വാര്‍ത്തകള്‍

കേരളത്തിന്‍റെ പുന:സൃഷ്ടി: കാരുണ്യത്തിന്‍റെ കരുതലൊരുക്കി കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളും

Posted on Tuesday, September 18, 2018

തിരുവനന്തപുരം: പ്രളയദുരിതങ്ങള്‍ ഏറെ അനുഭവിക്കേണ്ടി വന്നിട്ടും നാടിന്‍റെ നന്‍മയ്ക്കായി കാരുണ്യത്തിന്‍റെ  കരുതലൊരുക്കുകയാണ് കുടുംബശ്രീ ബഡ്സ് പുനരധിവാസ കേന്ദ്രങ്ങളിലെ (ബി.ആര്‍.സി) അധ്യാപകരും അനധ്യാപകരും. സംസ്ഥാനത്തെ 114 ബഡ്സ് പുനരധിവാസ കേന്ദ്രങ്ങളിലെയും അധ്യാപകരുടെയും അനധ്യാപകരുടെയും കൂട്ടായ്മയിലെ ഇരുനൂറ്റി എഴുപത്തഞ്ചോളം അംഗങ്ങളാണ് തങ്ങളുടെ നഷ്ടങ്ങള്‍ മറന്ന് കേരളത്തിന്‍റെ പുന:സൃഷ്ടിക്കായി കൈകോര്‍ത്തത്. ഈ കൂട്ടായ്മയിലെ അംഗങ്ങളായ ഷീജാ ബീഗം, അംബികാ കുമാരി, വിനീത, ശാന്തി എന്നിവര്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് കഴിഞ്ഞ വെള്ളിയാഴ്ച (14-9-2018) വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന് കൈമാറി. പ്രളയദുരന്തത്തില്‍ ഏറെ കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നിട്ടും തങ്ങളാലാകുന്ന സഹായം നല്‍കാന്‍ ഇവര്‍ മുന്നോട്ടു വരികയായിരുന്നു.   

മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് പകല്‍പരിപാലനവും സംരക്ഷണവും നല്‍കുന്നതാണ് കുടുംബശ്രീയുടെ ബഡ്സ് പുനരധിവാസ കേന്ദ്രങ്ങള്‍(ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്‍റര്‍) അഥവാ ബി.ആര്‍.സി.  കേരളത്തിന്‍റെ പുന:സൃഷ്ടിക്കായി എല്ലാവരും സ്വയം മുന്നോട്ടു വരുന്ന അവസരത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങള്‍ക്കാവുന്ന സംഭാവന നല്‍കണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് ഇവരെല്ലാവരും ഒരേ മനസോടെ ഇതിനായി മുന്നിട്ടിറങ്ങിയത്. തുടര്‍ന്ന് ഇവരെല്ലാം ചേര്‍ന്ന് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം രൂപ സമാഹരിക്കുകയായിരുന്നു. ഇതില്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ എല്ലാ ബി.ആര്‍.സി സ്ഥാപനങ്ങളും പ്രളയത്തില്‍ മുങ്ങിപ്പോയവയാണ്. ഇവിടങ്ങളിലെ അധ്യാപകരുടെയും അനധ്യാപരുടെയും വീടുകളിലും വെള്ളം കയറി നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ബഡ്സ് സ്ഥാപനങ്ങളിലെ അധ്യാപകരില്‍ തന്നെ പലര്‍ക്കും മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ ഉളളവരാണ്. ഈ കുട്ടികളും ബി.ആര്‍.സിയിലെ അന്തേവാസികളാണ്. മിക്ക ബി.ആര്‍.സി സ്ഥാപനങ്ങളിലും വെള്ളപ്പൊക്കത്തിന്‍റെ രൂക്ഷത അനുഭവിക്കേണ്ടി വന്നിരുന്നെങ്കിലും അത് കണക്കിലെടുക്കാതെ അവിടുത്ത അധ്യാപകര്‍ എല്ലാവരും തങ്ങളുടെ സംഭാവനകള്‍ നല്‍കാന്‍ സ്വയം മുന്നോട്ടു വരികയായിരുന്നു.

മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന 2834 കുട്ടികളാണ് ഈ സ്ഥാപനങ്ങളിലുള്ളത്. അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ ഈ സ്ഥാപനങ്ങളും അവരുടെ വീടുകളും വെള്ളത്തിനടിയിലായതോടെ അധ്യാപകരും രക്ഷകര്‍ത്താക്കളും ഏറെ പ്രയാസങ്ങള്‍ നേരിട്ടാണ് ഇവരെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചത്. പ്രളയം തകര്‍ത്ത കേരളത്തിനു കൈത്താങ്ങാകാന്‍ കഴിയുന്നതിന്‍റെ സന്തോഷത്തിലാണ് ബി.എര്‍.സിയിലെ അധ്യാപകര്‍.  

 

Content highlight
മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന 2834 കുട്ടികളാണ് ഈ സ്ഥാപനങ്ങളിലുള്ളത്.

ഞങ്ങള്‍ കൃഷി വീണ്ടെടുക്കും: കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പിലെ വനിതകളുടെ ആത്മവിശ്വാസം അഭിനന്ദനാര്‍ഹം: പി.സായ്നാഥ്

