news

Harithayanam 2019 campaign shifted to January 4

Posted on Thursday, January 3, 2019

ഹരിതായനം-വാഹന പ്രചാരണ പരിപാടി  ജനുവരി 4 ലേക്ക്  മാറ്റി

ഹരിതകേരളം മിഷന്‍ ഇന്നു (ജനുവരി 3) മുതല്‍  തുടങ്ങാനിരുന്ന വാഹന പ്രചാരണ യാത്ര ഹരിതായനം 2019 നാളെ (ജനുവരി 4) ത്തേയ്ക്ക് മാറ്റി. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളും ആശയങ്ങളും ബോധവല്‍ക്കരണ സന്ദേശങ്ങളും ഉള്‍പ്പെടുത്തി സജ്ജമാക്കിയ വാഹനത്തിന്‍റെ തിരുവനന്തപുരം ജില്ലയില്‍  നിന്നുള്ള പ്രചാരണ യാത്ര കരകുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനില്‍  രാവിലെ 9.30 ന് നവകേരളം കര്‍മ്മപദ്ധതി ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ. ചെറിയാന്‍ ഫിലിപ്പ് ഫ്ളാഗ് ഓഫ് ചെയ്യും. കാസര്‍ഗോഡ് ജില്ലയില്‍  നിന്നുള്ള വാഹനം രാവിലെ 10.00 ന് കാസര്‍ഗോഡ് ഠൗണില്‍ ശ്രീ. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍ .എ. ഫ്ളാഗ് ഓഫ് ചെയ്യും. 

harithayanam 2019

Posted on Tuesday, January 1, 2019

ഹരിതായനം: ഹരിതകേരളം മിഷന്‍ പ്രചാരണ വാഹനം ജനുവരി മൂന്നിന് യാത്ര തുടങ്ങും. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളും ആശയങ്ങളും ബോധവ ക്കരണ സന്ദേശങ്ങളും ഉള്‍പ്പെടുത്തി സജ്ജമാക്കിയ പ്രചാരണ വാഹനം- ഹരിതായനം 2019 - സംസ്ഥാനത്ത് 2019 ജനുവരി 3 ന് യാത്ര തുടങ്ങും. കൊല്ലം ആസ്ഥാനമായുള്ള മിഡാസ് ക്രിയേറ്റീവ് സൊല്യൂഷന്‍റെ സഹകരണത്തോടെയാണ് പ്രചാരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് വടക്കോട്ടും കാസര്‍ഗോഡ് നിന്ന് തെക്കോട്ടും യാത്രചെയ്യുന്ന രണ്ട് വാഹനങ്ങളാണ് സംസ്ഥാനമൊട്ടാകെ പ്രചാരണ പര്യടനം നടത്തുന്നത്. ഇരു വശത്തും ഡിജിറ്റ സ്ക്രീന്‍ ഘടിപ്പിച്ചിട്ടുള്ള വാഹനം പ്രധാന കവലകളിലും ജനം കൂടുന്ന സ്ഥലങ്ങളിലും സ്ഥാപനങ്ങള്‍ക്കു മുന്നിലും എത്തി വീഡിയോ പ്രദര്‍ശനം നടത്തും. തിരുവനന്തപുരത്ത് കരകുളം പഞ്ചായത്ത് ജംഗ്ഷനി 2019 ജനുവരി 3 വ്യാഴാഴ്ച രാവിലെ 9.30 ന് നവകേരളം കര്‍മ്മ പദ്ധതി ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ.ചെറിയാന്‍ ഫിലിപ്പ് ഹരിതായനത്തിന്‍റെ ഫ്ളാഗ് ഓഫ് നിര്‍വ്വഹിക്കും. ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍ പേഴ്സണ്‍ ഡോ.ടി.എന്‍ സീമ അധ്യക്ഷയാകുന്ന ചടങ്ങി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.ബി.ബിജു, കരകുളം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി എം.എസ് അനില, വൈസ് പ്രസിഡന്‍റ് ശ്രീ.പ്രമോദ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. കാസര്‍ഗോഡ് ജില്ലയി നിന്നുള്ള വാഹനം കാസര്‍ഗോഡ് ടൗണി ശ്രീ.എന്‍.എ നെല്ലിക്കുന്ന് എം.എ .എ ഫ്ളാഗ് ഓഫ് ചെയ്യും. ഹരിതകേരളം മിഷനെക്കുറിച്ചും, ഹരിതപെരുമാറ്റച്ചട്ടം, ശുചിത്വ - മാലിന്യ സംസ്കരണത്തിനായി തദ്ദേശഭരണ സ്ഥാപനങ്ങളി രൂപീകരിച്ച ഹരിതകര്‍മ്മസേന, സുരക്ഷിത ഭക്ഷ്യോല്പാദനം, അധിക നെ കൃഷി വ്യാപനം, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ചുമുള്ള വീഡിയോകളും മറ്റ് ബോധവ ക്കരണ സന്ദേശങ്ങളുമാണ് ഹരിതായനത്തിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. ഓരോ ജില്ലയിലും നാല് ദിവസം വീതമാണ് ഹരിതായനത്തിന്‍റെ പര്യടനം.

