വാര്‍ത്തകള്‍

കൊച്ചി മെട്രോ പ്രവര്‍ത്തന മികവ്: കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍ററിന് കെ.എം.എ എക്സലന്‍സ് അവാര്‍ഡ്

Posted on Monday, July 9, 2018

തിരുവനന്തപുരം: കൊച്ചി മെട്രോയില്‍ നൂതനവും ക്രിയാത്മകവുമായ രീതിയില്‍ മാനവവിഭവശേഷി ഉപയോഗിച്ചതിലൂടെ അറുനൂറിലേറെ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുകയും അതു വഴി ലോകത്തിലെ തന്നെ ആദ്യത്തെ വനിതാ മെട്രോ എന്ന ഖ്യാതി നേടുകയും ചെയ്ത കുടുംബശ്രീയുടെ ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍ററിന് കേരള മാനേജ്മെന്‍റ് അസോസിയേഷന്‍ (കെ.എം.എ) നല്‍കുന്ന 2018 ലെ 'ഇന്നവേറ്റീവ് എച്ച്.ആര്‍. ഇനിഷ്യേറ്റീവ്' വിഭാഗത്തിലെ എക്സലന്‍സ് അവാര്‍ഡ് ലഭിച്ചു. കൊച്ചി ലേ മെറീഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെ.എം.എ സംസ്ഥാന പ്രസിഡന്‍റ് വിവേക് ഗോവിന്ദില്‍ നിന്നും കുടുംബശ്രീ  ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍റര്‍ പ്രോജക്ട് മാനേജര്‍ ദില്‍രാജ് കെ.ആര്‍ അവാര്‍ഡ് സ്വീകരിച്ചു. ശില്‍പവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

കൊച്ചി മെട്രോയോടനുബന്ധിച്ചുള്ള പതിനാറു സ്റ്റേഷനുകളില്‍ ഓഫീസ് നിര്‍വഹണം മുതല്‍ പാര്‍ക്കിങ്ങ് വരെയുള്ള ജോലികള്‍ ചെയ്യുന്നത് കുടുംബശ്രീ വനിതകളാണ്. ഇതോടൊപ്പം തന്നെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട പതിമൂന്നു പേര്‍ക്കും കൊച്ചി മെട്രോയില്‍ ജോലി നല്‍കിയിരുന്നു.  ഇപ്രകാരം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് സാമൂഹിക അംഗീകാരം നേടിക്കൊടുക്കുന്നതില്‍ മാതൃകയായതിനും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ ജോലി ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ മെട്രോ എന്നതും കൂടി പരിഗണിച്ചാണ് അവാര്‍ഡ്. ഹൗസ് കീപ്പിങ്ങ്, ടിക്കറ്റിംഗ്, കസ്റ്റമര്‍ കെയര്‍ സര്‍വീസ്, ഹെല്‍പ് ഡെസ്ക്, കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സര്‍വീസ്, പൂന്തോട്ടം-പച്ചക്കറി തോട്ട നിര്‍മാണം, കിച്ചണ്‍, കാന്‍റീന്‍, പാര്‍ക്കിങ്ങ് എന്നീ വിഭാഗങ്ങളില്‍ പുലര്‍ത്തുന്ന അന്താരാഷ്ട്ര നിലവാരമുള്ള മികവും പരാതിരഹിതമായ സേവനസന്നദ്ധതയും അവാര്‍ഡ് ലഭിക്കുന്നതില്‍ ഗണ്യമായ പങ്കു വഹിച്ചു.

2017 ജൂണിലാണ് കൊച്ചി മെട്രോ പ്രവര്‍ത്തനം ആരംഭിച്ചത്. ആലുവ, പുളിഞ്ചുവട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ, പാലാരിവട്ടം, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കലൂര്‍, ലിസി, മഹാരാജാസ് വരെയുള്ള പതിനാറു മെട്രോ സ്റ്റേഷനുകളിലെ വിവിധ വിഭാഗങ്ങളില്‍ ഇപ്പോള്‍ അറുനൂറ്റി ഏഴ് കുടുംബശ്രീ വനിതകള്‍ ജോലി ചെയ്യുന്നുണ്ട്. കുടുംബശ്രീ രൂപീകരിച്ച ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍റര്‍ വഴി ഏറ്റവും യോഗ്യരായ കുടുംബശ്രീ കുടുംബാംഗങ്ങളെ തിരഞ്ഞെടുത്ത് മികച്ച പരിശീലനം നല്‍കിയാണ് കൊച്ചി മെട്രോയില്‍ ജോലിക്കു നിയോഗിച്ചത്.

 

FMC project manager Dilraj K.R recieves KMA award for excellence

 

Content highlight
കൊച്ചി മെട്രോയോടനുബന്ധിച്ചുള്ള പതിനാറു സ്റ്റേഷനുകളില്‍ ഓഫീസ് നിര്‍വഹണം മുതല്‍ പാര്‍ക്കിങ്ങ് വരെയുള്ള ജോലികള്‍ ചെയ്യുന്നത് കുടുംബശ്രീ വനിതകളാണ്.

