പാലക്കാട് ജില്ലയിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും സകർമ്മ സോഫ്റ്റ് വെയറും, ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സങ്കേതം സോഫ്റ്റ് വെയറും നടപ്പിലാക്കിയതിന്റെ ജില്ലാതല പ്രഖ്യാപനം ബഹു- തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ കെ. ടി ജലീൽ അവർകൾ 2017 ഒക്ടോബര്‍ 21, വൈകുന്നേരം 3 മണിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നിർവ്വഹിച്ചു.
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ശാന്തകുമാരി അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു പഞ്ചായത്ത് ഡയറക്ടർ ശ്രീമതി മേരിക്കുട്ടി IAS, പാലക്കാട് ജില്ലാ കലക്ടര്‍, നഗരകാര്യ ഡയറക്ടര്‍, ഗ്രാമവികസന കമ്മീഷണര്‍, പഞ്ചായത്ത് അഡീഷണൽ ഡയറക്ടറും ഐ.കെ.എം ഗ്രൂപ്പ് ഡയറക്ടറുമായ ശ്രീ അജിത് കുമാര്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീജോസ് മാത്യു, ജില്ലാ പ്ലാനിംഗ് ഓഫീസർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ സുബ്രഹ്മണ്യവാര്യർ. മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ, ബ്ബോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, മുൻസിപ്പൽ ചെയർമാൻമാർ, ഗ്രാമ-ബ്ലോക്ക് - മുൻസിപ്പൽ സെക്രട്ടറിമാർ, മറ്റ് വകുപ്പിലെ ജില്ലാതല മേധാവികൾ, ഓഡിറ്റ് സൂപ്പർവൈസർമാർ, ഐ.കെ.എം. ജില്ലാ കോ-ഓർഡിനേറ്റർ, ജില്ലാ ടെക്നിക്കൽ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.
ഏകദേശം 3 മാസം കൊണ്ടാണ് ഈ സോഫ്റ്റ്വെയറുകൾ 88 പഞ്ചായത്തുകളിലും ബ്ലോക്കുകളിലും വിന്യസിക്കുന്നതിന് പാലക്കാടിന് സാധിച്ചത്. തദ്ദേശസ്ഥാപന അധ്യക്ഷൻമാർ, ബഹു ADC, ഡി ഡി പി, ADP, ഐകെഎം, ജനപ്രതിനിധികൾ, സെക്രട്ടറിമാർ, മറ്റ് ജീവനക്കാർ, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർമാർ, മറ്റ് ജീവനക്കാർ, ജില്ലാ തല മാസ്റ്റർ ട്രയിനർമാർ, സാങ്കേതിക ജീവനക്കാർ, കില എന്നിവരുടെ നിർല്ലോഭമായ പിന്തുണയും സഹകരണവും കൂട്ടായ പ്രവ്യത്തനവും ആണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ. ഇതുമായി ബന്ധപെട്ട ജീവനക്കാർക്കെല്ലാം കില പ്രത്യേകം പരിശീലനം നൽകി. കൂടാതെ ഐ കെ എം നേത്യത്വത്തിൽ ഓരോ PAU യൂണിറ്റിലും വച്ച് LBS മാർക്കും, രണ്ട് തവണ വീതം തദ്ദേശസ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും വീണ്ടും പരിശീലനം നൽകി. 13 ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളില്‍ വച്ച് ബ്ലോക്ക്തല ജനപ്രതിനിധികൾക്കും ജീവനക്കാർക്കും ഐ കെ എം ജീവനക്കാര്‍ പരിശീലനം നൽകി. കൂടുതല്‍ പരിശീലനം ആവശ്യപെട്ട തദ്ദേശസ്ഥാപനങ്ങളില്‍ ഐകെഎം മാസ്റ്റര്‍ട്രയിനര്‍മാര്‍ നേരിട്ട് ചെന്ന് പരിശീലനം നല്കി.
- 392 views