news

സംസ്ഥാനത്തെ 7 നഗരസഭകൾക്കും 186 ഗ്രാമപഞ്ചായത്തുകൾക്കും 26 ബ്ലോക്ക് പഞ്ചായത്തുകൾക്കും കൊല്ലം കോർപ്പറേഷനും നൂറുമേനി. പദ്ധതി നിർവഹണത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സർവ്വകാല റെക്കോർഡ്

Posted on Tuesday, April 3, 2018

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതിനിർവഹണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ മുന്നേറ്റത്തോടെ കേരളം ചരിത്രമെഴുതി. സംസ്ഥാനത്തെ 186 ഗ്രാമപഞ്ചായത്തുകളും 26 ബ്ലോക്ക് പഞ്ചായത്തുകളും 100 ശതമാനം പദ്ധതി വിഹിതവും ചെലവഴിച്ചു. 7 നഗരസഭകളും കൊല്ലം കോർപ്പറേഷനും മുഴുവൻ പദ്ധതി തുകയും ചെലവഴിച്ച് നൂറു ശതമാനം ലക്ഷ്യം കൈവരിച്ചു.  85.42 ശതമാനമാണ് ഈ വർഷത്തെ സംസ്ഥാന ശരാശരി. പെന്റിങ്ങ് ബില്ലുകൾ കൂടി ചേർത്താൽ ഇത് 90.10 ശതമാനമാകും. ഇത് സർവകാല റെക്കോർഡാണ്. 60.78 ശതമാനമായിരുന്നു മുൻ വർഷത്തെ ചെലവ്. വകയിരുത്തിയ 6194. 65 കോടി രൂപയിൽ 5581.33 കോടിയും ചെലവഴിച്ചാണ് ഈ അഭിമാനനേട്ടം. 

ഗ്രാമപഞ്ചായത്തുകൾ 90.63 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകൾ 89.34 ശതമാനവും ജില്ലാപഞ്ചായത്തുകൾ 71.04 ശതമാനവും തുക ചെലവഴിച്ചു. 90.93 ശതമാനം തുക ചെലവഴിച്ച കൊല്ലം ജില്ലയാണ് ഒന്നാം സ്ഥാനത്ത്.  പെന്റിംഗ് ബില്ലുകൾ കൂടി ചേർത്താൽ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി ചെലവ് 96.07 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളുടേത് 88. 07 ശതമാനവും ജില്ലാ പഞ്ചായത്തുകളുടേത് 71.5 ശതമാനവും ആകും. സംസ്ഥാനത്തെ 287 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ 90 ശതമാനത്തിനു മുകളിൽ ചെലവു വരുത്തി. സാമ്പത്തിക വർഷാന്ത്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇത്ര ഉയർന്ന പദ്ധതി ചെലവ് രേഖപ്പെടുത്തുന്നത് ജനകീയാസൂത്രണത്തിന്റെ ചരിത്രത്തിൽ ഇതാദ്യമാണ്. 2014-15 ൽ 68. 21 - ഉം 15-16ൽ 73. 61 ഉം ശതമാനമായിരുന്നു പദ്ധതി ചെലവ്. 2016-17ൽ നോട്ട് നിരോധനം സൃഷ്ടിച്ച പ്രയാസങ്ങൾക്കിടയിലും ഇത് 67.08 ശതമാനത്തിൽ എത്തിക്കാൻ സംസ്ഥാനത്തിനായി. ഈ നേട്ടങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് 90.13 ശതമാനമെന്ന റെക്കോർഡ് നേട്ടം സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ കൈവരിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, പദ്ധതി നിർവഹണത്തിന് 10 മാസത്തോളം സമയം ലഭിച്ചു. പദ്ധതി രൂപീകരണം സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ പ്രത്യേകം നിഷ്കർഷിച്ചു. കൃത്യമായ ഇടവേളകളിൽ മുഖ്യമന്ത്രി നേരിട്ട്  നിർവഹണപുരോഗതി വിലയിരുത്തി. ചരിത്രത്തിൽ ആദ്യമായി, ഫെബ്രവരി മാസത്തെ പദ്ധതി നേട്ടം ഈ വർഷം 54. 38 ശതമാനത്തിൽ എത്തിയിരുന്നു.  സാമ്പത്തികവർഷത്തിന്റെ അവസാനമാസം തിരക്കിട്ട് തുക ചെലവഴിക്കുന്ന രീതി രീതിക്ക് ഇതോടെ മാറ്റം വന്നിരിക്കുന്നു. 

