news

ക്ഷേമ നിധി ബോർഡ് /സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -മസ്റ്ററിംഗ് സമയം ദീർഘിപ്പിച്ച അറിയിപ്പ്

Posted on Tuesday, June 30, 2020

സാമൂഹ്യസുരക്ഷാ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ബയോമെട്രിക് മസ്റ്ററിംഗിനായി 2020 ഫെബ്രുവരി 15 വരെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഈ കാലയളവില്‍ മസ്റ്ററിംഗ് ചെയ്തിട്ടില്ലാത്ത, പെന്‍ഷന്‍ അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ക്ക് 2020 ജൂണ്‍ 29 മുതല്‍ ജൂലൈ 15 വരെ സംസ്ഥാനത്തെ വിവിധ അക്ഷയകേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നതിന് അനുമതി നല്‍കുന്നു. അക്ഷയകേന്ദ്രങ്ങള്‍ മുഖേനയുള്ള ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ക്ക് ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാരുകള്‍/ ഗുണഭോക്താക്കള്‍ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേന ജൂലൈ 16 മുതലല്‍ 22 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാവുന്നതാണ്. ഹോട്ട് സ്പോട്ടുകളിലും കണ്ടെയിന്‍മെന്റ് സോണുകളിലും ഉള്ളവര്‍ക്ക് യാത്രാ നിയന്ത്രണങ്ങളില്‍ അയവ് ലഭിക്കുന്ന തീയതി മുതല്‍ ഒരാഴ്ച കാലയളവില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാവുന്നതാണ്.

കൊവിഡ് 19-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വികസന അതോറിറ്റികളുടേയും ഉടമസ്ഥതയിലുള്ളതും ലോക്ക് ഡൌൺ കാരണം തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്തതുമായ സ്ഥാപനങ്ങളുടെ വാടക ഇളവ് സംബന്ധിച്ച്

Posted on Monday, June 29, 2020
കൊവിഡ് 19 വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് ലോക്ക്ഡൌൺ ഏർപ്പെടുത്തിയ കാലയളവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വികസന അതോറിറ്റികളുടേയും ഉടമസ്ഥതയിലുള്ളതും ലോക്ക് ഡൌൺ കാരണം തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്തതുമായ സ്ഥാപനങ്ങളുടെ വാടക ഇളവ് സംബന്ധിച്ച്
 
 

കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ - വിവിധ ആവശ്യങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തുന്ന പൊതു ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

Posted on Tuesday, June 16, 2020

കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ - വിവിധ ആവശ്യങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തുന്ന പൊതു ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

സര്‍ക്കുലര്‍ ഡിസി1/258/2020/തസ്വഭവ Dated:16/06/2020

കോവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളും നടത്തുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിൽ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നത് സംബന്ധിച്ച് .

Posted on Tuesday, June 16, 2020
സംസ്ഥാനത്ത് നോവൽ കൊറോണ വൈറസ് രോഗം  കോവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട്  വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളും നടത്തുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിൽ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിന്റെ ഭാഗമായി കേരള സർക്കാർ https://keralabattlescovid.in  എന്ന ഒരു വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഇതിലേക്കായി വാർത്തകളും വിവരങ്ങളും അപ്ഡേറ്റ് ചെയ്യുന്നതിനായി കോവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട് ഓരോ സർക്കാർ വകുപ്പുകളും  ഏജൻസികളും നടത്തുന്ന ദിവസേനയുള്ള പ്രവർത്തനങ്ങളുടെ വാർത്തകൾ, ചിത്രങ്ങൾ, വീഡിയോകൾ, കണക്കുകൾ, പ്രെസ് റിലീസുകൾ, ജനക്ഷേമ പ്രവർത്തനങ്ങൾ, ഇതുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവയെല്ലാം support@cdit.org  എന്ന മെയിലിലേക്ക്  ദിവസേന അയക്കേണ്ടതാണ്. കൂടാതെ   https://keralabattlescovid.in എന്ന വെബ് പോർട്ടൽ ഓരോ സർക്കാർ വകുപ്പിന് കീഴിലുള്ള സർക്കാർ വെബ്സൈറ്റിലും ലിങ്ക് ചെയേണ്ടതുമാണ് .
 

വസ്തു നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടയ്ക്കുന്നതിനുമുള്ള അവസാന തിയതി 30.06.2020 വരെ ദീർഘിപ്പിച്ചു

Posted on Saturday, June 6, 2020

കോവിഡ്-19 സാഹചര്യം പരിഗണിച്ച്‌ തദ്ദേശ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ അടക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടയ്ക്കുന്നതിനുമുള്ള അവസാന തിയതി 30.06.2020 വരെ ദീർഘിപ്പിച്ച നൽകിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക കുടിശ്ശിക പിഴ ഒഴിവാക്കി അടയ്യ്ക്കുന്നതിനുള്ള സമയപരിധി 05.07.2020 വരെ ദീർഘിപ്പിച്ച ഉത്തരവ്

സ.ഉ(ആര്‍.ടി) 1062/2020/തസ്വഭവ Dated 05/06/2020