Guidelines 02.05.2018 for implementation of Spillover projects
സര്‍ക്കുലര്‍ ഡിഎ1/439/2018/തസ്വഭവ Dated 02/05/2018
2018 മാര്‍ച്ച് 31 നു നിര്‍വഹണം പൂര്‍ത്തിയാകാത്ത പ്രോജക്ടുകള്‍ തുടര്‍ന്ന് നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
സര്‍ക്കുലര്‍ ഡിഎ1/439/2018/തസ്വഭവ Dated 02/05/2018
2018 മാര്‍ച്ച് 31 നു നിര്‍വഹണം പൂര്‍ത്തിയാകാത്ത പ്രോജക്ടുകള്‍ തുടര്‍ന്ന് നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
2018-19 വാര്‍ഷിക പദ്ധതി രൂപീകരണ നിര്‍വഹണ നടപടികള്‍ അവലോകനം ചെയ്യുവാന്‍ 3 മേഖലാതല യോഗങ്ങള്‍-അറിയിപ്പ്
സര്‍ക്കുലര്‍ ഡി എ1/441/2018/തസ്വഭവ Dated 28/04/2018
2018-19 വാര്‍ഷിക പദ്ധതിയുടെ നിര്‍വഹണം –നിര്‍ദ്ദേശം-സര്‍ക്കുലര്‍
പഞ്ചായത്തീരാജിന്റെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കില സംഘടിപ്പിച്ച ദേശീയ സമ്മേളനം ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു പഞ്ചായത്തീരാജിന്റെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കില സംഘടിപ്പിച്ച ദേശീയ സമ്മേളനം ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ. തുളസിടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്, കേരള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌സ് ചേംബര്‍ ചെയര്‍മാന്‍ വി.കെ. മധു, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. സുഭാഷ്, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ആര്‍. അജയകുമാര്‍ വര്‍മ, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ. എന്‍. ഹരിലാല്‍, കില ഡയറക്ടര്‍ ജോയ് ഇളമണ്‍, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, വകുപ്പ് മേധാവികള്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ മന്ത്രി കെ.ടി. ജലീല്‍ വിതരണം ചെയ്തു.
ജി ഐ എസ് അധിഷ്ഠിത സാങ്കേതിക വിദ്യയുടെ ഉപയോഗപ്പെടുത്തി വരള്‍ച്ചയെ പ്രതിരോധിക്കാനും ജല ലഭ്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ ഇതു സംബന്ധിച്ച് കര്‍മ്മ തയ്യാറാക്കുന്നതിനായി സംസ്ഥാന ഐ ടി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഏകദിന ശില്പശാലയില്‍ തീരുമാനിച്ചു. കാലാകാലങ്ങളില്‍ കേരളം നേരിടുന്ന വരള്‍ച്ചാ പ്രശ്നം ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജി ഐ എസ് ) ഉപയോഗിച്ച് എങ്ങനെ ലഘൂകരിക്കാമെന്നും ഭൂജല ലഭ്യതാ കുറവ് എങ്ങനെ തരണം ചെയ്യമെന്നുമാണ് പരിശോധിക്കുന്നത്. ഇതിനായി ഉപഗ്രഹ ഛായാചിത്രം , ഭൗമവിവര വ്യവസ്ഥ ,ഡ്രോണ്‍ തുടങ്ങിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് പരിഗണിക്കും.ഭാവിയിലെ ജല ഉപയോഗം നിയന്ത്രിക്കുന്നതിന് വേണ്ടി കിണര്‍ . കുഴല്‍ കിണര്‍ എന്നിവയുടെ നിര്‍മ്മാണ അനുമതിക്ക് ഏകീകൃത ഭൗമവിവര വ്യവസ്ഥ എല്ലാ വകുപ്പുകളിലും ലഭ്യമാക്കും. നിലവില്‍ 1:50000 തോതില്‍ കേരളാ ജിയോ പോര്‍ട്ടലില്‍ കേരളത്തിന്റെ സംയോജിത ഭൗമവിവര വ്യവസ്ഥ ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാന ഐ ടി മിഷന് കീഴിലുള്ള സ്റ്റേറ്റ് സ്പെഷ്യല്‍ ഡാറ്റാ ഇന്ഫ്രാ സ്ട്രെക്ച്ചറിന്റെ നേതൃത്വത്തില്‍ കേരളാ ഭൂവിനിയോഗ ബോര്‍ഡ് , കേരള റിമോര്‍ട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര് , ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ , വനം വകുപ്പ് , പൊതുമരാമത്ത് വകുപ്പ് , കൃഷി വകുപ്പ് , ജല വിഭവ വകുപ്പ്, ഹരിത കേരള മിഷന്‍,മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ്, സെന്റര് ഫോര്‍ വാട്ടര്‍ റിസോള്‍സ് മാനെജ്മെന്റ്, ഐഐഐ ടിഎംകെ എന്നിവരുടെ സഹായത്തോടുകൂടിയുമാണ് സംയോജിത വിവര വ്യൂഹം പൂര്‍ത്തീകരിക്കുന്നത്.
