news

Swaraj Trophy -Best panchayats-2016-17

Posted on Friday, February 16, 2018
Swaraj Trophy -Best panchayats-2016-17 
ഗ്രാമപഞ്ചായത്ത് ശ്രീകൃഷ്ണ പുരം(പാലക്കാട്‌) ഒന്നാം സ്ഥാനം
ഗ്രാമപഞ്ചായത്ത് മുളന്തുരുത്തി(എറണാകുളം) രണ്ടാം സ്ഥാനം
ഗ്രാമപഞ്ചായത്ത് പാപ്പിനിശ്ശേരി (കണ്ണൂര്‍ ) മൂന്നാം സ്ഥാനം
ബ്ലോക്ക് പഞ്ചായത്ത് ളാലം (കോട്ടയം) ഒന്നാം സ്ഥാനം
ബ്ലോക്ക് പഞ്ചായത്ത് പള്ളുരുത്തി (എറണാകുളം) രണ്ടാം സ്ഥാനം
ബ്ലോക്ക് പഞ്ചായത്ത് പുളിക്കീഴ് (പത്തനംതിട്ട ) മൂന്നാം സ്ഥാനം
ജില്ലാ പഞ്ചായത്ത് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനം
ജില്ലാ പഞ്ചായത്ത് എറണാകുളം ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനം

2016-17 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകള്‍

Participate in Grama Sabha

Posted on Friday, February 9, 2018

Gramasabha

ഗ്രാമസഭകളിൽ പങ്കെടുക്കൂ -വികസനത്തിൽ  പങ്കാളികളാകൂ

  • 2018 -19 ലെ  പ്രാദേശിക പദ്ധതികൾ  മാർച്ച് 31 ന്   മുൻപ് തയ്യാറാക്കി ഏപ്രിൽ 1ന്  നിർവഹണം ആരംഭിക്കുന്നു.
  • ആസൂത്രണ ഗ്രാമസഭകളും വാർഡ്  സഭകളും     ഫെബ്രുവരി 14  മുതൽ 25 വരെ.
  • ജില്ലാപദ്ധതി രൂപീകരിച്ച്‌ നടപ്പാക്കുന്നതിനുള്ള പ്രവർത്തനം എല്ലാ ജില്ലകളിലും പുരോഗമിക്കുന്നു.
  • വികസന ഫണ്ട് വിഹിതമായി സർക്കാരുകൾ നൽകുന്ന 7000 കോടി രൂപക്കു പുറമെ മറ്റു സ്രോതസ്സുകളിൽ നിന്ന് ലഭ്യമാകുന്ന വിഹിതം കൂടി ചേർത്ത്  15000  കോടിയിലധികം രൂപയുടെ പ്രാദേശിക പദ്ധതികൾ തയ്യാറാക്കുന്നു. 

വലിയ മാറ്റങ്ങൾ, ചരിത്ര നേട്ടങ്ങൾ

  • 2018 -19 ലെ  പ്രാദേശിക പദ്ധതികൾ നടപ്പാക്കാൻ ഒരു  വര്ഷം ലഭ്യമാകുന്നത് പദ്ധതി ആസൂത്രണത്തിലെയും ,നിർവഹണത്തിലെയും ചരിത്ര നേട്ടം.
  • പദ്ധതി തയ്യാറാക്കാൻ   8 മാസം ,നടപ്പാക്കാൻ അവസാനത്തെ നാല് മാസം എന്ന രീതിക്ക്  അവസാനമായി.
  • 2017  -18 ലെ  പദ്ധതികൾ  ജൂൺ  15 ന്  മുമ്പ് പ്രാദേശിക  സർക്കാരുകൾ സമർപ്പിച്ചതിനാൽ   പദ്ധതി  നിർവഹണത്തിന് ഒൻപതു  മാസത്തിലേറെ സമയം ലഭിച്ചു. 

