news

Urgent measures to be taken in schools with the Department of Public Instruction-Circular

Posted on Sunday, November 24, 2019

സര്‍ക്കുലര്‍ ഡിഎ1/361/2019/തസ്വഭവ തിയ്യതി 23/11/2019

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഷഹല  ഷെറിൻ എന്ന വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരണമടഞ്ഞ ദുഃഖകരമായ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികൾ 

Haritha Keralam Mission Campaigns for Plastic Ban and Alternate Ways

Posted on Saturday, November 23, 2019

പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനും ബദല്‍ മാര്‍ഗ്ഗങ്ങളുടെ പ്രചാരണത്തിനും ഹരിതകേരളം മിഷന്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നു:
ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മ്മാണവും വില്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്‍റെ പശ്ചാത്തലത്തില്‍ നിരോധന നടപടികള്‍ കര്‍ശനമായി പാലിക്കാനും ബദല്‍ ഉല്പന്നങ്ങള്‍ പരിചയപ്പെടുത്താനും അവ ഉപയോഗിക്കാനുമായി ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിപുലമായ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. ഉപയോഗശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക - ആരോഗ്യ- മാലിന്യ പ്രശ്നങ്ങള്‍ ഹരിതകേരളം മിഷന്‍ ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധനം പൂര്‍ണമായി അനുവര്‍ത്തിച്ച് പ്രകൃതി സൗഹൃദ ബദല്‍ ഉല്പന്നങ്ങളുടെ ഉപയോഗത്തിന് പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം കുടുംബശ്രീ, മററ് സ്വയംതൊഴി സംരംഭകര്‍ എന്നിവരെ പങ്കെടുപ്പിച്ച് ബദല്‍ ഉല്പന്ന നിര്‍മ്മാണം വ്യാപകമാക്കാനും ത്വരിതപ്പെടുത്താനുമുള്ള നടപടികളും സ്വീകരിക്കും. ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഹരിതനിയമ ബോധവല്‍ ക്കരണ പരിപാടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും. സംസ്ഥാനത്ത് ഹരിതനിയമങ്ങളെ സംബന്ധിച്ചുള്ള അവബോധം ജനങ്ങളില്‍ വ്യാപകമാക്കാന്‍ ലക്ഷ്യമിട്ട് ഇതുവരെ 20 ലക്ഷം പേര്‍ക്ക് ഹരിതനിയമാവലി പരിശീലനം നല്‍കിയിട്ടുണ്ട്. പരിശീലനം നേടിയവരിലൂടെ സംസ്ഥാന വ്യാപകമായി പരിസ്ഥിതി സംരക്ഷണ നിയമവും ഹരിതനിയമവും പ്രചരിപ്പിക്കും. നിയമലംഘനങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷയും തുടര്‍ നടപടികളും കാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോധവല്‍ ക്കരണ സന്ദേശവും പ്രകൃതി സൗഹൃദ ബദല്‍ ഉല്പന്ന ഉപയോഗത്തിന്‍റെ സാധ്യതകളും സംബന്ധിച്ച് എല്ലാ വീടുകളിലേക്കും കുട്ടികള്‍ മുഖേന ആരംഭിക്കുന്ന കാമ്പയിന്‍ പരിപാടികള്‍ക്ക് ജനുവരി ഒന്നിന് തുടക്കമാവും. 

എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍
ഹരിതകേരളം മിഷന്‍

RKI LSGD invites EE, AEE and AE posts on Deputation

Posted on Monday, November 18, 2019

Project Management Unit (PMU) constituted for the projects assigned to LSGD, as part of the Rebuild Kerala Initiative is seeking competent staff on deputation from Local Self Government Department for the following posts.

  1. Executive Engineer - 2 Posts
  2. Assistant Executive Engineer - 4 Posts
  3. Assistant Engineer - 8 Posts

All terms and conditions for deputation are applicable for all the posts. The application should be reached to Project Director on or before 30 Nov 2019, 5PM by email or registered post.

