news

24 hour control room in the office of the Minister of Local Self Government

Posted on Saturday, August 10, 2019

മഴക്കെടുതി ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂം തുറന്നിരിക്കുന്നു

കണ്ട്രോള്‍ റൂം നമ്പര്‍
830 180 4834

Monsoon Relief- Instructions-Order - GO(Rt)1716/2019/LSGD Dated 08/08/2019

Posted on Friday, August 9, 2019

സ.ഉ(ആര്‍.ടി) 1716/2019/തസ്വഭവ Dated 08/08/2019

മഴക്കെടുതി –സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ -ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ -നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ് 

Content highlight

Life Mission invites application for various posts

Posted on Wednesday, August 7, 2019

ലൈഫ് മിഷൻ താഴെ പറയുന്ന തസ്തികയിലേക്ക് (കരാർ / ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ) നിയമിക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു.

തസ്തികയുടെ പേരും യോഗ്യതയും ചുവടെ ചേർക്കുന്നു.

ക്രമ നം. തസ്തിക  ഒഴിവുകളുടെ എണ്ണം യോഗ്യത/ പ്രവൃത്തി പരിചയം  പ്രതിമാസ വേതനം
1 പ്രോഗ്രോം മാനേജർ (അഡ്മിനിസ്ട്രേഷൻ) (സംസ്ഥാനതലം) (ഡപ്യൂട്ടേഷൻ)  1 ബിരുദം, ഗസറ്റഡ് റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ. ബന്ധപ്പെട്ട മേഖലയിൽ 5 വർഷത്തെ പ്രവർത്തി പരിചയം വികസന പ്രക്രിയയിൽ പരിചയമുള്ളവർക്ക് മുൻഗണന. സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം -
2 സിവിൽ എഞ്ചിനീയർ (കരാർ വ്യവസ്ഥയിൽ) 1 തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്നോ മറ്റ് വകുപ്പുകളിൽ നിന്നോ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പദവിയിൽ കുറയാതെ വിരമിച്ച വ്യക്തി. കെട്ടിട നിർമ്മാണ മേഖല പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. 50,000/-
3 മള്‍ട്ടി ടാസ്ക്ക്  /ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ദിവസ വേതനം) 1 അംഗീകൃത സർവ്വകലാശാലാ  ബിരുദം, ഡി.സി.എ / തത്തുല്യം . ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗിൽ പ്രാവീണ്യം. 3 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. സർക്കാര്‍ നിരക്ക്  

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ വിശദമായ ബയോഡാറ്റ സഹിതമുള്ള അപേക്ഷകള്‍ 17.08.2019 ന് വൈകുന്നേരം 5.00 മണിക്ക് മുമ്പായി നേരിട്ടോ, തപാൽ മുഖേനയോ, ഇ-മെയിൽ മുഖേനയോ (lifemissionkerala@gmail.com) സമർപ്പിക്കേണ്ടതാണ്.

Content highlight

Kasaragod District -File Adalath in Panchayats

Posted on Tuesday, August 6, 2019

കാസര്‍കോട് : പഞ്ചായത്ത് വകുപ്പിലും വിവിധ പഞ്ചായത്തുകളിലും തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ സമയബന്ധിതമായി  തീര്‍പ്പാക്കുന്നതിന് 25-വരെ കാസര്‍കോട് ജില്ലയിലെ പഞ്ചായത്തുകളില്‍ തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നു. നടപടികള്‍ സ്വീകരിക്കുന്നതിനായി ഏതൊക്കെ ഫയലുകളാണ് തീര്‍പ്പാക്കേണ്ടതെന്ന് തിട്ടപ്പെടുത്തണം. ഇതിനായി ബുധനാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ എല്ലാ പഞ്ചായത്ത് ഓഫീസുകളിലും ഫയലുകളുടെ പട്ടികപ്പെടുത്തല്‍, തരംതിരിക്കല്‍  പ്രവ‍ൃത്തി മാത്രം നടത്തുന്നതിന്  പഞ്ചായത്ത്  ഡെപ്യൂട്ടി ഡയറക്ടര്‍  പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.എല്ലാവിഭാഗം ജീവനക്കാരും ഫയല്‍ തിട്ടപ്പെടുത്തുന്ന പ്രവൃത്തിയില്‍  ഏര്‍പ്പെടുന്നതിനാല്‍ അന്നേദിവസം ഉച്ചയ്ക്ക് രണ്ടു മുതല്‍ ഫ്രണ്ട് ഓഫീസ് ഒഴികെയുള്ള മറ്റുസേവനങ്ങള്‍ പരിമിതപ്പെടുത്തുന്നതാണെന്ന് പഞ്ചായത്ത്  ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

