, August 6, 2019

കാസര്‍കോട് : പഞ്ചായത്ത് വകുപ്പിലും വിവിധ പഞ്ചായത്തുകളിലും തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ സമയബന്ധിതമായി  തീര്‍പ്പാക്കുന്നതിന് 25-വരെ കാസര്‍കോട് ജില്ലയിലെ പഞ്ചായത്തുകളില്‍ തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നു. നടപടികള്‍ സ്വീകരിക്കുന്നതിനായി ഏതൊക്കെ ഫയലുകളാണ് തീര്‍പ്പാക്കേണ്ടതെന്ന് തിട്ടപ്പെടുത്തണം. ഇതിനായി ബുധനാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ എല്ലാ പഞ്ചായത്ത് ഓഫീസുകളിലും ഫയലുകളുടെ പട്ടികപ്പെടുത്തല്‍, തരംതിരിക്കല്‍  പ്രവ‍ൃത്തി മാത്രം നടത്തുന്നതിന്  പഞ്ചായത്ത്  ഡെപ്യൂട്ടി ഡയറക്ടര്‍  പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.എല്ലാവിഭാഗം ജീവനക്കാരും ഫയല്‍ തിട്ടപ്പെടുത്തുന്ന പ്രവൃത്തിയില്‍  ഏര്‍പ്പെടുന്നതിനാല്‍ അന്നേദിവസം ഉച്ചയ്ക്ക് രണ്ടു മുതല്‍ ഫ്രണ്ട് ഓഫീസ് ഒഴികെയുള്ള മറ്റുസേവനങ്ങള്‍ പരിമിതപ്പെടുത്തുന്നതാണെന്ന് പഞ്ചായത്ത്  ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

പൊതു നിര്‍ദ്ദേശങ്ങള്‍

  1. ഒക്ടോബര്‍ 1 നു ശേഷം പെന്റിഗ് ഫയല്‍ ലിസ്റ്റില്‍ സര്‍ക്കാര്‍ തലത്തില്‍ തീര്‍പ്പാക്കേണ്ട ഫയലുകളും, കോടതി വ്യവഹാരങ്ങളും C&AG, KSA, PAC ഫയലുകളും മാത്രമേ അവശേഷിക്കാന്‍ പാടുള്ളൂ.
  2. പെന്‍ഷന്‍ കേസുകളും പൊതു ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകള്‍ക്കും പരാതികള്‍ക്കും മുന്ഗണന നല്‍കേണ്ടതാണ്.
  3. 31 ജൂലൈ 2019 വരെ ആരംഭിച്ച ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിക്കുവാന്‍ ബാക്കിയുള്ളവ മാത്രം പെന്റിഗ് ഫയലാക്കി കണക്കാക്കുന്നതാണ്.

കോഴിക്കോട് നഗരസഭ - ഫയല്‍ അദാലത്ത് 03.08.2019 ലേക്ക് മാറ്റി വച്ചിരിക്കുന്നു

Posted on Thursday, July 25, 2019

കോഴിക്കോട് നഗരസഭയില്‍ വച്ച്  29.07.2019 ന് ബഹു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫയല്‍ അദാലത്ത്  03.08.2019 രാവിലെ 10 മണിയിലേക്ക് മാറ്റി വച്ചിരിക്കുന്നു.