നികുതി പിരിവ്: 90 ശതമാനത്തിലധികം നേട്ടം കൈവരിച്ച പഞ്ചായത്തുകള്‍ക്ക് 25ന് ആദരം:
കെട്ടിടനികുതി പിരിവില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് ചരിത്രനേട്ടം: കെട്ടിട നികുതി പിരിവില്‍ 2017-18 സാമ്പത്തിക വര്‍ഷം റെക്കോഡ് നേട്ടവുമായി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍. ആകെ 941 ഗ്രാമപഞ്ചായത്തുകളില്‍ 185 ഗ്രാമപഞ്ചായത്തുകള്‍ 100 ശതമാനം വസ്തുനികുതി പിരിച്ചെടുത്തു. 83.75 ശതമാനമാണ് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ 2017-18 വര്‍ഷത്തെ വസ്തുനികുതി പിരിവ് ശരാശരി. ആകെ ഡിമാന്റ് തുകയായ 650.74 കോടി രൂപയില്‍ 539.02 കോടി രൂപ പിരിച്ചെടുത്താണ് ഗ്രാമപഞ്ചായത്തുകള്‍ ചരിത്രനേട്ടം കരസ്ഥമാക്കിയത്. 94.71 ശതമാനം നികുതി പിരിച്ച മലപ്പുറം ജില്ല ഒന്നാമതും, 93.79 ശതമാനം പിരിച്ച കണ്ണൂര്‍ രണ്ടാം സ്ഥാനത്തുമെത്തി. നികുതിപിരിവിലും പദ്ധതിപ്രവര്‍ത്തനങ്ങളിലും 2017-18 വര്‍ഷം 90 ശതമാനത്തില്‍ അധികം നേട്ടം കൈവരിച്ച ഗ്രാമപഞ്ചായത്തുകളെ അനുമോദിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 25ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കും. 2013-14 ല്‍ 39.40 ശതമാനവും, 2014-15 ല്‍ 51.23 ശതമാനവും, 2015-16 ല്‍ 40.76 ശതമാനവും, 2016-17 ല്‍ 58.30 ശതമാനവും മാത്രം നികുതി പിരിച്ച സ്ഥാനത്താണ് 2017-18 ല്‍ 83.75 ശതമാനം എന്ന ചരിത്ര നേട്ടത്തിലേക്ക് കുതിച്ചുയര്‍ന്നത്. ഗ്രാമപഞ്ചായത്തുകള്‍ കൈവരിച്ച നേട്ടം വകുപ്പ് നിലവില്‍ വന്നശേഷം ആദ്യമാണ്. 99 നും 99.99 ശതമാനത്തിനുമിടയില്‍ 56 ഗ്രാമപഞ്ചായത്തുകളും 98 നും 99-നുമിടയില്‍ 36 ഉം, 95 നും 98 നുമിടയില്‍ 85 ഉം, 90 നും 95 നുമിടയില്‍ 121 ഉം, 80 നും 90 നുമിടയില്‍ 200 ഉം, 70 നും 80 നുമിടയില്‍ 145 ഉം, 60 നും 70 നുമിടയില്‍ 79 ഉം, 50 നും 60 നുമിടയില്‍ 26 ഗ്രാമപഞ്ചായത്തുകളും നികുതി പിരിച്ചെടുത്തു. 50 ശതമാനത്തിന് താഴെ നികുതി പിരിച്ചത് എട്ട് പഞ്ചായത്തുകള്‍ മാത്രമാണ്. നികുതി പരിഷ്‌കരണം പൂര്‍ത്തിയാക്കി നികുതി പിരിവ് കാര്യക്ഷമമാക്കാന്‍ രണ്ടുവര്‍ഷമായി നടത്തിയ നിരന്തരവും ജാഗ്രതയോടെയും ഒത്തൊരുമയോടുമുള്ള പ്രവര്‍ത്തനങ്ങളും ഇടപെടലുകളുമാണ് ചരിത്രനേട്ടം സാദ്ധ്യമാക്കാന്‍ സഹായമായത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ സഞ്ചയ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറാണ് വസ്തുനികുതി പരിഷ്‌കരണം പൂര്‍ത്തീകരിക്കുന്നതിനും, നികുതി പിരിവ് രേഖപ്പെടുത്തുന്നതിനും ഗ്രാമപഞ്ചായത്തുകള്‍ ഉപയോഗിച്ചത്. ഇതോടൊപ്പം തന്നെ ഗ്രാമപഞ്ചായത്തുകളിലെ യോഗനടപടിക്രമങ്ങള്‍ രേഖപ്പെടുത്താനുളള സകര്‍മ്മ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനുളള സങ്കേതം സോഫ്റ്റ് വെയര്‍, നികുതികളും, ഫീസുകളും ഓണ്‍ലൈനായി അടയ്ക്കുന്നതിനുളള ഇ-പേയ്‌മെന്റ് സംവിധാനം എന്നിവയും കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടപ്പാക്കാനും കഴിഞ്ഞു. ജൂണ്‍ അവസാനത്തോടെ എല്ലാ ഗ്രാമപഞ്ചായത്തുകളും നികുതികുടിശ്ശിക രഹിത ഗ്രാമപഞ്ചായത്തുകളാക്കുക എന്നതാണ് വകുപ്പിന്റെ പ്രഖ്യാപിത ലക്ഷ്യം