കുടുംബശ്രീയുടെ 'ഹര്‍ഷം' ജെറിയാട്രിക് കെയര്‍ പദ്ധതി വന്‍ വിജയമാകുന്നു

Posted on Saturday, July 7, 2018

തിരുവനന്തപുരം: പരിചരിക്കാന്‍ ആരുമില്ലാത്തവര്‍ക്ക് സാന്ത്വനം ഉറപ്പാക്കുന്ന 'ഹര്‍ഷം' ഹാപ്പിനെസ് റീഡിഫൈന്‍ഡ് എന്ന കുടുംബശ്രീയുടെ പുതിയ പദ്ധതി വന്‍ വിജയമാകുന്നു. വയോജന പരിചരണ മേഖലയില്‍ സേവന സന്നദ്ധതയോടെ പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യകത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുടുംബശ്രീ മുഖേന സംസ്ഥാനമൊട്ടാകെ പരിശീലനം ലഭിച്ച വനിതകള്‍ക്കാണ് തുടക്കത്തില്‍ തന്നെ പ്രതിമാസം ഇരുപതിനായിരം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്ത് വിവിധ ഏജന്‍സികള്‍ രംഗത്തെത്തിയത്. ഈ രംഗത്തെ സേവനദാതക്കളായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ളാനിങ്ങ് ആന്‍ഡ് പ്രമോഷന്‍ കൗണ്‍സില്‍, ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍(ഹാപ്),  എന്നിവയുമായി ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. വയോജന പരിചരണ മേഖലയില്‍ ഈ വര്‍ഷം ആയിരം വനിതകള്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുക എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം.

'ഹര്‍ഷം' ജെറിയാട്രിക് കെയര്‍ പദ്ധതിയിലൂടെ മുതിര്‍ന്ന തലമുറയ്ക്ക്  ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെയുള്ള ആവശ്യമായ സേവനങ്ങള്‍ തികച്ചും പ്രഫഷണല്‍ രീതിയില്‍  ആശുപത്രികളിലോ വീടുകളിലോ ലഭ്യമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.  ആശുപത്രികളിലും വീടുകളിലും രോഗികള്‍ക്ക് കൂട്ടിരുപ്പ് പരിചരണം, കൃത്യമായ ഇടവേളകളില്‍ ആഹാരം, മരുന്ന് നല്‍കല്‍, വീടുകളില്‍ ഷുഗര്‍, രക്തസമ്മര്‍ദം എന്നിവയുടെ പരിശോധന, കൂടാതെ കിടപ്പു രോഗികള്‍ക്ക്  കിടക്ക വൃത്തിയാക്കല്‍, കുളിപ്പിക്കല്‍, മരുന്നു നല്‍കല്‍ എന്നിവ ഉള്‍പ്പെടെ ആവശ്യാധിഷ്ഠിത സേവനങ്ങള്‍, ബില്‍ കൊടുക്കല്‍, വൈദ്യ പരിശോധന എന്നിവയ്ക്ക് കൂട്ടു പോകല്‍ തുടങ്ങിയവയാണ് പദ്ധതി വഴി ലഭ്യമാകുന്ന സേവനങ്ങള്‍.

വയോജനങ്ങള്‍ക്ക് അവര്‍ക്കാവശ്യമുള്ള പരിചരണം അവശ്യസമയത്ത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ നിന്നും തിരഞ്ഞെടുത്ത 69 പേര്‍  ഇതിനകം റെസിഡന്‍ഷ്യല്‍ പരിശീലനം  പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ളാനിങ്ങ് ആന്‍ഡ് പ്രമോഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ നിംസ് മെഡിസിറ്റിയുമായി ചേര്‍ന്ന് ജില്ലയില്‍ പരിശീലനം നല്‍കിയ പതിനേഴ് വനിതകള്‍ക്കാണ്  'ആശ' ജെറിയാട്രിക് കെയര്‍, ഫാമിലി പ്ളാനിങ്ങ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ എന്നിവിടങ്ങളിലായി  പതിനേഴായിരം രൂപ ശമ്പളത്തോടെ ജോലി വാഗ്ദാനം ലഭിച്ചത്.  പരിശീലന പരിപാടി പൂര്‍ത്തിയാകും മുമ്പു തന്നെ വിവിധ ജില്ലകളില്‍ നിന്നും നിരവധി ആശുപത്രികളും ജെറിയാട്രിക് കെയര്‍ സ്ഥാപനങ്ങളും വ്യക്തികളും വയോജന പരിചരണത്തിനും രോഗീപരിചരണത്തിനും സേവനദാതാക്കളെ ലഭിക്കുന്നതിനായി കുടുംബശ്രീയെ സമീപിച്ചിട്ടുണ്ട്.     

പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം നെയ്യാറ്റിന്‍കര നഗരസഭാ അധ്യക്ഷ ഡബ്ളിയു.ആര്‍ ഹീബ നിര്‍വഹിച്ചു. നിംസ് മെഡിസിറ്റി മാനേജിങ്ങ് ഡയറക്ടര്‍ എം.എസ്.ഫൈസല്‍ ഖാന്‍ അധ്യക്ഷത വഹിച്ചു.  സര്‍ട്ടിഫിക്കറ്റ് വിതരണവും മുഖ്യപ്രഭാഷണവും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ നിര്‍വഹിച്ചു. 'ആശ' ജെറിയാട്രിക് കെയര്‍ മാനേജിങ്ങ് ഡയറക്ടര്‍ സതി, ഫാമിലി പ്ളാനിങ്ങ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ ഉപാധ്യക്ഷന്‍ കെ.കെ.ഷിബു എന്നിവര്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ജോബ് ഓഫര്‍  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിനു കൈമാറി. നിംസ് മെഡിസിറ്റി ജനറല്‍ മാനേജര്‍ ഡോ.സജു സ്വാഗതം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ളാനിങ്ങ് ആന്‍ഡ് പ്രമോഷന്‍ കൗണ്‍സില്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ വിമല്‍ രവി ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്‍.ഷൈജു നന്ദി പറഞ്ഞു.

Content highlight
ജില്ലയില്‍ പരിശീലനം ലഭിച്ച എല്ലാവര്‍ക്കും മികച്ച ശമ്പളത്തോടെ തൊഴില്‍

മുറ്റത്തെ മുല്ല, ലഘുവായ്പ പദ്ധതിക്ക് തുടക്കം

Posted on Tuesday, July 3, 2018

കൊള്ളപ്പലിശക്കാരില്‍ നിന്നും പാവപ്പെട്ടവരെയും സാാധാരണക്കാരെയും രക്ഷിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ലഘു ഗ്രാമീണ വായ്പാ പദ്ധതിയായ മുറ്റത്തെ മുല്ലയ്ക്ക് പാലക്കാട് തുടക്കമായി. സഹകരണ സംഘങ്ങളും കുടുംബശ്രീയും സംയുക്തമായി ചേര്‍ന്ന് നടപ്പാക്കുന്ന ഈ സര്‍ക്കാര്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 26ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പാലക്കാട് നിര്‍വ്വഹിച്ചു. 24 മുതല്‍ 30 ശതമാനം വരെയുള്ള കഴുത്തറപ്പന്‍ പലിശ നിരക്ക് ഈടാക്കുന്നവരില്‍ നിന്ന് വായ്പയെടുത്ത് നട്ടംതിരിയുന്ന സാധാരണക്കാര്‍ക്ക് ഈ പദ്ധതി ഏറെ ആശ്വാസമാകും. വായ്പ്പ ആവശ്യമുള്ളവരുടെ വീട്ട് മുറ്റത്ത് തുക എത്തിച്ചു നല്‍കുന്നുവെന്നതാണ് പദ്ധതിയുടെ പ്രത്യേകത. പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാടാണ് പദ്ധതി നടപ്പാക്കുന്നത്.

  സ്ത്രീകള്‍ക്ക് ലഘുവായ്പകള്‍ കുറഞ്ഞ പലിശ നിരക്കില്‍ നല്‍കുന്ന പദ്ധതിയാണിത്. തിരിച്ചടവ് ആഴ്ച തോറും നടത്താം. പദ്ധതി അനുസരിച്ച് 1000 മുതല്‍ 25000 രൂപവരെയാണ് വായ്പ്പയായി നല്‍കുന്നത്. 12 ശതമാനമാണ് പലിശ, അതായത് 100 രൂപയ്ക്ക് 1 രൂപ പലിശ. ഒരു വര്‍ഷം കൊണ്ട് പണം ഗഡുക്കളായി തിരിച്ചടയ്ക്കണം. 1000 രൂപയാണ് വായ്പയെടുക്കുന്നതെങ്കില്‍ ഒരു വര്‍ഷം കൊണ്ട് 1120 രൂപ തിരിച്ചടയ്ക്കണം. പത്ത് ആഴ്ചകൊണ്ട് തിരിച്ചടവ് നടത്താന്‍ കഴിയുന്ന വായ്പയും പദ്ധതി അനുസരിച്ച് ലഭ്യമാണ്. ബ്ലേഡ് പലിശയ്‌ക്കെടുത്തിരിക്കുന്ന ലോണ്‍ ഒറ്റത്തവണയായി തിരിച്ചടയ്ക്കുന്നതിന് നിശ്ചിത തുകയും പദ്ധതി അനുസരിച്ച് വായ്പ്പയായി നല്‍കും.

  മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതും വിശ്വാസ യോഗ്യവുമായ മൂന്ന് കുടുംബശ്രീ യൂണിറ്റുകള്‍ വഴിയാണ് ഓരോ വാര്‍ഡിലും പദ്ധതി നടപ്പാക്കുന്നത്. വായ്പ നല്‍കാനുള്ള പണം കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നല്‍കുന്നത് പ്രദേശത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളാണ്.  വായ്പ നല്‍കുന്നതിനായി ഓരോ കുടുംബശ്രീ യൂണിറ്റിനും ഒമ്പത് ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപ വരെയാണ് സഹകരണ സംഘങ്ങള്‍ നല്‍കുക. ദുര്‍ബലമായതോ ഈ പദ്ധതി നടപ്പാക്കാന്‍ താത്പര്യക്കുറവോ ലഘുവായ്പ ആവശ്യമുള്ള കുടുംബശ്രീ വീടുകളിലേക്ക് ചെന്ന് ആവശ്യമായ തുക നല്‍കുന്ന രീതിയാകും പിന്തുടരുക. ആഴ്ച തോറും വീടുകളിലെത്തി തിരിച്ചടവ് സ്വീകരിക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ പേര് സൂചിപ്പിക്കുന്നത് പോലെ മുറ്റത്തെ മുല്ലപോലെ വീട്ട് മുറ്റത്ത് എ്ത്തി വായ്പാ സേവനം പദ്ധതി വഴി നല്‍കും.

