news

അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ്

Posted on Tuesday, January 22, 2019

സ.ഉ(ആര്‍.ടി) 113/2019/തസ്വഭവ Dated 21/01/2019

അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബഹു.ഹൈക്കോടതി 22750/18,25784/18 എന്നീ റിട്ട് പെറ്റീഷനുകളില്‍മേല്‍ 15.01.2019 ൽ പുറപ്പെടുവിച്ച പൊതു ഉത്തരവ് പാലിച്ച് ഉത്തരവ് 

ലൈഫ് മിഷനില്‍ അക്കൗണ്ടന്‍റ് തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു

Posted on Saturday, January 19, 2019

ലൈഫ് മിഷനില്‍ താഴെപ്പറയുന്ന തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു.  തസ്തികയുടെ പേരും യോഗ്യതയും ചുവടെ ചേര്‍ത്തിരിക്കുന്നു.

തസ്തിക : അക്കൗണ്ടന്‍റ് (സംസ്ഥാന തലം)
ഒഴിവുകളുടെ എണ്ണം    : 1
യോഗ്യത / പ്രവൃത്തി പരിചയം

  • ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നും കൊമേഴ്സില്‍ ബിരുദവും ടാലി സോഫ്റ്റ്വെയര്‍   ഉപയോഗിക്കുന്നതിനുള്ള പ്രാവീണ്യവും
  • കൊമേഴ്സിലോ ബിസിനസ് അഡ്മിനിസ്ട്രേഷനിലോ ഉള്ള ബിരുദാനന്തര ബിരുദം അഭികാമ്യം
  • പ്രസ്തുത മേഖലയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം. 
  • സര്‍ക്കാര്‍ /അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

പ്രതിമാസ ശമ്പളം : 35,000 രൂപ

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷകള്‍ 2019 ജനുവരി 23-ാം തീയതി വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി lifemissionkerala@gmail.com -ല്‍ സമര്‍പ്പിക്കേണ്ടതാണ്.

ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍
ലൈഫ് മിഷന്‍

പാര്‍ക്കിംഗ് ഏരിയ ചട്ട വിരുദ്ധമായി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് –നിര്‍ദേശങ്ങള്‍-സര്‍ക്കുലര്‍

Posted on Thursday, January 17, 2019

സര്‍ക്കുലര്‍ ആര്‍എ1/20/2018/തസ്വഭവ തിയ്യതി 04/01/2019

പാര്‍ക്കിംഗ് ഏരിയ ചട്ട വിരുദ്ധമായി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് –നിര്‍ദേശങ്ങള്‍

സംസ്ഥാനമൊട്ടാകെ വാണിജ്യ സ്ഥാപനങ്ങളും മറ്റു ബഹു നില മന്ദിരങ്ങളും പെര്‍മിറ്റ്‌ പ്രകാരം പാര്‍ക്കിംഗ് ഏരിയയായി നീക്കി വച്ചിട്ടുള്ള ഭാഗങ്ങള്‍ ഒക്ക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷം കെട്ടിയടച്ച് വാണിജ്യാവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിച്ച് വരുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട് .ഇത്തരത്തിലുള്ള ദുരുപയോഗം തടയുന്നതിനും കംപ്ലീഷന്‍ പ്ലാനില്‍ നിന്ന് രൂപമാറ്റം വരുത്തി മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല എന്ന് ഭാവിയില്‍ നടക്കുന്ന പരിശോധനയില്‍ ഉറപ്പു വരുത്തുന്നതിനായി പണി പൂര്‍ത്തിയാക്കിയ ശേഷം ഒക്ക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ കംപ്ലീഷന്‍ പ്ലാനിന്റെ സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പ് കൂടി അപേക്ഷകന് നല്‍കേണ്ടതാണെന്ന് എല്ലാ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കുന്നു

പുതിയ 28 നഗരസഭകളുടെ വെബ്സൈറ്റുകള്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