Posted on Tuesday, September 18, 2018

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അതീവ ഗുരുതരവും വ്യാപകവുമായ കൃഷിനാശം സംഭവിച്ചെങ്കിലും  കഠിനാധ്വാനത്തിലൂടെ കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുമെന്ന ആത്മവിശ്വാസവും പ്രതീക്ഷയും പുലര്‍ത്താന്‍ കഴിയുന്നവരാണ് കുടുംബശ്രീയുടെ സംഘക്കൃഷി ഗ്രൂപ്പുകളിലെ വനിതകളെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും റമണ്‍ മാഗ്സാസെ അവാര്‍ഡ് ജേതാവുമായ പി.സായ്നാഥ് പറഞ്ഞു. ഇത് തികച്ചും അഭിനന്ദനാര്‍ഹമാണ്. അപ്രതീക്ഷിതമായുണ്ടായ പ്രളയം ഏറ്റവും സാരമായി ബാധിച്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ സംഘക്കൃഷി ഗ്രൂപ്പുകള്‍ക്കുണ്ടായ കൃഷിനാശം നേരില്‍ കണ്ടറിയാനും പഠിക്കാനുമായി സന്ദര്‍ശനം നടത്തിയ ശേഷം കുടുംബശ്രീ സംസ്ഥാനമിഷനിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാദേശികതയില്‍ അടിയുറച്ച മുന്നേറ്റമാണ് കുടുംബശ്രീയുടെ സംഘക്കൃഷിയുടേത്. ഭൂപരിഷ്ക്കരണത്തിനു ശേഷം കേരളം കണ്ട ഏറ്റവും വലിയ കാര്‍ഷിക വിപ്ളവമാണിത്. വളരെ വ്യാപകമായ കൃഷിനാശമാണ് സംഘക്കൃഷി അംഗങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളതെന്ന് ജില്ലകള്‍ സന്ദര്‍ശിച്ചതില്‍ നിന്നും മനസിലാക്കുന്നു. എന്നാല്‍ ദുരന്തം ഏല്‍പിച്ച ആഘാതത്തില്‍ നിന്നും മോചിതരാകാന്‍ കുടുംബശ്രീ വനിതകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാം നശിച്ചിട്ടും കൃഷിയിലൂടെ തന്നെ തങ്ങളുടെ ഉപജീവനോപാധി വീണ്ടെടുക്കുമെന്ന ആത്മവിശ്വാസവും ധൈര്യവും പ്രകടിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നത് കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ ലഭിച്ച കൂട്ടായ്മയുടെ കരുത്തുകൊണ്ടാണ്. നിലവില്‍ സംഭവിച്ച കൃഷിനാശങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കുന്നതോടൊപ്പം കാര്‍ഷിക മേഖലയില്‍ നിന്ന് ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനുമുള്ള അടിയന്തിര പിന്തുണകളാണ് അവര്‍ക്കിനി ലഭ്യമാക്കേണ്ടത്. കര്‍ഷകര്‍ക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും നല്‍കുന്നതിനായി മണ്ണിന്‍റെ ഫലഭൂയിഷ്ഠത ദീര്‍ഘകാലം നിലനിര്‍ത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് മികച്ച കാര്‍ഷിക പദ്ധതികള്‍ അവര്‍ക്കായി ആസൂത്രണം ചെയ്ത് നടപ്പാക്കണം. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കര്‍ഷകര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതും സാമ്പത്തികമായി അവര്‍ക്ക് വഹിക്കാന്‍ കഴിയുന്ന തരത്തിലുമുള്ള ആധുനിക സാങ്കേതിക വിദ്യകളാണ് അവതരിപ്പിക്കേണ്ടത്.


കോര്‍പ്പറേറ്റുകള്‍ ലാഭം മുന്‍നിര്‍ത്തി കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കുന്ന ഉല്‍പാദനരീതികള്‍ കാലക്രമേണ മണ്ണിന്‍റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുത്തുന്നു. ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി പ്രയോഗിക്കുന്ന മാര്‍ഗങ്ങള്‍ ഉല്‍പന്നങ്ങളുടെ ക്രമാനുഗതമല്ലാത്ത വളര്‍ച്ചയിലേക്കാണ് നയിക്കുന്നത്. ഇത്തരം ഭക്ഷ്യോല്‍പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്. നമ്മുടെ വാസസ്ഥലത്തു നിന്നും നൂറു മൈല്‍ ചുറ്റളവില്‍ ഉല്‍പാദിപ്പിച്ച ഭക്ഷ്യധാന്യങ്ങളും കാര്‍ഷികോല്‍പന്നങ്ങളും ഉപയോഗിക്കാന്‍ കഴിയുന്ന അവസ്ഥ സംജാതമാക്കണം.  ഇക്കാര്യത്തില്‍ കുടുംബശ്രീയുടെ സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് മികച്ച രീതിയിലുള്ള ഇടപെടല്‍ നടത്താന്‍ കഴിയും. പ്രളയക്കെടുതികളെ തുടര്‍ന്ന് ഗ്രാമീണ കാര്‍ഷിക മേഖലയില്‍ വലിയ നഷ്ടങ്ങള്‍ നേരിട്ടെങ്കിലും ഫലപ്രദമായ ആസൂത്രണം വഴി രൂപപ്പെടുത്തിയ കാര്‍ഷിക പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ട് അത് മറികടക്കാനാകുമെന്നും സംഘക്കൃഷി ഗ്രൂപ്പിലെ സാധാരണക്കാരായ വനിതകള്‍ പുലര്‍ത്തുന്ന ശുഭാപ്തിവിശ്വാസം പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്യൂപ്പിള്‍ ആര്‍ക്കൈവ് ഓഫ് ഇന്ത്യ ബാംഗ്ളൂര്‍ കറസ്പോണ്ടന്‍റ് വിശാഖ ജോര്‍ജ്, പത്തനംതിട്ട ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന്‍, ആലപ്പുഴ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുജ ഈപ്പന്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു. പത്തനംതിട്ട ജില്ലയില്‍ റാന്നി അങ്ങാടി, അയിരൂര്‍, തോട്ടപ്പുഴശ്ശേരി, നെടുമ്പുറം ആലപ്പുഴ ജില്ലയിലെ കൈനകരി, ചമ്പക്കുളം, ചെട്ടികുളങ്ങര എന്നീ സി.,ഡി.എസുകള്‍ സന്ദര്‍ശിച്ച് അവിടുത്തെ സംഘക്കൃഷി ഗ്രൂപ്പ് അംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ സി.എസ്. ദത്തന്‍ സ്വാഗതവും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ കൃതജ്ഞതയും പറഞ്ഞു.          

 

Content highlight
കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കര്‍ഷകര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതും സാമ്പത്തികമായി അവര്‍ക്ക് വഹിക്കാന്‍ കഴിയുന്ന തരത്തിലുമുള്ള ആധുനിക സാങ്കേതിക വിദ്യകളാണ് അവതരിപ്പിക്കേണ്ടത്.