Email ID: pmurkilsgd@gmail.com
Website : https://rki.lsgkerala.gov.in 

Notification No. E1-2/2019/PMU-LSGD dated  18/11/2019

Everything you need to know about Pension Mustering

Posted on Wednesday, November 13, 2019

എന്താണ് മസ്റ്ററിംഗ് ?

പെന്‍ഷന്‍ ലഭിക്കുന്നവരെല്ലാം ജീവിച്ചിരുപ്പുണ്ട് എന്ന് സാക്ഷ്യപെടുത്തുന്നതിന് വേണ്ടിയാണ് മസ്റ്ററിംഗ് നടത്തുന്നത്.

ആരെല്ലാമാണ് മസ്റ്ററിംഗ് നടത്തേണ്ടത്?

കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുഖേനെ നല്‍കുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷനുകളായ വാര്‍ദ്ധക്യകാല പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍,  വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസ്സിന് മുകളിലുള്ള അവിവാഹിത പെന്‍ഷന്‍ എന്നിവ വാങ്ങുന്നവരും, കൂടാതെ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരും  മസ്റ്ററിംഗ് നടത്തേണ്ടതാണ്.

എങ്ങനെയാണ് മസ്റ്ററിംഗ് ചെയ്യേണ്ടത്?

മസ്റ്ററിംഗ് ചെയ്യുന്നതിനായി ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ നേരിട്ട് പോയി ആധാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിരലടയാളം വഴിയോ, കണ്ണ് (ഐറിസ്) ഉപയോഗിച്ചോ മസ്റ്ററിംഗ് ചെയ്യാവുന്നതാണ്.

മസ്റ്ററിംഗ് നടത്തുന്നതിന് അക്ഷയയില്‍ ഫീസ് നല്‍കേണ്ടതുണ്ടോ?

ഒരു കാരണവശാലും ഈ കാര്യത്തിനായി അക്ഷയ കേന്ദ്രങ്ങളില്‍ പണം നല്‍കരുത്. ഗുണഭോക്താക്കള്‍ക്ക് തികച്ചും സൌജന്യമായാണ് സര്‍ക്കാര്‍ ഈ സേവനം നല്‍കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ക്കാവശ്യമായ തുക സര്‍ക്കാര്‍ നല്‍കുന്നതാണ്. ഏതെങ്കിലും അക്ഷയ കേന്ദ്രങ്ങള്‍ പണം ആവശ്യപെട്ടാല്‍ തദ്ദേശസ്ഥാപനത്തിലോ, അക്ഷയ ജില്ലാ ഓഫീസിലോ പരാതി നല്‍കാവുന്നതാണ്.

പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി നേരിട്ട് അക്ഷയയില്‍ ചെല്ലണം എന്ന് നിര്‍ബന്ധമാണോ? ആരെയെങ്കിലും രേഖകള്‍ സഹിതം അയച്ചാല്‍ മതിയോ?

പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി നേരിട്ട് തന്നെ നിര്‍ബന്ധമായും അക്ഷയയില്‍ പോകേണ്ടതാണ്. ഗുണഭോക്താവ് പെന്‍ഷന്‍ വാങ്ങുന്നതിനായി തദ്ദേശസ്ഥാപനത്തില്‍ സമര്‍പ്പിച്ച ആധാറിലുള്ള വിരലടയാളവും, മസ്റ്ററിംഗ് നടത്തുന്ന സമയത്തെ വിരലടയാളവും ഒന്നായാല്‍ മാത്രമേ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂ.

മസ്റ്ററിംഗ് നടത്തുന്നതിന് എന്തെല്ലാം രേഖകളാണ് അക്ഷയ കേന്ദ്രത്തില്‍ കൊണ്ട് ചെല്ലേണ്ടത്?

