കുടുംബശ്രീ സിഗ്നേചർ സ്റ്റോർ ലോകത്തിന് മുന്നിലേക്ക് തുറക്കുന്ന കിളിവാതിൽ : മന്ത്രി എം.ബി രാജേഷ്

Posted on Friday, November 11, 2022

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുംബശ്രീയുടെ സിഗ്നേച്ചർ സ്റ്റോർ പ്രവർത്തനം ആരംഭിച്ചതോടെ കുടുംബശ്രീ ബ്രാന്റ് ലോകത്തിന് മുന്നിലേക്ക് തുറന്ന കിളിവാതിലായതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ച കുടുംബശ്രീയുടെ ഉത്പന്ന വിപണനശാല സിഗ്നേച്ചർ സ്റ്റോർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീക്ക് ചിറക് മുളച്ച് പറക്കാറായെന്നും ഖ്യാതി അതിരുകൾക്കപ്പുറത്തേക്ക് വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കേ​ന്ദ്രസർക്കാർ ആരംഭിച്ച 'അവസർ' പദ്ധതിക്ക്​ കീഴിൽ സംസ്ഥാനത്ത്​ ആദ്യമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുംബ​ശ്രീ ആരംഭിക്കുന്ന ഉത്പന്ന വിപണന ശാലയാണ് ഇത്.വിമാനത്താവള അതോറിറ്റിക്ക്​ കീഴിലെ വിമാനത്താവളങ്ങളിലാണ്​ സ്വാശ്ര​യ സംഘങ്ങൾക്ക്​ ഇത്തരത്തിൽ ഉത്പന്ന വിതരണത്തിനും പ്രദർശനത്തിനും അവസരം നൽകുന്നത്. ഇതുപ്രകാരം സംസ്ഥാനത്ത് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനെ മാത്രമാണ് അവസർ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര പുറപ്പെടൽ ഹാളിൽ 80 ചതുരശ്ര അടിയാണ് കുടുംബശ്രീയുടെ സിഗ്നേചർ സ്റ്റോറിനായി അനുവദിച്ചിരിക്കുന്നത്.

ജില്ലയിലെയും സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലേയും കുടുംബശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന മികച്ച ഉത്പന്നങ്ങളാണ് സിഗ്നേച്ചർ സ്റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഭക്ഷ്യ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങിയവയാണ് സ്റ്റോറിൽ ലഭിക്കുന്നത്. നൂതനമായ   മറ്റൊരു കാൽ വെപ്പാണ് കുടുംബശ്രീ സിഗനേച്ചർ സ്റ്റോറിലൂടെ നടപ്പാവുന്നത്. ലോക യാത്രികരുടെ ശ്രദ്ധ ലഭിക്കുന്നതോടൊപ്പം ഉത്പന്നങ്ങളുടെ തനിമയും പരിശുദ്ധിയും നേരിട്ട് മനസിലാക്കി വിദേശ സഞ്ചാരികളിലൂടെ രാജ്യത്തിന്റെ ബ്രാൻഡ് ആവാൻ സാധിക്കുന്ന അസുലഭ അവസരമാണ് കുടുംബശ്രീക്ക് ലഭിക്കുന്നത്.ഇതോടൊപ്പം അന്താരാഷ്ട്ര തലത്തിൽ സംരംഭകർക്ക് കൂടുതൽ അവസരവും തൊഴിലും ഇതു വഴി ലഭിക്കും.

പരിപാടിയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി ചെമ്പൻ അധ്യക്ഷനായി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഐ.എ.എസ് പദ്ധതി വിശദീകരണം നടത്തി. എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ് ആദ്യ വിൽപന നിർവഹിച്ചു. പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൾ കലാം മാസ്റ്റർ, കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സൺ സി.ടി ഫാത്തിമത്ത് സുഹറാബി, എയർപോർട്ട് ഓപറേഷൻസ് ജോയിന്റ് ജനറൽ മാനേജർ - എസ് സുന്ദർ, സി.ഐ എഫ് ഡെപ്യൂട്ടി കമാണ്ടന്റ് എ.വി കിഷോർ,കൊമേഷ്യൽ ജോയിന്റ് ജനറൽ മാനേജർ ആർ രാജേഷ്, കുടുംബശ്രീ സ്റ്റേറ്റ് അസി. പ്രോഗ്രാം മാനേജർ എസ് എസ് മുഹമ്മദ് ഷാൻ, ജില്ലാ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, ജില്ലാ പ്രോഗ്രാം മാനേജർ പി. റെനീഷ്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർ പേഴ്സൺ പി. ഇ സൽമത്ത്, കൊണ്ടോട്ടി നഗരസഭാ സിഡിഎസ് ചെയർ പേഴ്സൺ സി.പി ഫാത്തിമാ ബീവി, സംരംഭക പ്രതിനിധി കെ.ടി ശ്രീജ, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം പി.കെ സൈനബ തുടങ്ങിയവർ പങ്കെടുത്തു.