'നവകേരളം' സംസ്ഥാന ഭാഗ്യക്കുറികള്‍ വില്‍ക്കാന്‍ കുടുംബശ്രീ വനിതകളും

Posted on Tuesday, September 18, 2018

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി അധിക തുക സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ആരംഭിച്ച 'നവകേരള ഭാഗ്യക്കുറി' വിറ്റഴിക്കാന്‍ കുടുംബശ്രീ വനിതകളും രംഗത്ത്. കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് കാഷ്വല്‍ ഏജന്‍സി എടുത്ത് ടിക്കറ്റുകള്‍ വിറ്റഴിക്കുന്നതിന് സര്‍ക്കാര്‍ അവസരം നല്‍കിയതിനെ തുടര്‍ന്നാണിത്. ഇതുപ്രകാരം എല്ലാ സി.ഡി.എസുകളും കാഷ്വല്‍ ഏജന്‍സി എടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിന്‍റെ മുന്നോടിയായി ഭാഗ്യക്കുറി വകുപ്പിന്‍റെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും നിന്നുള്ള കുടുംബശ്രീ പരിശീലന ഗ്രൂപ്പുകളിലെ ഒരാളെ വീതം ഉള്‍പ്പെടുത്തി പരിശീലനവും നല്‍കി.

ഒക്ടോബര്‍ മൂന്നിനാണ് ലോട്ടറിയുടെ നറുക്കെടുപ്പ്.  ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം തൊണ്ണൂറ് പേര്‍ക്ക് ലഭിക്കും. കൂടാതെ രണ്ടാം സമ്മാനമായി അയ്യായിരം രൂപ വീതം ഒരുലക്ഷത്തി എണ്ണൂറ് പേര്‍ക്കും ലഭിക്കും. ആകെ 90 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കുന്നതിനാണ് ഭാഗ്യക്കുറി വകുപ്പ് ലക്ഷ്യമിടുന്നത്.

കുടുംബശ്രീ സി.ഡി.എസിന്‍റെ പേരിലാണ് കാഷ്വല്‍ ഏജന്‍സി എടുക്കുക. ഇതുപ്രകാരം സംഘടനാ സംവിധാനത്തിലെ 1064 സി.ഡി.എസുകളും കാഷ്വല്‍ ഏജന്‍സി എടുക്കുന്നതിന് സന്നദ്ധരായിട്ടുണ്ട്. നവകേരളം ലോട്ടറിയുടെ വില്‍പന സംബന്ധിച്ച് ഇവര്‍ക്കുള്ള ജില്ലാതല ഏകദിന പരിശീലനവും പൂര്‍ത്തിയാക്കി.  സി.ഡി.എസുകള്‍ക്ക് ജില്ലാ ഭാഗ്യക്കുറി ഓഫീസുകളില്‍ നിന്നോ സബ് ഓഫീസുകളില്‍ നിന്നോ സൗജന്യ കാഷ്വല്‍ ഏജന്‍സി എടുക്കാനാവും. ഇതിനായി അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പി കൂടി നല്‍കണം.  കാഷ്വല്‍ ഏജന്‍സി ലഭിക്കുന്നവര്‍ക്ക് ഏജന്‍സി നമ്പര്‍ ഉള്‍പ്പെടുന്ന ഒരു കാര്‍ഡും നല്‍കും. ഇങ്ങനെ ഏജന്‍സി എടുക്കുന്ന സി.ഡി.എസുകള്‍ പത്ത് ടിക്കറ്റുകളുള്ള ഒരു ബുക്കെങ്കിലും വാങ്ങിയിരിക്കണമെന്ന് നിബന്ധനയുണ്ട്. ടിക്കറ്റ് ഒന്നിന് 250/- രൂപയാണ് വില. ഒരു ബുക്ക് വാങ്ങുമ്പോള്‍ 1943/- രൂപ നല്‍കിയാല്‍ മതിയാകും. നിലവില്‍ ഓരോ സി.ഡി.എസിന്‍റെ കീഴിലും ലോട്ടറി വിതരണത്തിനായി തിരഞ്ഞെടുത്തിട്ടുള്ള അംഗങ്ങള്‍ക്ക് സി.ഡി.എസിന്‍റെ കത്ത് സഹിതം ജില്ലാ ഓഫീസില്‍ നിന്നും ആവശ്യമുള്ള തുക അടച്ച് ടിക്കറ്റുകള്‍ വാങ്ങി വില്‍ക്കാവുന്നതാണ്. താല്‍പര്യമുള്ള ഏതൊരു കുടുംബശ്രീ വനിതയ്ക്കും സി.ഡി.എസുകള്‍ മുഖേന നവകേരള ലോട്ടറി വാങ്ങി വില്‍ക്കാന്‍ കഴിയും. ആകര്‍ഷകമായ കമ്മീഷനുമുണ്ട്.

സി.ഡി.എസുകളെ കൂടാതെ കുടുംബശ്രീയുടെ പിന്തുണാ സംവിധാനങ്ങളായ കാസ്, മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റുമാര്‍, വിവിധ പരിശീലന ഗ്രൂപ്പുകള്‍ എന്നിവര്‍ക്കും കാഷ്വല്‍ ഏജന്‍സി എടുക്കാന്‍ സാധിക്കും. ഇതിനായി അതത് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നല്‍കുന്ന കത്ത് സഹിതം ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നോ സബ് ഓഫീസില്‍ നിന്നോ നേരിട്ട് ഏജന്‍സി എടുക്കാവുന്നതാണ്. സര്‍ക്കാരിന്‍റ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെയുള്ള അയല്‍ക്കൂട്ട വനിതകളില്‍ നിന്നു സമാഹരിച്ച ഏഴു കോടി രൂപ കഴിഞ്ഞ മാസം 29ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.  

 

Content highlight
ഒക്ടോബര്‍ മൂന്നിനാണ് ലോട്ടറിയുടെ നറുക്കെടുപ്പ്. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം തൊണ്ണൂറ് പേര്‍ക്ക് ലഭിക്കും.