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. കൂടാതെ പെന്‍ഷന്‍ ഐഡി കൂടി ഉണ്ടെങ്കില്‍ ഉപകാരപ്രദമാണ്.

മസ്റ്ററിംഗ് എന്ന് വരെ ചെയ്യാന്‍ കഴിയും?

നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2019 നവംബര്‍ 30 വരെ അക്ഷയ കേന്ദ്രങ്ങളില്‍ ചെന്ന് മസ്റ്ററിംഗ് നടത്താവുന്നതാണ്. നവംബര്‍ 30 ന് ശേഷം തീയ്യതി സര്‍ക്കാര്‍ നീട്ടി നല്‍കുകയാണെങ്കില്‍ മാത്രമേ തുടര്‍ന്ന് ചെയ്യാന്‍ കഴിയൂ.

കിടപ്പുരോഗം കാരണം അക്ഷയയില്‍ നേരിട്ട് ചെല്ലാന്‍ പറ്റാത്തവര്‍ എന്താണ് ചെയ്യേണ്ടത്?

കിടപ്പുരോഗികള്‍ അടുത്ത ബന്ധുക്കള്‍ മുഖേനെ പെന്‍ഷന്‍ വാങ്ങുന്ന തദ്ദേശ ഭരണ സ്ഥാപനത്തെ 29 നവംബര്‍ 2019 ന് മുമ്പായി ഈ വിവരം അറിയിക്കണം. അങ്ങനെ അറിയിക്കുന്നവരുടെ വീട്ടില്‍ വന്ന് മസ്റ്ററിംഗ് നടത്തുന്നതാണ്. ഈ സേവനവും തികച്ചും സൌജന്യമാണ്.

അക്ഷയ വഴിയല്ലാതെ കോമണ്‍ സര്‍വ്വീസ് സെന്റര്‍ പോലുള്ള മറ്റ് കേന്ദ്രങ്ങള്‍ വഴിയോ, തദ്ദേശ ഭരണ സ്ഥാപനത്തില്‍ ചെന്നോ മസ്റ്ററിംഗ് നടത്താന്‍ കഴിയുമോ ?

ഇല്ല. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനെ മാത്രമേ നിലവില്‍ മസ്റ്ററിംഗ് നടത്താന്‍ കഴിയൂ.

ആധാര്‍ കാര്‍ഡ് ഇല്ലാതെ പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്താണ് ചെയ്യേണ്ടത് ?

ഇങ്ങനെയുള്ളവര്‍ ഗസറ്റഡ് ഓഫീസറില്‍ നിന്നോ വില്ലേജ് ഓഫീസറില്‍ നിന്നോ ലൈഫ് സര്‍ട്ടിഫിക്കറ്റ് വാങ്ങി തദ്ദേശ ഭരണ സ്ഥാപനത്തില്‍ നല്‍കണം.

വീടിന് അടുത്തുള്ള അക്ഷയകേന്ദ്രം വഴി മാത്രമാണോ മസ്റ്ററിംഗ് നടത്താന്‍ കഴിയുന്നത്?

അല്ല. കേരളത്തിലെ ഏത് തദ്ദേശ ഭരണ സ്ഥാപനത്തില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താവിനും കേരളത്തിലെ ഏത് അക്ഷയ കേന്ദ്രം വഴിയും മസ്റ്ററിംഗ് നടത്താവുന്നതാണ്.

പെന്‍ഷന്‍ ലഭിച്ച് തുടങ്ങിയിട്ടില്ല. പാസ്സായിട്ടുണ്ട് എന്ന് തദ്ദേശസ്ഥാപനം അറിയിച്ചിട്ടുണ്ട്. മസ്റ്ററിംഗ് നടത്തണോ?

തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറി ഡിജിറ്റല്‍ സൈന്‍ ചെയ്ത ആക്റ്റീവ് ആയിട്ടുള്ള എല്ലാ പെന്‍ഷനേഴ്സിനും തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കാന്‍ മസ്റ്ററിംഗ് നടത്തണം. അതായത് 2019 ഡിസംബര്‍ മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ മസ്റ്ററിംഗ് ചെയ്തിരിക്കണം.

വിധവാ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍, പുനര്‍വിവാഹിതരായിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് കൂടാതെ മസ്റ്ററിംഗും നടത്തണോ?

എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും മസ്റ്ററിംഗ് നടത്തണം. കൂടാതെ വിധവാ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍ എന്നിവ വാങ്ങുന്ന 60 വയസ്സിന് താഴെയുള്ളവര്‍ മാത്രം പുനര്‍വിവാഹിത ആയിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് കൂടി എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ അതാത് തദ്ദേശ സ്ഥാപനത്തില്‍ നല്‍കേണ്ടതാണ്. 

60 വയസ്സിന് മുകളിലുള്ളവര്‍ പുനര്‍വിവാഹിതരായിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോ?

60 വയസ്സോ അതിനു മുകളിലോ ഉള്ളവര്‍ പുനര്‍വിവാഹിതരായിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാല്‍ എല്ലാ പെന്‍ഷനേഴ്സും അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് നടത്തണം.

സഹകരണ ബാങ്കുകള്‍ വഴി വീട്ടില്‍ നേരിട്ട് പെന്‍ഷന്‍ കൈപറ്റുന്നവരും മസ്റ്ററിംഗ് ചെയ്യേണ്ടതുണ്ടോ?

എല്ലാ തരം പെന്‍ഷന്‍ ഗുണഭോക്താക്കളും മസ്റ്ററിംഗ് നടത്തണം. 

മസ്റ്ററിംഗ് നടത്തി കഴിഞ്ഞാല്‍ അക്ഷയയില്‍ നിന്നും ലഭിക്കുന്ന രസീത് തദ്ദേശസ്ഥാപനത്തില്‍ നല്‍കേണ്ടതുണ്ടോ?

വേണ്ട. മസ്റ്ററിംഗ് അക്ഷയയില്‍ മാത്രമാണ്. അക്ഷയയില്‍ മസ്റ്ററിംഗ് നടത്തിയാല്‍ ഈ വിവരം ഓണ്‍ലൈന്‍ ആയി തന്നെ തദ്ദേശസ്ഥാപനത്തില്‍ അപ്ഡേറ്റ് ആകുന്നതാണ്. ഗുണഭോക്താവ് മാനുവലായി യാതൊന്നും നല്‍കേണ്ടതില്ല.

ആധാര്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ള ഒരു ഗുണഭോക്താവിന്, മസ്റ്ററിംഗ് പരാജയം ആവുകയാണെങ്കില്‍ എന്താണ് അടുത്ത നടപടി? 

ഇങ്ങനെയുള്ള ഗുണഭോക്താക്കള്‍ ഗസറ്റഡ് ഓഫീസറില്‍ നിന്നോ വില്ലേജ് ഓഫീസറില്‍ നിന്നോ ലൈഫ് സര്‍ട്ടിഫിക്കറ്റ് വാങ്ങി തദ്ദേശസ്ഥാപനത്തില്‍ നല്‍കണം. അക്ഷയ കേന്ദ്രത്തില്‍ നിന്നും മസ്റ്ററിംഗ് പരാജയം (Mustering failed) ആയി എന്ന സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത ഗുണഭോക്താവിന്റെ ലൈഫ് സര്‍ട്ടിഫിക്കറ്റ് തദ്ദേശ ഭരണ സ്ഥാപനത്തില്‍ നിന്നും കൂട്ടിചേര്‍ക്കുന്നതിനുള്ള സൌകര്യം സേവന പെന്‍ഷന്‍ സോഫ്റ്റ് വെയറില്‍ ഒരുക്കിയിട്ടുണ്ട്.