Posted on Thursday, January 17, 2019

New Municipality website inauguration

പുതിയതായി രൂപീകൃതമായ 28 മുനിസിപ്പാലിറ്റികളുടെ വെബ്സൈറ്റുകള്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഓപ്പണ്‍ സോഴ്സ്‌ സാങ്കേതികവിദ്യ ഉപയോഗിച്ച് ഏകീകൃത വെബ്‌ പ്ലാറ്റ് ഫോമിൽ തയ്യാറാക്കപ്പെട്ട 28 പുതിയ നഗരസഭകളുടെ വെബ് സൈറ്റുകളാണ് മന്ത്രി വിവിധ വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് സമർപ്പിച്ചത്. സെക്രെട്ടറിയേറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വകുപ്പ് മന്ത്രിയോടൊപ്പം അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ. ടി. കെ, ജോസ് ഐ.എ.എസ്, സംസ്ഥാന പ്ലാനിങ് ബോർഡ് മെമ്പർ ഡോ. കെ എൻ ഹരിലാൽ, നഗരകാര്യ ഡയറക്ടർ ആര്‍. ഗിരിജ ഐ.എ.എസ്, കുടുംബശ്രീ ഡയറക്ടർ എസ് ഹരികിഷോര്‍ ഐ എ എസ്, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ തുടങ്ങീ പ്രധാന വകുപ്പ് മേധാവികളുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങ് വേറിട്ട ഒരു അനുഭവമായി. ഇ ഗവേണൻസ് രംഗത്ത്  ഇൻഫർമേഷൻ കേരളാ മിഷൻ നടത്തിയ പുതിയ കാൽവയ്പ്പാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഒരു പ്ലാറ്റ് ഫോമിൽ നിരവധി വെബ് സൈറ്റുകൾ തയ്യാറാക്കപ്പെടുന്ന രീതിയാണ്‌ ഇവിടെ വിജയിച്ചിരിക്കുന്നത്. ഇൻഫർമേഷൻ കേരളാ മിഷനാണ് വെബ് സൈറ്റുകൾ രൂപകൽപ്പന ചെയ്തത്.

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 14ന്

Posted on Wednesday, January 16, 2019

സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശസ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 14-ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ 22 ഗ്രാമപഞ്ചായത്ത് വാർഡുകളിലും, കൊല്ലം ജില്ലയിൽ ഒന്നും, മലപ്പുറത്തെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലെയും ആലപ്പുഴ ജില്ലയിലെ രണ്ടും പാലക്കാട് ജില്ലയിലെ ഒന്നും കണ്ണൂർ ജില്ലയിലെ ഒന്നും നഗരസഭ വാർഡുകളിലെയും എറണാകുളം കോർപ്പറേഷനിലെ ഒരു വാർഡിലെയും ഉപതിരഞ്ഞെടുപ്പാണ് ഫെബ്രുവരി 14-ന് നടക്കുക.

മാതൃകാപെരുമാറ്റചട്ടം നിലവിൽ വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 21-ന് പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക 28 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 29-ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന ദിവസം 31 ആണ്. വോട്ടെടുപ്പ് ഫെബ്രുവരി 14-ന് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. വോട്ടെണ്ണൽ 15-ന് രാവിലെ 10-ന് നടക്കും.

