district news

വയനാട് ജില്ല –ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ളവിതരണം -ടാങ്കര്‍ ലോറി / മറ്റു വാഹനങ്ങളില്‍ GPS സംവിധാനം ഘടിപ്പിക്കുന്നതിനുള്ള ക്വട്ടേഷന്‍14 .05.2018 2 മണിക്ക് മുന്‍പായി ക്ഷണിക്കുന്നു.

Posted on Monday, May 14, 2018

മാലിന്യസംസ്‌കരണത്തിന് തൂമ്പൂര്‍മുഴി മോഡലുമായി പീരുമേട് പഞ്ചായത്ത്

Posted on Monday, May 14, 2018

പീരുമേട് ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്‌കരണത്തിന് ഇനി തുമ്പൂര്‍മുഴി മോഡല്‍.  പഞ്ചായത്തിലെ നാലു സ്ഥലങ്ങളില്‍ ഇത്തരം മോഡല്‍ നിര്‍മ്മിക്കുവാനായി 20 ലക്ഷം രുപയാണ് ഗ്രാമപഞ്ചായത്ത് ചെലവഴിക്കുന്നത്. 

     പദ്ധതിയുടെ ഒരുക്കങ്ങളുടെ ഭാഗമായി ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ബോധവത്ക്കരണ പരിപാടികള്‍ നടന്നു വരുന്നു . വീടുകളില്‍ ഉറവിട മാലിന്യ സംസ്‌കരണത്തിനാണ് മുന്‍തൂക്കം നല്കുന്നത്. ഇത് സാധ്യമാകാത്ത    വ്യാപാര, പൊതു സ്ഥാപനങ്ങളില്‍ നിന്നും തരം തിരിച്ച മാലിന്യങ്ങള്‍    നിശ്ചിത ഫീസ് ഈടാക്കി പഞ്ചായത്ത് ശേഖരിക്കും. . ആലപ്പുഴയില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന  തൂമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ പദ്ധതി അധികൃതര്‍ നേരില്‍കണ്ട്   ബോധ്യപ്പെട്ടതിനുശേഷമാണ് ഗ്രാമപഞ്ചായത്തില്‍ ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.  

കാസര്‍ ഗോഡ് -അനധികൃത കെട്ടിട ക്രമവല്‍ക്കരണം അപേക്ഷ 20 വരെ

Posted on Wednesday, May 9, 2018

കാസര്‍ ഗോഡ് -അനധികൃത കെട്ടിട ക്രമവല്‍ക്കരണം അപേക്ഷ 20 വരെ-2017 ജൂലൈ 31 നകം നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി ക്രമവല്‍ക്കരിക്കുന്നതിന് അപേക്ഷകള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ ചട്ടങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസ്തുത ചട്ടങ്ങള്‍ പ്രകാരം ക്രമവല്‍ക്കരണം നടത്തുന്നതിനുളള അപേക്ഷകള്‍ ഈ മാസം 20 നകം അതാത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ അനുബന്ധ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഗ്രാമ പഞ്ചായത്ത് ഓഫീസുകളില്‍ നിന്നും ലഭിക്കുന്നതാണ്.

ഡി ഡി പി തിരുവനന്തപുരം - വസ്തു നികുതി - ഡേറ്റാ പ്യൂരിഫിക്കേഷന്‍ അവലോകനയോഗം 07.05.2018 ന്

Posted on Friday, May 4, 2018

വസ്തുനികുതി കുടിശ്ശിക പിരിവ്‌ - ഡേറ്റാ പ്യൂരിഫിക്കേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ അവലോകനയോഗം സംശയദൂരീകരണ ക്ലാസും അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് കൊണ്‍ഫറന്‍സ് ഹാളില്‍ വച്ച് 07.05.2018 ന് നടക്കുന്നതാണ്

കൂടുതല്‍ വിവരങ്ങള്‍

ഡി.ഡി.പി കോഴിക്കോട്-ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ളവിതരണം-വാഹനങ്ങളില്‍ GPS സംവിധാനം ഏര്‍പ്പെടുത്തുന്നതിനും മോണിറ്റര്‍ ചെയ്യുന്നതിനും 07.05.2018 2 PM നകം ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.

Posted on Monday, April 30, 2018

ഡി.ഡി.പി കോഴിക്കോട്-ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ളവിതരണം-വാഹനങ്ങളില്‍GPS സംവിധാനം ഏര്‍പ്പെടുത്തുന്നതിനും മോണിറ്റര്‍ ചെയ്യുന്നതിനും 07.05.2018 2 PM നകം ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.

ഡി.ഡി.പി മലപ്പുറം-ടെണ്ടര്‍ - ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ളവിതരണം -ടാങ്കര്‍ ലോറി / മറ്റു വാഹനങ്ങളില്‍ GPS സംവിധാനം ഘടിപ്പിക്കുന്നതിനുള്ള ക്വട്ടേഷന്‍ 04.05.2018 2 PM നകം ക്ഷണിക്കുന്നു.

Posted on Friday, April 27, 2018