 

air

 

Content highlight
Kudumbashree signatue store starts functioning at calicut international airport

കുടുംബശ്രീ ഒരു നേർച്ചിത്രം, ഫോട്ടോഗ്രാഫി മത്സരം അഞ്ചാം സീസൺ ; ഒന്നാം സ്ഥാനം സന്ദീപ് സെബാസ്റ്റ്യന്

Posted on Thursday, November 10, 2022

കുടുംബശ്രീ ഒരു നേർച്ചിത്രം ഫോട്ടോഗ്രാഫി മത്സരത്തിന്റെ അഞ്ചാം സീസൺ വിജയികളെ പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ എരുമേലി സ്വദേശി കണ്ണംകുളം വീട്ടിൽ വീട്ടിൽ സന്ദീപ് സെബാസ്റ്റ്യനാണ് ഒന്നാം സ്ഥാനം. മലപ്പുറം ജില്ലയിലെ തെക്കൻകുറൂർ സ്വദേശി തെക്കുംപാട്ട് വീട്ടിൽ സുരേഷ് കാമിയോ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്, തിരുവനന്തപുരം ബ്യൂറോ സീനിയർ ഫോട്ടോഗ്രാഫറായ വിൻസന്റ് പുളിക്കലിനാണ് മൂന്നാം സ്ഥാനം.

  ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപയും മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും രൂപയും മികച്ച മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാർഡായി ലഭിക്കും. മറ്റ് മികച്ച പത്ത് ചിത്രങ്ങൾ പ്രോത്സാഹനസമ്മാനത്തിനും തെരഞ്ഞെടുത്തു. 2000 രൂപയാണ് പ്രോത്സാഹന സമ്മാനത്തിന് ക്യാഷ് അവാർഡായി ലഭിക്കുക. മുതിർന്ന ഫോട്ടോ ജേർണലിസ്റ്റുകളായ സി. രതീഷ്, ബി. ജയചന്ദ്രൻ, ഇൻഫർമേഷൻ  പബ്ലിക് റിലേഷൻസ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫർ വി. വിനോദ് എന്നിവർ ചേർന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്.

   കുടുംബശ്രീ ജനകീയ ഹോട്ടലിൽ നിന്നുള്ള ചിത്രമാണ് സന്ദീപിനെ ഒന്നാം സ്ഥാനത്തിന് അർഹനാക്കിയത്. 'മതി, നിറഞ്ഞു...വയറും മനസും' എന്ന പേരിൽ ലഭിച്ച ഇൗ ചിത്രം ഏറെ ഹൃദയ സ്പർശിയായി എന്ന് ജൂറി അഭിപ്രായപ്പെട്ടു. കുടുംബശ്രീയുടെ സന്ദേശം പ്രകടമാക്കുകയും ഫോട്ടോഗ്രാഫിയുടെ പൂർണ്ണത കൽപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് തെരഞ്ഞെടുത്തതതെന്നും ജൂറി വ്യക്തമാക്കി.

  2022 ഒാഗസ്റ്റ് 22 മുതൽ ഒക്ടോബർ 13 വരെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. മികച്ച പങ്കാളിത്തമുണ്ടായ മത്സരത്തിൽ ലഭിച്ച 700ലേറെ ചിത്രങ്ങളിൽ നിന്നാണ് വിജയചിത്രങ്ങൾ കണ്ടെത്തിയത്.

  പ്രോത്സാഹന സമ്മാനാർഹർ - അഖിൽ ഇ.എസ്, കെൽവിൻ കാവശ്ശേരി, അരുൺ കൃഷ്ണൻകുട്ടി, മധു എടച്ചെന, ബോണിയം കലാം, ജോസുകുട്ടി പനക്കൽ, മിഥുൻ അനില മിത്രൻ, ബദറുദ്ദീൻ, ഷമീർ ഉൗരപ്പള്ളി, സജു നടുവിൽ.