അസര്‍ബെയ്ജാനില്‍ കുടുംബശ്രീ - രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു

Posted on Saturday, September 15, 2018

തിരുവനന്തപുരം: കുടുംബശ്രീ മാതൃകയിലുള്ള സംവിധാനം രൂപീകരിക്കുന്നതിന്‍റെ ഭാഗമായി അസര്‍ബെയ്ജാനില്‍ രണ്ടാം ഘട്ട പരിശീലന പരിപാടിക്ക് തുടക്കമായി. കേരളത്തിന് പുറത്തേക്ക് കുടുംബശ്രീ മാതൃക എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍റെ (എന്‍ആര്‍ഒ) നേതൃത്വത്തിലാണ് രണ്ടാഴ്ച നീളുന്ന പരിശീലനം നല്‍കുന്നത്. രാജ്യത്ത് സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീ മാതൃക പകര്‍ത്താന്‍ താത്പര്യപ്പെട്ട് 2017 ഒക്ടോബറിലാണ് അസര്‍ബെയ്ജാന്‍ കുടുംബശ്രീയെ സമീ പിച്ചത്. അതിന് ശേഷം കുടുംബശ്രീയില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം അടക്കമുള്ളവര്‍ 2018 മാര്‍ച്ചി ല്‍ അസര്‍ബെയ്ജാനില്‍ സന്ദര്‍ശനം നടത്തുകയും ആദ്യ ഘട്ട പരിശീലനം നല്‍കുകയും ചെയ്തി രുന്നു. അതിന് തുടര്‍ച്ചയായാണ് ഇപ്പോള്‍ രണ്ടാം ഘട്ട പരിശീലനം ആരംഭിച്ചിരിക്കുന്നത്.

  അസര്‍ബെയ്ജാന്‍ റൂറല്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രൊജക്ടിനോട് (അസ്റിപ്) അനുബന്ധിച്ച് അയല്‍ക്കൂട്ട മാതൃകയില്‍ വനിതാ സംഘങ്ങള്‍ രൂപീകരിക്കുന്നതിനുള്ള പരിശീലനമാണ് ആദ്യ ഘട്ടത്തില്‍ നല്‍കിയത്. ലഘുസമ്പാദ്യ പ്രവര്‍ത്തനങ്ങള്‍, കണക്കുകള്‍ രേഖപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങളിലും അസ്റിപ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഈ ഉദ്യോഗസ്ഥര്‍ക്കൊപ്പം കുടുംബശ്രീ ഉദ്യോഗസ്ഥര്‍ അസര്‍ബെയ്ജാനിലെ വിവിധ കേന്ദ്രങ്ങളിലെത്തി വിശദമായ പഠന ക്ലാസ്സുകളും നല്‍കിയിരുന്നു. ആദ്യ ഘട്ട പരിശീലനത്തിന്‍റെ അടിസ്ഥാനത്തില്‍ അസര്‍ബെയ്ജാനില്‍ വനിതാ സംഘങ്ങള്‍ രൂപീകരിച്ചു കഴിഞ്ഞു.

  ലഘുസമ്പാദ്യ വിഭാഗത്തില്‍ വായ്പകള്‍ നല്‍കുന്നതിലും ഉപജീവന മാര്‍ഗ്ഗ വികസന വിഭാഗത്തില്‍ സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംഘങ്ങള്‍ രൂപീകരിക്കുന്നതിലും കേന്ദ്രീകരിച്ചാണ് രണ്ടാം ഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. ഇതിനായി കുടുംബശ്രീ സൂക്ഷ്മ സംരംഭക കണ്‍സള്‍ട്ടന്‍റ്മാര്‍ക്ക് പരിശീലനം നല്‍കുന്ന ട്രീ സൊസൈറ്റിയില്‍ നിന്നുള്ള രണ്ട് പ്രതിനിധികളും അസര്‍ബെയ്ജാനില്‍ സെപ്റ്റംബര്‍ ഏഴ് മുതല്‍ ആരംഭിച്ച പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്നു.  

  ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വരുന്ന സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യങ്ങള്‍ക്ക് (എസ്ആര്‍എല്‍എം) പിന്തുണയേകുന്നതിനായി 2013ലാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലം കുടുംബശ്രീയ്ക്ക് നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈ സേഷന്‍ (എന്‍ആര്‍ഒ) പദവി നല്‍കുന്നത്. പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സാമൂഹ്യ സംഘടനാ സംവിധാനങ്ങളും സംയോജിപ്പിക്കുന്നതിനുള്ള (പിആര്‍ഐ-സിബിഐ) പ്രവര്‍ത്തനങ്ങളും ഉപജീവന മാര്‍ഗ്ഗങ്ങള്‍ക്കായുള്ള സംരംഭ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് കുടുംബശ്രീ എന്‍ആര്‍ഒ പ്രധാനമായും നടപ്പിലാക്കുന്നത്. ഇപ്പോള്‍ 18 സംസ്ഥാനങ്ങളില്‍ കുടുംബശ്രീ എന്‍ആര്‍ഒ പ്രവര്‍ത്ത നങ്ങള്‍ നടത്തുന്നുണ്ട്.

 

Content highlight
2013ലാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലം കുടുംബശ്രീയ്ക്ക് നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈ സേഷന്‍ (എന്‍ആര്‍ഒ) പദവി നല്‍കുന്നത്.

നവകേരള ലോട്ടറി വില്‍പ്പന- കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനത്തിന് തുടക്കം

Posted on Friday, September 14, 2018

Training for Kudumbashree Members to become lottery ticket sellers was inaugurated at Lottery Agents and Sellers Welfare Board, Palayam, Thiruvananthapuram on 12 September 2018. Shri. S. Harikishore IAS, Executive Director, Kudumbashree Mission inaugurated the training programme. He also purchased a ticket of Navakerala Lottery from a Kudumbashree member. While inaugurating the training for Kudumbashree members to become Lottery Ticket sellers, the Executive Director informed them that he will purchase one ticket from the first person who will come to his office. It was Smt. Rahyanath from Alappuzha who sold the ticket to the Executive Director. She had traveled all the way from Alappuzha to Thiruvananthapuram, as she wanted to be the Kudumbashree member who sell off the ticket to the Executive Director.

