news

വ്യാപാര -വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ് പിഴ കൂടാതെ പുതുക്കുന്നതിന്റെ കാലാവധി 20.03.2021 വരെ

Posted on Thursday, February 25, 2021

സ.ഉ(ആര്‍.ടി) 581/2021/തസ്വഭവ Dated 25/02/2021

കോവിഡ് 19 സാഹചര്യം പരിഗണിച്ച് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിടെ 2021-22 വര്‍ഷത്തെ വ്യാപാര -വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ് പിഴ കൂടാതെ പുതുക്കുന്നതിന്റെ കാലാവധി 20.03.2021 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവ്

തെരുവുവിളക്കുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റുന്ന 'നിലാവ്' പദ്ധതി ഉദ്ഘാടനം ചെയ്തു

Posted on Monday, February 22, 2021

തെരുവുവിളക്കുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റുന്ന 'നിലാവ്' പദ്ധതി ഉദ്ഘാടനം ചെയ്തു

വികേന്ദ്രീകരണത്തിലധിഷ്ഠിതമായ വികസന സംസ്‌കാരത്തെ വിപുലപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവാദങ്ങൾക്കല്ല, വികസനങ്ങൾക്കാണ് കേരളത്തെ വളർത്താനാകുക എന്ന സന്ദേശം സർക്കാർ നൽകിവരുമ്പോൾ തദ്ദേശസ്ഥാപനങ്ങൾ തങ്ങളുടേതായ കടമ നിർവഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തെരുവുവിളക്കുകൾ പൂർണമായും എൽ.ഇ.ഡിയിലേക്ക് മാറ്റുന്ന 'നിലാവ്' പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ലക്ഷക്കണക്കിന് പരമ്പരാഗത തെരുവ് വിളക്കുകൾ മാറ്റി ഇനി മുതൽ എൽ.ഇ.ഡി ആകുകയാണ്. ഊർജ്ജ സംരക്ഷണവും പരിസ്ഥിതി ആഘാത ലഘൂകരണവും ലക്ഷ്യമിട്ടാണ് ദീർഘവീക്ഷണമുള്ള ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി വിതരണത്തിലെ ഊർജ്ജനഷ്ടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ബിൽ ഇനത്തിൽ നൽകിവരുന്ന അധികച്ചെലവും ഒഴിവാക്കാൻ സഹായിക്കുന്നതാണ് 'നിലാവ്' എന്ന പദ്ധതി. മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയുടെ ഭാഗമായാണ് ഇത് യാഥാർഥ്യമാക്കുന്നത്. കേരളത്തിലാകെ ഏതാണ്ട് 16.24 ലക്ഷം തെരുവ് വിളക്കുകളാണ് ഉള്ളത്. അതിൽ 10.5 ലക്ഷത്തിലും പരമ്പരാഗത ഇലക്ട്രിക് ബൾബുകളാണ് ഉപയോഗിച്ച് വരുന്നത്. അതിലൂടെ വലിയ തോതിലുള്ള ഊർജ നഷ്ടവും അധികച്ചെലവും ഉണ്ടാകുന്നുണ്ട്. ഇവയെല്ലാം മാറ്റി എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്നതിലൂടെ തെരുവുവിളക്കുകൾക്ക് കൂടുതൽ മിഴിവും ഈടുനിൽപും ഉണ്ടാകും. കിഫ്ബിയുടെ സഹായത്തോടെ 289.82 കോടി രൂപ ചെലവിട്ടു നടപ്പാക്കുന്ന പദ്ധതി രണ്ടു മാസത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കും.

തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ നിർവഹണത്തിന് സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി സംസ്ഥാന വൈദ്യുതി ബോർഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ ആവശ്യത്തിനനുസരിച്ച് അവർ എൽ.ഇ.ഡി ബൾബുകൾ വാങ്ങി പോസ്റ്റുകളിൽ സ്ഥാപിക്കും. ലൈറ്റുകളുടെ പരിപാലനചുമതല തദ്ദേശസ്ഥാപനങ്ങൾക്കാണ്. അവർക്കീ പദ്ധതിയുടെ ഭാഗമാകാൻ വിവിധ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾക്ക് വലിയ നേട്ടമുണ്ടാക്കുന്ന ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ആദ്യഘട്ടമായി 665 പഞ്ചായത്തുകളിലും 48 നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചുലക്ഷത്തിലധികം എൽ.ഇ.ഡി ബൾബുകൾ ആദ്യഘട്ടമായി മാറ്റിസ്ഥാപിക്കും. പല പഞ്ചായത്തിലും ഇതിനകം പദ്ധതിപ്രകാരമുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. പള്ളിക്കൽ, ഉടുമ്പൻചോല, ഒതുക്കുങ്ങൽ, വെള്ളമുണ്ട, വേലൂർ പഞ്ചായത്തുകളിലും കരുനാഗപ്പള്ളി, ചേർത്തല നഗരസഭകളും ഇതിൽപ്പെടും. ബാക്കി തദ്ദേശസ്ഥാപനങ്ങളിലും ലക്ഷ്യമിടുന്നതിനേക്കാൾ വേഗം പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

പന്ത്രണ്ടിന പരിപാടികളിലെ മറ്റു പദ്ധതികളും തദ്ദേശസ്ഥാപനങ്ങൾ കാര്യക്ഷമമായി നടപ്പാക്കിവരുന്നുണ്ട്. നാടിന്റെ വിഭവശേഷി പൂർണമായി വിനിയോഗിക്കാനാകണം. തദ്ദേശസ്ഥാപനങ്ങളിലെ പുതിയ ഭരണസംവിധാനങ്ങൾ ഇത്തരം പ്രവർത്തനങ്ങൾ നടപ്പിലാക്കിയാകണം സജീവമാകേണ്ടത്.മഹാമാരിയിൽനിന്നും നാടിനെ കരകയറ്റാനാണ് നാം ശ്രമിക്കുന്നത്. കോവിഡ് പ്രതിരോധത്തിനൊപ്പം നാടിന്റെ വികസനക്ഷേമ കാര്യങ്ങളിൽ ഒരു വീഴ്ചയും വരാതിരിക്കാൻ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഒരു പുതിയ കേരളം കെട്ടിപ്പടുക്കാൻ നമുക്കാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ അധ്യക്ഷത വഹിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി മുഖ്യാതിഥിയായിരുന്നു.

Content highlight

ഇരുന്നൂറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ശുചിത്വ പദവിയിലേക്ക്

Posted on Monday, February 22, 2021

ഇരുന്നൂറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ശുചിത്വ പദവിയിലേക്ക്: 50 തദ്ദേശ സ്ഥാപനങ്ങളില്‍ 'വഴിയിടം' ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രങ്ങള്‍ പ്രഖ്യാപനം ബുധനാഴ്ച (24.02.2021ന്) മന്ത്രി.എ.സി.മൊയ്തീന്‍ നിര്‍വഹിക്കും

സംസ്ഥാനത്ത് ഇരുന്നൂറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍കൂടി ശുചിത്വ പദവിലേക്ക് എത്തുന്നു. ആദ്യ ഘട്ടത്തില്‍ ശുചിത്വ പദവി നേടിയ 589 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമേയാണിത്. ഇത് സംബന്ധിച്ച പ്രഖ്യാപനം 24.02.2021 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്തീന്‍ നിര്‍വഹിക്കും. ഇതോടൊപ്പം 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പൂര്‍ത്തീകരിച്ച വഴിയിടം ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നിര്‍വഹിക്കും. ഓണ്‍ലൈന്‍ ആയി നടക്കുന്ന ചടങ്ങില്‍ ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്ണ്‍ ഡോ.ടി.എന്‍.സീമ അദ്ധ്യക്ഷയാകും. തദ്ദേശ സ്വയംഭരണ വകുപ്പ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരന്‍ ഐ.എ.എസ്. ശുചിത്വ പദവി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണു ഐ.എ.എസ്, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ.ജയശ്രീ ഐ.എ.എസ്, നഗര കാര്യ വകുപ്പ് ഡയറക്ടര്‍ & ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. രേണു രാജ് ഐ.എ.എസ്, ഗ്രാമ വികസന കമ്മീഷണര്‍ ശ്രീ. വി.ആര്‍.വിനോദ് ഐ.എ.എസ്, കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ.എസ്.ഹരി കിഷോര്‍ ഐ.എ.എസ്, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ ശ്രീ. പി.കേശവന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ശുചിത്വ പദവി കരസ്ഥാമാക്കിയ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റും പുരസ്‌കാരവും വിതരണം ചെയ്യും