 

pht

 

Content highlight
Kudumbashree oru Nerchithram photography contest - santheep sebastian is the winner

വെള്ളിത്തിരയുടെ മായാവെളിച്ചത്തില്‍ മുങ്ങി കണ്ണൂര്

Posted on Wednesday, November 9, 2022
വീട്ടുചുമതലകളും ജോലിത്തിരക്കുമെല്ലാം മാറ്റിവച്ച് സിനിമയുടെ മായാലോകത്തില് മുഴുകാനുള്ള അവസരം കുടുംബശ്രീ അംഗങ്ങള്ക്കേകിയ കണ്ണൂര് ജില്ലാ മിഷന്റെ 'വുമണ്' ഫിലിം ഫെസ്റ്റിവല് സൂപ്പര് ഹിറ്റ്! സംസ്ഥാന ചലച്ചിത്ര അക്കാഡമിയുമായി സഹകരിച്ച് ജില്ലയിലെ 81 സി.ഡി.എസുകള് കേന്ദ്രീകരിച്ചാണ് ഫിലിം ഫെസ്റ്റിവല് സംഘടിപ്പിച്ചത്. ഇതുവരെ 69 ഇടങ്ങളില് സംഘടിപ്പിച്ച ഫെസ്റ്റിവലില് ഏകദേശം 10000ത്തിലേറെ കുടുംബശ്രീ അംഗങ്ങള് ഭാഗമായി.
 
ദേശീയ, അന്തര്ദേശീയ ശ്രദ്ധ നേടിയ ചലച്ചിത്രങ്ങളെ ഉള്ഗ്രാമങ്ങളില് പരിചയപ്പെടുത്തുകയെന്ന ദൗത്യം കൂടി മേളയ്ക്കുണ്ട്. ഒരു സി.ഡി.എസില് നിശ്ചയിച്ച ഒരു ദിനം രാവിലെ 10 മുതല് വൈകിട്ട് അഞ്ച് വരെയാണ് സിനിമാ പ്രദര്ശനം നടത്തുന്നത്. സ്‌കൂള്, പഞ്ചായത്ത് ഓഡിറ്റോറിയങ്ങളുടെ ലഭ്യത അനുസരിച്ചാണ് പ്രദര്ശന ഇടം നിശ്ചയിക്കുക. ഒരു സമയം 150 പേര്ക്ക് വരെ സിനിമ കാണാനാകുന്ന രീതിയിലാകും സംഘാടനം.
 
ബസന്തി, ഫ്രീഡം ഫൈറ്റ്, ദി ഗ്രേറ്റ് ഇന്ത്യന് കിച്ചണ്, മാന്ഹോള്, ഒറ്റമുറി വെളിച്ചം, ഒഴിമുറി എന്നിങ്ങനെയുള്ള ശ്രദ്ധേയമായ സിനിമകളാണ് ഫിലിം ഫെസ്റ്റിവലില് പ്രദര്ശിപ്പിക്കുന്നത്. അയല്ക്കൂട്ടാംഗങ്ങളെക്കൂടാതെ അവരുടെ കുടുംബാംഗങ്ങള്, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള് എന്നിവരെല്ലാം മേളയുടെ ഭാഗമാകുന്നു. ശേഷിച്ച സി.ഡി.എസുകളിലും നവംബറോടുകൂടി ചലച്ചിത്ര പ്രദര്ശനം പൂര്ത്തിയാക്കാനാണ് ജില്ലാ മിഷന് ലക്ഷ്യമിടുന്നത്.
 
knr flm

 

Content highlight
Kannur district organised film festival for kudumbashree members

കുടുംബശ്രീ മൃഗസംരക്ഷണ പദ്ധതികള്‍ പ്രാദേശികതലത്തില്‍ ഊര്‍ജിതമാക്കാന്‍ ഇനി കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരുടെ സേവനം