source:http://prd.kerala.gov.in
ലൈഫ് ഭവന പദ്ധതിയിലേക്ക് 2017-18 സാമ്പത്തിക വര്ഷം തയ്യാറാക്കിയ പദ്ധതികളില്‍ 2018 മാര്‍ച്ച് 31 നകം പണം വിനിയോഗിക്കാന്‍ കഴിയാതെ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആയത് 2018 മെയ് 31 വരെ വിനിയോഗിക്കുന്നതിന് അനുമതി:
ഉത്തരവ് >> സ.ഉ(ആര്‍.ടി) 927/2018/തസ്വഭവ Dated 31/03/2018
കോഓര്‍ഡിനേഷന്‍ സമിതി യോഗം 12 ഏപ്രില്‍ 2018 വ്യാഴാഴ്ച്ച 2 മണിക്ക് ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രയുടെ ചേംബറില്‍വച്ച് ചേരുന്നതാണ്.
Annual Plan Expenditure District Wise-31 March 2018
District | Bugdet Amount | Expenditure Amount | Projects | ||||||||||||
General | SCP | TSP | CFC | KLGSDP | Total | General | SCP | TSP | CFC | KLGSDP | Total | New | SpillOver | Exp % | |
Kollam | 287.51 | 122.65 | 2.44 | 138.08 | 0 | 550.7 | 258.87 [ 90.04%] |
102.19 [ 83.32%] |
1.73 [ 70.9%] |
117.02 [ 84.75%] |
20.96 [ 0%] |
500.73 | 380.05 [ 69.01%] |
120.68 [ 21.91%] |
90.93 |
Kannur | 224.65 | 36.84 | 9.74 | 101.8 | 0 | 373.08 | 193.53 [ 86.15%] |
32.69 [ 88.74%] |
8.83 [ 90.66%] |
80.76 [ 79.33%] |
21.88 [ 0%] |
337.72 | 246.03 [ 65.95%] |
91.6 [ 24.55%] |
90.52 |
Ernakulam | 285.44 | 98.35 | 3.78 | 162.11 | 0 | 549.7 | 249.27 [ 87.33%] |
83.4 [ 84.8%] |
3.12 [ 82.54%] |
138.91 [ 85.69%] |
21.25 [ 0%] |
496.04 | 358.77 [ 65.27%] |
137.35 [ 24.99%] |
90.24 |
Alappuzha | 216.08 | 74.03 | 1.21 | 100.07 | 0 | 391.38 | 181.26 [ 83.89%] |
59.9 [ 80.91%] |
0.82 [ 67.77%] |
81.37 [ 81.31%] |
20.92 [ 0%] |
344.27 | 256.42 [ 65.52%] |
87.91 [ 22.46%] |
87.96 |
Malappuram | 328.11 | 109.34 | 6.02 | 138.06 | 0 | 581.6 | 280.84 [ 85.59%] |
87.09 [ 79.65%] |
4.42 [ 73.42%] |
105.97 [ 76.76%] |
26.98 [ 0%] |
505.28 | 385.4 [ 66.27%] |
119.91 [ 20.62%] |
86.88 |
Kottayam | 192.57 | 56.88 | 9.74 | 82.98 | 0 | 342.11 | 159.7 [ 82.93%] |
45.26 [ 79.57%] |
6.69 [ 68.69%] |
61.48 [ 74.09%] |
21.35 [ 0%] |
294.5 | 224.29 [ 65.56%] |
70.27 [ 20.54%] |
86.08 |