പൊതു നിര്‍ദ്ദേശങ്ങള്‍

  1. ഒക്ടോബര്‍ 1 നു ശേഷം പെന്റിഗ് ഫയല്‍ ലിസ്റ്റില്‍ സര്‍ക്കാര്‍ തലത്തില്‍ തീര്‍പ്പാക്കേണ്ട ഫയലുകളും, കോടതി വ്യവഹാരങ്ങളും C&AG, KSA, PAC ഫയലുകളും മാത്രമേ അവശേഷിക്കാന്‍ പാടുള്ളൂ.
  2. പെന്‍ഷന്‍ കേസുകളും പൊതു ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകള്‍ക്കും പരാതികള്‍ക്കും മുന്ഗണന നല്‍കേണ്ടതാണ്.
  3. 31 ജൂലൈ 2019 വരെ ആരംഭിച്ച ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിക്കുവാന്‍ ബാക്കിയുള്ളവ മാത്രം പെന്റിഗ് ഫയലാക്കി കണക്കാക്കുന്നതാണ്.

Ease of Doing Business - Amendment to the Kerala Panchayat Raj Act / Kerala Municipality Act 1994

Posted on Saturday, August 3, 2019

2018-ലെ കേരള നിക്ഷേപ പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും (2)ം നമ്പര്‍) ആക്ട് (2018 -ലെ 14)ം ആക്ട്) പ്രകാരം 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടും 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടും ഭേദഗതി ചെയ്തിരുന്നു. ആക്ടിലെ ഭേദഗതിയ്ക്കനുസരിച്ച് താഴെ പറയുന്ന ചട്ടങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

  1. കേരള പഞ്ചായത്ത് രാജ് (തൊഴില്‍ നികുതി ) ഭേദഗതി ചട്ടങ്ങള്‍, 2017. G.O.(P) No. 78/2017/LSGD dated 31.10.2017.
  2. കേരള മുനിസിപ്പാലിറ്റി (സ്വകാര്യ ആശുപത്രികളുടേയും സ്വകാര്യ പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷന്‍ ) ചട്ടങ്ങള്‍ ,2017. G.O.(P) No. 79/2017/LSGD dated 31.10.2017.
  3. കേരള പഞ്ചായത്ത് രാജ്( ആപല്‍ക്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലെെസന്‍സ് നല്കല്‍ )ചട്ടങ്ങള്‍.G.O.(P) No. 80/2017/LSGD dated 31.10.2017.
  4. കേരള പ‍ഞ്ചായത്ത് ബില്‍ഡിംഗ് (ഭേദഗതി) ചട്ടങ്ങള്‍ , 2017. G.O.(P) No. 81/2017/LSGD dated 31.10.2017.
  5. കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് (ഭേദഗതി) ചട്ടങ്ങള്‍,2017. G.O.(P) No. 82/2017/LSGD dated 31.10.2017.

സംസ്ഥാനത്ത് വ്യവസായം തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കാന്‍ വേണ്ടി കേരള പഞ്ചായത്ത് രാജ് ആക്റ്റ്, കേരള മുനിസിപ്പാലിറ്റി ആക്റ്റ് അനുബന്ധ ചട്ടങ്ങള്‍ എന്നിവയില്‍ ചുവടെ കൊടുത്തിരിക്കുന്ന പ്രധാന ഭേദഗതികളാണ്സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്.

