തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളില് അസിസ്റ്റന്റ് ജില്ലാ കോ-ഓര്ഡിനേറ്ററുടെ ഒഴിവുകളിലേക്ക് സംസ്ഥാന സര്ക്കാരിന്റെ വിവിധ വകുപ്പുകളില് നിന്നും ശുചിത്വമിഷന് പ്രവര്ത്തനങ്ങളില് താത്പര്യമുള്ള 20,000 - 45,800 മുതല് 35,700 - 75,600 വരെ ശമ്പള സ്കെയിലിലുള്ള ജീവനക്കാരില് നിന്നും ഡെപ്യൂട്ടേഷന് വ്യവസ്ഥയില് നിയമനത്തിന് അപേക്ഷകള് ക്ഷണിച്ചു.
ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളില് അസിസ്റ്റന്റ് ജില്ലാ കോ-ഓര്ഡിനേറ്റ (ഐ.ഇ.സി) റുടെ ഓരോ ഒഴിവിലേക്കും എറണാകുളം, കോഴിക്കോട് ജില്ലകളില് അസിസ്റ്റന്റ് ജില്ലാ കോ-ഓര്ഡിനേറ്റര് (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റന്റ് ജില്ലാ കോ-ഓര്ഡിനേറ്റര് (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) അപേക്ഷിക്കുന്നവര് സയന്സ് ബിരുദധാരികളോ, സിവില് എന്ജിനീയറിംഗ് ഡിപ്ലോമ/ബിരുദധാരികളോ ആയിരിക്കണം.
താല്പര്യമുളള അപേക്ഷകര് കെ.എസ്.ആര് പാര്ട്ട് (1) റൂള് 144 പ്രകാരമുള്ള അപേക്ഷയും നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതം ഡിസംബര് 23ന് മുമ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്, സംസ്ഥാന ശുചിത്വമിഷന്, സ്വരാജ് ഭവന്, നന്തന്കോട്, കവടിയാര് പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തില് ലഭ്യമാകും വിധം നേരിട്ടോ, തപാലിലോ സമര്പ്പിക്കണം.
പി.എന്.എക്സ്.5213/17
- 405 views