   സഹകരണ പ്രസ്ഥാനത്തിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുകയും ഈ പ്രസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക അടിത്തറ വിപുലപ്പെടുത്തുകയും ചെയ്യുക, ജനങ്ങളെ കൂടുതലായി സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിലേക്ക് നയിക്കുകയും അവരില്‍ സാമ്പത്തിക സാക്ഷരത വളര്‍ത്തുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളും മുറ്റത്തെ മുല്ല പദ്ധതിക്കുണ്ട്. ആദ്യഘട്ടത്തില്‍ പാലക്കാട് ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതി പിന്നീട് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.

 സാധാരണക്കാരന്റെ ദുരവസ്ഥ തിരിച്ചറിഞ്ഞ് പരിഹാരം തേടി നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള ആദ്യ ക്യാഷ് ക്രെഡിറ്റ് വിതരണവും ആദ്യ വ്യക്തിഗത വായ്പാ വിതരണവും എം.ബി. രാജേഷ് എംപി നിര്‍വ്വഹിച്ചു. എന്‍. ഷംസുദ്ദീന്‍ എംഎല്‍എ അധ്യക്ഷനായി. പി.കെ. ശശി എംഎല്‍എ മുഖ്യാതിഥിയായി. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത്ത് ബാബു പദ്ധതി വിശദീകരണം നടത്തി. സഹകരണ സംഘം ജോയ്ന്റ് രജിസ്ട്രാര്‍ എം.കെ. ബാബു, തെങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ. സാവിത്രി, പഞ്ചായത്തംഗം സി. സലീന, സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ പി. ഉദയന്‍, മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ സംഘം സെക്രട്ടറി എം. പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Content highlight
Kudumbashree join hands with Department of Co-operation for Muttathe Mulla Scheme in Palakkad

കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍, കുടുംബശ്രീയുടെ ആര്‍ഒ പ്ലാന്റ് കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിച്ചു

Posted on Monday, July 2, 2018

Kudumbashree Mission in convergence with the Kollam Corporation has launched Reverse Osmosis plant (RO Plant) in Kollam Corporation. The RO Plant was inaugurated by Smt. J. Mercykutty Amma, Minister for Fisheries, Harbour Engineering and Cashew Industry, Government of Kerala on 28 June 2018. Located at the premises of Kollam Corporation, the plant is run by ' Mithra' a group of 5 selected women from Kudumbashree groups in Kollam. Minister said that the Venad Purified Water would be a solution for the drinking water scarcity in Kollam District.

Kudumbashree had launched the idea of launching a Reverse Osmosis Plant to produce bottled drinking water, as part of the National Urban Livelihoods Mission Project being implemented in Kerala. The bottled drinking water is named as ‘Venad Purified Water’. The public need to give only a nominal charge of just Rs 25 for 20 litres of Venad Purified Water. The total investment of the project is Rs 25.5 lakhs which is met from LSG fund, bank loan and Kudumbashree financial assistance. The other RO plants are located at Kozhikode Old Corporation office, Malappuram Corporation, Kasaragod Municipality, and Kochi.

Content highlight
Kudumbashree launches its sixth Reverse Osmosis Plant in the State

കുടുംബശ്രീയെ അടുത്തറിഞ്ഞ് നോബല്‍ പുരസ്കാര ജേതാവ് മുഹമ്മദ് യൂനുസ്

Posted on Wednesday, June 27, 2018

തിരുവനന്തപുരം: ഗ്രാമീണ്‍ ബാങ്ക് എന്ന വിപ്ളവകരമായ ആശയം നടപ്പാക്കിയതിലൂടെ ദരിദ്ര ജനതയെ സാമ്പത്തിക ശാക്തീകരണത്തിലേക്ക് നയിച്ച ബംഗ്ളാദേശിലെ സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ പുരസ്കാര ജേതാവുമായ മുഹമ്മദ് യൂനുസ് സംസ്ഥാനത്ത് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാന്‍ എത്തിയത് വേറിട്ട അനുഭവമായി. സെക്രട്ടേറിയറ്റില്‍ കുടുംബശ്രീ ഉദ്യോഗസ്ഥരുമായുള്ള സംവാദത്തില്‍ അദ്ദേഹം തന്‍റെ ആശയങ്ങള്‍ പങ്കു വച്ചപ്പോള്‍ കുടുംബശ്രീക്ക് ലഭിച്ചത് പുതിയ ലക്ഷ്യസാക്ഷാത്ക്കാരത്തിനുള്ള പ്രചോദനം. 