When the Executive Director tried to motivate her by saying about the income she may get by selling maximum number of tickets, she replied that her focus is not on her income. For her, by selling Navakerala lottery, the Kudumbashree fraternity will be able to help the government to get more funds to reconstruct Kerala. Shri. S. Harikishore, Executive Director, Kudumbashree Mission had shared this experience in his official facebook page. According to him, millions of people with this attitude are surely the strength of Kerala. He also believes that by involving in this activity of selling lotteries, Kudumbashree Mission will be able to contribute further to the rebuilding process of Kerala.

The Government of Kerala launched the Navakerala lottery in a bid to collect additional funds towards the Chief Ministers Distress Relief Fund (CMDRF). The Government hopes to collect close to Rs 100 crore through the lotteries to be used for reconstructing the flood-battered state. The state government is printing 96 lakh tickets in nine series as part of the lottery. “The target of this special lottery is to raise Rs 100 crore, which will be the net profit for the state government after meeting all expenses of this special lottery, if all the 96 lakh tickets are sold. Government of Kerala entrusted Kudumbashree Mission as an agency to sell tickets to increase sales. Rs 250 is the cost per ticket. By selling one book of 10 tickets, the Kudumbashree member may receive Rs 553 as income.

Content highlight
The Government of Kerala launched the Navakerala lottery in a bid to collect additional funds towards the Chief Ministers Distress Relief Fund (CMDRF).

കുടുംബശ്രീ ദേശീയ പുരസ്‌ക്കാരം ഏറ്റുവാങ്ങി

Posted on Wednesday, September 12, 2018

തിരുവനന്തപുരം: കാര്‍ഷിക മേഖലയില്‍ സമഗ്രമായ ഉപജീവന പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിയതു വഴി കേരളത്തിലെ മൂന്നര ലക്ഷത്തോളം വരുന്ന കുടുംബശ്രീ സംഘക്കൃഷി വനിതാ കര്‍ഷകരുടെ സാമ്പത്തിക സാമൂഹിക ശാക്തീകരണം സാധ്യമാക്കിയ കുടുംബശ്രീയുടെ പ്രവര്‍ത്തന മികവിന് ദേശീയ പുരസ്കാരം ലഭിച്ചു. ഫലകവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്നതാണ് പുരസ്കാരം. ഡല്‍ഹിയില്‍ വിജഞാന്‍ ഭവനിലെ പ്ളീനറി ഹാളില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ്ങ് ടോമറില്‍ നിന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, പ്രോഗ്രാം ഓഫീസര്‍ ദത്തന്‍ സി.എസ് എന്നിവര്‍ സംയുക്തമായി പുരസ്കാരം സ്വീകരിച്ചു.

ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി രാജ്യത്തെ ഇരുപത്തിമൂന്ന് സംസ്ഥാനങ്ങളില്‍  നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്കൃത കാര്‍ഷിക പദ്ധതിയായ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന (എം.കെ.എസ്.പി) ഏറ്റവും ഫലപ്രദമായ രീതിയില്‍ നിര്‍വഹിച്ചതിനാണ് കേരളത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കുടുംബശ്രീയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.   

പരമ്പരാഗത കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനോടൊപ്പം നൂതന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ശാസ്ത്രീയ കൃഷി രീതികളുടെ പ്രയോഗം, ജൈവക്കൃഷിയുടെ പ്രോത്സാഹനം, കൂടുതല്‍ വനിതാ കര്‍ഷകരെ പദ്ധതില്‍ ഉള്‍പ്പെടുത്തല്‍, ആധുനിക കൃഷി രീതികളെ കുറിച്ചുള്ള വിജ്ഞാന വ്യാപനം, തരിശുരഹിത ഗ്രാമങ്ങള്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വികസനവും വിപണി കണ്ടെത്തലും, കര്‍ഷകരുടെ കൂട്ടായ്മയായി പ്രൊഡ്യൂസര്‍ കമ്പനികളുടെയും സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കുന്നതിനായി കര്‍ഷക സഹായകകേന്ദ്രങ്ങളുടെയും രൂപീകരണം, അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്‍റെ ഉപജീവനത്തിനും വരുമാന ലഭ്യതയ്ക്കുമായി  പ്രത്യേക കാര്‍ഷിക പദ്ധതി എന്നിങ്ങനെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നിരന്തരവും സജീവവുമായ ഇടപെടലുകളാണ് കുടുംബശ്രീ നടത്തുന്നത്. ഇതോടൊപ്പം ജലസ്രോതസുകളും മണ്ണും സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് പ്രാമുഖ്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളും കാര്‍ഷിക സംസ്കാരം വീണ്ടെടുക്കുന്നതിനുള്ള ശ്രദ്ധേയമായ പരിശ്രമങ്ങളും പരിഗണിച്ചാണ് അവാര്‍ഡ്.           

രാജ്യമൊട്ടാകെ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഉപപദ്ധതിയാണ് എം.കെ.എസ്.പി. ഗ്രാമീണ മേഖലയിലെ  വനിതകള്‍ക്ക് കാര്‍ഷിക മേഖലയില്‍ മെച്ചപ്പെട്ട ഉപജീവന മാര്‍ഗവും തൊഴിലും ലഭ്യമാക്കുന്നതിലൂടെ അവരുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2011 മുതലാണ് പദ്ധതി കേരളത്തില്‍ നടപ്പാക്കിയത്.  മൂന്നു വര്‍ഷം കാലാവധിയുള്ള പദ്ധതിയ്ക്ക് 79 കോടി രൂപയാണ് അടങ്കല്‍ തുക.  ഈ കാലയളവില്‍ ഒന്നര ലക്ഷം അയല്‍ക്കൂട്ട വനിതാ കര്‍ഷകരെ പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തി 24000 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ഫലപ്രദമായ ആസൂത്രണം വഴി 2012ല്‍ തന്നെ ഈ ലക്ഷ്യം മറി കടക്കാന്‍ കുടുംബശ്രീക്ക് സാധിച്ചിരുന്നു. ഇതേ തുടര്‍ന്ന് പദ്ധതി ദീര്‍ഘിപ്പിക്കുന്നതിന് കേന്ദ്രാനുമതി ലഭിച്ചു. നിലവില്‍ 53000 ഹെക്ടര്‍ സ്ഥലത്താണ് കുടുംബശ്രീയുടെ കൃഷി. ഇതിലൂടെ പദ്ധതി ലക്ഷ്യത്തിന്‍റെ ഇരട്ടിയിലധികം സ്ഥലത്തേക്ക് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ കുടുംബശ്രീക്കായിട്ടുണ്ട്.