Posted on Wednesday, November 9, 2022

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ മൃഗസംരക്ഷണ പദ്ധതികള്‍ക്ക് വേഗം കൂട്ടാന്‍ ഇനി കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍(സി.ആര്‍.പി)മാരുടെ സേവനവും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ കര്‍ഷകര്‍ക്ക് തൊഴില്‍ രംഗം മെച്ചപ്പെടുത്തുന്നതിന് മികച്ച സാങ്കേതിക വിദ്യ നല്‍കുന്നതിനൊപ്പം ഉല്‍പന്ന സംഭരണത്തിനും മൂല്യവര്‍ദ്ധനവിനും വിപണനത്തിനുമുളള അവസരം സൃഷ്ടിച്ചുകൊണ്ട് ഓരോ അയല്‍ക്കൂട്ടങ്ങളിലും ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ലക്ഷ്യം. കൂടാതെ കര്‍ഷകരുടെ കൂട്ടായ്മയായി ഉല്‍പാദക ഗ്രൂപ്പുകള്‍, ഉല്‍പാദക സ്ഥാപനങ്ങള്‍ എന്നിവ രൂപപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലെ 941 സി.ഡി.എസുകളില്‍ നിന്നും തിരഞ്ഞെടുത്ത സി.ആര്‍.പിമാര്‍ക്ക് പരിശീലനം നല്‍കും. ആദ്യഘട്ടമായി 152 ബ്ളോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന  സി.ആര്‍.പിമാര്‍ക്ക് പരിശീലനം നല്‍കി. ബാക്കിയുള്ളവരുടെ പരിശീലനം ഡിസംബര്‍ പതിനഞ്ചിനകം പൂര്‍ത്തിയാക്കും.  

ഒരു സി.ആര്‍.പിക്ക് എണ്‍പതു മുതല്‍ നൂറു വരെയുള്ള യൂണിറ്റുകളുടെ ചുമതലയാണ് ഉണ്ടാവുക. വനിതാ കര്‍ഷകരുടെ തൊഴില്‍ നൈപുണ്യ വികസനം, തൊഴില്‍ അഭിവൃദ്ധിക്കായി നൂതന രീതികള്‍ സംബന്ധിച്ച വിജ്ഞാനം ലഭ്യമാക്കല്‍ എന്നിവയാണ് സി.ആര്‍.പിയുടെ പ്രധാന ചുമതലകള്‍. കര്‍ഷകര്‍ക്ക് യൂണിറ്റുകളായും വാര്‍ഡ്തലത്തില്‍ ക്ളസ്റ്ററുകള്‍ രൂപീകരിച്ചും പ്രവര്‍ത്തിക്കാനാകും.  അയല്‍ക്കൂട്ട വനിതകളെ സംരംഭകരാക്കി വളര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കും. സി.ആര്‍.പി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകുന്നതോടെ പ്രധാനമായും പാല്‍, മത്സ്യം, മാംസം, മുട്ട എന്നിവയുടെ ഉല്‍പാദനം, മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മാണം, വിപണനം എന്നിവയിലടക്കം ഗണ്യമായ പുരോഗതി നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.  

കര്‍ഷകര്‍ക്ക് മികച്ച മൃഗപരിപാലന രീതികള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം മൃഗങ്ങള്‍ക്ക് രോഗങ്ങള്‍ മൂലമുള്ള അധിക ചെലവും നഷ്ടവും കുറയ്ക്കുന്നതിനും തീറ്റക്രമം, തൊഴുത്തൊരുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കുന്നതിനും അവസരമൊരുങ്ങും. കര്‍ഷകര്‍ക്കായി കാര്‍ഷിക പാഠശാലകള്‍, ഫീല്‍ഡ് അധിഷ്ഠിത പരിശീലനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.

സംസ്ഥാനത്ത് കുടുംബശ്രീയുടെ ആട് ഗ്രാമം, ക്ഷീരസാഗരം പദ്ധതികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന യൂണിറ്റുകള്‍ക്കും പുതുതായി മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന വനിതാ കര്‍ഷകര്‍ക്കും സി.ആര്‍.പിമാര്‍ മുഖേന ലഭ്യമാകുന്ന സേവനങ്ങള്‍ ഏറെ സഹായകരമാകും. കര്‍ഷകരുടെ തൊഴില്‍ നൈപുണ്യ വികസനത്തിനും വരുമാന വര്‍ദ്ധനവിനും തൊഴിലുറപ്പ്, മൃഗസംരക്ഷണം, ഫിഷറീസ്, വനംവകുപ്പ്, ആരോഗ്യം എന്നീ വകുപ്പുകളുമായുള്ള സംയോജന പ്രവര്‍ത്തനങ്ങളും ഉറപ്പു വരുത്തുന്നുണ്ട്.