 

12 ഇന പരിപാടിയില്‍ 500 ഗ്രാമപഞ്ചായത്തുകളെയും 50 നഗരസഭകളെയും ശുചിത്വ പദവിയില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍കേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷന്‍ എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച നടപടിക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്‌കരണത്തില്‍ മികവു തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തിരഞ്ഞെടുത്തത്. ആകെ 789 തദ്ദേശ സ്ഥാപനങ്ങളാണ് ഇതുവരെ നേട്ടം കൈവരിച്ചത്. സമ്പൂര്‍ണ്ണ ശുചിത്വ പദവിയിലേക്കുള്ള ആദ്യ പടിയാണ് ഖരമാലിന്യ സംസ്‌കരണത്തില്‍ മികവുതെളിയിച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ശുചിത്വ പദവി. ഖരമാലിന്യത്തിന് പുറമേ ദ്രവ- വാതക മാലിന്യ സംസ്‌കരണ മാര്‍ഗ്ഗങ്ങളുള്‍പ്പെടെ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ സകല ഘടകങ്ങളും പ്രാവര്‍ത്തികമാക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ശുചിത്വ പദവി നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ കൈവരിച്ച നേട്ടത്തിലൂടെ സംസ്ഥാനത്തിന്റെ 75 ശതമാനത്തിലേറെ ഭൂപ്രദേശത്ത് ശാസ്ത്രീയ ഖരമാലിന്യ സംസ്‌കരണം പരമാവധി പ്രാവര്‍ത്തികമാക്കപ്പെടുകയാണെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ അറിയിച്ചു.

 

ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുക, അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, അജൈവ മാലിന്യ ശേഖരണത്തിന് ഹരിതകര്‍മ്മസേനയുടെ സേവനവും സൂക്ഷിക്കുന്നതിന് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയും ഒരുക്കുക, പൊതു സ്ഥലങ്ങള്‍ മാലിന്യമുക്തമാക്കുക, സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്വകാര്യ ചടങ്ങുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുക തുടങ്ങി 20 നിബന്ധനകള്‍ സൂചകങ്ങളായി നിശ്ചയിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിച്ചാണ് ശുചിത്വ പദവി നിര്‍ണ്ണയം നടത്തിയത്.

 

പഞ്ചായത്ത് ദിനാഘോഷം ലൈവ്

Posted on Friday, February 19, 2021

പഞ്ചായത്ത് ദിനാഘോഷം - 2021 ലൈവ്
തിയ്യതി : 19 ഫെബ്രുവരി 2021
സ്ഥലം : കേരള ആര്‍ട്സ് & ക്രാഫ്റ്റ് വില്ലേജ്, കോവളം, തിരുവനന്തപുരം.

മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.പി.മാര്‍. എം.എല്‍.എ.മാര്‍, വകുപ്പ് മേധാവികള്‍, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

സമ്മേളന നടപടികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ക്കു വിധേയം

Content highlight

മികച്ച ത്രിതല പഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫി അവാര്‍ഡ്‌ 2021

Posted on Wednesday, February 17, 2021

2019-20 സാമ്പത്തിക വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ത്രിതല പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന ത്രിതല പഞ്ചായത്തുകളെ 2019-20 സാമ്പത്തിക വര്‍ഷത്തെ മികച്ച ഗ്രാമ/ബ്ലോക്ക്‌/ജില്ലാ പഞ്ചായത്തുകളായി തെരഞ്ഞെടുത്തിരിക്കുന്നു

സ്വരാജ് ട്രോഫി - ജില്ലാ പഞ്ചായത്ത് 

  1. ഒന്നാം സ്ഥാനം : തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
  2. രണ്ടാം സ്ഥാനം : കൊല്ലം ജില്ലാ പഞ്ചായത്ത്
  3. മൂന്നാം സ്ഥാനം : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