Muhammad yunus

 

സാമ്പത്തിക ആനുകൂല്യങ്ങളല്ല, സ്ഥിര വരുമാനം നേടുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് ദാരിദ്ര്യനിര്‍മാര്‍ജനത്തിനാവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ദാരിദ്ര്യത്തില്‍ നിന്നും കരകയറുന്നതിന് സുസ്ഥിരമായ വരുമാന മാര്‍ഗങ്ങള്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. ഇതിന് സംരംഭമേഖലയെ പ്രോത്സാഹിപ്പിക്കണം. എല്ലാവരും സംരംഭകരാണ്. സംരംഭങ്ങള്‍ തുടങ്ങാന്‍ ചെലവഴിക്കുന്ന മൂലധനം ഓക്സിജനു തുല്യമാണ്. അതുകൊണ്ടു തന്നെ സംരംഭകത്വശേഷി ഫലപ്രദമായ രീതിയില്‍ വിനിയോഗിക്കുന്നതിനും വരുമാന മാര്‍ഗം സൃഷ്ടിക്കുന്നതിനും സാമ്പത്തിക പിന്തുണ ലഭ്യമാകുക എന്നത് വളരെ പ്രധാനമാണ്. പരാജയപ്പെട്ട വഴികളില്‍ നിന്നും മാറി നടന്നുകൊണ്ട് പുതിയ ആശയങ്ങള്‍ കണ്ടെത്താനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. പുതു തലമുറ സ്വാര്‍ത്ഥത വെടിഞ്ഞ് സാമൂഹ്യപ്രതിബദ്ധതയോടും സമത്വഭാവനയോടും നൂതന ആശയങ്ങള്‍ കൈവരിച്ചു കൊണ്ട് സാമൂഹ്യസംരംഭകരായി മാറാന്‍ ശ്രമിക്കണം. ഇപ്രകാരം സാമൂഹ്യ പ്രതിജ്ഞാബദ്ധതയുള്ള യുവസംരംഭകരെയാണ് ബിസിനസ് സ്കൂളുകള്‍ വാര്‍ത്തെടുക്കേണ്ടത്.  അതു സാധ്യമാകുമ്പോള്‍ തൊഴില്‍ അന്വേഷകര്‍ എന്നതില്‍ നിന്നും തൊഴില്‍ ദാതാക്കള്‍ എന്ന നിലയിലേക്ക് നമുക്ക് ഉയരാന്‍ കഴിയും. സംസ്ഥാനത്ത് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സൂക്ഷ്മസംരംഭങ്ങളും തെരുവുനായ നിയന്ത്രണ പദ്ധതിയും മാതൃകാപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 
    തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ എന്നിവര്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍,  പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, പ്രോഗ്രാം മാനേജര്‍മാര്‍, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാര്‍, എന്നിവര്‍ പങ്കെടുത്തു.

 

Content highlight
Nobel Peace Prize Laureate Mohammed Younus interacts with the staff of Kudumbashree State Mission

ഇതര സംസ്ഥാന തൊഴിലാളികളുടെ ഭാര്യമാര്‍ക്കായി കുടുംബശ്രീയുടെ ആദ്യ അയല്‍ക്കൂട്ടം എറണാകുളത്ത് രൂപീകരിച്ചു

Posted on Tuesday, June 26, 2018

From now onwards wives of Migrant Labourers will also become the part of Kudumbashree Mission. The first of its kind Neighbourhood  Group, exclusively for the wives of migrant labourers was launched at Edayar, an industrial area in Kochi. The NHG came into being during  March 2018 when Kudumbashree’s Kadungalloor Community Development Society (CDS) registered the NHG as Mahalakshmi NHG. The group consists of 16 house wives who hails from Uttar Pradesh and Bihar. They had undergone a 32 day stitching training under Kudumbashree Ernakulam District Mission and  would soon set up two stitching units. The units would be registered as startup micro enterprises named Bismillah and Lakshmi.

The NHG came into being as a means to draw the children of migrant labourers in the region to the Government High School, Binanipuram, where the District Administration of Ernakulam piloted a project named Roshni, to bypass the language barrier to educate these children. As it was found to be good to train their mothers in stitching, which could then be turned into a livelihood opportunity, a training programme was organised for them, even though language was a main barrier in training the women. 

The group of 16 received their certificates in basic tailoring on 20 June 2018. Smt. Abida Khatum, hailing from Bihar is the President of the NHG and Bismillah startup unit. Most of them were doing household chores till then. They are looking forward to support their families better and also plans to attract more housewives to join the group. Kudumbashree District Mission of Ernakulam is confident of empowering them and making positive strides in inclusiveness.

Content highlight
First Neighbourhood Group for the Wives of Migrant Labourers launched

കൊച്ചി മെട്രോ ഒന്നാം വാര്‍ഷികാഘോഷത്തില്‍ കുടുംബശ്രീ വനിതകള്‍ക്ക് ആദരം

Posted on Tuesday, June 19, 2018

Marking the first anniversary celebrations of its commercial operations, Kochi Metro, the first metro system in the country with an integrated multi modal transport system felicitated the 'super women' of Kudumbashree who had been employed in the Facility Management Department of Kochi Metro Rail Limited (KMRL). Kudumbashree women were honored at the programme held at Edapally Metro Station, Kochi on 17 June 2018. Kudumbashree have been providing a vast array of services from customer relations, crowd management, housekeeping and catering services and became the largest crew of women to be employed by any metro. KMRL, along with Kudumbashree, had included persons from Transgender community in its operations, and thus became the first organization to appoint transgender persons as per the transgender policy of the Kerala Government.

