news

Inviting Applications for the panel of State Quality Monitors in KSRRDA

Posted on Wednesday, December 12, 2018

Inviting Applications for the panel of State Quality Monitors in KSRRDA

Qualifications:
       A. Graduation in Civil Engineering from a Recognised University 
       B. Should have retired from the post of regular Excecutive Engineer or above 
       C.5 Years experience of working in the field of construction of Roads as Executive Engineer or above 

The Applications with bio-data and copy of necessary certificates should be received physically before 26.12.2018,4 PM at

KSRRDA, 5th  Floor, SwarajBhavan , Nanthancode, Kowdiar PO, Thiruvananthapuram

All LSGs have to submit their modified annual plan for 2018-19 to the DPC before December 15, 2018

Posted on Wednesday, December 12, 2018

എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളും 2018-19 വാര്‍ഷിക പദ്ധതി ഭേദഗതി ഡിസംബര്‍ 15-നകം ജില്ലാ ആസൂത്രണ സമിതിക്കു സമര്‍പ്പിക്കണം.

Kochi Smart City Innovation Lab, a joint venture between Cochin Smart Mission Limited and Fraunhofer

Posted on Wednesday, December 12, 2018

Kochi Smart City Innovation Lab, a joint venture between Cochin Smart Mission Limited and Fraunhofer - a German government-backed research organization, launched here as part of the efforts to evolve financially sustainable and technologically sound projects for the Kochi Smart City programme. German Ambassador to India Martin Ney delivered the keynote address at the launch. K.V. Thomas, MP; Managing Director of Cochin Smart Mission A.P.M. Mohammed Hanish; Additional Chief Secretary T.K. Jose and Damian Wagner, Senior Project Manager for Smart Cities, were among those who spoke at the occasion., Fraunhofer would focus their expertise and research on inclusive housing, energy efficiency, environmental protection, electric mobility, and disaster management and mitigation as part of the Smart City programme. The Innovation Lab would be able to produce technologically sound and financially viable projects which were expected to be launched before German-funded programmes ended in March 2020

Time limit for filing Application for regularization of unauthorized construction extended to March 31,2019

Posted on Monday, December 10, 2018

Vol VII No3055,SRO 866 Dated 04/12/2018

Kerala Panchayat Building Amendment Rules, 2018- Time limit for filing Application for regularization of unauthorized construction extended to March 31,2019 

Vol VII No3056,SRO 867 Dated 04/12/2018

Kerala Municipality Building Amendment Rules, 2018- Time limit for filing Application for regularization of unauthorized construction extended to March 31,2019

Haritha keralam Mission-River Protection Activities

Posted on Thursday, December 6, 2018

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജനകീയ പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകൊണ്ട് ഹരിതകേരളം മിഷന്‍ 2018 ഡിസംബര്‍ 8 ന് രണ്ടാം വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. കാര്‍ഷിക സമൃദ്ധിക്ക് അവിഭാജ്യ ഘടകമായ ജലസമൃദ്ധി ലക്ഷ്യമിട്ട് എല്ലാവരും ജലാശയങ്ങളിലേക്ക് എന്ന സന്ദേശവുമായാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ജനകീയ കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് പുഴ ശുചീകരണ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടക്കുന്ന പരിപാടികളില്‍ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എ മാര്‍, ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്കാരിക നായകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ വന്‍ ജനാവലി പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ പാണ്ടിവയല്‍ തോട് പുനരുജ്ജീവനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും കല്ലടയാര്‍ ശുചീകരണം വനംവകുപ്പ് മന്ത്രി കെ.രാജുവും ഉദ്ഘാടനം ചെയ്യും. പാലക്കാട് ജില്ലയിലെ മംഗലംപുഴയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നേതൃത്വം നല്‍കും. വയനാട് കബനീ നദിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലയിലെ കക്കാട് പുഴയില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ, പി.കെ.ശ്രീമതി എം.പി എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഇടുക്കി ജില്ലയിലെ പെരിയാര്‍ (മരിയാപുരം) ദേവിയാര്‍പുഴയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൈദ്യുതി മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. ജോയ്സ് ജോര്‍ജ്ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍ സീമ എന്നിവര്‍ പങ്കെടുക്കും. തിരുവനന്തപുരം ജില്ലയില്‍ വാമനപുരം നദിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ.എ.സമ്പത്ത് എം.പിയും ഡി.കെ മുരളി എം.എല്‍.എ യും കാട്ടാക്കട വിളപ്പില്‍ ശാലയില്‍ ഐ.ബി സതീഷ് എം.എല്‍.എ യും പത്തനംതിട്ട കോഴിത്തോട് വീണാജോര്‍ജ്ജ് എം.എല്‍.എ യും കോട്ടയം മൗണ്ട് കാര്‍മ്മല്‍ സ്കൂളിന് സമീപമുള്ള തോട് കോട്ടയം മുനിസിപ്പല്‍ ചെയര്‍മാനും തൃശൂര്‍ ജില്ലയിലെ ചാവക്കാട്, പെരിങ്ങാട് എന്നിവിടങ്ങളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും എടത്തിരുത്തി കനോലികനാല്‍ ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ യും മലപ്പുറത്ത് പുഴക്കാട്ടിരി പുഴ അഹമ്മദ് കബീര്‍ എം.എല്‍.എ യും കോഴിക്കോട് പെരുമണ്‍കടവ് തോട് വി.കെ.സി.മമ്മദ് കോയ എം.എല്‍.എ യും കാസര്‍ഗോഡ് ചിറ്റാരിപ്പുഴ ബി.കരുണാകരന്‍ എം.പി യും പുഴ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇതിനു പുറമേ കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിപ്പുഴ, എറണാകുളം ജില്ലയിലെ ചങ്ങനാരിക്കല്‍, മലപ്പുറം ജില്ലയിലെ ചെറുപുഴ, കൊണ്ടോട്ടി, വാഴൂര്‍തോട്, കോഴിക്കോട് ജില്ലയിലെ കനോലികനാല്‍, ആലപ്പുഴ ജില്ലയിലെ കരിപ്പയില്‍തോട് തുടങ്ങി വിവിധയിടങ്ങളിലും പുഴ ശുചീകരണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഓരോയിടത്തും നിശ്ചിത പ്രദേശങ്ങളില്‍ നിശ്ചിത ദൂരത്താണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. വിവിധ പുഴകളിലും ജലാശയങ്ങളിലും ഡിസംബര്‍ 8 നും തുടര്‍ന്നുള്ള ദിവസങ്ങളിലുമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