തരിശുരഹിത ഗ്രാമങ്ങള്‍ ലക്ഷ്യമിട്ടു കുടുംബശ്രീ നടപ്പാക്കുന്ന സംഘക്കൃഷിയിലൂടെ കൂടുതല്‍ തരിശുനിലങ്ങള്‍ കണ്ടെത്തി കൃഷിക്ക് ഉപയുക്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സമഗ്ര മുന്നേറ്റം ലക്ഷ്യമിട്ട് അഞ്ച് പ്രൊഡ്യൂസര്‍ കമ്പനികളും ഇതിനകം രൂപീകരിച്ചു. കൂടാതെ കുടുംബശ്രീയുടെ കീഴില്‍ സംസ്ഥാനത്ത് 140 നഴ്സറികള്‍, അഞ്ച് ജില്ലകളില്‍ 250 ഹെക്ടര്‍ സ്ഥലത്ത് ഔഷധ സസ്യക്കൃഷി  എന്നിവയ്ക്കും തുടക്കമിട്ടു. സാമൂഹിക വികസനരംഗത്ത് സംഘക്കൃഷിയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളില്‍ മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി നടത്തുന്ന 'സഞ്ജീവനി' അഗ്രി തെറാപ്പി പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ജൈവക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കര്‍ഷക വനിതകള്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ പൂര്‍ണമായും ജൈവക്കൃഷിയിലൂടെ ഉല്‍പാദിപ്പിക്കുന്നവയാണെന്ന് വ്യക്തമാക്കുന്ന പാര്‍ട്ടിസിപ്പേറ്ററി ഗാരണ്ടി സിസ്റ്റം സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി വരികയാണ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ കേന്ദ്രം 2020 വരെ പദ്ധതിയുടെ കാലയളവ് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. നൂതനമായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് സംഘക്കൃഷി ഗ്രൂപ്പിലെ വനിതകള്‍ക്ക് സ്ഥിരവരുമാനം ലഭ്യമാക്കുന്നതോടൊപ്പം കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുകയുമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.  

പ്രവര്‍ത്തന മികവിനുള്ള ദേശീയ പുരസ്‌കാരം കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ്ങ് ടോമറില്‍ നിന്നും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, പ്രോഗ്രാം ഓഫീസര്‍ ദത്തന്‍ സി.എസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു

Content highlight
കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ കേന്ദ്രം 2020 വരെ പദ്ധതിയുടെ കാലയളവ് ദീര്‍ഘിപ്പിച്ചിട്ടുണ്ട്

പ്രളയം തളര്‍ത്തിയില്ല, ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള വീട് നിര്‍മ്മാണം 53 ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി കുടുംബശ്രീ വനിതകള്‍

Posted on Monday, September 10, 2018

Amidst unprecedented floods and the calamities caused, Kudmbashree women of Alappuzha completed the construction of Life Mission House at Thanneermukkom within 53 days. Dr. T. M Thomas Issac, Minister for Finance and Coir, Government of Kerala appreciated the Kudumbashree women for their will power, hard work and self confidence through his official facebook page. It is within 53 days that the Kudumbashree women completed the construction of the 418 sq ft terraced house. Minister added that the 318 hour women mason training programme had really worked. Smt. Gowri Poothuraveli of ward 5, Thanneermukkom panchayath is the beneficiary of the house. The construction of the house was started on 11 June 2018 and was finished on 3 September 2018. Eksat is entrusted for extending the construction training at Alappuzha. The construction for Life Mission and the construction training for the women together are clubbed together to reduce the cost of construction. On the Job Training style is implemented here.

It is the sheer hard work of 35 Kudumbashree women which resulted in the completion of the house within 53 days. In the same manner, construction of 15 Life Mission houses are progressing in 15 grama panchayaths in Alappuzha District. A total of 415 women are getting trained in this way in Alappuzha District itself. Minister also appreciated Kudumbashree Mission for the day to day documentation of the work progress of the construction.Starting from the preparatory meeting to the general orientation to the management class to the practical classes, each and every milestone in the construction phase is documented by the Kudumbashree Mission. The cashbook from 8 June 2018 to 7 September 2018 is also included in the documented file.

It was on anticipating the huge shortage of labour force in the near future because of various determined Government campaigns of mass housing,that training was extended to women in construction sector. So that groups of micro contractors could be formed, who can take up the construction of houses of poor and needy, in addition to taking up of bigger projects. As a part of LIFE mission more than 2.5 lakh houses are being constructed in the state in this financial year. This provides huge employment opportunity for women construction groups. Further, once the construction groups completes 3/4 houses, it is aimed to upgrade them to become micro contractors for taking up various works of local self governments. Training is given by taking up the construction of the beneficiaries of various government schemes like PMAY(U), LIFE etc. Accredited agenicies like State Nirmithi Kendra, District Nirmithi Kendra, Maithri, Habitat, Thrissur Labour Contracting Society, Pinarayi Industrial Cooperative Society, Kerala State Housing Board, Kerala State Construction Corporation, Costford, Uralungal Labour Contract Cooperative Society, Kitco, Eksath etc are extending construction training to the identified groups in the respective districts under the leadership of the the District Mission Coordinators. Training on construction activities for Kudumbashree members aims to extend skill training for women in various trades in the construction industry for enhancing the skill of the women in construction related activities such that a sustainable income is generated.

Content highlight
As a part of LIFE mission more than 2.5 lakh houses are being constructed in the state in this financial year. This provides huge employment opportunity for women construction groups.