The unique aspect of Kochi Metro itself is the deployment of the members of Kudumbashree, the women empowerment-oriented, community based self help groups for managing the operations at the metro stations. Kudumbashree women had risen above all the perceptions and excelled by their performance and hence elevated themselves into a world class work force. As per the agreement between Kudumbashree and Kochi Metro, all the services ranging from parking management to customer facilitation, from ticketing to housekeeping are entrusted with Kudumbashree. The ‘women metro team’ were selected through a rigorous process. More than 40,000 candidates appeared for the written exam, and the selected ones were called for a personal interview and out of them the women team were chosen. Kudumbashree members or their families were allowed to apply for the same.

Kudumbashree made its first major foray into the facility management market by establishing its own Facility Management Centre targeting at providing facility management services to major public and private sector companies. Kochi Metro Rail Limited (KMRL) became its first client. Later it has added Vyttila Mobility, Kerala's largest bus station to the client list. Facility Management Centre has put in place a performance appraisal system in which the employee performance is measured and analysed based on the clients feedback and requirements. It also has mentoring and personal coaching program for employees to improve performance. A proper 'Rewards and Recognition' program was also implemented to keep the best performers motivated and committed to the work. To keep the staff updated with the new trends in the facility management markets, the service of the internal training team is also used to continuously train the staff. The staff are also trained on soft skills and business etiquette to exhibit behavioral discipline on the floor. It also has put in place all the legal and mandatory compliance like Minimum wages Act, ESI and PF provisions etc and also has a valid GST registration. Kudumbashree Facility Management Center has today become of an epicenter for providing employment for women by so providing thousands of women employed with its clients.

Kudumbashree women at Kochi metro

 

Content highlight
Kochi Metro felicitates Kudumbashree Women on its first Anniversary

തെരുവുനായ നിയന്ത്രണ പദ്ധതി: കുടുംബശ്രീ സംസ്ഥാനതല ഫോട്ടോഗ്രാഫി, ലോഗോ രൂപകല്‍പന മത്സരം സംഘടിപ്പിക്കുന്നു

Posted on Monday, June 18, 2018

തിരുവനന്തപുരം: കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതിയുടെ പ്രാധാന്യവും ആവശ്യകതയും കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന്‍റെ ഭാഗമായി ഫോട്ടോഗ്രാഫി,  ലോഗോ രൂപകല്‍പന- സംസ്ഥാനതല മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ ആര്‍ക്കും പങ്കെടുക്കാം. ഫോട്ടോഗ്രാഫി മത്സരത്തിന് 'തെരുവുനായപ്രശ്നം' എന്നതാണ് വിഷയം. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ അയക്കാവൂ. .jpeg ഫോര്‍മാറ്റില്‍ തയ്യാറാക്കിയ ഫോട്ടോകള്‍ abcphotospem@gmail.com എന്ന ഇ-മെയിലിലേക്കാണ് അയക്കേണ്ടത്. മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് രണ്ടു വിഭാഗത്തിലും യഥാക്രമം ഒന്നാം സമ്മാനം 10,000 രൂപയും മൊമന്‍റോയും രണ്ടാം സമ്മാനം 5,000 രൂപയും മെമന്‍റോയും നല്‍കും.   

   തെരുവുനായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ബോധവല്‍ക്കരണ ക്യാമ്പെയ്ന്‍ 'സുരക്ഷ-2018' നു വേണ്ടിയാണ് ലോഗോ രൂപകല്‍പന ചെയ്യേണ്ടത്. ഒരാള്‍ക്ക് പരമാവധി മൂന്നു ലോഗോ വരെ സമര്‍പ്പിക്കാം. ലോഗോ .jpeg  ഫോര്‍മാറ്റില്‍ 300dpi റെസൊല്യൂഷനുള്ള 3*3" സൈസിലുള്ള ഫയലുകളായി  abclogospem@gmail.com എന്ന ഇ-മെയിലിലേക്കാണ് അയക്കേണ്ടത്.  എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി 2018 ജൂലൈ ഒന്ന്. മത്സരാര്‍ത്ഥികള്‍ അവരുടെ പാസ്പോര്‍ട്ട് സൈസ്  ഫോട്ടോ, പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ അഡ്രസ് സഹിതമാണ് എന്‍ട്രികള്‍ അയക്കേണ്ടത്. രണ്ടു വിഭാഗത്തിലും എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി 2018 ജൂലൈ 5.

സംസ്ഥാനത്ത് കുടുംബശ്രീ മുഖേന 556 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി 16216 തെരുവുനായ്ക്കളെ ഇതിനകം വന്ധ്യംകരിച്ചിട്ടുണ്ട്.   