Gramasabha Portal

Content highlight

2017-18 Annual Plan-Modification -Time Extended Upto 24.02.2018

Posted on Friday, February 9, 2018

നം. 20/17/SRG/CC തീയതി .08.02.2018

ജനകീയാസൂത്രണം 2017-18 വാര്‍ഷിക പദ്ധതിഭേദഗതി-സമയം ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച്

നിബന്ധനകള്‍ക്ക് വിധേയമായി 2017-18-ലെ വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യുന്നതിന് 17.01.2018 മുതല്‍ 31.01.2018 വരെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് സമയം അനുവദിച്ചിരുന്നു. എന്നാല്‍ ചില തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അവരുടെ ആവശ്യമനുസരിച്ച് വാര്‍ഷിക പദ്ധതിഭേദഗതി നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല എന്നറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വാര്‍ഷിക പദ്ധതി ഭേദഗതിക്കുള്ള സമയം 24.02.2018-വരെ ദീര്‍ഘിപ്പിക്കുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഈ തീയതിക്കകം ഭേദഗതി പ്രോജക്റ്റ്കള്‍ ജില്ലാ ആസൂത്രണ സമിതിക്ക് അംഗീകാരത്തിന് സമര്‍പ്പിക്കേണ്ടതാണ്. വാര്‍ഷിക പദ്ധതി ഭേദഗതിക്ക് 16.01.2018-െല ഇതേ നമ്പര്‍ കുറിപ്പില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ പാലിക്കേണ്ടതാണ്.

അഡീഷണല്‍ ചീഫ് സെക്രട്ടറി (തദ്ദേശസ്വയംഭരണ വകുപ്പ്)

2018-19 ലെ ബഡ്‌ജറ്റില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് വകയിരുത്തുന്ന തുകയുടെ വിശദാംശങ്ങള്‍

Posted on Wednesday, February 7, 2018

2018-19 ലെ ബഡ്‌ജറ്റില്‍ പഞ്ചായത്ത് രാജ്/ നഗരപാലിക സ്ഥാപനങ്ങള്‍ക്ക് വകയിരുത്തുന്ന തുകയുടെ വിശദാംശങ്ങള്‍

Budget 2018-19

  • 7000 കോടി രൂപ അടങ്കല്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക്
  • 3406.89 കോടി രൂപ ഗ്രാമ പഞ്ചായത്തുകള്‍ക്ക്
  • 891.32 കോടി രൂപ ബ്ലോക്ക്‌ പഞ്ചായത്തുകള്‍ക്ക്
  • 891.32 കോടി രൂപ ജില്ലാ പഞ്ചായത്തുകള്‍ക്ക്
  • 1013.03 കോടി മുനിസിപ്പാലിറ്റികള്‍ക്ക്
  • 797.45 കോടി കോര്‍പ്പറേഷനുകള്‍ക്ക്
  • തദ്ദേശഭരണ സ്ഥാപനങ്ങളുടെ അടങ്കല്‍ 7,000 കോടി രൂപയാണ്. ഇതില്‍ 3406.89കോടി രൂപ ഗ്രാമപഞ്ചായത്തുകള്‍ക്കും 891.32 കോടി രൂപ ബ്ലോക്ക്‌ പഞ്ചായത്തുകള്‍ക്കും 891.32 കോടി രൂപ ജില്ലാ പഞ്ചായത്തുകള്‍ക്കും 1013.03 കോടി രൂപ മുനിസിപ്പാലിറ്റികള്‍ക്കും 797.45 കോടി രൂപ കോര്‍പ്പറേഷനുകള്‍ക്കുമാണ്. വികസന ഫണ്ട് 7000 കോടി രൂപയും മെയിന്റനന്‍സ് ഗ്രാന്റ് 2343.88 കോടി രൂപയും ജനറല്‍പര്‍പ്പസ് ഗ്രാന്റ് 1426.71 കോടി രൂപയുമാണ്. വികസന ഫണ്ടില്‍ 1289.26 കോടി രൂപ പട്ടികജാതിഘടക പദ്ധതിക്കും 191.60 കോടി രൂപ പട്ടികവര്‍ഗ്ഗഉപ പദ്ധതിയ്ക്കുമാണ്. ധനകാര്യ കമ്മീഷന്റെ തീര്‍പ്പ് അനുസരിച്ച് ഓരോ തദ്ദേശഭരണ സ്ഥാപനത്തിനും ലഭ്യമാകുന്ന ഫണ്ടിന്റെ വിശദാംശങ്ങള്‍ ബജറ്റ് രേഖയുടെ അനുബന്ധം 4 ല്‍ നല്‍കിയിട്ടുണ്ട്.
     