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് - സെക്ഷന്‍ 233(4) - ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറീസ്, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഡി.എം.ഒ. യുടെ ക്ലിയറന്‍സ് മതിയാകും.

1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് - സെക്ഷന്‍ 448 (4ഡി) ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറീസ്, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഡി.എം.ഒ. യുടെ ക്ലിയറന്‍സ് മതിയാകും.

കേരള മുനിസിപ്പാലിറ്റി ആക്റ്റ് സെക്ഷന്‍ 447 (4 & 5 (എ) - ലൈസന്‍സിന്റെ കാലാവധി 5 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്. നിശ്ചിത ഫീസ് അടയ്ക്കുമ്പോള്‍ സ്വയമേവ ലൈസന്‍സ് പുതുക്കി ലഭിക്കും.

കേരള പഞ്ചായത്ത് രാജ് (തൊഴില്‍ നികുതി ) ഭേദഗതി ചട്ടങ്ങള്‍, 2017. (G.O.(P) No. 78/2017/LSGD dated 31.10.2017).
നികുതി ദായകര്‍ക്ക് Login Id യും Password ഉം ഉപയോഗിച്ച് ഒാണ്‍ലെെന്‍ ഇ - പെയ്മെന്റ് സിസ്റ്റത്തില്‍ തൊഴില്‍ നികുതി അടയ്കുുവാന്‍ കഴിയുന്നതിനുള്ള വ്യവസ്ഥകള്‍ ചേര്‍ത്താണ് ചട്ടം ഭേദഗതി ചെയ്തിരിയ്ക്കുന്നത്.

കേരള മുനിസിപ്പാലിറ്റി (സ്വകാര്യ ആശുപത്രികളുടേയും സ്വകാര്യ പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷന്‍ ) ചട്ടങ്ങള്‍ ,2017. (G.O.(P) No. 79/2017/LSGD dated 31.10.2017.
ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിംഗ് ഡിപ്പാര്‍ട്ട്മെന്റ് , സ്റ്റേറ്റ് പൊളൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ഹെല്‍ത്ത് സര്‍വ്വീസസ് ഡിപ്പാര്‍ട്ട്മെന്റ്, മറ്റ് പ്രസക്തമായ ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയില്‍ നിന്നുള്ള NOC സഹിതം സമര്‍പ്പിക്കുന്ന സ്വകാര്യ ആശുപത്രികളുടേയും സ്വകാര്യ പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷന്‍ സംബന്ധിച്ച അപേക്ഷകള്‍ക്ക് സെക്രട്ടറി/ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ അതേ ദിവസം തന്നെ രജിസ്ട്രേഷന്‍ നല്കുന്നതിനുള്ള വ്യവസ്ഥകള്‍ ചട്ടങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്. കൂടാതെ രജിസ്ട്രേഷന്‍ അഞ്ചുവര്‍ഷത്തേക്ക് ഒന്നിച്ച് പുതുക്കാവുന്നതാണ്.

കേരള പഞ്ചായത്ത് രാജ് ( ആപല്‍ക്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലെെസന്‍സ് നല്കല്‍ ) ചട്ടങ്ങള്‍,2017 (G.O.(P) No. 80/2017/LSGD dated 31.10.2017.
ചട്ടത്തിന്റെ title കേരള പഞ്ചായത്ത് രാജ്( ഫാക്ടറികള്‍ക്കും വ്യാപാരങ്ങള്‍ക്കും സംരഭക പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും ലെെസന്‍സ് നല്കല്‍ )ചട്ടങ്ങള്‍ എന്നാക്കിയിട്ടുണ്ട്.ലെെസന്‍സിന്റെ കാലാവധി 5 വര്‍ഷമാണ്. നിശ്ചിത ഫീസ് അടയ്ക്കുമ്പോള്‍ സ്വയമേവ ലൈസന്‍സ് പുതുക്കി ലഭിക്കുന്നതുമാണ്.