Content highlight
Entries called for Photography Competition in connection with Animal Birth Control Programme

മാതൃകാപരമായ പ്രവര്‍ത്തന മികവ്: കുടുംബശ്രീ അയല്‍ക്കൂട്ട പ്രതിനിധികള്‍ ദേശീയ അവാര്‍ഡ് സ്വീകരിച്ചു

Posted on Wednesday, June 13, 2018

തിരുവനന്തപുരം: രാജ്യത്തെ മികവുറ്റ അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) ഏര്‍പ്പെടുത്തിയ അവാര്‍ഡ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭിച്ചു. ന്യൂഡല്‍ഹിയിലെ പുസാ എ.പി.ഷിന്‍ഡെ ഹാളില്‍ നടന്ന ചടങ്ങില്‍  കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ്ങ് ടോമര്‍ ഒരു ലക്ഷം രൂപയും ശില്‍പവും പ്രശംസാപത്രവുമടങ്ങിയ അവാര്‍ഡ് സമ്മാനിച്ചു.  തിരുവനന്തപുരം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്‍.ഷൈജു, അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍ സിയാദ്.എസ്, അയല്‍ക്കൂട്ട പ്രതിനിധികളായ രാധിക.ഓ, പ്രിയങ്ക.വി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പ്രസന്ന കുമാരി, തൃശൂര്‍ അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍ ബൈജു മുഹമ്മദ് എം.എ,  അയല്‍ക്കൂട്ടം ഭാരാഹികളായ ഓമന ഗോപി, നജീറ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മിനി.എ.കെ എന്നിവര്‍ സംയുക്തമായി അവാര്‍ഡ് സ്വീകരിച്ചു.  

തിരുവനന്തപുരം ജില്ലയിലെ കോട്ടുകാല്‍ പഞ്ചായത്തിലെ ശ്രീകൃഷ്ണ, തൃശൂര്‍ ജില്ലയിലെ കൈയ്പമംഗലം പഞ്ചായത്തിലെ ഗ്രാമലക്ഷ്മി എന്നീ അയല്‍ക്കൂട്ടങ്ങളാണ് അവാര്‍ഡ് നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍  മറ്റ് അയല്‍ക്കൂട്ടങ്ങള്‍ക്കും മാതൃകയാകുന്ന വിധത്തില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചതിനാണ് അവാര്‍ഡ് ലഭിച്ചത്. അയല്‍ക്കൂട്ട യോഗങ്ങളുടെയും പങ്കെടുത്ത അംഗങ്ങളുടെയും എണ്ണം, ഓരോ അംഗത്തിന്‍റെയും ശരാശരി ഹാജര്‍, പരിശീലനം ലഭിച്ച അയല്‍ക്കൂട്ട അംഗങ്ങളുടെ എണ്ണം, അയല്‍ക്കൂട്ടങ്ങളില്‍ രജിസ്റ്ററുകള്‍ സൂക്ഷിക്കുന്ന അംഗങ്ങളില്‍ പരിശീലനം ലഭിച്ചവരുടെ എണ്ണം, ആകെ സമ്പാദ്യം, കോര്‍പ്പസ് ഫണ്ടിന്‍റെ വിതരണം, ആന്തരിക വായ്പയുടെ എണ്ണം, ലഭിച്ച കമ്യൂണിറ്റി ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട്, കോര്‍പ്പസ് ഫണ്ട്, ലഭിച്ച ബാങ്ക് വായ്പകളുടെ എണ്ണം, ബാങ്ക് വായ്പകള്‍ കൊണ്ട് തുടങ്ങിയ സംരംഭങ്ങളുടെ എണ്ണം, വാര്‍ഷിക വരുമാനം, അതില്‍ ഉള്‍പ്പെടുന്ന സംരംഭകരുടെ എണ്ണം, സംരംഭത്തിന്‍റെ സാധ്യത, വരുമാന ലഭ്യത, സുസ്ഥിരത, വ്യക്തിഗത സംരംഭങ്ങളുടെ എണ്ണം, രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നതിലെ കൃത്യത, വ്യക്തിഗത ബാങ്ക് അക്കൗണ്ടുള്ള അംഗങ്ങളുടെ എണ്ണം, ഇന്‍ഷ്വറന്‍സ് പരിരക്ഷയുള്ള അംഗങ്ങളുടെ അനുപാതം, വീടുകളില്‍ ശുചിമുറിയുള്ള അംഗങ്ങളുടെ അനുപാതം, നേതൃഗുണം എന്നിവയാണ് അവാര്‍ഡ് നിര്‍ണയത്തിന് പരിഗണിച്ചത്.

അവാര്‍ഡു നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായി അതത് ജില്ലാമിഷനുകളുടെ നേതൃത്വത്തില്‍ ജില്ലാതലത്തിലെ ഏറ്റവും മികച്ച മൂന്ന് അയല്‍ക്കൂട്ടങ്ങളെ വീതം തിരഞ്ഞെടുത്ത് സംസ്ഥാനമിഷനില്‍ സമര്‍പ്പിച്ചിരുന്നു. ഇപ്രകാരം സമര്‍പ്പിച്ച 42 അയല്‍ക്കൂട്ടങ്ങളില്‍ നിന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ഡയറക്ടര്‍ റംലത്ത് എം, പ്രോഗ്രാം ഓഫീസര്‍ പ്രമോദ് കെ.വി എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റി ഏറ്റവും മികച്ച മൂന്ന് അയല്‍ക്കൂട്ടങ്ങളെ തിരഞ്ഞെടുത്ത് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലേക്ക്  അവാര്‍ഡ് നിര്‍ണയത്തിനായി അയക്കുകയുമായിരുന്നു. ഇതില്‍ നിന്നാണ് മികച്ച രണ്ട് അയല്‍ക്കൂട്ടങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത്. 