സ്വരാജ് ട്രോഫി - ബ്ലോക്ക്‌ പഞ്ചായത്ത് - സംസ്ഥാനതലം

  1. ഒന്നാം സ്ഥാനം : മുഖത്തല ബ്ലോക്ക്‌ പഞ്ചായത്ത്, കൊല്ലം ജില്ല
  2. രണ്ടാം സ്ഥാനം : നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്, തിരുവനന്തപുരം ജില്ല
  3. മൂന്നാം സ്ഥാനം : പെരുമ്പടപ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്, മലപ്പുറം ജില്ല

സ്വരാജ് ട്രോഫി ഗ്രാമപഞ്ചായത്ത്‌ - സംസ്ഥാനതലം 

  1. ഒന്നാം സ്ഥാനം : പാപ്പിനിശ്ശേരി  ഗ്രാമപഞ്ചായത്ത്‌, കണ്ണൂര്‍ ജില്ല
  2. രണ്ടാം സ്ഥാനം : വെള്ളിനേഴി  ഗ്രാമപഞ്ചായത്ത്‌, പാലക്കാട് ജില്ല
  3. മൂന്നാം സ്ഥാനം : ചേമഞ്ചേരി  ഗ്രാമപഞ്ചായത്ത്‌, കോഴിക്കോട് ജില്ല

സ്വരാജ് ട്രോഫി ഗ്രാമപഞ്ചായത്ത്‌ - ജില്ലാതലം 

ജില്ല സ്ഥാനം ഗ്രാമപഞ്ചായത്ത്‌
തിരുവനന്തപുരം 1 മംഗലപുരം
  2 ചെമ്മരുതി
കൊല്ലം 1 ശൂരനാട് സൌത്ത്
  2 ശാസ്താംകോട്ട
പത്തനംതിട്ട 1 തുമ്പമൺ
  2 മലയാലപ്പുഴ
ആലപ്പുഴ 1 കുമാരപുരം
  2 ഭരണിക്കാവ്
കോട്ടയം 1 കുറവിലങ്ങാട്
  2 വെളിയന്നൂർ
ഇടുക്കി 1 അടിമാലി
  2 വെള്ളിയാമറ്റം
എറണാകുളം 1 മുളന്തുരുത്തി
  2 പാമ്പാക്കുട
തൃശ്ശൂര്‍ 1 പൂമംഗലം
  2 അളഗപ്പനഗർ
പാലക്കാട് 1 ശ്രീകൃഷ്ണപുരം
  2 തിരുമിറ്റക്കോട്
മലപ്പുറം 1 മാറഞ്ചേരി
  2 തൃക്കലങ്ങോട്
കോഴിക്കോട് 1 വളയം
  2 പെരുമണ്ണ
കണ്ണൂർ 1 പെരിങ്ങോം വയക്കര
  2 ചെമ്പിലോട്
കാസറഗോഡ് 1 ചെറുവത്തൂർ
  2 ഈസ്റ്റ് എളേരി

 

മഹാത്മാപുരസ്കാരങ്ങൾ - സംസ്ഥാനതലം

ഒന്നാം സ്ഥാനം

  • കള്ളിക്കാട് ഗ്രാമ പഞ്ചായത്ത്, തിരുവനന്തപുരം ജില്ല
  • കൊക്കയാർ ഗ്രാമ പഞ്ചായത്ത്,  ഇടുക്കി ജില്ല

രണ്ടാം സ്ഥാനം

  • നായരമ്പലം ഗ്രാമ പഞ്ചായത്ത്, എറണാകുളം    
  • വാത്തിക്കുടി ഗ്രാമ പഞ്ചായത്ത്, ഇടുക്കി    
  • വട്ടവട ഗ്രാമ പഞ്ചായത്ത്, ഇടുക്കി    
  • ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത്, കോഴിക്കോട് ജില്ല
  • കാരശ്ശേരി ഗ്രാമ പഞ്ചായത്ത്, കോഴിക്കോട് ജില്ല
  • മരുതോങ്കര ഗ്രാമ പഞ്ചായത്ത്, കോഴിക്കോട് ജില്ല
  • പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത്, കോട്ടയം    
  • ആതവനാട് ഗ്രാമ പഞ്ചായത്ത്, മലപ്പുറം    
  • മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്, മലപ്പുറം    
  • പെരുമണ്ണക്ലാരി ഗ്രാമ പഞ്ചായത്ത്, മലപ്പുറം    
  • കൊടുമൺ ഗ്രാമ പഞ്ചായത്ത്, പത്തനംതിട്ട    
  • വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത്, പത്തനംതിട്ട    
  • ചൊവ്വന്നൂർ ഗ്രാമ പഞ്ചായത്ത്, തൃശ്ശൂർ    
  • മീനങ്ങാടി ഗ്രാമ പഞ്ചായത്ത്, വയനാട്    
  • പൊഴുതന ഗ്രാമ പഞ്ചായത്ത്, വയനാട്    