കാര്‍ഷിക മേഖലയിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍: കുടുംബശ്രീക്ക് ദേശീയ അവാര്‍ഡ്

Posted on Friday, September 7, 2018

കാര്‍ഷിക മേഖലയില്‍ സമഗ്രമായ ഉപജീവന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച്‌ നടപ്പാക്കിയതു വഴി കേരളത്തിലെ മൂന്നര ലക്ഷത്തോളം വരുന്ന കുടുംബശ്രീ സംഘക്കൃഷി വനിതാ കര്‍ഷകരുടെ സാമ്പത്തിക സാമൂഹിക ശാക്തീകരണം സാധ്യമാക്കിയ കുടുംബശ്രീയുടെ പ്രവര്‍ത്തന മികവിന് ദേശീയ അവാര്‍ഡ്.  ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി രാജ്യത്തെ ഇരുപത്തിമൂന്ന് സംസ്ഥാനങ്ങളില്‍  നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്കൃത കാര്‍ഷിക പദ്ധതിയായ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന (എം.കെ.എസ്.പി) ഏറ്റവും ഫലപ്രദമായ രീതിയില്‍ നിര്‍വഹിച്ചതിനാണ് കേരളത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കുടുംബശ്രീയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. സെപ്റ്റംബര്‍ പതിനൊന്നിന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഗ്രാമവികന മന്ത്രി നരേന്ദ്ര സിങ്ങ് ടോമറില്‍ നിന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ അവാര്‍ഡ് സ്വീകരിക്കും.   

  പരമ്പരാഗത കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനോടൊപ്പം നൂതന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ശാസ്ത്രീയ കൃഷി രീതികളുടെ പ്രയോഗം, ജൈവക്കൃഷിയുടെ പ്രോത്സാഹനം, കൂടുതല്‍ വനിതാ കര്‍ഷകരെ പദ്ധതില്‍ ഉള്‍പ്പെടുത്തല്‍, ആധുനിക കൃഷി രീതികളെ കുറിച്ചുള്ള വിജ്ഞാന വ്യാപനം, തരിശുരഹിത ഗ്രാമങ്ങള്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വികസനവും വിപണി കണ്ടെത്തലും, കര്‍ഷകരുടെ കൂട്ടായ്മയായി പ്രൊഡ്യൂസര്‍ കമ്പനികളുടെയും സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കുന്നതിനായി കര്‍ഷക സഹായകകേന്ദ്രങ്ങളുടെയും രൂപീകരണം, അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്‍റെ ഉപജീവനത്തിനും വരുമാന ലഭ്യതയ്ക്കുമായി  പ്രത്യേക കാര്‍ഷിക പദ്ധതി എന്നിങ്ങനെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നിരന്തരവും സജീവവുമായ ഇടപെടലുകളാണ് കുടുംബശ്രീ നടത്തുന്നത്. ഇതോടൊപ്പം ജലസ്രോതസുകളും മണ്ണും സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് പ്രാമുഖ്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളും കാര്‍ഷിക സംസ്കാരം വീണ്ടെടുക്കുന്നതിനുള്ള ശ്രദ്ധേയമായ പരിശ്രമങ്ങളും പരിഗണിച്ചാണ് അവാര്‍ഡ്.           

രാജ്യമൊട്ടാകെ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഉപപദ്ധതിയാണ് എം.കെ.എസ്.പി. ഗ്രാമീണ മേഖലയിലെ  വനിതകള്‍ക്ക് കാര്‍ഷിക മേഖലയില്‍ മെച്ചപ്പെട്ട ഉപജീവന മാര്‍ഗവും തൊഴിലും ലഭ്യമാക്കുന്നതിലൂടെ അവരുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2011 മുതലാണ് പദ്ധതി കേരളത്തില്‍ നടപ്പാക്കിയത്.  മൂന്നു വര്‍ഷം കാലാവധിയുള്ള പദ്ധതിയ്ക്ക് 79 കോടി രൂപയാണ് അടങ്കല്‍ തുക.  ഈ കാലയളവില്‍ ഒന്നര ലക്ഷം അയല്‍ക്കൂട്ട വനിതാ കര്‍ഷകരെ പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തി 24000 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ഫലപ്രദമായ ആസൂത്രണം വഴി 2012ല്‍ തന്നെ ഈ ലക്ഷ്യം മറി കടക്കാന്‍ കുടുംബശ്രീക്ക് സാധിച്ചിരുന്നു. ഇതേ തുടര്‍ന്ന് പദ്ധതി ദീര്‍ഘിപ്പിക്കുന്നതിന് കേന്ദ്രാനുമതി ലഭിച്ചു. നിലവില്‍ 53000 ഹെക്ടര്‍ സ്ഥലത്താണ് കുടുംബശ്രീയുടെ കൃഷി. ഇതിലൂടെ പദ്ധതി ലക്ഷ്യത്തിന്‍റെ ഇരട്ടിയിലധികം സ്ഥലത്തേക്ക് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ കുടുംബശ്രീക്കായിട്ടുണ്ട്.

    തരിശുരഹിത ഗ്രാമങ്ങള്‍ ലക്ഷ്യമിട്ടു കുടുംബശ്രീ നടപ്പാക്കുന്ന സംഘക്കൃഷിയിലൂടെ കൂടുതല്‍ തരിശുനിലങ്ങള്‍ കണ്ടെത്തി കൃഷിക്ക് ഉപയുക്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സമഗ്ര മുന്നേറ്റം ലക്ഷ്യമിട്ട് അഞ്ച് പ്രൊഡ്യൂസര്‍ കമ്പനികളും ഇതിനകം രൂപീകരിച്ചു. കൂടാതെ കുടുംബശ്രീയുടെ കീഴില്‍ സംസ്ഥാനത്ത് 140 നഴ്സറികള്‍, അഞ്ച് ജില്ലകളില്‍ 250 ഹെക്ടര്‍ സ്ഥലത്ത് ഔഷധ സസ്യക്കൃഷി  എന്നിവയ്ക്കും തുടക്കമിട്ടു. സാമൂഹിക വികസനരംഗത്ത് സംഘക്കൃഷിയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളില്‍ മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി നടത്തുന്ന 'സഞ്ജീവനി' അഗ്രി തെറാപ്പി പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ജൈവക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കര്‍ഷക വനിതകള്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ പൂര്‍ണമായും ജൈവക്കൃഷിയിലൂടെ ഉല്‍പാദിപ്പിക്കുന്നവയാണെന്ന് വ്യക്തമാക്കുന്ന പാര്‍ട്ടിസിപ്പേറ്ററി ഗാരണ്ടി സിസ്റ്റം സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി വരികയാണ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ കേന്ദ്രം 2020 വരെ പദ്ധതിയുടെ കാലയളവ് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. നൂതനമായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് സംഘക്കൃഷി ഗ്രൂപ്പിലെ വനിതകള്‍ക്ക് സ്ഥിരവരുമാനം ലഭ്യമാക്കുന്നതോടൊപ്പം കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുകയുമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