Usage of Shredded plastic in Road works -Circular-05.12.2018

Posted on Wednesday, December 5, 2018

സര്‍ക്കുലര്‍ ഡിബി3-4620/2012/സിഇ/തസ്വഭവ Dated 05/12/2018

പൊതുമരാമത്ത് പ്രവര്‍ത്തികളില്‍ shredded plastic ഉപയോഗിക്കുന്നത് സംബന്ധിച്ച തദ്ദേശ വകുപ്പ് സാങ്കേതിക വിഭാഗത്തിന്റെ സര്‍ക്കുലര്‍ 

NationalHighway Construction -Handing over the roads/land to the National Highways Authority of India- District collector has been entrusted with the responsibility

Posted on Friday, November 30, 2018

സ.ഉ(എം.എസ്) 175/2018/തസ്വഭവ Dated 24/11/2018

ദേശീയ പാത നിര്‍മാണത്തിന് ആവശ്യമായി വരുന്ന തദ്ദേശ സ്ഥാപനങ്ങളുടെ അധീനതയില്‍ ഉള്ള റോഡ്‌ /തോട് പുറമ്പോക്ക് ഭൂമി എന്നിവ ഏറ്റെടുത്തു നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ക്ക് കൈമാറി നല്‍കുന്നതിനു ബന്ധപ്പെട്ട ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി ഉത്തരവ് 

Urban Localbodies- Periodic evaluation of Financial statement-Circular

Posted on Thursday, November 29, 2018

സര്‍ക്കുലര്‍ എസി2/177/2018/തസ്വഭവ Dated 28/11/2018

നഗര തദ്ദേശ സ്ഥാപനങ്ങളിലെ ധനകാര്യ സ്റ്റേറ്റ് മെന്റുകള്‍ മാസംതോറും വിലയിരുത്തുന്നത് സംബന്ധിച്ച  സര്‍ക്കുലര്‍

Navakerala Mission workshop-Nov27,28

Posted on Wednesday, November 28, 2018

സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകളുടെ പ്രവർത്തനം നടന്നുവരികയാണല്ലോ. ഈ മിഷനുകളുടെ വാർഷിക അവലോകനത്തിനും ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനും 2018 നവംബര്‍ 27, 28 തീയതികളില്‍ ഒരു ദ്വിദിന ശില്പശാല തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ശില്പശാലയില്‍ മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, വകുപ്പുമേധാവികള്‍, വിവിധ മിഷന്‍ പ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്. മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാവിപരിപാടികൾ ചിട്ടപ്പെടുത്തുന്ന ശില്പശാലയിൽ പ്രതിനിധികളുടെ സജീവ സാന്നിദ്ധ്യം മുഴുവന്‍ സമയവും ഉണ്ടായിരിക്കുന്നതാണ്.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ 21000 ത്തോളം ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ശില്പശാല കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി തത്സമയം കാണുന്നതിന് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സൗകര്യമുണ്ടായിരിക്കും. പ്രേക്ഷകര്‍ക്കുണ്ടാകുന്ന അഭിപ്രായങ്ങളും സംശയങ്ങളും തത്സമയം ശില്പശാലയിലേക്ക് അറിയിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

victors channel live --- Click Here  

ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്‍റര്‍, നാലാഞ്ചിറ ,തിരുവനന്തപുരം - റൂട്ട് മാപ്പ്

തദ്ദേശ ഭരണ വകുപ്പിന്റെ സര്‍ക്കുലര്‍

ജനപ്രതിനിധികള്‍ക്കുള്ള അറിയിപ്പ്

പ്രോഗ്രാം നോട്ടീസ്

പഞ്ചായത്ത് ഡയറക്ടറുടെ അറിയിപ്പ്

Content highlight