 

മഹാത്മാപുരസ്കാരങ്ങൾ - ജില്ലാതലം

ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍

തിരുവനന്തപുരം   

  • കള്ളിക്കാട് ഗ്രാമ പഞ്ചായത്ത്

കൊല്ലം   

  • വെസ്റ്റ് കല്ലട ഗ്രാമ പഞ്ചായത്ത്

പത്തനംതിട്ട

  • കൊടുമൺ ഗ്രാമ പഞ്ചായത്ത്
  • വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത്

ആലപ്പുഴ   

  • ആര്യാട് ഗ്രാമ പഞ്ചായത്ത്
  • ബുധനൂർ ഗ്രാമ പഞ്ചായത്ത്
  • നീലംപേരൂർ ഗ്രാമ പഞ്ചായത്ത്
  • തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത്
  • തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത്

കോട്ടയം    

  • പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത്

ഇടുക്കി    

  • കൊക്കയാർ ഗ്രാമ പഞ്ചായത്ത്

എറണാകുളം    

  • നായരമ്പലം ഗ്രാമ പഞ്ചായത്ത്

തൃശ്ശൂർ    

  • ചൊവ്വന്നൂർ ഗ്രാമ പഞ്ചായത്ത്

പാലക്കാട്

  • പുതൂർ ഗ്രാമ പഞ്ചായത്ത്

മലപ്പുറം    

  • ആതവനാട് ഗ്രാമ പഞ്ചായത്ത്
  • മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്
  • പെരുമണ്ണക്ലാരി ഗ്രാമ പഞ്ചായത്ത്

കോഴിക്കോട്      

  • ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത്
  • കാരശ്ശേരി ഗ്രാമ പഞ്ചായത്ത്
  • മരുതോങ്കര ഗ്രാമ പഞ്ചായത്ത്

വയനാട്    

  • മീനങ്ങാടി ഗ്രാമ പഞ്ചായത്ത്
  • പൊഴുതന ഗ്രാമ പഞ്ചായത്ത്

കണ്ണൂർ    

  • ചൊക്ലി ഗ്രാമ പഞ്ചായത്ത്
  • മൊകേരി ഗ്രാമ പഞ്ചായത്ത്

കാസറഗോഡ്    

  • കാറഡുക്ക ഗ്രാമ പഞ്ചായത്ത്

പഞ്ചായത്ത് ദിനാഘോഷം 2021 - ജീവനക്കാര്‍ക്ക് ചുമതല

Posted on Wednesday, February 17, 2021

പഞ്ചായത്ത് ദിനാഘോഷം 2021 ഫെബ്രുവരി 19 ന് നടക്കാനിരിക്കുന്ന പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ചിട്ടുള്ള സാബ്‌ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടി ജീവനക്കാര്‍ക്ക് ചുമതല നല്‍കി ഉത്തരവ്

കേരള ഖരമാലിന്യ പരിപാലന പദ്ധതി (KSWMP) യോഗ്യതയുള്ള പരിചയസമ്പന്നരായ പ്രൊഫഷണലുകളിൽ നിന്ന് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു

Posted on Thursday, February 11, 2021

കേരള ഖരമാലിന്യ പരിപാലന പദ്ധതി  (KSWMP) യോഗ്യതയുള്ള പരിചയസമ്പന്നരായ പ്രൊഫഷണലുകളിൽ നിന്നും  ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകള്‍  കെ.എസ്‌.ഡബ്ല്യു.‌എം‌.പി യുടെ സ്റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിനായി  ക്ഷണിക്കുന്നു