കേരള പ‍ഞ്ചായത്ത് ബില്‍ഡിംഗ് (ഭേദഗതി) ചട്ടങ്ങള്‍ , 2017. (G.O.(P) No. 81/2017/LSGD dated 31.10.2017.
ചട്ടം 55, 56, 58, 60 എന്നിവ അനുസരിച്ച് 300നും 1000 നും ഇടയ്ക്ക് ചതുരശ്ര അടിയുള്ള 15 മീറ്റര്‍ ഉയരത്തില്‍ കൂടാത്ത കെട്ടിടങ്ങള്‍ക്ക് അഗ്നി സുരക്ഷാ ക്ലിയന്‍സ് ലഭിക്കുന്നതിന് പ്ലാന്‍ തയ്യാറാക്കിയ architect/Engineer എന്നിവരുടെ സര്‍ട്ടിഫിക്കറ്റിനൊപ്പം സ്വയം സാക്ഷ്യപ്പെടുത്തല്‍ മതിയാകും. Deemed permit ബാധകമാകുന്ന കേസുകളില്‍ ആയതിനുള്ള സമയപരിധി 30 ദിവസമായി കുറച്ചിട്ടുണ്ട്.

കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് (ഭേദഗതി) ചട്ടങ്ങള്‍ ,2017 (G.O.(P) No. 82/2017/LSGD dated 31.10.2017.
ചട്ടം 53, 54, 56, 57 എന്നിവ അനുസരിച്ച് 300 നും 1000 നും ഇടയ്ക്ക് ചതുരശ്ര അടിയുള്ള 15 മീറ്റര്‍ ഉയരത്തില്‍ കൂടാത്ത കെട്ടിടങ്ങള്‍ക്ക് അഗ്നി സുരക്ഷാ ക്ലിയറന്‍സ് ലഭിക്കുന്നതിന് പ്ലാന്‍ തയ്യാറാക്കിയ architect/Engineer എന്നിവരുടെ സര്‍ട്ടിഫിക്കറ്റിനൊപ്പം സ്വയം സാക്ഷ്യപ്പെടുത്തല്‍ മതിയാകും. Deemed permit ബാധകമാകുന്ന കേസുകളില്‍ ആയതിനുള്ള സമയപരിധി 30 ദിവസമായി കുറച്ചിട്ടുണ്ട്.

ബന്ധപ്പെട്ട ഉത്തരവുകള്‍ :-

 

സ.ഉ(പി) 82/2017/LSGD Dated 31/10/2017 -കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് (ഭേദഗതി) ചട്ടങ്ങള്‍,2017. 

സ.ഉ(പി) 81/2017/LSGD Dated 31/10/2017 -കേരള പ‍ഞ്ചായത്ത് ബില്‍ഡിംഗ് (ഭേദഗതി) ചട്ടങ്ങള്‍ , 2017.

സ.ഉ(പി) 80/2017/LSGD Dated 31/10/2017 -കേരള പഞ്ചായത്ത് രാജ്( ആപല്‍ക്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലെെസന്‍സ് നല്കല്‍ )ചട്ടങ്ങള്‍.

സ.ഉ(പി) 79/2017/LSGD Dated 31/10/2017 - കേരള മുനിസിപ്പാലിറ്റി ( സ്വകാര്യ ആശുപത്രികളുടേയും സ്വകാര്യ പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷന്‍ ) ചട്ടങ്ങള്‍ ,2017.

സ.ഉ(പി) 78/2017/LSGD Dated 31/10/2017 - കേരള പഞ്ചായത്ത് രാജ് (തൊഴില്‍ നികുതി ) ഭേദഗതി ചട്ടങ്ങള്‍, 2017. 