Content highlight

Social Security Pension through Banks - Time for Mastering extended

Posted on Tuesday, January 1, 2019

സ.ഉ(എം.എസ്) 528/2018/ധന Dated 29/12/2018

ബാങ്ക് വഴി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ മസ്റ്ററിംഗ് നീട്ടിവക്കുന്നതിലേക്ക് അനുമതി നല്‍കി ഉത്തരവ്

Circular -Financial Assistance of Rs 5000/month to Artists who earn Vajra Jubilee Fellowship

Posted on Saturday, December 29, 2018

സര്‍ക്കുലര്‍ ഡിഎ1/881/2018/തസ്വഭവ Dated 28/12/2018

വജ്ര ജൂബിലി ഫെല്ലോഷിപ്പ് നേടുന്ന കലാകാരന്മാര്‍ക്ക് 5000 രൂപാ വീതം പ്രതിമാസം നല്‍കുന്നത് സംബന്ധിച്ച   സര്‍ക്കുലര്‍

Wayanad District -DPC Approval for Annual Plan Projects of all Local bodies

Posted on Friday, December 28, 2018

വയനാട് ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും 2019-20 വാർഷിക പദ്ധതികൾക്ക് 28.12.2018 ന് അംഗീകാരം  നല്കി

Social Security Pension -Data Entry permission for Second Pension of New Applicants

Posted on Wednesday, December 26, 2018

സ.ഉ(എം.എസ്) 500/2018/ധന Dated 22/12/2018

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -പുതിയ അപേക്ഷകര്‍ക്ക്‌ രണ്ടാമത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുള്ള ഡാറ്റാ എന്‍ട്രിക്ക് അനുമതി നല്‍കി ഉത്തരവ് 

Kannur - The First District Panchayat to get 2019-20 Annual Plan Approved

Posted on Saturday, December 22, 2018

കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലയ്ക്ക് ഊന്നൽ പ്രളയ ബാധിത പഞ്ചായത്തുകൾക്ക് പ്രത്യേക പരിഗണന 110 കോടി രൂപ അടങ്കലിൽ 460 പദ്ധതികൾ

പ്രളയബാധിത പ്രദേശങ്ങളുടെ പുനർനിർമാണത്തിന് ഊന്നൽ നൽകിയും കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ വളർച്ചയ്ക്ക് പരിഗണന നൽകിയും കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2019-20ലേക്കുള്ള വാർഷിക പദ്ധതി. ആകെ 110 കോടി രൂപ അടങ്കലിൽ 460 പദ്ധതികൾ അടങ്ങിയ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ഇതോടെ പുതിയ വാർഷിക പദ്ധതിക്ക് ഡിപിസി അംഗീകാരം നേടുന്ന സംസ്ഥാനത്തെ ആദ്യ ജില്ലാ പഞ്ചായത്തെന്ന നേട്ടത്തിന് കണ്ണൂർ അർഹമായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു.

