news

Gramasabha Portal - Guidelines

Posted on Wednesday, March 7, 2018

J8-30247/17

പഞ്ചായത്ത് ഡയറക്ടരുടെ കാര്യാലയം
തിരുവനന്തപുരം തീയതി 06.03.2018

സര്‍ക്കുലര്‍

വിഷയം : ഗ്രാമസഭാ പോര്‍ട്ടല്‍ സംബന്ധിച്ച്

          അധികാര വികേന്ദ്രീകരണ പ്രക്രിയയില്‍ ജനങ്ങളുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പുവരുത്തുന്നതിനായി പഞ്ചായത്ത് വകുപ്പ് ഐ.കെ.എം ന്റെ സാങ്കേതിക സഹായത്തോടെ തയ്യാറാക്കിയ ഗ്രാമസഭാ പോര്‍ട്ടല്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട് . ഗ്രാമസഭകളില്‍ നേരിട്ട് ഹാജരാകുന്നതിന് സാധിക്കാത്ത പൊതുജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഓണ്‍ ലൈനായി ഗ്രാമസഭകളില്‍ എത്തിക്കുന്നതിനുള്ള സംവിധാനമാണ് ഗ്രാമസഭാ പോര്‍ട്ടല്‍ വഴി പ്രധാനമായും ഉദ്ദേശിക്കുന്നത് .പൊതു ജനങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിട്ടുള്ളത്.

കൂടുതല്‍

സൂചന : സ.ഉ 2549/2017/തസ്വഭവ തീയതി : 24/07/2017

ചരിത്ര നേട്ടവുമായി കാട്ടാക്കട, ചെമ്മരുതി ഗ്രാമ പഞ്ചായത്തുകൾ

Posted on Saturday, March 3, 2018

ചരിത്ര നേട്ടവുമായി കാട്ടാക്കട, ചെമ്മരുതി ഗ്രാമ പഞ്ചായത്തുകൾ

സംസ്ഥാനത്ത്  2018-19 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം ലഭിച്ച ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, ചെമ്മരുതി ഗ്രാമ പഞ്ചായത്തുകൾ. കാട്ടാക്കട ഗ്രാമ പഞ്ചായത്തിന്റെ 987.56 ലക്ഷം രൂപ അടങ്കലുള്ള 147 പ്രോജക്ടുകൾക്കും ചെമ്മരുതി ഗ്രാമ പഞ്ചായത്തിന്റെ 877.71  ലക്ഷം രൂപ അടങ്കലുള്ള 128 പ്രോജക്ടുകൾക്കും 03/03/2018 നു  ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. അംഗീകാരത്തിനു വേണ്ടി പ്രവർത്തിച്ച ഭരണ സമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും ജില്ലാ ആസൂത്രണ സമിതി ചെയർമാൻ അഭിനന്ദിച്ചു. 
             "നവ കേരളത്തിന് ജനകീയാസൂത്രണം" പ്രവർത്തനത്തിലെ ഒരു സുപ്രധാന നേട്ടമാണ് ഇതിലൂടെ കൈവരിച്ചിരിക്കുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി നിർവ്വഹണത്തിന് 12 മാസം ലഭ്യമാക്കുക എന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിനു വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയത്. ചരിത്രത്തിൽ ആദ്യമായി തദ്ദേശ ഭരണ സ്ഥാപന ബഡ്ജറ്റും വാർഷിക പദ്ധതിയും സംയോജിപ്പിക്കുക എന്ന ലക്ഷ്യവും 2018-19 വാർഷിക പദ്ധതിയ്ക്ക് കൈവരിക്കാനാകും.

Co-ordination Committee Meeting - 05/03/2018

Posted on Monday, February 26, 2018

കോഓര്‍ഡിനേഷന്‍ സമിതി യോഗം 5 മാര്‍ച്ച്‌ 2018 തിങ്കളാഴ്ച  11 മണിക്ക് നിയമസഭാ മന്ദിരത്തിലെ 610 - ാം നമ്പര്‍ ഹാളില്‍വച്ച് ചേരുന്നതാണ്.

13th plan-Formation of Various Committees

Posted on Saturday, February 24, 2018

പതിമൂന്നാം പഞ്ചവല്‍സര പദ്ധതി –തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ആസൂത്രണവും നിര്‍വഹണവും –വിവിധ കമ്മിറ്റികളുടെ രൂപീകരണം സംബന്ധിച്ച സര്‍ക്കുലര്‍>>ഡിഎ1 /171/2018/തസ്വഭവ

Disability Pension Data Entry

Posted on Friday, February 23, 2018

disability-pension
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം (നമ്പര്‍ 702356/എസ്.എഫ്.സി ബി2/18/ധന ) പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം ന്‍റെ ഡാറ്റാ എന്‍ട്രി സേവന പെന്‍ഷന്‍ വെബ്‌ ആപ്ലിക്കേഷനില്‍ (https://welfarepension.lsgkerala.gov.in/) സാധ്യമാണ്. അതോടൊപ്പം പെന്‍ഷന്‍ സസ്പെന്‍ഡ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. മറ്റുള്ള പെന്‍ഷന്‍ സ്കീമുകളുടെ ഡാറ്റാ എന്‍ട്രിയും അനുബന്ധ സൗകര്യങ്ങളും സര്‍ക്കാര്‍ തീരുമാനിക്കുന്ന മുറക്ക് ലഭ്യമാകുന്നതാണ്.

First Prize for Haritha keralam pavalian in Panchayath day Celebration

Posted on Wednesday, February 21, 2018

ഇക്കൊല്ലത്തെ പഞ്ചായത്ത് ദിനാഘോഷങ്ങളോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ഹരിതകേരളം മിഷന്‍ ഒരുക്കിയ പവലിയന് ഒന്നാംസ്ഥാനം ലഭിച്ചു. ഹരിതകേരളം മിഷന്‍റെ കഴിഞ്ഞ ഒരുവര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പവലിയന്‍ ഒരുക്കിയത്. ഫോട്ടോ പ്രദര്‍ശനത്തിനു പുറമേ വലിയ സ്ക്രീനില്‍ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങളും വിവരണവും പവലിയനില്‍ സജ്ജമാക്കിയിരുന്നു. പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടമനുസരിച്ച് തയ്യാറാക്കിയ പവലിയന് ഈറ കൊണ്ടുണ്ടാക്കിയ പരമ്പുകൊണ്ടാണ് ചുവരുകള്‍ തീര്‍ത്തത്. തദ്ദേശഭരണ ഇതര സ്ഥാപനങ്ങളുടെ പട്ടികയിലാണ് ഹരിതകേരളം മിഷന്‍ പവലിയന് ഒന്നാം സ്ഥാനം ലഭിച്ചത്. പഞ്ചായത്ത് ദിനാഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ തദ്ദേശഭരണ മന്ത്രി കെ.ടി ജലീല്‍ ഹരിതകരളം മിഷനുള്ള പുരസ്ക്കാരം സമ്മാനിച്ചു.