Content highlight
തരിശുരഹിത ഗ്രാമങ്ങള്‍ ലക്ഷ്യമിട്ടു കുടുംബശ്രീ നടപ്പാക്കുന്ന സംഘക്കൃഷിയിലൂടെ കൂടുതല്‍ തരിശുനിലങ്ങള്‍ കണ്ടെത്തി കൃഷിക്ക് ഉപയുക്തമാക്കാന്‍ സാധിച്ചിട്ടുണ്ട്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏഴ് കോടി നല്‍കി, കുടുംബശ്രീയ്ക്ക് അഭിമാന നിമിഷം

Posted on Thursday, August 30, 2018

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ടുഴലുന്നവര്‍ക്ക് കൈത്താങ്ങേകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീ ഏഴ് കോടി രൂപ സംഭാവനയായി നല്‍കി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്ദീന്‍ ഏഴ് കോടി രൂപയുടെ ചെക്ക് കൈമാറി. ഹരിതകേരളം മിഷന്‍ ഉപാദ്ധ്യക്ഷയും കുടുംബശ്രീ ഭരണ നിര്‍വ്വഹണ സമിതി അംഗവു മായ ടി.എന്‍. സീമ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, വകുപ്പ് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എസ്. സന്തോഷ് കുമാര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഓരോ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളും തങ്ങളുടെ ഒരാഴ്ചത്തെ ലഘുസമ്പാദ്യ (ത്രിഫ്റ്റ്) തുകയെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണമെന്ന എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം സമാഹരിച്ച തുകയാണിത്. ഓരോ അയല്‍ക്കൂട്ടവും പ്രാദേശികമായി സംഭാവനയായി സ്വീകരിച്ച തുകയും ഓണാഘോഷ പരിപാടികള്‍ക്കും മറ്റുമായി ചേര്‍ത്തുവച്ച തുകയും ഇതിലുള്‍പ്പെടും. കുടുംബശ്രീയുടെ റിസോഴ്‌സ് പേഴ്‌സണ്‍മാരും പരിശീലന സംഘങ്ങളും കാസ് (കുടുംബശ്രീ അക്കൗണ്ട്‌സ് ആന്‍ഡ് ഓഡിറ്റ് സര്‍വീസ് സൊസൈറ്റി) അംഗങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാലാവും വിധം തുകകള്‍ സംഭാവനയായി നല്‍കുകയും ചെയ്തു.

Local Self Government minister A.C.Moideen handing over Kudumbashree's CMDRF donation cheque of 7crore rupees to Chief Minister Pinarayi Vijayan

  കേരളം നേരിട്ട ഈ ദുരന്തത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ തന്നെയാണ് ഏറെ ബാധിക്കപ്പെട്ടിട്ടുള്ളതെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അയല്‍ക്കൂട്ട വനിതകള്‍ തുടക്കം മുതലേ സജീവമായിരുന്നു. ഒരു ലക്ഷത്തിലധികം വീടുകളും പരിസരവും രണ്ടായിരത്തിലധികം പൊതുസ്ഥലങ്ങളും ശുചിയാക്കാനും 8000ത്തോളം പേര്‍ക്ക് കൗണ്‍സിലിങ് നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ അംഗങ്ങള്‍ ഭാഗമായി. ഇത് കൂടാതെ പ്രളയബാധിതരായ എണ്ണായിരത്തോളം പേര്‍ക്ക് സ്വഭവനങ്ങളില്‍ അഭയം നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ദുരിതം നേരിട്ടവര്‍ക്ക് ഭക്ഷണപ്പൊതികള്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങളും കുടുംബശ്രീ സംഘം ചെയ്യുന്നു.

Content highlight
ഒരു ലക്ഷത്തിലധികം വീടുകളും പരിസരവും രണ്ടായിരത്തിലധികം പൊതുസ്ഥലങ്ങളും ശുചിയാക്കാനും 8000ത്തോളം പേര്‍ക്ക് കൗണ്‍സിലിങ് നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ അംഗങ്ങള്‍ ഭാഗമായി

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി പത്തനംതിട്ട ജില്ലാ മിഷന്‍

Posted on Sunday, August 26, 2018

The rehabilitation works done by Kudumbashree Pathanamthitta District Mission after the flood sets a unique model. The Community Development Societies have been actively volunteering for the rehabilitation works at Pathanamthitta post flood. A total of 2857 volunteers participated and cleaned 2363 houses and 37 roads till date. It is under the leadership of Shri. S. Sabir Hussain, District Mission Coordinator, Kudumbashree Pathanamthitta District Mission, that the Vadasserikkara, Angadi, Pazhavangadi, Seethathodu, Naranamuzhi, Chittar, Thumpamon, Koipuram, Puramattam, Cheneerkara, Elanthoor, Omalloor, Cherukole, Kozhencherry, Ezhamkulam, Kodumon, Kadambanadu, Kalanjoor and Pallickal CDSs have done the works. The rehabilitation works were done at Ranni, Konni, Adoor, Kozhencherry, Thiruvalla, Mallapally Taluks. The needy were identified and the volunteers were sent from each CDS in the district for the cleaning purposes. The cleaning materials and other equipment were collected by the District Mission through sponsorship and from volunteering NGOs. The team will clean more houses and roads in the upcoming days.The timely intervention by the Pathanamthitta District Mission had set a model to many.

Content highlight
The cleaning materials and other equipment were collected by the District Mission through sponsorship and from volunteering NGOs.