തിരുവനന്തപുരം ജില്ലയിൽ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പ്ലാമ്പഴിഞ്ഞി, കൊല്ലം ജില്ലയിൽ ചിറ്റുമല ബ്ലോക്ക്പഞ്ചായത്തിലെ പെരുമൺ, പത്തനംതിട്ട ജില്ലയിൽ റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശേരിമല പടിഞ്ഞാറ്, ആലപ്പുഴ ജില്ലയിൽ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ജില്ലാ കോടതി, കായംകുളം മുനിസിപ്പാലിറ്റിയിലെ എരുവ, കൈനകരി  ഗ്രാമ പഞ്ചായത്തിലെ ഭജനമഠം, കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാരായണ വിലാസം, കോട്ടയം  ജില്ലയിൽ നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ കൈപ്പുഴ പോസ്റ്റാഫീസ്, എറണാകുളം ജില്ലയിൽ കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ വൈറ്റില ജനത, ഒക്കൽ ഗ്രാമപഞ്ചായത്തിലെ ചേലാമറ്റം, കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ പ്ലാമുടി, കുന്നുകര ഗ്രാമപഞ്ചായത്തിലെ കുന്നുകര ഈസ്റ്റ്, തൃശൂർ ജില്ലയിൽ ചാഴൂർ ഗ്രാമപഞ്ചായത്തിലെ കോലോത്തുംകടവ്, അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ വിളക്കുമാടം, പാലക്കാട് ജില്ലയിൽ പാലക്കാട് മുനിസിപ്പാലിറ്റിയിലെ കൽപ്പാത്തി, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ കറുകപുത്തൂർ, അഗളി ഗ്രാമപഞ്ചായത്തിലെ പാക്കുളം, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ ലില്ലി, മലപ്പുറം ജില്ലയിൽ കാവന്നൂർ ഗ്രാമപഞ്ചായത്തിലെ ഇളയൂർ, വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി, തിരൂർ ബ്ലോക്ക് പഞ്ചായത്തിലെ പുറത്തൂർ, കോഴിക്കോട് ജില്ലയിൽ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ പുതിയോട്ടും കണ്ടി, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയിൽ, താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം, കോട്ടൂർ ഗ്രാമപഞ്ചായത്തിലെ നരയംകുളം, വയനാട് ജില്ലയിൽ നെ•േനി ഗ്രാമപഞ്ചായത്തിലെ മംഗലം, കണ്ണൂർ ജില്ലയിൽ കീഴല്ലൂർ ഗ്രാമപഞ്ചായത്തിലെ എളമ്പാറ, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ കാവുമ്പായി, കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ വെള്ളാഞ്ചിറ എന്നീ വാർഡുകളിലാണ് ഫെബ്രുവരി 14-ന് ഉപതിരഞ്ഞെടുപ്പ് നടക്കുക.

ലൈഫ് മിഷനില്‍ എം.ഐ.എസ് വിദഗ്ദ്ധര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

Posted on Friday, January 11, 2019

ലൈഫ് മിഷനില്‍ എം.ഐ.എസ് വിദഗ്ദ്ധര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. തസ്തികയുടെ പേരും യോഗ്യതയും ചുവടെ ചേര്‍ത്തിരിക്കുന്നു.

തസ്തിക എം.ഐ.എസ് വിദഗ്ദ്ധര്‍ (സംസ്ഥാന തലം)
യോഗ്യത / പ്രവൃത്തി പരിചയം ഗവ. അംഗീകൃതസ്ഥാപനത്തില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആപ്ളിക്കേഷന്‍ ഡവലപ്മെന്‍റിലും ഡാറ്റാബെയ്സ് ഡവലപ്മെന്‍റിലും ഉളള പ്രവ്യത്തിപരിചയം അഭികാമ്യം
പ്രതിമാസ ശമ്പളം 30,000 രൂപ
അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി 17 ജനുവരി 2019

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷകള്‍ lifemissionkerala@gmail.com ല്‍ സമര്‍പ്പിക്കേണ്ടതാണ്.

ഹരിതായനം-വാഹന പ്രചാരണ പരിപാടി   ജനുവരി 4 ലേക്ക്  മാറ്റി.

