news

CC Meeting 26.11.2018 .Postponed.The renewed date will be notified later.

Posted on Monday, November 26, 2018

കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ 26.11.2018 ന് നടത്താനിരുന്ന യോഗം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്

 സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ്

Haritha Keralam -Nedumangad Block panchayath -Workshop related to Model Agricultural Program

Posted on Saturday, November 24, 2018

ഹരിതകേരളം മിഷന്‍: നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മാതൃകാ കാര്‍ഷിക കര്‍മ്മ പരിപാടി ശില്‍പ്പശാലയ്ക്ക് തുടക്കമായി :ഹരിതകേരളം മിഷന്‍റെയും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്‍റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാതൃകാ കാര്‍ഷിക കര്‍മ്മ പരിപാടി അനുഭവം പങ്കുവയ്ക്കല്‍ ശില്‍പ്പശാലയ്ക്ക് തുടക്കമായി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വിജയകരമായി നടപ്പാക്കിയ ജൈവഗ്രാമം പദ്ധതിയെ മാതൃകയാക്കിയാണ് ശില്‍പ്പശാല. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയില്‍ ഹരിതകേരളം മിഷന്‍ മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ മാതൃകാപരമായ നേട്ടമാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കൈവരിച്ചിട്ടുള്ളതെന്ന് ഡോ.ടി.എന്‍.സീമ അഭിപ്രായപ്പെട്ടു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി.ബിജു അധ്യക്ഷനായിരുന്നു. ജൈവഗ്രാമം മുഴുവന്‍ സന്ദര്‍ശിച്ച് വിജയമാതൃക നേരിട്ടു മനസ്സിലാക്കാനും മറ്റു ബ്ലോക്കുകളില്‍ പദ്ധതി വ്യാപിപ്പിക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിച്ചിട്ടുള്ള ശില്‍പ്പശാലയില്‍ സംസ്ഥാനത്തു നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 20 ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രതിനിധികളായി പങ്കെടുക്കുന്നു.

Circular regarding Subjects to submit in CC Meeting

Posted on Friday, November 23, 2018

കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പരിഗണനക്ക്  പ്രോജക്ടുകള്‍ / മറ്റു വിഷയങ്ങള്‍  സമര്‍പ്പിക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍  ഡിഎ1/801/2018/തസ്വഭവ Dated 23/11/2018

 

Reference Circular: 

കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പരിഗണനക്ക് പ്രോജക്ടുകളും മറ്റു വിഷയങ്ങളും സമര്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍  ഡിഎ1/629/2018/തസ്വഭവ-31.08.2018

Deposit works through KSEB,KWA,GWD -reg.. circular

Posted on Thursday, November 22, 2018

സര്‍ക്കുലര്‍ ഡിഎ1/798/2018/തസ്വഭവ Dated 21/11/2018

KSEB,KWA,GWD തുടങ്ങിയ വകുപ്പ് മുഖേന നടപ്പാക്കുന്ന ഡിപ്പോസിറ്റ്‌ വര്‍ക്കുകള്‍ സംബന്ധിച്ച സര്‍ക്കുലര്‍ 

2018-19 annual plan submission with modification to District Planning Committee -circular

Posted on Thursday, November 22, 2018

സര്‍ക്കുലര്‍ ഡിഎ1/797/2018/തസ്വഭവ Dated 21/11/2018

2018-19 ലെ വാര്‍ഷിക പദ്ധതിയില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നത് സംബന്ധിച്ച് 