25890/ലെഗ്.സി.3/2017/നിയമം Dated 07/04/2018 - 2018- ലെ കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കളും (2-ാം നമ്പര്‍)ആക്റ്റ്

 

Content highlight

Awareness program - Haritha Keralam Mission

Posted on Friday, August 2, 2019

ഹരിതനിയമങ്ങളെ സംബന്ധിച്ചുള്ള അവബോധം വ്യാപകമാക്കാനും ഹരിതനിയമങ്ങള്‍ നടപ്പാക്കുന്നത് ശക്തിപ്പെടുത്താനുമായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ജില്ലകളിലും തുടക്കമായി. 20 ലക്ഷം പേരില്‍ എത്തുന്ന വിപുലമായ ഹരിതനിയമ ബോധവല്‍ക്കരണ കാമ്പയിനും നിയമ നടപടികള്‍ കര്‍ശനമായി സ്വീകരിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സികളെ സജ്ജമാക്കലുമാണ് ആത്യന്തിക ലക്ഷ്യം. പ്രധാനമായും 2016 ലെ ഖരമാലിന്യ പരിപാലന നിയമത്തെ അധികരിച്ചാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. മാലിന്യം സൃഷ്ടിക്കുന്നവരില്‍ നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്തം, ചുമതല, നിയമം അനുശാസിക്കുംവിധമുള്ള മാലിന്യ പരിപാലനം, തെറ്റായ രീതിയില്‍ മാലിന്യസംസ്കരണം നടത്തിയാല്‍ നേരിടേണ്ട നിയമനടപടികള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബോധവത്കരണ പരിപാടികള്‍. ഇതോടൊപ്പം ഹരിതനിയമങ്ങള്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും നല്‍കു ന്നുണ്ട്. ഹരിതനിയമങ്ങളുടെ പ്രസക്തി, നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍, പോലീസ്, കേരള മുനിസിപ്പാലിറ്റി, നഗരകാര്യം, ആരോഗ്യം എന്നീ വകുപ്പുമായി ബന്ധപ്പെട്ട നിയമങ്ങള്‍, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കേരള മുനിസിപ്പാലിറ്റി നിയമവും പഞ്ചായത്ത് രാജ് നിയമവും, പരിസ്ഥിതി സംരക്ഷണ നിയമവും അനുബന്ധ ചട്ടങ്ങളും, ശുചിത്വമാലിന്യ സംസ്കരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍, ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം, ഹരിതനിയമം നടപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ളവരാണ് പരിശീലനം നല്‍കുന്നത്. കിലയുമായി ചേര്‍ന്നാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