ഇതോടൊപ്പം മൃഗങ്ങള്‍ക്കായി വാക്സിനേഷന്‍ ക്യാമ്പുകള്‍, പോഷകാഹാര ലഭ്യതയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍, മികച്ച ബ്രീഡിങ്ങ് സംബന്ധമായ സേവനങ്ങള്‍ എന്നിവയും ലഭ്യമാക്കും. കര്‍ഷകര്‍ക്കാവശ്യമായ വിവിധ സാമ്പത്തിക പിന്തുണകള്‍ സംയോജന രീതിയിലാകും കണ്ടെത്തുക. ഇത് കുടുംബശ്രീ സി.ഡി.എസുകള്‍ വഴി ലഭ്യമാക്കും.
   
പദ്ധതിയുമായി ബന്ധപ്പെട്ട് ബ്ളോക്കില്‍ നിന്നും തിരഞ്ഞെടുത്ത കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ക്കായി തിരുവനന്തപുരം മരിയാ റാണി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ അഞ്ചു ദിവസത്തെ പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.സജീവ് കുമാര്‍.എ, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ രതീഷ് എസ് എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.

 

ah

 

Content highlight
training conducted for animal husbandry community resourse persons

ബഡ്‌സ് കലോത്സവങ്ങള്‍ പുരോഗമിക്കുന്നു

Posted on Saturday, November 5, 2022
പാട്ട്, നൃത്തം, വര, മിമിക്രി, മോണോ ആക്ട്, പ്രച്ഛന്നവേഷം, എന്നിങ്ങനെയുള്ള കലാപ്രകടനങ്ങള്...ആവേശത്തിനും വാശിക്കും കലാമൂല്യത്തിനും ഒരുതരിമ്പ് പോലും കുറവുവരുത്താതെയുള്ള വര്ണ്ണ വിസ്മയങ്ങള് ഒരുക്കി നാടൊട്ടുക്കും ഞങ്ങളുടെ 'മുകുള'ങ്ങള് തരംഗം സൃഷ്ടിക്കുകയാണ്...ബഡ്‌സ് കലോത്സവങ്ങളിലൂടെ..
 
ഭിന്നശേഷിക്കാരായ കുട്ടികള്ക്ക് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയോജിച്ച് കുടുംബശ്രീ നടത്തുന്ന ബഡ്‌സ് സ്ഥാപനങ്ങളിലെ (ബഡ്‌സ് സ്‌കൂളുകളും ബഡ്‌സ് റീഹാബിലിറ്റേഷന് സെന്ററുകളും) കുട്ടികള്ക്കായുള്ള കലോത്സവത്തിന്റെ ജില്ലാതല ആഘോഷങ്ങള്ക്ക് തുടക്കമായത് ഒക്ടോബര് 20ന് ഇടുക്കിയിലാണ്. ഈ മാസം 13നും 14നുമായി എറണാകുളത്ത് സംസ്ഥാന കലോത്സവത്തോടെ ഈ വര്ഷത്തെ ബഡ്‌സ് ഫെസ്റ്റിന് കൊട്ടിക്കലാശവുമാകും.
 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്, പാലക്കാട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് എന്നീ ജില്ലകളില് കലോത്സവം നടന്നുകഴിഞ്ഞു. ശേഷിച്ച ജില്ലകളിലെ കലോത്സവങ്ങള് അഞ്ചാം തീയതിയോടെ പൂര്ത്തിയാകും. ഇത്രയും ജില്ലകളിലായി 250ലേറെ ബഡ്‌സ് സ്ഥാപനങ്ങളിലെ 1500ഓളം കുട്ടികള് കലോത്സവങ്ങളുടെ ഭാഗമായി. ജില്ലകളില് നിന്നെത്തുന്ന വിജയികളുടെ പോരാട്ടത്തിനായി നമുക്ക് എറണാകുളത്തെ സംസ്ഥാന ബഡ്‌സ് ഫെസ്റ്റിനായി കാത്തിരിക്കാം..
 
buds ekm

 

 
Content highlight
district level buds fest progressing all over Kerala

ആകാശംമുട്ടെ പറക്കാന്‍ മൂളിയാറിലെ കുട്ടികള്‍

Posted on Saturday, November 5, 2022
ഒരു വിമാനയാത്ര...നമ്മള് ഭൂരിഭാഗം പേരുടെയും ജീവിതാഭിലാഷങ്ങളില് ഒന്ന്. എന്നാല് കാസര്ഗോഡ് ജില്ലയിലെ മുളിയാര് സി.ഡി.എസിലെ ഒരുകൂട്ടം ബാലസഭാംഗങ്ങള് വെറും മൂന്ന് മാസങ്ങള്ക്കകം ആ സ്വപ്‌നം സഫലമാക്കും. അതിന് മുന്കൈയെടുത്തത് കുടുംബശ്രീ സി.ഡി.എസും.
 