Thrissur | 285.1 | 131.97 | 2.24 | 142.84 | 0 | 562.14 | 236.31 [ 82.89%] |
108.4 [ 82.14%] |
1.57 [ 70.09%] |
106.87 [ 74.82%] |
24.28 [ 0%] |
477.56 | 351.82 [ 62.59%] |
125.73 [ 22.37%] |
84.95 |
Pathanamthitta | 135.3 | 60.19 | 3.06 | 53.86 | 0 | 252.46 | 109.4 [ 80.86%] |
48.87 [ 81.19%] |
2.69 [ 87.91%] |
37.01 [ 68.72%] |
15.74 [ 0%] |
213.77 | 163.24 [ 64.66%] |
50.55 [ 20.02%] |
84.67 |
Kasargod | 131.36 | 33.24 | 12 | 56.03 | 0 | 232.66 | 103.04 [ 78.44%] |
26.48 [ 79.66%] |
9.77 [ 81.42%] |
38.58 [ 68.86%] |
15.41 [ 0%] |
193.28 | 144.02 [ 61.9%] |
49.24 [ 21.16%] |
83.07 |
Idukki | 172.9 | 59.09 | 25.29 | 57.87 | 0 | 315.12 | 138.98 [ 80.38%] |
43.26 [ 73.21%] |
19.5 [ 77.11%] |
43.6 [ 75.34%] |
16.24 [ 0%] |
261.67 | 185.06 [ 58.73%] |
76.57 [ 24.3%] |
83.04 |
Palakkad | 288.92 | 161.64 | 19.75 | 115.49 | 0 | 585.81 | 233.13 [ 80.69%] |
120.1 [ 74.3%] |
13.22 [ 66.94%] |
81.03 [ 70.16%] |
36.25 [ 0%] |
483.74 | 349.3 [ 59.63%] |
134.47 [ 22.95%] |
82.58 |
Kozhikode | 271.09 | 76.53 | 2.84 | 132.75 | 0 | 483.23 | 219.6 [ 81.01%] |
59.7 [ 78.01%] |
2.28 [ 80.28%] |
97.47 [ 73.42%] |
19.21 [ 0%] |
398.26 | 278.73 [ 57.68%] |
119.49 [ 24.73%] |
82.42 |
Thiruvananthapuram | 379.64 | 139.09 | 9.55 | 222.68 | 0 | 750.98 | 301.21 [ 79.34%] |
104.38 [ 75.04%] |
8.01 [ 83.87%] |
168.18 [ 75.53%] |
22.77 [ 0%] |
604.7 | 469.36 [ 62.5%] |
135.32 [ 18.02%] |
80.52 |
Wayanad | 106.87 | 12.41 | 67.92 | 36.5 | 0 | 223.68 | 83.73 [ 78.35%] |
7.8 [ 62.85%] |
53.11 [ 78.19%] |
22.99 [ 62.99%] |
12.35 [ 0%] |
179.98 | 136.8 [ 61.16%] |
43.12 [ 19.28%] |
80.46 |
Total | 3305.54 | 1172.25 | 175.58 | 1541.12 | 0 | 6194.65 | 2748.87 [83.16%] |
929.52 [79.29%] |
135.76 [77.32%] |
1181.24 [76.65%] |
295.59 [0%] |
5291.5 | 3929.29 [63.43%] |
1362.21 [21.99%] |
85.42 |
( Amount in crores)
Annual Plan Expenditure LB type wise 31 March 2018
Sl NO | Localbody Type | Total Budget * | Total Expenditure * | Expenditure % |
1 | Corporation | 675.87 | 525.43 | 77.74 |
2 | District Panchayat | 792.5 | 562.96 | 71.04 |
3 | Block Panchayat | 792.45 | 707.94 | 89.34 |
4 | Muncipality | 889.01 | 735.54 | 82.74 |
5 | Grama Panchayat | 3044.82 | 2759.63 | 90.63 |
6 | State | 6194.65 | 5291.5 | 85.42 |
( * Amount in crores)