  • തദ്ദേശഭരണ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട പുതിയ പരിഷ്കാരം ജില്ലാ പദ്ധതി രൂപീകരണമാണ്. ജില്ലാ പദ്ധതികളുടെ പ്രധാനപ്പെട്ട ലക്‌ഷ്യം വന്‍കിട സംയോജിത പരിപാടികള്‍ ജില്ലാ അടിസ്ഥാനത്തില്‍ ആവിഷ്കരിക്കുകയാണ്. ഇത്തരത്തില്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ക്ക് പ്രത്യേക ധനസഹായം നല്‍കുന്നതാണ്. ഇതിനായി 40 കോടി രൂപ നീക്കിവയ്ക്കുന്നു.
     
  • 133 കോടി രൂപ വിനോദനികുതിയുടെ 2017-18 - ലെ നഷ്ടപരിഹാരമായി അനുവദിക്കുന്നു. ഇതു 2015-16- ല്‍ ഓരോ തദ്ദേശഭരണ സ്ഥാപനത്തിനും പിരിച്ച വിനോദ നികുതിക്ക് ആനുപതികമായിട്ടാണ് നല്‍കുക. അതുപോലെ മുനിസിപ്പാലിറ്റിയുടെ പെന്‍ഷന്‍ ഫുണ്ടിലേക്ക് 50 കോടി രൂപയും അനുവദിക്കുന്നു.
     
  • ഗ്രാമവികസനത്തിന്റെ അടങ്കല്‍ 1,160 കോടി രൂപയാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയുടെ വിഹിതംകൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് 4,000 കോടി രൂപയേക്കള്‍ അധികംവരും. 2018-19-ല്‍ 2100 കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതിയാണ് ലക്ഷ്യമിടുന്നത്. പി.എം.ജി.എസ്.വൈയുടെ സംസ്ഥാന വിഹിതമായി 282 കോടി രൂപ അനുവദിക്കുന്നു.ഇതുപോലെ മറ്റു കേന്ദ്രാവിഷ്കൃത സ്കീമുകള്‍ക്കും സംസ്ഥാന വിഹിതം വകയിരുത്തിയിട്ടുണ്ട് . കിലയ്ക്ക് 35 കോടി രൂപ വകയിരുത്തുന്നു. ഇതില്‍ ഗാമീണ സാങ്കേതികവിദ്യകളും നൂതന വികസന സമ്പ്രദായങ്ങളും ആവിഷ്കരിക്കുന്നതിനുവേണ്ടിയുള്ള വിദ്യാര്‍ത്ഥികളുടെ സാന്നദ്ധപ്രവര്‍ത്തനങ്ങളുടെ ക്യാമ്പുകളും സംഘടിപ്പിക്കുന്നതിനുള്ള 3 കോടി രൂപയും ഉള്‍പ്പെടും.
     
  • മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയില്‍ നിയമം അനുശാസിക്കും പ്രകാരമുള്ള സോഷ്യല്‍ ഓഡിറ്റിംഗിന് തുടക്കമായിറ്റുണ്ട്. ഭക്ഷ്യഭദ്രതാനിയമം, ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന നിയമം, ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് എന്നീ നിയമങ്ങള്‍ അതാതുമേഖലകളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്ന് അനുശാസക്കുന്നുണ്ട്. ഇതു കൂടാതെ സംസ്ഥാന സര്‍ക്കാര്‍ വിവിധ വകുപ്പുകളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തുന്നതിന് നയപരമായി തീരുമാനവും കൈക്കൊണ്ടിട്ടുണ്ട്. ഇവയെല്ലാംകൂടി ഏകോപിതമായൊരു സംവിധാനമുണ്ടാക്കും. സുതാര്യതയും നഷ്ടോത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിന് പല നിയമ നിര്‍മ്മാണങ്ങളും നടത്തിയിട്ടുണ്ട്. ഇവെയെല്ലാം ഏകോപിപ്പിച്ച് സമഗ്രമായൊരു ട്രാന്‍സ്പരന്‍സി ആന്റ് അക്കൌണ്ടബിലിറ്റി നിയമം കൊണ്ടുവരും.
     
  • ഓഡിറ്റ് കമ്മീഷന്‍ രൂപം നല്‍കുന്നതിനുവേണ്ടി സ്പെസ്യാല്‍ ഓഫീസറെ നിയമിക്കുന്നതാണ് . കേരള ലോക്കല്‍ അതോറിറ്റീസ് ലോണ്‍‌സ് ആക്ടില്‍ ഉചിതമായ ഭേദഗതികള്‍ വരുത്തി കേരള ലോക്കല്‍ ഗവണ്‍‌ ഡെവലപ്പ്മെന്റ് ഫണ്ടിനെ പുനരുജ്ജീവിപ്പിക്കുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനതു വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ഫിനാന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കും.
     
  • ശുചിത്വമിഷന് 2018-19 ല്‍ സംസ്ഥാന സര്‍ക്കാറില്‍ നിന്നും 85 കോടി രൂപയും കേന്ദ്രസര്‍ക്കാറില്‍ നിന്നും 67 കോടി രൂപയും ലഭിക്കും.
     
  • കാസര്‍ ഗോഡ് പാക്കേജിന് 2013-14 മുതല്‍ ഇതുവരെ 273 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 2018-19 ല്‍ 95 കോടി രൂപ വകയിരുത്തുന്നു. വയനാട് പാക്കേജിന് 28 കോടി രൂപ വകയിരുത്തുന്നു.
     
  • ശബരിമല മാസ്റ്റര്‍ പ്ലാനിന് ഇതുവരെ 50 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 2018-19-ല്‍ 28 കോടി രൂപ വകയിരുത്തുന്നു .ഇതിനുപുറമേ ഇടത്താവളങ്ങളുടെയും ബന്ധപ്പെട്ട റോഡുകളുടെയും വികസനത്തിന് കിഫ്ബിയില്‍ നിന്നും പണം അനുവദിച്ചിട്ടുണ്ട്.

Life Project - Arrangement in Sulekha Software

Posted on Friday, February 2, 2018

ലൈഫ് പദ്ധതി - ഭവനങ്ങളുടെ പൂര്‍ത്തീകരണത്തിന് തുക കണ്ടെത്തുന്നതിന് ലൈഫ് പദ്ധതിക്ക് മാത്രം മേഖലാ വിഭജനം/നിര്‍ബന്ധ വകയിരുത്തലിനുള്ള നിയന്ത്രണം ഒഴിവാക്കുന്നതിനുള്ള ക്രമീകരണം സുലേഖ സോഫ്റ്റ്‌ വെയറില്‍ നടപ്പിലാക്കിയിട്ടുണ്ട്.

