news

Building permit file adalath at Kollam Corporation in the presence of Minister

Posted on Monday, July 22, 2019

Kollam Corporation Building permit adalath

കൊല്ലം കോര്‍പ്പറേഷനില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ കെട്ടിട നിര്‍മ്മാണ അനുമതി/ഒക്കുപ്പെന്‍സിയുമായി ബന്ധപ്പെട്ട് ഫയല്‍ അദാലത്ത് 2019 ജൂലൈ 19 വെള്ളിയാഴ്ച സി. കേശവന്‍ മെമ്മോറിയല്‍ ടൌണ്‍ ഹാളില്‍ വച്ച് നടത്തി. അദാലത്തുമായി ബന്ധപെട്ട് കോര്‍പ്പറേഷന്‍ 106 അപേക്ഷകള്‍ സ്വീകരിച്ചതില്‍ കക്ഷികള്‍ നേരിട്ട് ഹാജരായ 86 അപേക്ഷകള്‍ പരിഗണിച്ചതില്‍ 10 വര്‍ഷത്തിലേറെയായി തീര്‍പ്പാക്കാത്ത മുണ്ടക്കല്‍ സ്വദേശി ശ്രീമതി റസീന അന്‍സാരിയുടെയും 9 വര്‍ഷത്തിലേറെയായി തീര്‍പ്പാക്കാത്ത ആശ്രാമം സ്വദേശി പശുപലന്‍ എന്നിവരുടെയടക്കം ബഹു. മന്ത്രിയുടെ പരിഗണനയ്ക്ക് വന്ന 73 അപേക്ഷകളില്‍ കെട്ടിട നിര്‍മ്മാണ അനുമതിയും ഒക്കുപ്പെന്‍സി സര്‍ട്ടിഫിക്കറ്റും അനുവദിച്ചുനല്‍കുന്നതിന് തീരുമാനിക്കുകയും മറ്റു വകുപ്പുകളുടെയും കൂടി അനുമതി ആവശ്യമാണെന്ന് കണ്ട 13 അപേക്ഷകളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെയും ഒരു യോഗം അടുത്ത ദിവസങ്ങളില്‍ കൂടി പരിഹാരം കണ്ടെത്തുന്നതിനു സാധ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനു ബന്ധപെട്ട വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

അദാലത്തില്‍ മന്ത്രിയോടൊപ്പം കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. രാജേന്ദ്രബാബു, എം.എല്‍.എ. മാരായ എം. നൌഷാദ, ചവറ എന്‍. വിജയന്‍ പിള്ള, ഡെപ്യുട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൌണ്‍സില്‍ അംഗങ്ങള്‍ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഐ.എ.എസ്. നഗര കാര്യ വകുപ്പ് ഡയറക്ടര്‍ ആര്‍. ഗിരിജ ഐ.എ.എസ്, ജില്ലാ കളക്ടര്‍ എ. അബ്ദുല്‍ നാസര്‍, ചീഫ് ടൌണ്‍ പ്ലാനര്‍ കെ.എസ്. ഗിരിജ, ചീഫ് എഞ്ചിനീയര്‍ പി. ആര്‍. സജികുമാര്‍, ജില്ലാ ടൌണ്‍ പ്ലാനര്‍, റെവന്യൂ ഡിവിഷണല്‍ ഓഫീസര്‍,  വിജിലന്‍സ് ടൌണ്‍ പ്ലാനര്‍,  ഡിവിഷണല്‍ ഓഫീസര്‍ ഫയര്‍ ആന്‍ഡ്‌ റെസ്ക്യു, കോര്‍പ്പറേഷന്‍ സെക്രട്ടറി, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അടക്കമുള്ള നഗരസഭാ ജീവനക്കാര്‍ പങ്കെടുത്തു. അദാലത്ത് രാവില്‍ 10 മണിക്ക് തുടങ്ങി വൈകുന്നേരം 7 മണിക്ക് അവസാനിച്ചു.

