news

പദ്ധതി ഭേദഗതിക്കുള്ള സൗകര്യം സുലേഖ സോഫ്റ്റ്‌വെയറില്‍ നല്‍കിയിട്ടുണ്ട്

Posted on Thursday, December 21, 2017

ലൈഫ് മിഷന്‍ പ്രൊജക്റ്റുകള്‍ ഏറ്റെടുക്കുന്നതിനുവേണ്ടി പദ്ധതി ഭേദഗതിക്കുള്ള സൗകര്യം സുലേഖ സോഫ്റ്റ്‌വെയറില്‍ നല്‍കിയിട്ടുണ്ട്

https://plan.lsgkerala.gov.in

റിവിഷന്‍ പ്രോജക്റ്റുകള്‍ 2017 ഡിസംബര്‍ 27 വരെ ഡി പി സി ക്ക് അയയ്ക്കാവുന്നതാണ്

Posted on Thursday, December 14, 2017

2017 ഡിസംബര്‍ 12 ലെ കോ-ഓര്‍ഡിനേഷന്‍ സമിതി തീരുമാന പ്രകാരം റിവിഷന്‍ പ്രോജക്റ്റുകള്‍ ഡി പി സി ക്ക് ഇനിയും അയയ്ക്കാന്‍ ഉള്ള തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് മാത്രം 23-12-2017 വരെ ഡി.പി.സി ക്ക് അയയ്ക്കാവുന്നതാണ്. സുലേഖ സോഫ്റ്റ്‌വെയറില്‍ ഇതിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.

ജനകീയാസൂത്രണത്തെ സഹായിക്കാൻ വിദഗ്ധരുടെ പാനൽ തയ്യാറാക്കുന്നതിനുള്ള സമ്മതപത്രം

Posted on Friday, December 8, 2017

ജനകീയാസൂത്രണത്തെ സഹായിക്കാന്‍ വേണ്ടി സംസ്ഥാന അസൂത്രണ ബോര്‍ഡ്‌ വിദഗ്ധരുടെ പാനൽ തയ്യാറാക്കുന്നു. അതിനായി ഓരോ മേഘലയില്‍ പ്രവീണ്യമുള്ളവര്‍ക്ക് പങ്കുചേരാം.

സമ്മതപത്രം

സാങ്കേതിക സഹായം

സംസ്ഥാന ആസൂത്രണ ബോര്‍ഡ്‌
Tel: 0471-2540208

ശുചിത്വമിഷന്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡെപ്യൂട്ടേഷന്‍ നിയമനം

Posted on Tuesday, December 5, 2017

തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഒഴിവുകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നും ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള 20,000 - 45,800 മുതല്‍ 35,700 - 75,600 വരെ ശമ്പള സ്‌കെയിലിലുള്ള ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റ (ഐ.ഇ.സി) റുടെ ഓരോ ഒഴിവിലേക്കും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്)  ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.  അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) അപേക്ഷിക്കുന്നവര്‍ സയന്‍സ് ബിരുദധാരികളോ, സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ/ബിരുദധാരികളോ ആയിരിക്കണം. 

താല്പര്യമുളള അപേക്ഷകര്‍ കെ.എസ്.ആര്‍ പാര്‍ട്ട് (1) റൂള്‍ 144 പ്രകാരമുള്ള അപേക്ഷയും നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതം ഡിസംബര്‍ 23ന് മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്‍, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ ലഭ്യമാകും വിധം നേരിട്ടോ, തപാലിലോ സമര്‍പ്പിക്കണം.

പി.എന്‍.എക്‌സ്.5213/17

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -ഡാറ്റ എന്‍ട്രി -വെബ് അധിഷ്ഠിത സംവിധാനം - സമയ പരിധി ദീര്‍ഘിപ്പിച്ച ഉത്തരവ്

Posted on Thursday, November 30, 2017

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -ഡാറ്റ എന്‍ട്രി നടത്തുന്നതിലേക്കും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വെബ് അധിഷ്ഠിത സംവിധാനത്തിലേക്ക് മാറു ന്നതിനുമുള്ള സമയ പരിധി ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു>>GO8934

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -ഡാറ്റ എന്‍ട്രി , വെബ് അധിഷ്ഠിത സംവിധാനം - മാര്‍ഗ നിര്‍ദേശങ്ങള്‍ -ഡാറ്റ ബേസ് - നിര്‍ദേശങ്ങള്‍

Posted on Thursday, November 30, 2017

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -ഡാറ്റ എന്‍ട്രി നടത്തുന്നതിലേക്കും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വെബ് അധിഷ്ഠിത സംവിധാനത്തിലേക്ക് മാറുന്നതിനുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ -ഡാറ്റ ബേസില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍>> സര്‍ക്കുലര്‍