'ആകാശത്തൊരു കുട്ടിയാത്ര' എന്ന പേരില് ബാലസഭ അംഗങ്ങള്ക്ക് വേണ്ടി ഒരു പ്രത്യേക പരിപാടി തന്നെ സംഘടിപ്പിക്കുകയായിരുന്നു സി.ഡി.എസ്. ഇതനുസരിച്ച് വിമാനയാത്ര ചെയ്യാന് ആഗ്രഹമുള്ള ബാലസഭാംഗങ്ങളില് നിന്ന് അപേക്ഷ ക്ഷണിക്കുകയും ഒരു പരീക്ഷ നടത്തി അതില് വിജയികളാകുന്നവരെ യാത്രയ്ക്കായി തെരഞ്ഞെടുക്കുകയുമായിരുന്നു.
 
26 അപേക്ഷകളാണ് ആകെ ലഭിച്ചത്. 21 പേര് പങ്കെടുത്ത എഴുത്ത് പരീക്ഷയിലെ മാര്ക്കിന്റെ അടിസ്ഥാനത്തില് 11 കുട്ടികളെയും സംവരണ അടിസ്ഥാനത്തില് 3 കുട്ടികളെയും തെരഞ്ഞെടുത്തു.
 
2023 ജനുവരിയില് കണ്ണൂരില് നിന്ന് തിരുവനന്തപുരം വരെയാകും വിമാനയാത്ര. തെരഞ്ഞടുത്ത കുട്ടികളെ യാത്രയ്ക്കായി മാനസികമായി സജ്ജമാക്കുന്നതിനുള്ള ഏകദിന ക്ലാസ് നവംബര് മാസത്തില് സംഘടിപ്പിക്കും.
 
mlr

 

Content highlight
dream fight journey awaits balasabha members in muliyar cds

ഭരണഘടനാ സാക്ഷരതാ യജ്ഞം: കുടുംബശ്രീ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി

Posted on Wednesday, November 2, 2022

ഭരണഘടനാ സാക്ഷരതാ യജ്ഞത്തോടനുബന്ധിച്ച് കേരള ലജിസ്ളേറ്റീവ് അസംബ്ളി മീഡിയാ ആന്‍ഡ് പാര്‍ലമെന്‍ററി സ്റ്റഡി സെന്‍ററിന്‍റെയും (കെ-ലാംപ്സ്) കുടുംബശ്രീയുടയും സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഇന്‍ഡ്യന്‍ ഭരണഘടനയെ സംബന്ധിച്ച പ്രാഥമിക അറിവുകള്‍ പൊതു സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

സമൂഹത്തിന് ഭരണഘടനാ സാക്ഷരത അനിവാര്യമായ ഈ കാലഘട്ടത്തില്‍ കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് സ്പീക്കര്‍ എം.എന്‍ ഷംസീര്‍ പറഞ്ഞു. രാജ്യത്തിന്‍റെ ആധികാരിക മാര്‍ഗരേഖയാണ് ഭരണഘടന.  കുടുംബശ്രീ മാസ്റ്റര്‍ പരിശീലകര്‍ക്ക് നല്‍കുന്ന പരിശീലനവും തുടര്‍പ്രവര്‍ത്തനങ്ങളും വഴി ഭരണഘടനയുമായി ബന്ധപ്പെട്ട പ്രാഥമിക അറിവുകള്‍ സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളില്‍ എത്തിക്കാനാകും. കൂടാതെ അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ നാല്‍പ്പത്തിയഞ്ച് ലക്ഷം വനിതകളുടെ കുടുംബങ്ങളിലേക്കും ഭരണഘടനാ മൂല്യങ്ങളെ സംബന്ധിച്ച പ്രാഥമിക അറിവുകള്‍ എത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങളും കടമകളും അവകാശങ്ങളും സമൂഹം കൃത്യമായി മനസിലാക്കണമെന്നും കുടുംബശ്രീയുമായി ചേര്‍ന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ അതു സാധ്യമാകുമെന്നും കെ.ആന്‍സലന്‍ എം.എല്‍.എ പറഞ്ഞു.