വർക്കിംഗ് ഗ്രൂപ്പുകളുടെയും വികസന സെമിനാറിന്റെയും പദ്ധതി നിർദ്ദേശങ്ങൾക്കൊപ്പം പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് ഇത്തവണയും ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതികൾക്ക് രൂപം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലും പ്രളയവും നാശം വിതച്ച മലയോര മേഖലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ പരിഗണന നൽകിയിട്ടുണ്ട്. തകർന്ന ഗതാഗത സൗകര്യങ്ങൾ പുനസ്ഥാപിക്കുന്നതിനായി രണ്ടു വീതം ഗ്രാമീണ റോഡുകളുടെ പുനർനിർമാണം ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കും. കൃഷി, പശു, ആട് തുടങ്ങിയ ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക് അവ വീണ്ടെടുക്കുന്നതിനാവശ്യമായ പദ്ധതികളും നടപ്പിലാക്കും. 

തരിശുരഹിത ജില്ലയെന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ പ്രദേശങ്ങളിൽ കൃഷി നടപ്പിലാക്കും. മറ്റു തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്ന കാർഷിക സ്വയം പര്യാപ്ത ഗ്രാമം പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം നടപ്പാക്കി വിജയിച്ച തേൻ ജില്ല പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം തുറന്നിടുന്ന വികസന സാധ്യതകൾ പ്രയോജനപ്പെടുത്താനുതകുന്ന വിവിധ പദ്ധതികൾ കാർഷിക, വിനോദസഞ്ചാര മേഖലകളിൽ നടപ്പിലാക്കുമെന്നും കെ വി സുമേഷ് പറഞ്ഞു. കയറ്റുമതി ലക്ഷ്യമിട്ട് കാർഷിക ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതോടൊപ്പം വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് ഒരു കോടി രൂപ ചെലവിൽ ഫാം ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കും. ടൂറിസ്റ്റുകൾക്കായി ഹോം സ്‌റ്റേകളുടെ നിർമാണവും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ജില്ലയിൽ എസ്എസ്എൽസി-പ്ലസ്ടു പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനും പ്രാധാന്യം നൽകുന്നു. സൗരോർജ വൈദ്യുതി സംവിധാനം സ്ഥാപിക്കാൻ ബാക്കിയുള്ള സ്‌കൂളുകളിൽ 69 ലക്ഷം രൂപ ചെലവിൽ ഇത്തവണ അത് നടപ്പിലാക്കും. സ്‌കൂളുകൾ ഹൈടെക്കാക്കിയതോടെ വൈദ്യുതി ഉപയോഗം വൻതോതിൽ വർധിച്ച സാഹചര്യത്തിൽ വളരെ പ്രാധാന്യത്തോടെയാണ് സൗരോർജ്ജ പദ്ധതി നടപ്പിലാക്കുന്നത്. 

ഹരിതകേരളം മിഷന്റെ ഭാഗമായുള്ള നെൽകൃഷി പ്രോൽസാഹനം (4.4 കോടി), തരിശുഭൂമി കൃഷിയോഗ്യമാക്കൽ (45 ലക്ഷം), ജലസംരക്ഷണം (50 ലക്ഷം), ജൈവ വൈവിധ്യപാർക്കുകളുടെ നിർമാണം (26.6 ലക്ഷം), കാർഷിക യന്ത്രവൽക്കരണം (33 ലക്ഷം), കാർഷിക സ്വയംപര്യാപ്ത ഗ്രാമങ്ങൾ (50 ലക്ഷം),  പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായുള്ള സമഗ്രവിദ്യാഭ്യാസ പദ്ധതി (80 ലക്ഷം), സ്‌കൂളുകളിൽ സിസിടിവി സ്ഥാപിക്കൽ (23 ലക്ഷം), ലൈഫ് മിഷൻ വീടുകൾക്കായി തദ്ദേശ സ്ഥാപനങ്ങൾക്ക് സഹായം (12.4 കോടി), വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായവർക്ക് സൗജന്യ മരുന്ന് വിതരണം (50 ലക്ഷം), ക്ഷീരകർഷകർക്കുള്ള വിവിധ വികസന പദ്ധതികൾ (3.3 കോടി), സംരംഭകത്വ വികസന പരിപാടികൾ (50 ലക്ഷം), പട്ടിക വർഗ കോളനികളെ ലഹരിവിമുക്തമാക്കൽ (രണ്ട് ലക്ഷം), പട്ടികജാതി വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്, പിഎസ് സി പരിശീലനം (30 ലക്ഷം), വയോജന ഹെൽത്ത് ക്ലബ്ബുകളുടെ നിർമാണം (10 ലക്ഷം), സ്‌കൂൾ പൗൾട്ടറി ക്ലബ്ബുകൾ (20 ലക്ഷം), താറാവ് ഫാമുകൾ (10 ലക്ഷം), ജിഐഎസ് മാപ്പിംഗ് (20 ലക്ഷം) തുടങ്ങി നൂതനവും വൈവിധ്യമാർന്നതുമായ നിരവധി പദ്ധതികൾ ഇത്തവണത്തെ വാർഷിക പദ്ധതിയിൽ ഇടംപിടിച്ചിട്ടുണ്ട്. കുട്ടികൾ, വനിതകൾ, ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ, വയോജനങ്ങൾ തുടങ്ങിയ വിഭാഗങ്ങളുടെ ശാക്തീകരണത്തിനാവശ്യമായ സംരംഭങ്ങൾ, പുതുതലമുറയിൽ ശാസ്ത്ര ബോധം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ, നവോത്ഥാന ക്യാംപയിനുകൾ തുടങ്ങിയവയും ഉൾപ്പെട്ടതാണ് വാർഷിക പദ്ധതിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