Awareness publicity program of Haritha keralam

Posted on Monday, July 29, 2019

സംസ്ഥാനത്ത് ഹരിതനിയമങ്ങള്‍ നടപ്പാക്കുന്നത് ശക്തിപ്പെടുത്താനും ഹരിതനിയമങ്ങളെ സംബന്ധിച്ചുള്ള അവബോധം ജനങ്ങളില്‍ വ്യാപകമാക്കാനും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് വിപുലമായ ബോധവത്കരണ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. പ്രധാനമായും 2016 ലെ ഖരമാലിന്യ പരിപാലന നിയമത്തെ അധികരിച്ചാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. മാലിന്യം സൃഷ്ടിക്കുന്നവരില്‍ നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്തം, ചുമതല, നിയമം അനുശാസിക്കുംവിധമുള്ള മാലിന്യ പരിപാലനം, തെറ്റായ രീതിയില്‍ മാലിന്യസംസ്കരണം നടത്തിയാലുള്ള നിയമനടപടികള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബോധവത്കരണ പരിപാടികള്‍. ഇതോടൊപ്പം ഹരിതനിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന ഫാക്കല്‍റ്റി പരിശീലനം തിരുവനന്തപുരത്ത് കൈമനത്തുള്ള ആര്‍.ടി.ടി.സി.യില്‍ ആരംഭിച്ചു. സംസ്ഥാന വ്യാപകമായി തുടര്‍പരിശീലനം നല്‍കാനുള്ള റിസോഴ്സ് പേഴ്സണ്‍മാര്‍ക്കാണ് കിലയുമായി ചേര്‍ന്ന് പരിശീലനം സംഘടിപ്പിച്ചത്. ഹരിതനിയമങ്ങളുടെ പ്രസക്തി, നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍, പോലീസ്, കേരള മുനിസിപ്പാലിറ്റി, നഗരകാര്യം, ആരോഗ്യം എന്നീ വകുപ്പുമായി ബന്ധപ്പെട്ട നിയമങ്ങള്‍, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കേരള മുനിസിപ്പാലിറ്റി നിയമവും പഞ്ചായത്ത് രാജ് നിയമവും, പരിസ്ഥിതി സംരക്ഷണ നിയമവും അനുബന്ധ ചട്ടങ്ങളും, ശുചിത്വമാലിന്യ സംസ്കരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍, ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം, ഹരിതനിയമം നടപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ളവരാണ് പരിശീലനം നല്‍കുന്നത്. പരിശീലനം ഇന്നും (30.07.2019) തുടരും. ഇതിനു തുടര്‍ച്ചയായി വരും ദിവസങ്ങളില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍, നഗരസഭ അധ്യക്ഷര്‍, നഗരസഭാ സെക്രട്ടറിമാര്‍, അസിസ്റ്റന്‍റ് സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പരിശീലനം നല്‍കും. കോര്‍പ്പറേഷന്‍ അധ്യക്ഷര്‍, സെക്രട്ടറിമാര്‍ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് അടുത്ത മാസം ഏഴിന് തിരുവനന്തപുരത്ത് ശില്‍പ്പശാലയും സംഘടിപ്പിക്കും. 20 ലക്ഷം പേരില്‍ എത്തുന്ന വിപുലമായ ഹരിതനിയമ ബോധവല്‍ക്കരണ കാമ്പയിനും കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സികളെ സജ്ജമാക്കലുമാണ് ആത്യന്തിക ലക്ഷ്യം.harithakeralam

Kozhikode Corporation - File Adalat postponed to 03.08.2019

Posted on Thursday, July 25, 2019

കോഴിക്കോട് നഗരസഭയില്‍ വച്ച്  29.07.2019 ന് ബഹു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫയല്‍ അദാലത്ത്  03.08.2019 രാവിലെ 10 മണിയിലേക്ക് മാറ്റി വച്ചിരിക്കുന്നു.

KMBR- KPBR -Technical Committee in Localbodies

Posted on Tuesday, July 23, 2019

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ -പഞ്ചായത്തുകളിലും നഗരസഭകളിലും വിദഗ്ദ്ധ സമിതികള്‍ 

സ.ഉ(ആര്‍.ടി) 1503/2019/തസ്വഭവ Dated 17/07/2019

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ -നഗരസഭകളില്‍ സാങ്കേതിക വിദഗ്ദ്ധ സമിതി രൂപീകരിച്ച് ഉത്തരവ് 

സ.ഉ(ആര്‍.ടി) 1423/2019/തസ്വഭവ തിയ്യതി 09/07/2019

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ -പഞ്ചായത്തുകളില്‍ സാങ്കേതിക വിദഗ്ദ്ധ സമിതി രൂപീകരിച്ച് ഉത്തരവ്

Removal of unauthorised advertisement banners,hoardings and boards-additional guidelines

Posted on Monday, July 22, 2019

സര്‍ക്കുലര്‍ ആര്‍സി2/41/2018/തസ്വഭവ Dated 20/07/2019

അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബഹു.ഹൈക്കോടതി 22750/18,25784/18,42574/2018എന്നീ റിട്ട് ഹർജികളിൽ 03.06.2019 ലും 17.07.2019 ലും പുറപ്പെടുവിച്ച പൊതു ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്ന അധിക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