Content highlight
Kudumbashree Neighbourhood Groups receive National Awards

'സുരക്ഷ-2018': തെരുവുനായ വന്ധ്യംകരണ പദ്ധതി ഊര്‍ജിതമാക്കാന്‍ കുടുംബശ്രീ സംസ്ഥാനതല ബോധവല്‍ക്കരണ ക്യാമ്പെയ്‌ന്‌ തുടക്കം

Posted on Tuesday, June 12, 2018

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതി കൂടുതല്‍ ഊര്‍ജിതവും ജനകീയവുമാക്കുന്നതിനായി സംഘടിപ്പിക്കുന്ന 'സുരക്ഷ-2018' ബോധവല്‍ക്കരണ ക്യാമ്പെയ്ന്‍റെ സംസ്ഥാനതല ഉദ്ഘാടനം  മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും പദ്ധതിയെ കുറിച്ച് അവബോധം നല്‍കുക, തദ്ദേശ സ്ഥാപനങ്ങളില്‍ പദ്ധതിക്കാവശ്യമായ തുക വകയിരുത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുക, യൂണിറ്റ് അംഗങ്ങള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുക, കൂടുതല്‍ എ.ബി.സി യൂണിറ്റുകള്‍ ആരംഭിക്കുക  എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ വിജയത്തിന് പൊതുജനങ്ങളുടെ കൂടി സഹകരണം ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായാണ് ക്യാമ്പെയ്ന് തുടക്കമിടുന്നത്. ജൂലൈ ആറു വരെയാണ് ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍.

ക്യാമ്പെയ്നോടനുബന്ധിച്ച് 'തെരുവുനായ' എന്ന വിഷയത്തില്‍ സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നതോടൊപ്പം ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് വാര്‍ഡ്-ജില്ലാതല ശില്‍പശാലകളും  സെമിനാറുകളും നടത്തും. കൂടാതെ നിലവിലെ എ.ബി.സി യൂണിറ്റുകള്‍ക്ക് ക്യാമ്പെയ്ന്‍ നടക്കുന്ന സമയത്ത് പരിശീലനം നല്‍കും. പുതിയ എ.ബി.സി യൂണിറ്റുകളും രൂപീകരിക്കും.   

തെരുവുനായ നിയന്ത്രണത്തിന് ഏറ്റവും മികച്ച മാര്‍ഗം കുടുംബശ്രീ നടപ്പാക്കുന്ന അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) പദ്ധതിയാണെന്ന് ക്യാമ്പെയ്ന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. കുടുംബശ്രീയുടെ തെരുവുനായ നിയന്ത്രണ യൂണിറ്റുകള്‍ മുഖേന സംസ്ഥാനത്ത് ഇതുവരെ 16,000 ത്തോളം നായ്ക്കളെ വന്ധ്യംകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതു വലിയ നേട്ടമാണ്. അതത് പഞ്ചായത്തുകളുമായി ചേര്‍ന്ന് കുടുംബശ്രീ യൂണിറ്റുകള്‍ പദ്ധതി കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ശ്രമിക്കണം. ഇതിന് മൃഗസംരക്ഷണ വകുപ്പന്‍റെ എല്ലാ സഹകരണവും നല്‍കും.  ഇതുവഴി അയല്‍ക്കൂട്ട വനിതകള്‍ക്ക് മികച്ച രീതിയില്‍ വരുമാനം നേടാന്‍ സാധിക്കും. പാലിന്‍റെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടാന്‍ കഴിഞ്ഞിട്ടുണ്ട്. കുടുംബശ്രീ, കെപ്കോ, മൃഗസരക്ഷണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതി വഴി കോഴിയിറച്ചിയുടെയും മുട്ടയുടെയും കാര്യത്തിലും സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യം. ഇതിനായി കുടുംബശ്രീ മുഖേന അയ്യായിരം പൗള്‍ട്രി യൂണിറ്റുകള്‍ കൂടി രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍ വഴി മാത്രമേ ഈ ലക്ഷ്യം നേടാന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബശ്രീ വഴി നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതി തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് മികച്ച രീതിയിലാണ് നടപ്പാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ വിഷയാവതരണം നടത്തി. എ.ബി.സി.പദ്ധതി അംഗമായ പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലത്തു നിന്നുള്ള ബിന്ദു തങ്ങളുടെ വിജയാനുഭവങ്ങള്‍ വിശദീകരിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍. ശശി, വാര്‍ഡ് കൗണ്‍സിലര്‍ ബിനു.പി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. പ്രോഗ്രാം ഓഫീസര്‍ ഡോ. നികേഷ് കിരണ്‍ സ്വാഗതവും എ.ബി.സി പ്രോഗ്രാം എക്സ്പേര്‍ട്ട് ഡോ.എല്‍. രവി കുമാര്‍ കൃതജ്ഞതയും പറഞ്ഞു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Content highlight
Suraksha 2018 - State Level Animal Birth Control (ABC) Awareness Campaign launched by Kudumbashree