മസ്റ്റ്റിംഗ് ചെയ്യുമ്പോള്‍ പരാജയപ്പെടാനുള്ള കാരണങ്ങളും പരിഹാരങ്ങളും 

കാരണങ്ങള്‍ പരിഹാരം
സേവന പെന്‍ഷന്‍ സോഫ്റ്റ്‌വെയറില്‍ ആധാര്‍ നമ്പറും വ്യത്യാസം ഉള്ളതിനാല്‍ ഗുണഭോക്താക്കള്‍ ആധാര്‍ നമ്പരുമായി അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ എത്തി യഥാര്‍ത്ഥ ആധാര്‍ നമ്പര്‍ സേവന പെന്‍ഷന്‍ സോഫ്റ്റ്‌വെയറില്‍ ഉള്പ്പെടുതെണ്ടതാണ്. തുടര്‍ന്ന് വീണ്ടും അക്ഷയ കേന്ദ്രത്തില്‍ എത്തി മസ്റ്റര്‍ ചെയ്യേണ്ടതാണ്.
ആധാര്‍ കാര്‍ഡ്‌ UIDAI സസ്പെന്റ് ചെയ്തിരിക്കുന്നതിനാല്‍ ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തില്‍ ബന്ധപെട്ട് ആധാര്‍ സജീവമാക്കിയ (activate) ശേഷം മസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇത് മസ്റ്ററിംഗുമായി ബന്ധമില്ലാത്തതും അതിന്റെ ഫീസ്‌ സര്‍ക്കാര്‍ നല്‍കുന്നതുമല്ല.
ആധാര്‍ നമ്പര്‍ സേവന പെന്‍ഷന്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍  ആധാര്‍ നമ്പര്‍ തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറി സേവന പെന്‍ഷന്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തുക. അതിനു ശേഷം ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തില്‍ എത്തി മസ്റ്റര്‍ ചെയ്യുക
ഗുണഭോക്താവിന്‍റെ ബയോമെട്രിക് വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍  അക്ഷയ കേന്ദ്രത്തില്‍ എത്തി ആധാറില്‍ ബയോമെട്രിക് വിവരങ്ങള്‍ കാലികമാക്കിയ ശേഷം മസ്റ്റര്‍ ചെയ്യുക. ഇത് മസ്റ്ററിംഗുമായി ബന്ധമില്ലാത്തതും അതിന്റെ ഫീസ്‌ സര്‍ക്കാര്‍ നല്‍കുന്നതുമല്ല 
ആധാര്‍ ഒഴിവാക്കി നല്‍കിയവരില്‍ ബയോമെട്രിക് മസ്റ്ററിംഗ് നടത്താന്‍ ശ്രമിക്കുന്ന അവസരത്തില്‍ പ്രസ്തുത വ്യക്തിയുടെ ആധാര്‍ പുതുതായി സേവന പെന്‍ഷന്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തുക. തുടര്‍ന്ന് അക്ഷയ കേന്ദ്രത്തില്‍ എത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്താന്‍ നിര്‍ദ്ദേശം നല്‍കുക

Last updated on 17 Nov 2019

Harithakeralam-Haritha auditing in Govt Offices

Posted on Thursday, November 7, 2019

ഹരിത കേരളം മിഷന്‍ -സര്‍ക്കാര്‍ ഓഫീസുകളിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ ഹരിത ഓഡിറ്റ്‌ നടത്തുന്നത് സംബന്ധിച്ച അറിയിപ്പ്

Thiruvananthapuram Corporation- LIFE -Time extended to Nov 15 for submitting documents

Posted on Tuesday, November 5, 2019

ലൈഫ് പദ്ധതി - രേഖകള്‍ ഹാജരാക്കുന്നതിനുളള സമയപരിധി നവംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 