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള നൂറ് മാസ്റ്റര്‍ ട്രെയിനര്‍മാരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. ഇവര്‍ പിന്നീട് ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, പരിശീലന ടീം അംഗങ്ങള്‍, റിസോഴ്സ് പേഴ്സണ്‍മാര്‍, സി.ഡി.എസ് ഭാരവാഹികള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കും. നവംബര്‍ ഇരുപത്തിയാറിന് സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളിലും ഭരണഘടനാ സാക്ഷരതാ യജ്ഞവുമായി ബന്ധപ്പെട്ട് പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ സംഘടിപ്പിക്കും.

കെ-ലാംപ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മഞ്ജു വര്‍ഗീസ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് വിഷയാവതരണം നടത്തി. നിയമസഭാ സെക്രട്ടറി എം.എം ബഷീര്‍, മുന്‍ സെക്രട്ടറി എസ്.വി ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ ഭരണഘടനയുമായി ബന്ധപ്പെട്ട് ക്ളാസുകള്‍ നയിച്ചു. കുടുംബശ്രീ  പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.മൈന ഉമൈബാന്‍ കൃതജ്ഞത അറിയിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി, അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ വിദ്യാ നായര്‍ എന്നിവര്‍ പങ്കെടുത്തു.

 

gfr

 

Content highlight
constitutions literacy programme- training programme conducted for Kudumbashree master trainers

മലപ്പുറം ജോബ് എക്‌സ്‌പോയില്‍ 521 പേര്‍ക്ക് തൊഴില്‍

Posted on Tuesday, November 1, 2022

കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനും പെരിന്തല്‍മണ്ണ നഗരസഭയും സംയുക്തമായി ഒക്ടോബര്‍ 30ന് പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ജോബ് എക്സ്പോ 2022 വന്‍ വിജയം. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയുള്ള എട്ട് മണിക്കൂറുകള്‍ക്കൊണ്ട് 521 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. 1200 പേരെ വിവിധ കമ്പനികള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. കൂടാതെ 318 പേര്‍ക്ക് കുടുംബശ്രീ നടത്തുന്ന നൈപുണ്യ പരിശീലന കോഴ്സുകളിലേക്കുള്ള പ്രവേശനവും ലഭിച്ചു!

 
  2048 ഉദ്യോഗാര്‍ത്ഥികളാണ് ജോബ് മേളയില്‍ ആകെ പങ്കെടുത്തത്. അതില്‍ 2039 പേര്‍ക്കും മേളയിലൂടെ പുതിയൊരു വാതില്‍ തുറന്നു കിട്ടുകയായിരുന്നു. അതിഗംഭീരമായ സംഘാടനം കൊണ്ട് ജോബ് എക്സ്പോ ശ്രദ്ധേയമായി. മേളയില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍, ഒഴിവുള്ള തസ്തികകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയ വേക്കന്‍സി ഗൈഡും മുന്‍കൂട്ടി തയാറാക്കി പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിരുന്നു.
 

  സ്പോട്ട് രജിസ്ട്രേഷന്‍ നടത്തുന്നതിന് നാല് കൗണ്ടറുകളുണ്ടായിരുന്നു. കൂടാതെ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക കൗണ്ടറും പരിഭാഷകനെയും ഒരുക്കിയിരുന്നു. തീര്‍ത്തും പ്രകൃതി സൗഹൃദമായാണ് എക്സ്പോ സംഘടിപ്പിച്ചതെന്നതാണ് മറ്റൊരു പ്രത്യേകത.

 ജോബ് എക്സ്പോയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ചെയര്‍മാന്‍ പി. ഷാജി നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ മുണ്ടുമ്മല്‍ ഹനീഫ അധ്യക്ഷനായ ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത് സ്വാഗതം പറഞ്ഞു. അമ്പിളി മനോജ് (ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍), വാര്‍ഡ് കൗണ്‍സിലര്‍മാരായ ഹുസൈനാ നാസര്‍, സന്തോഷ് കുമാര്‍ പി.എസ്, സക്കീന സെയ്ദ്, സിറ്റി മിഷന്‍ മാനേജര്‍ സുബൈറുല്‍ അവാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

  വാര്‍ഡ് കൗണ്‍സിലര്‍മാരായ മന്‍സൂര്‍ നെച്ചിയില്‍, സീനത്ത് പി, സാറ സലിം, ഷെര്‍ലിജ, പ്രവീണ്‍. എ, സുനില്‍ കുമാര്‍, നിഷ സുബൈര്‍, ഹുസൈന്‍ റിയാസ് കുടുംബശ്രീ മെമ്പര്‍   സെക്രട്ടറി ആരിഫാ ബീഗം, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ വിജയ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ രാകേഷ് സി.ആര്‍ നന്ദി പറഞ്ഞു.
 

