Covid 19-തിരുവനന്തപുരം നഗരസഭ ആരംഭിച്ച ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ

Posted on Thursday, April 9, 2020

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഭീഷണി നേരിടുന്ന വയോജനങ്ങൾ വിവിധ രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർ , രോഗപ്രതിരോധശേഷി കുറഞ്ഞവർ ,ഭിന്നശേഷിക്കാർ, സുരക്ഷിതമായ താമസസ്ഥലം ഉറപ്പാക്കാൻ ബുദ്ധിമുട്ടുള്ളവർ എന്നിവർക്കായി നഗരസഭ ആരംഭിച്ച ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് കൊണ്ട് മേയർ കെ.ശ്രീകുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

തിരുവനന്തപുരം നഗരസഭ - കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പ്രത്യേക കരുതല്‍ ഹെല്‍പ്പ് ഡെസ്ക്

Posted on Monday, April 6, 2020

കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പ്രത്യേക കരുതല്‍ അര്‍ഹിക്കുന്ന വയോജനങ്ങള്‍, വിവിധ രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍, രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി നഗരസഭയുടെ നേതൃത്വത്തിലുള്ള ഹെല്‍പ്പ് ഡെസ്ക് ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു. 
സവിശേഷമായ ശ്രദ്ധയും കരുതലും ആവശ്യമുള്ള ഈ വിഭാഗങ്ങള്‍ക്ക് മാനസികമായ പിന്തുണ ഉറപ്പാക്കുന്നതോടൊപ്പം തന്നെ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനുമാണ് ഹെല്‍പ്പ് ഡെസ്ക് ആരംഭിക്കുന്നത്.

കോവിഡ് 19 - തിരുവനന്തപുരം നഗര പരിധിയിൽ ഹോം ക്വാറന്റെയിനിലുള്ളവർക്കും,ലോക്ക്  ഡൗൺ മൂലം ഭക്ഷണം ലഭ്യമാവാത്തവർക്കും സൗജന്യ ഭക്ഷണം

Posted on Thursday, March 26, 2020

കോവിഡ് 19 മായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗര പരിധിയിൽ ഹോം ക്വാറന്റെയിനിലുള്ളവർക്കും,ലോക്ക്  ഡൗൺമൂലം ഭക്ഷണം ലഭ്യമാവാത്തവർക്കും സൗജന്യ ഭക്ഷണം ഹോം ഡെലിവറി ചെയ്യുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു.

ഒറ്റക്ക് താമസിക്കുന്ന പ്രായമായവർക്ക് ഭക്ഷണം ലഭ്യമാവുന്നുണ്ടോയെന്ന് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച വോളന്റിയർ സംഘങ്ങൾ വഴി ഉറപ്പ് വരുത്തും.

തിരുവനന്തപുരം നഗരസഭ പുതിയ ജെറ്റർ സംവിധാനം ഉപയോഗിച്ച്‌ നഗരത്തിലെ പ്രധാന നിരത്തുകളെല്ലാം അണുനശീകരണം നടത്തുന്നു

Posted on Wednesday, March 25, 2020

തിരുവനന്തപുരം നഗരസഭയുടെ പുതിയ ജെറ്റർ സംവിധാനം ഉപയോഗിച്ച്‌ നഗരത്തിലെ പ്രധാന നിരത്തുകളെല്ലാം അണുനശീകരണം നടത്തുന്ന പ്രവർത്തനങ്ങൾക്ക് തമ്പാനൂരിൽ തുടക്കമായി. ഒരു തവണ 6000 ലിറ്റർ ബ്ലീച്ചിങ് സൊല്യൂഷൻ അടങ്ങിയ ലായനി ഉപയോഗിച്ച് ഈ സംവിധാനത്തിലൂടെ അണുനശീകരണം നടത്താനാവും. ലായനി തീരുന്നതനുസരിച്ച് വീണ്ടും നിറച്ച് കൊണ്ടാണ് പ്രവർത്തനം തുടരുന്നത്. ജെറ്റർ ഉപയോഗിച്ച് അണുനശീകരണം നടത്തുന്ന നിരത്തുകളിൽ ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി മൈക്ക് അനൗൻസ്മെന്റും സഞ്ചരിക്കുന്നുണ്ട്.

2020-21 പദ്ധതി സമർപ്പണം മണ്ണൂർ ഗ്രാമ പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്

Posted on Sunday, March 15, 2020

പാലക്കാട് ജില്ലയിൽ മണ്ണൂർ ഗ്രാമപഞ്ചായത്ത് 2020 - 21 വാര്‍ഷിക പദ്ധതികൾ DPC ക്ക് സമർപ്പിച്ചു . ഈ നേട്ടം കൈവരിക്കുന്ന ജില്ലയിലെ ആദ്യത്തെ തദ്ദേശസ്ഥാപനമാണ് മണ്ണൂർ ഗ്രാമപഞ്ചായത്ത്. 149 പദ്ധതികളിലായി 520.36 ലക്ഷം രൂപയുടെ പദ്ധതികളാണ് പഞ്ചായത്ത് സമർപ്പിച്ചത്.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി - സംസ്ഥാനത്ത് ആദ്യ ഡിപിസി അംഗീകാരം റാന്നി ഗ്രാമപഞ്ചായത്തിന്.

Posted on Thursday, March 12, 2020

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി - സംസ്ഥാനത്ത് ആദ്യമായി ഡിപിസിയ്ക്ക് സമര്‍പ്പിച്ചതും ആദ്യ ഡിപിസി അംഗീകാരം ലഭിച്ചതും റാന്നി ഗ്രാമപഞ്ചായത്തിന്. 2020-2021 ലെ റാന്നി ഗ്രാമ പഞ്ചായത്തിന്‍റെ പദ്ധതിക്ക് 12/03/2020 ലെ ഡിപിസി അംഗീകാരം ലഭിച്ചു.

ഉറവിട മാലിന്യ സംസ്കരണം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി തിരുവനന്തപുരം  നഗരസഭ

Posted on Friday, March 6, 2020

മാലിന്യരഹിത നഗരത്തിലേക്കായി വികേന്ദ്രീകൃത ഉറവിട മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി തിരുവനന്തപുരം നഗരസഭ. പദ്ധതിയുടെ ഭാഗമായി 66 പുതിയ പോര്‍ട്ടബിള്‍ എയറോബിക് ബിന്നുകളുടെ ഉദ്ഘാടനം കല്ലടിമുഖത്ത് മേയര്‍ കെ. ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഐ.പി. ബിനു അദ്ധ്യക്ഷനായി.