വികസന ഫണ്ട് പൊതുവിഭാഗത്തിൽ 45 കോടി, പ്രത്യേക ഘടക പദ്ധതിയിൽ 4.95 കോടി, പട്ടികവർഗ പദ്ധതിയിൽ 3 കോടി, തനത് ഫണ്ട് 4.4 കോടി, റോഡ് മെയിന്റനൻസ് ഫണ്ട് 40.5 കോടി, റോഡിതര മെയിന്റനൻസ് ഫണ്ട് 7.8 കോടി, ഗ്രാമപഞ്ചായത്ത് വിഹിതം 2.6 കോടി എന്നിങ്ങനെ 110 കോടിയാണ് അടങ്കൽ തുക. ഉൽപാദന മേഖലയിൽ 60ഉം സേവന മേഖലയിൽ 211ഉം പശ്ചാത്തല മേഖലയിൽ 189ഉം പ്രൊജക്ടുകളാണ് വാർഷിക പദ്ധതിയിലുള്ളത്. എസ്‌സി വിഭാഗത്തിനുള്ള 12പ്രൊജക്ടുകളും എസ്ടി വിഭാഗത്തിനുള്ള 18പ്രൊജക്ടുകളും ഉൾപ്പെടെയാണിത്. റോഡ് നിർമാണം ഉൾപ്പെടെയുള്ള പശ്ചാത്തല വികസനത്തിന് 40.48 കോടി രൂപയുടെയും ഉൽപ്പാദന മേഖലയ്ക്ക് 19 കോടിയുടെയും വിദ്യാഭ്യാസ മേഖലയ്ക്ക് 16 കോടിയുടെയും പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. 

ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ കെ പി ജയബാലൻ, സെക്രട്ടറി വി ചന്ദ്രൻ എന്നിവരും പങ്കെടുത്തു. 

Revised approved Form for Accreditation -Order

Posted on Saturday, December 22, 2018

സ.ഉ(ആര്‍.ടി) 3226/2018/തസ്വഭവ Dated 22/12/2018

അക്രഡിറ്റേഷനു വേണ്ടിയുള്ള പരിഷ്കരിച്ച പരിശോധനാ ഫോറം അംഗീകരിച്ച് ഉത്തരവ് 

Thiruvananthapuram Corporation-D&O License online submission- training

Posted on Thursday, December 13, 2018

തിരുവനന്തപുരം നഗരസഭയുടെ വാണിജ്യ വ്യാപാര ലൈസന്‍സ് അപേക്ഷ (D&O) ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് 13.12.2018 2 മണിയ്ക്ക് കോഫീ ഹൗസിനു മുകളിലുള്ള ഹാളില്‍ വ്യാപാരി വ്യവസായി സംഘടനകളുടെ പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കും.ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് പരിശീലനം നല്‍കുന്നത്. ഓരോ സംഘടനയും കമ്പ്യൂട്ടര്‍പരിജ്ഞാനമുള്ള 5 പ്രതിനിധികളെ വീതം പരിശീലന പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടതാണ്.അക്ഷയകേന്ദ്രളുടെ സംരംഭകര്‍ക്കായി നേരത്തെ നടത്തിയ പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നസംരംഭകര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്.