mlprm
 
Content highlight
521 got placed through Malappuram job expo 2022

സംസ്ഥാന ബഡ്സ് കലോത്സവം: ലോഗോ തയാറാക്കി സമ്മാനം നേടാം

Posted on Friday, October 28, 2022
സംസ്ഥാനത്തെ ബഡ്‌സ് സ്ഥാപനങ്ങളിലെ മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന മത്സരാര്ത്ഥികള്ക്കായി കുടുംബശ്രീ സംഘടിപ്പിക്കുന്ന സംസ്ഥാനതല ബഡ്‌സ് കലോത്സവത്തിന് ലോഗോ തയാറാക്കി നല്കി സമ്മാനം നേടാന് അവസരം.
 
മികച്ച ലോഗോയ്ക്ക് 5000 രൂപയാണ് സമ്മാനം. തയാറാക്കിയ ലോഗോ 2022 നവംബര് 2 ന് വൈകിട്ട് 5 ന് മുന്പായി budsfest2022ekm@gmail.com എന്ന ഇ-മെയില് വിലാസത്തില് അയച്ചു നല്കുക.
Content highlight
state buds fest 2022 : logo contest starts

ഗുരുഗ്രാം സരസ് മേളയില്‍ കുടുംബശ്രീയ്ക്ക് 26 ലക്ഷം രൂപയുടെ വിറ്റുവരവ്‌

Posted on Wednesday, October 26, 2022
ഹരിയാനയിലെ ലെഷര് വാലി പാര്ക്കില് ഒക്ടോബര് ഏഴ് മുതല് 23 വരെ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സംഘടിപ്പിച്ച ആജീവിക സരസ് മേളയില്‍ കുടുംബശ്രീ സംരംഭകര്‍ക്ക് 26 ലക്ഷം രൂപയുടെ വിറ്റുവരവ്. എട്ട് ഉത്പന്ന പ്രദര്ശന വിപണന സ്റ്റാളുകളും കുടുംബശ്രീ എന്.ആര്.ഒ (നാഷണല് റിസോഴ്സ് ഓര്ഗനൈസേഷന്) മേല്നോട്ടം വഹിച്ച ഫുഡ്കോര്ട്ടില് നാല് സ്റ്റാളുകളുമാണ് കുടുംബശ്രീയുടേതായുണ്ടായിരുന്നത്.
 
ഉത്പന്നങ്ങള് വിറ്റഴിച്ച ഇനത്തില് 17.90 ലക്ഷം രൂപയും നല്ല നാടന് കേരളീയ ഭക്ഷണമൊരുക്കി നല്കി 8.10 ലക്ഷം രൂപയുമാണ് കുടുംബശ്രീ സംരംഭകര് സ്വന്തമാക്കിയത്. ആകെ 26 ലക്ഷത്തിന്റെ വിറ്റുവരവ്! കൂടാതെ മികച്ച പ്രദര്ശന-വിപണന സ്റ്റാളിനും ഫുഡ് കോര്ട്ടിലെ മികച്ച കഫെ സ്റ്റാളിനുമുള്ള പുരസ്‌ക്കാരങ്ങളും കുടുംബശ്രീ സംരംഭകര് സ്വന്തമാക്കി.
 
സുഗന്ധവ്യഞ്ജനങ്ങള് വില്പ്പനയ്ക്കെത്തിച്ച ഇടുക്കി ജില്ലയില് നിന്നുള്ള ശ്രേയസ് യൂണിറ്റ് പ്രദര്ശന സ്റ്റാളുകളിലും വിവിധ ഇനം ജ്യൂസുകള് ഉള്പ്പെടെ തയാറാക്കി നല്കിയ എറണാകുളം ജില്ലയില് നിന്നുള്ള ട്രാന്സ്ജെന്ഡര് ഗ്രൂപ്പിന്റെ ലക്ഷ്യ യൂണിറ്റ് ഫുഡ് കോര്ട്ട് സ്റ്റാളുകളിലും മികച്ചവയ്ക്കുള്ള അവാര്ഡുകള് കരസ്ഥമാക്കി. മേളയില് കേരളം ഉള്പ്പെടെ 17 സംസ്ഥാനങ്ങളുടെ സാന്നിധ്യമുണ്ടായി.
 
hk

 

Content highlight
sales od 26 lakh for Kudumbashree at gurugram SARAS mela