കേരള ലോക്കല്‍ ഗവണ്‍മെന്‍റ് സര്‍വ്വീസ് ഡെലിവറി പ്രോജക്ട്. (തദ്ദേശ മിത്രം)

തദ്ദേശ ഭരണ സംവിധാനത്തിന്റെ സ്ഥാപനതല കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വേള്‍ഡ് ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് കേരള ലോക്കല്‍ ഗവണ്‍മെന്‍റ് സര്‍വ്വീസ് ഡെലിവറി പ്രോജക്ട് അഥവാ കെ.എല്‍.ജി.എസ്.ഡി.പി. പ്രോജക്ടിന്റെ ലക്ഷ്യം

  • ഗ്രാമ പഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടേയും കാര്യ ശേഷി വര്‍ദ്ധിപ്പിക്കുക
  • സാമ്പത്തികവും വികസനപരവുമായ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക
  • പരിശീലന പരിപാടികള്‍ കുറ്റമറ്റതാക്കുക
  • തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സ്ഥിതി വിവര കണക്കുകള്‍ പൂര്‍ണ്ണമാക്കുക
  • തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മോണിറ്റര്‍ ചെയ്യുക
  • സ്ഥാപന വല്‍ക്കരണത്തിനു വേണ്ടി വരുന്ന പ്രവര്‍ത്തനങ്ങളെ സഹായിക്കുക
  • ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണ നിലവാരം മെച്ചപ്പെടുത്തുക

വെബ് സൈറ്റ് :   www.klgsdp.org