ലൈഫ് ഭവന പദ്ധതിയില്‍  ഭൂമിയും, വീടും ഇല്ലാത്ത ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയ്യാറാക്കുന്നതിന്‍റെ ഭാഗമായി രേഖകള്‍ നഗരസഭയില്‍ ഹാജരാക്കുന്നതിനുള്ള സമയ പരിധി  2019 നവംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. ഇതിനായി നഗരസഭയുടെ മെയിന്‍ ഓഫീസിലും എല്ലാ സോണല്‍ ഓഫീസുകളിലും പ്രത്യേക കൗണ്ടറുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ സൗകര്യം എല്ലാ ഗുണഭോക്താക്കളും പ്രയോജനപ്പെടുത്തണമെന്നും, നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള രേഖകള്‍ മേല്‍പ്പറഞ്ഞ കൗണ്ടറുകളില്‍ ഹാജരാക്കണമെന്നും 2019 നവംബര്‍ 15 നകം  എല്ലാ രേഖകളും നഗരസഭയില്‍ ഹാജരാക്കാത്തപക്ഷം പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റില്‍നിന്നും ഒഴിവാക്കപ്പെടുന്നതാണെന്നുമുള്ള വിവരം അറിയിക്കുന്നു.  വിശദ വിവരങ്ങള്‍ക്ക്  നഗരസഭയുടെ യു.പി.എ സെല്ലുമായോ സോണല്‍ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. 

ഹാജരാക്കേണ്ട രേഖകള്‍
1. റേഷന്‍ കാര്‍ഡിന്‍റെ കോപ്പി പഴയത് (31.12.2017 മുന്‍പ് ഉള്ളത്).
2. വീടും സ്ഥലവും ഇല്ല എന്ന് കാണിച്ചുകൊണ്ടുള്ള വില്ലേജ് ഓഫീസില്‍ നിന്നുള്ള  സാക്ഷ്യപത്രം.
3. വരുമാന സര്‍ട്ടിഫിക്കറ്റ്.
4. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (ഗുരുതരമായ രോഗം ബാധിച്ചവര്‍).
5. ആധാര്‍ കാര്‍ഡിന്‍റെ കോപ്പി.
 

അധിക വിവരങ്ങള്‍ 

Building permit for commercial construction work in Pattaya land in Idukki district- Revised order

Posted on Monday, October 28, 2019

തദ്ദേശ സ്വയം ഭരണ വകുപ്പ്  : ഇടുക്കി ജില്ലയിൽ പട്ടയം അനുവദിച്ചിട്ടുള്ള ഭൂമിയിൽ വാണിജ്യ നിർമ്മാണ പ്രവർത്തനങ്ങൾക്ക്  ബിൽഡിംഗ്‌ പെർമിറ്റ്‌ അനുവദിക്കുന്നതിന് ഏതാവശ്യത്തിനാണ് പ്രസ്തുത പട്ടയം അനുവദിച്ചതെന്ന വില്ലേജാഫീസറുടെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തിയ ഉത്തരവ് 

Applications are invited for various posts in Kerala RERA

Posted on Monday, October 28, 2019

Applications are invited for the following posts on daily wage basis at the Government of Kerala rates as applicable.

I. Name of post : Clerk

a Number of posts 3
b Qualification Degree in any discipline with Government approved certificate in MS Office, Proficiency in computer with typing knowledge in Malayalam and English
c Age Below 40

II. Name of post : Confidential Assistant Grade II

a Number of posts 1
b Qualification Retired Confidential Assistant from Government/Judicial/ Quasi-Judicial Authority

III. Name of post : Office Attendant Grade II

a Number of posts 1
b Qualification SSLC
c Age 18-40

Interested candidate may apply with bio data with self-attested copy of Qualification, age etc. within 15 days from the date of advertisement to

The Chairman,
Real Estate Regulatory Authority,
Swaraj Bhavan, 5th Floor Nanthancodu,
Kowdiar P.O., Thiruvananathapuram, PIN -695003.

www.rera.kerala.gov.in