ഈ വർഷത്തെ റവന്യൂ പിരിവിന്റെ കാര്യത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മികച്ച നേട്ടമാണ് കൈവരിച്ചത്. 82 ഗ്രാമ പഞ്ചായത്തുകൾക്കും 47 മുനിസിപ്പാലിറ്റികൾക്കും റവന്യൂ കളക്ഷൻ ഇൻസന്റീവ് നേടാനായി. 814.77 കോടിയുടെ വസ്തു നികുതി ലക്ഷ്യമിട്ട താൽ 576.10 കോടിയും പിടിച്ചെടുത്തു.  ഇത്  70.70 ശതമാനം വരും.

1200 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ 1147 എണ്ണവും 2018-19 ലെ  വാർഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനു സമർപ്പിച്ചു കഴിഞ്ഞു. ഇത് മറ്റൊരു സർവ്വകാല റെക്കോർഡാണ്. 7000 കോടി രൂപയുടെ വികസനഫണ്ടടക്കം 10779.59 കോടി രൂപയാണ്  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഈ വർഷത്തെ ബഡ്ജറ്റ്  വകയിരുത്തൽ. തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടും കേന്ദ്രാവിഷ്കൃത പദ്ധതികളുടെ തുകയും ഇതിനു പുറമേയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, വയനാട്, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളും വാർഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിന് സമർപ്പിച്ചു കഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായി, പുതിയ വർഷത്തെ പദ്ധതി നിർവ്വഹണം ഏപ്രിൽ മാസത്തിൽ ആരംഭിക്കും

Content highlight

Part Bill System for Big projects -Chief Engineer

Posted on Wednesday, March 21, 2018

സര്‍ക്കുലര്‍ ഡി.ബി3/753/2012/സിഇ/തസ്വഭവ തിയ്യതി 19/03/2018

2018-19 സാമ്പത്തിക വര്ഷം മുതല്‍ ബൃഹത്തായ പ്രോജക്ടുകളുടെ ബില്‍ തുക നല്‍കുന്നതിനു പാര്‍ട്ട്‌ ബില്‍ സംവിധാനം -ചീഫ് എന്‍ജിനീയറുടെ കാര്യാലയം

Drinking Water Distribution -Fund for drinking water distribution-permission

Posted on Wednesday, March 21, 2018

സ.ഉ(ആര്‍.ടി) 754/2018/തസ്വഭവ Dated 21/03/2018

കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം - ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് തുക ചെലവഴിക്കുന്നതിന് അനുമതി - ഉത്തരവ് .

Fund for LSGIs – Modified Order

Posted on Tuesday, March 20, 2018

പ്രാദേശിക സര്‍ക്കാരുകള്‍ ഫണ്ടുകള്‍ മാറുന്നത് സംബന്ധിച്ചുള്ള മാർഗ്ഗരേഖകൾ  ഭേദഗതി റദ്ദ് ചെയ്ത് ഉത്തരവാകുന്നു.

സ.ഉ(പി) 46/2018/ധന Dated 20/03/2018

സൂചന ഉത്തരവുകള്‍

സ.ഉ(പി) 42/2018/ധന Dated 17/03/2018

G.O.(P) 119/2015/FIN Dated 21/03/2015

Sulekha - Project Modification and DPC Approval

Posted on Monday, March 19, 2018

സുലേഖ സോഫ്റ്റ്‌ വെയറില്‍ പ്രോജക്ട് ഭേദഗതി ചെയ്യുന്നതിനും ഡി.പി.സി ക്ക് അയക്കുന്നതിനും ഉള്ള സൗകര്യം ലഭ്യമാണ്.

Inauguration of Local Self Government Principal DIrectorate

Posted on Thursday, March 15, 2018

Inauguration Local Self Government Principal DIrectorate

Inauguration Local Self Government Principal DIrectorate

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുളള പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം, നഗരഗ്രാമാസൂത്രണം, തദ്ദേശ സ്വയംഭരണ എന്‍ജിനീയറിംഗ് വിഭാഗം എന്നീ സര്‍വീസുകളെ ഏകോപിപ്പിച്ച് ഒരു പൊതു സര്‍വീസ് രൂപീകരിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് ഓഫീസ് 15ന് രാവിലെ 11ന് നന്തന്‍കോട് സ്വരാജ് ഭവനില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ: കെ.ടി. ജലീല്‍  ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഐ.എ.എസ്. അധ്യക്ഷത വഹിച്ചു.  തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എ. അജിത് കുമാര്‍  ഐ.എ.എസ്. മുഖ്യ പ്രഭാഷണം നടത്തി.  യോഗത്തില്‍ പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം, നഗരാസൂത്രണം, തദ്ദേശ സ്വയംഭരണ എന്‍ജിനീയറിംഗ് വിഭാഗം വകുപ്പ് തലവന്‍മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്
സ്വരാജ് ഭവന്‍, അഞ്ചാം നില, 
നന്തന്‍കോഡ്, കവടിയാര്‍ പി.ഓ,
തിരുവനന്തപുരം 695003

വെബ് സൈറ്റ് : principaldirectorate.lsgkerala.gov.in

പദ്ധതി അംഗീകാരം -വെള്ളനാട് ആദ്യ ബ്ലോക്ക് പഞ്ചായത്ത്

Posted on Thursday, March 8, 2018

image-approval

2018-19 വാർഷിക പദ്ധതി രേഖയ്ക്ക് അംഗീകാരം നേടുന്ന ആദ്യ ബ്ലോക്ക് പഞ്ചായത്ത് ആയി വെള്ളനാട്. 1127.14 ലക്ഷം രൂപ അടങ്കലുള്ള 91 പ്രോജക്ടുകൾക്ക് 06/03/2018 ല്‍ ചേർന്ന തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി.

ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ 547.61 ലക്ഷം രൂപ അടങ്കലുള്ള 106 പ്രോജക്ടുകൾക്കും കിളിമാനൂർ ഗ്രാമ പഞ്ചായത്തിന്റെ 543.06 ലക്ഷം രൂപ അടങ്കലുള്ള 106 പ്രോജക്ടുകൾക്കും പൂവാർ ഗ്രാമ പഞ്ചായത്തിന്റെ 504.57 ലക്ഷം രൂപ അടങ്കലുള്ള 100 പ്രോജക്ടുകൾക്കും മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ 879.47 ലക്ഷം രൂപ അടങ്കലുള്ള 118 പ്രോജക്ടുകൾക്കും യോഗം അംഗീകാരം നൽകി.

Regularisation of Building Construction Act 2018 - Came into force

Posted on Wednesday, March 7, 2018

സംസ്ഥാനത്ത് കെട്ടിടനിര്‍മ്മാണചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പിഴയടച്ച് ക്രമവത്ക്കരിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങി. മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പരിധിയില്‍ GO(P)11/2018/LSGD യായും ഗ്രാമപഞ്ചായത്ത് പരിധിയില്‍ GO(P)12/ 2018/LSGD ആയുമാണ് സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളത്. രണ്ട് ഉത്തരവുകളും സര്‍ക്കാര്‍ ഗസറ്റിലും തദ്ദേശ വകുപ്പിന്റെ വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെട്ടിട നിര്‍മ്മാണചട്ടം ലംഘിച്ച് 2017 ജൂലൈ 31 വരെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ള വീടുകള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കുമാണ് ഈ ഉത്തരവ് വഴി പിഴയടച്ച് ക്രമീകരിക്കാനാകുന്നത്. വാണിജ്യ കെട്ടിടങ്ങളുടെ FAR, Coverage, Setback, Parking, Access എന്നിവ ഇതുമൂലം ക്രമവത്ക്കരിക്കാനാകും. കെട്ടിട ഉടമകള്‍ 90 ദിവസത്തിനകം അപേക്ഷ ബന്ധപ്പെട്ട കോര്‍പ്പറേഷന്‍ / മുനിസിപ്പാലിറ്റി / ഗ്രാമപഞ്ചായത്ത് എന്നിവയുടെ സെക്രട്ടറിക്കാണ് നല്‍കേണ്ടത്. അപേക്ഷയുടെ മാതൃക ഉത്തരവിനോടൊപ്പം ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ പരിധിയില്‍ ജില്ലാ ടൗണ്‍ പ്ലാനര്‍, റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍, ബന്ധപ്പെട്ട സെക്രട്ടറി എന്നിവരടങ്ങുന്ന ഒരു സമിതി ഇത് പരിശോധിച്ച് ലംഘനത്തിന്റെ തോത് കണക്കാക്കി ഉത്തരവ് പ്രകാരമുള്ള പിഴ നിശ്ചയിക്കും. നിശ്ചയിക്കപ്പെടുന്ന പിഴയുടെ 50% ട്രഷറിയിലും ബാക്കി 50% തദ്ദേശ സ്ഥാപനത്തിലുമാണ് അടയ്ക്കേണ്ടത്. നെല്‍വയല്‍ സംരക്ഷണ നിയമം, പരിസ്ഥിതി നിയമങ്ങള്‍, കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ നിയമങ്ങള്‍, ഫയര്‍ & റസ്ക്യൂ നിയമങ്ങള്‍ തുടങ്ങിയവ ഈ ചട്ടം വഴി ക്രമവത്ക്കരിക്കാന്‍ കഴിയില്ല. അപേക്ഷകര്‍ 90 ദിവസ ത്തിനകം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തില്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ജില്ലാതല സമിതി ചുമത്തുന്ന പിഴയിലോ ഉത്തരവുകളിലോ സംതൃപ്തരല്ലായെങ്കില്‍ നിയമാനുസൃത അപേക്ഷ വഴി അപേക്ഷകന് സര്‍‌ക്കാരില്‍ അപ്പീല്‍ നല്കാവുന്നതാണ്.