CCM(17)2017-18 തീരുമാനം 3.4

Panchayat Day Celebration-2018

balwantrai_mehta

ഗുജറാത്ത് സംസ്ഥാനത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു ബല്‍വന്ത് റായ് മേത്ത. സ്വാതന്ത്ര്യ സമര പോരാളി, സാമൂഹ്യ പ്രവര്‍ത്തകന്‍, പഞ്ചായത്തീരാജിന്‍റെ പിതാവ് എന്ന നിലയിലെല്ലാം ഭാരത ജനത ബല്‍വന്ത് റായ് മേത്തയെ സ്മരിക്കുന്നു.1899 ഫെബ്രുവരി 19 ന് ഗുജറാത്തിലെ ഭാവ് നഗറില്‍ ഒരു സാധാരണ കുടുംബത്തിലാണ് ബല്‍വന്ത് റായ് മേത്തയുടെ ജനനം. 1963 സെപ്റ്റംബര്‍ 19 ന് ബല്‍വന്ത് റായ് മേത്ത ഗുജറാത്തിന്‍റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ഭാരതീയ വിദ്യാഭവന്‍റെ സ്ഥാപകനാണ്. 2000 ഫെബ്രുവരി 19 ന് തപാല്‍ വകുപ്പ് അദ്ദേഹത്തിന്‍റെ 100ാം ജന്മവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്‍റെ സ്മരണക്കായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി.1992 ല്‍ സര്‍ക്കാര്‍ 73, 74 ഭരണഘടനാ ഭേദഗതികളിലൂടെ ത്രിതല പഞ്ചായത്ത് ഭരണ സംവിധാനം സാര്‍ത്ഥകമാക്കി. ത്രിതല പഞ്ചായത്ത് ഭരണ സംവിധാനത്തിന് അടിത്തറയായ റിപ്പോര്‍ട്ട് തയ്യാറാക്കിയ "പ്ലാന്‍ പ്രോജക്ട് കമ്മറ്റി" യുടെ അദ്ധ്യക്ഷനായിരുന്നു ബല്‍വന്ത് റായ് മേത്ത . ബല്‍വന്ത് റായ് മേത്ത പഞ്ചായത്ത് രാജിന് നല്‍കിയ സംഭാവന കണക്കിലെടുത്ത് പഞ്ചായത്ത് രാജിന്‍റെ പിതാവ് ആയി ആദരിക്കുകയും അദ്ദേഹത്തിന്‍റെ ജന്മദിനമായ ഫെബ്രുവരി 19 കേരളത്തില്‍ പഞ്ചായത്ത് ദിനമായി ആഘോഷിക്കുകയും ചെയ്യുന്നു .

2018 ഫെബ്രുവരി 18, 19 തിയതികളിലെ പഞ്ചായത്ത് ദിനാഘോഷം മലപ്പുറം  ഷിഫ കണ്‍വെന്‍‌ഷന്‍ സെന്‍റര്‍ പെരുന്തല്‍മണ്ണ വച്ചു നടന്നു

വെബ് സൈറ്റ്  panchayatday.lsgkerala.gov.in 

സ്വരാജ് ട്രോഫി

 

പഞ്ചായത്ത് ദിനാഘോഷം 2018
 


   
 

 

 

 

 

പഞ്ചായത്ത് ദിനാഘോഷം 2018
ടെണ്ടറുകള്‍
സര്‍ക്കാര്‍ ഉത്തരവുകള്‍ 
സ്വരാജ് ട്രോഫി -2016-17 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകള്‍ (സംസ്ഥാനതലം)
ഗ്രാമപഞ്ചായത്ത് ശ്രീകൃഷ്ണ പുരം (പാലക്കാട്‌) ഒന്നാം സ്ഥാനം
ഗ്രാമപഞ്ചായത്ത് മുളന്തുരുത്തി (എറണാകുളം) രണ്ടാം സ്ഥാനം
ഗ്രാമപഞ്ചായത്ത് പാപ്പിനിശ്ശേരി (കണ്ണൂര്‍ ) മൂന്നാം സ്ഥാനം
ബ്ലോക്ക് പഞ്ചായത്ത് ളാലം (കോട്ടയം) ഒന്നാം സ്ഥാനം
ബ്ലോക്ക് പഞ്ചായത്ത് പള്ളുരുത്തി (എറണാകുളം) രണ്ടാം സ്ഥാനം
ബ്ലോക്ക് പഞ്ചായത്ത് പുളിക്കീഴ് (പത്തനംതിട്ട ) മൂന്നാം സ്ഥാനം
ജില്ലാ പഞ്ചായത്ത് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനം
ജില്ലാ പഞ്ചായത്ത് എറണാകുളം ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനം

Panchayatday