Haritha Keralam -Nedumangad Block panchayath -Workshop related to Model Agricultural Program

Posted on Saturday, November 24, 2018

ഹരിതകേരളം മിഷന്‍: നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മാതൃകാ കാര്‍ഷിക കര്‍മ്മ പരിപാടി ശില്‍പ്പശാലയ്ക്ക് തുടക്കമായി :ഹരിതകേരളം മിഷന്‍റെയും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്‍റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാതൃകാ കാര്‍ഷിക കര്‍മ്മ പരിപാടി അനുഭവം പങ്കുവയ്ക്കല്‍ ശില്‍പ്പശാലയ്ക്ക് തുടക്കമായി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വിജയകരമായി നടപ്പാക്കിയ ജൈവഗ്രാമം പദ്ധതിയെ മാതൃകയാക്കിയാണ് ശില്‍പ്പശാല. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയില്‍ ഹരിതകേരളം മിഷന്‍ മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ മാതൃകാപരമായ നേട്ടമാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കൈവരിച്ചിട്ടുള്ളതെന്ന് ഡോ.ടി.എന്‍.സീമ അഭിപ്രായപ്പെട്ടു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി.ബിജു അധ്യക്ഷനായിരുന്നു. ജൈവഗ്രാമം മുഴുവന്‍ സന്ദര്‍ശിച്ച് വിജയമാതൃക നേരിട്ടു മനസ്സിലാക്കാനും മറ്റു ബ്ലോക്കുകളില്‍ പദ്ധതി വ്യാപിപ്പിക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിച്ചിട്ടുള്ള ശില്‍പ്പശാലയില്‍ സംസ്ഥാനത്തു നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 20 ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രതിനിധികളായി പങ്കെടുക്കുന്നു.