Steps to be taken to make project execution efficient and time-bound

Posted on Wednesday, July 10, 2019

പദ്ധതി നിര്‍വഹണം കാര്യക്ഷമവും സമയ ബന്ധിതവുമാക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ >>സര്‍ക്കുലര്‍

1. നിര്‍വഹണ കലണ്ടര്‍ കൃത്യമായി പാലിച്ച് കഴിവതും 70 ശതമാനമെങ്കിലും പദ്ധതി ചെലവു ഡിസംബര്‍ 31 നകം വരുത്തണം ഈ ലക്‌ഷ്യം നേടുന്നതിനു ജൂണ്‍ മാസം 30നു 15ശതമാനവും സെപ്തംബര്‍ 30നു 45 ശതമാനവും പദ്ധതി ചെലവു കൈവരിക്കണം

2. പ്രവര്‍ത്തികളുടെ പാര്‍ട്ട്‌ ബില്‍ ,പ്രത്യേകിച്ച് നിര്‍മാണ പ്രവര്‍ത്തികളുടെ തയ്യാറാക്കി നല്‍കണം എന്ജിനീയര്‍മാരെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ സഹായം നല്‍കണം

3. ഡെപ്പോസിറ്റ് പ്രവര്‍ത്തികള്‍ക്ക് ബന്ധപ്പെട്ട എജന്‍സിയില്‍ നിന്നും എസ്റ്റിമേറ്റ് വാങ്ങി തുക നേരത്തെ നല്‍കുകയും പ്രോജക്ടുകള്‍ ഈ വര്ഷം തന്നെ പൂര്‍ത്തിയാക്കുകയും വേണം

State Disaster Management Authority-Prathyuthaanam-Guideline for selecting beneficiaries

Posted on Wednesday, July 10, 2019

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യുത്ഥാനം പദ്ധതി –ഗുണഭോക്തക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള   മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

 

Social Security Pension Circular 65/2019/ധന Dated 05/07/2019 temporarily stayed

Posted on Sunday, July 7, 2019

സര്‍ക്കുലര്‍ SFC-B3/39/2019-Fin Dated 06/07/2019

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഗുണ ഭോക്തക്കളുടെ /അപേക്ഷകരുടെ ഭൌതിക സാഹചര്യങ്ങളുടെ പരിശോധന –സ്പഷ്ടീകരണം നല്‍കുന്നത് സംബന്ധിച്ച സർക്കുലർ താൽക്കാലികമായി തടഞ്ഞു വച്ച ഉത്തരവ് 

Soochika Software in Block Panchayaths -State level Inauguration

Posted on Saturday, July 6, 2019

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫയല്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിനു വേണ്ടിയുള്ള ഐ കെ എം ന്റെ സൂചിക സോഫ്റ്റ്‌ വെയര്‍ ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ സമ്പൂര്‍ണമായും നടപ്പിലാക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം ജൂലൈ 6നു രാവിലെ പാനൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് ഹാളില്‍ വച്ച് ബഹു.അഡീഷണല്‍ ഡവലപ്പ് മെന്റ് കമ്മീഷണര്‍ ശ്രീ വി എസ് സന്തോഷ്‌ കുമാര്‍ നിര്‍വഹിച്ചുsoochika-blockpanchayatssoochika-panoorblock

Adalath by Minister for granting Building permit/Occupancy applications

Posted on Saturday, July 6, 2019

കേരളത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 30 ദിവസത്തിലധികമായി തീര്‍പ്പാക്കാതെ ശേഷിക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്‌/ഒക്കുപ്പന്‍സി സംബന്ധിച്ച അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ബഹു: തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി അദാലത്ത് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ വിശദമായ സമയക്രമം ചുവടെ ചേര്‍ക്കുന്നു.

ക്രമ നം. കോര്‍പ്പറേഷന്‍ അദാലത്ത് നടക്കുന്ന തിയ്യതിയും സമയവും
1 കൊച്ചി 15 ജൂലൈ 2019, 10 മണിയ്ക്ക്
2 തിരുവനന്തപുരം 17 ജൂലൈ 2019, 11 മണിയ്ക്ക്
3 കൊല്ലം 19 ജൂലൈ 2019, 10 മണിയ്ക്ക്
4 തൃശ്ശൂര്‍ 22 ജൂലൈ 2019, 10 മണിയ്ക്ക്
5 കോഴിക്കോട് 29 ജൂലൈ 2019, 10 മണിയ്ക്ക്
6 കണ്ണൂര്‍ 02 ഓഗസ്റ്റ്‌ 2019, 10 മണിയ്ക്ക്