ITI Green Campus North Zone Workshop-21.11.2018

Posted on Tuesday, November 20, 2018

ഐ.ടി.ഐ. ഗ്രീന്‍ കാമ്പസ് വടക്കന്‍ മേഖലാ ശില്‍പ്പശാലയ്ക്ക് 21.11.2018 ന് തുടക്കം ഹരിത കേരളം മിഷന്‍റെയും വ്യാവസായിക പരിശീലന വകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഐ.ടി.ഐ.കളെയും ഹരിതസ്ഥാപനങ്ങളാക്കി മാറ്റുന്നു. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന വടക്കന്‍ മേഖലാ ശില്‍പ്പശാല നാളെയും മറ്റന്നാളും (2018 നവംബര്‍ 21, 22 തീയതികളില്‍) തിരുവനന്തപുരത്ത് നാലാഞ്ചിറയിലുള്ള മാര്‍ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്‍ററില്‍ നടക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴിലുളള ഐ.ടി.ഐ.കളെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ ശില്‍പ്പശാലയില്‍ ആമുഖ അവതരണ നടത്തും. ശുചിത്വ മാലിന്യ സംസ്കരണം, കൃഷി, ജലസംരക്ഷണം, ഗ്രീന്‍ പ്രോട്ടോക്കോള്‍ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ദ്ധര്‍ ശില്‍പ്പശാലയില്‍ വിഷയാവതരണം നടത്തും. ഹരിത ക്യാമ്പസിലെ ജലസംരക്ഷണം, ഹരിത ക്യാമ്പസിലെ കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങള്‍, ഹരിത ക്യാമ്പസ് മാസ്റ്റര്‍ പ്ലാന്‍ അവതരണം, ഓരോ ക്യാമ്പസിലെയും നിലവിലുള്ള അവസ്ഥയും സാധ്യതകളും, നൈപുണ്യ കര്‍മ്മസേനയും ഹരിതക്യാമ്പസും, ഹരിതക്യാമ്പസ് ആസൂത്രണം തുടങ്ങിയ വിഷയങ്ങള്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്യും.

Kerala Real Estate Rules & Kerala Building Rules

Posted on Thursday, November 15, 2018
Vol VII No 1649(S.R.O 419/2018) Dated 20/06/2018
RERA Rules-Kerala Real Estate (Regulation and Development )Rules, 2018
 
Vol VI No 2327 Dated 31/10/2017(SRO 675/2017)
Kerala Panchayat Building Amendment Rules,2017
 
Vol VI No 2328 Dated 31/10/2017(SRO 676/2017)
Kerala Municipality Building (Amendment) Rules,2017

Guidelines for planning and implementing projects based on the goals and objectives of Life Mission

Posted on Tuesday, November 13, 2018

സര്‍ക്കുലര്‍ 667/ഡി ബി 1/2018/തസ്വഭവ Dated 07/11/2018

ലൈഫ് മിഷന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും അടിസ്ഥാനപ്പെടുത്തി പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനു മാര്‍ഗ നിര്‍ദേശങ്ങള്‍ 

ITI campuses in the State become Green installations

Posted on Monday, November 5, 2018

ഹരിതകേരളം മിഷന്‍റെയും വ്യാവസായിക പരിശീലന വകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഐ.ടി.ഐ കളെയും ഹരിത സ്ഥാപനങ്ങളാക്കി മാറ്റുന്നു. ഹരിത കേരളം മിഷനുമായി ചേര്‍ന്ന് വ്യാവസായിക പരിശീലന വകുപ്പിലെ ട്രെയിനികളും ഇന്‍സ്ട്രക്ടര്‍മാരും മറ്റ് ജീവനക്കാരും അടങ്ങുന്ന മൂവായിരത്തിലധികം പേര്‍ നേതൃത്വം നല്‍കിയ നൈപുണ്യ കര്‍മ്മസേനയുടെ സേവനം സംസ്ഥാനത്ത് പ്രളയ ദുരന്ത മേഖലകളിലെ ദുരിതാശ്വാസ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനെ തുടര്‍ന്ന് ഹരിത കേരളം മിഷനും വ്യാവസായിക പരിശീലന വകുപ്പും സംയുക്തമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിയാണിത്. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി തിരുവനന്തപുരത്തും തൃശൂരും രണ്ട് മേഖലാ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും. ഇതില്‍ ആദ്യത്തെ ശില്‍പ്പശാല2018 നവംബര്‍ 7, 8 തീയതികളില്‍ തിരുവനന്തപുരം നാലാഞ്ചിറയുള്ള മാര്‍ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്‍ററില്‍ നടക്കും. തിരുവനന്തപുരം മേഖലാ ശില്‍പ്പശാല മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

Panchayath level vayojana jagratha samithi -order

Posted on Sunday, November 4, 2018

സ.ഉ(ആര്‍.ടി) 2776/2018/തസ്വഭവ Dated 30/10/2018

ഗ്രാമ പഞ്ചായത്ത് തലത്തിൽ വയോജന ക്ഷേമത്തിനുള്ള ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനായി വയോജന ജാഗ്രതാ സമിതി രൂപീകരിക്കുന്നതിനുള്ള ഉത്തരവ്