Posted on Thursday, January 3, 2019

ഹരിതായനം-വാഹന പ്രചാരണ പരിപാടി  ജനുവരി 4 ലേക്ക്  മാറ്റി

ഹരിതകേരളം മിഷന്‍ ഇന്നു (ജനുവരി 3) മുതല്‍  തുടങ്ങാനിരുന്ന വാഹന പ്രചാരണ യാത്ര ഹരിതായനം 2019 നാളെ (ജനുവരി 4) ത്തേയ്ക്ക് മാറ്റി. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളും ആശയങ്ങളും ബോധവല്‍ക്കരണ സന്ദേശങ്ങളും ഉള്‍പ്പെടുത്തി സജ്ജമാക്കിയ വാഹനത്തിന്‍റെ തിരുവനന്തപുരം ജില്ലയില്‍  നിന്നുള്ള പ്രചാരണ യാത്ര കരകുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനില്‍  രാവിലെ 9.30 ന് നവകേരളം കര്‍മ്മപദ്ധതി ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ. ചെറിയാന്‍ ഫിലിപ്പ് ഫ്ളാഗ് ഓഫ് ചെയ്യും. കാസര്‍ഗോഡ് ജില്ലയില്‍  നിന്നുള്ള വാഹനം രാവിലെ 10.00 ന് കാസര്‍ഗോഡ് ഠൗണില്‍ ശ്രീ. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍ .എ. ഫ്ളാഗ് ഓഫ് ചെയ്യും. 

ലൈഫ് മിഷൻ - ഹഡ്‌കോ വായ്പയുടെ ഒന്നാം ഗഡു വിതരണം

Posted on Thursday, January 3, 2019

ലൈഫ് മിഷൻ ഗുണഭോക്താക്കൾക്ക് ഭവന നിർമാണത്തിന് വേണ്ടി 4000 കോടി രൂപ ഹഡ്‌കോയിൽ നിന്നും വായ്പ എടുക്കുന്നതിനു സർക്കാർ അനുമതി നൽകിയിരുന്നു. അത് പ്രകാരം ഹഡ്‌കോ അനുവദിച്ച വായ്പ തുകയുടെ ഒന്നാം ഗഡുവായ 375 കോടി രൂപ കെ.യു.ആർ.ഡി.എഫ്.സി മുഖേന ഗ്രാമ പഞ്ചായത്തുകൾക്ക് വിതരണം ചെയ്യുന്നതിന് അനുമതി നൽകുകയും കെ.യു.ആർ.ഡി.എഫ്.സി  02/01/2019 ൽ ടി തുക ലൈഫ് മിഷനിൽ നിന്നും നൽകിയ ലിസ്റ്റ്   പ്രകാരം ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തു സെക്രട്ടറിമാരുടെ ബാങ്ക് അക്കൗണ്ടിലേക്കു കൈ മാറിയിട്ടുമുണ്ട്.

ഹഡ്‌കോയിൽ നിന്നും അനുവദിച്ച വായ്‌പ തുകയുടെ ആദ്യ ഗഡുവാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.  എന്നാൽ ഈ ഗഡു എല്ലാ അർഹതപ്പെട്ട ഗുണഭോക്താക്കൾക്കും അവരുടെ സ്റ്റേജ് പൂർത്തീകരണത്തിനനുസരിച്ചുകൊടുക്കേണ്ട മുഴുവൻ തുകയും കൊടുത്തു തീർക്കുന്നതിന് അപര്യാപ്തമാണ്. ആയതിനാൽ താഴെ  പറയുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചായിരിക്കണം ഗ്രാമപഞ്ചായത്തു സെക്രട്ടറിമാർ തുക ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യേണ്ടത്.

  1. ഗ്രാമപഞ്ചായത്തിൽ നിന്നും ഭവന നിർമാണത്തിനുള്ള ഗഡു കൈപ്പറ്റി സ്റ്റേജ് പൂർത്തീകരിച്ച വിവരം  സോഫ്റ്റ്വെയർറിൽ രേഖപ്പെടുത്തിയിട്ടുള്ള ഗുണഭോക്താക്കൾക്ക് അവകാശപ്പെട്ട അടുത്ത ഒരു ഗഡു മാത്രം നൽകേണ്ടതാണ്. 
  2. നിർമാണത്തിന്റെ അവസാന സ്റ്റേജുകളിൽ എത്തിയിരിക്കുന്ന ഗുണഭോക്താക്കൾക്ക്  ഗഡു  അനുവദിക്കുന്നതിന് മുൻഗണന നൽകണം.
  3. തുക സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാകുന്ന ദിവസം തന്നെ സെക്രട്ടറിയുടെ  ബാങ്ക് അക്കൗണ്ടിൽ നിന്നും ബന്ധപ്പെട്ട ഗുണഭോക്താവിന്റെ  ബാങ്ക് അക്കൗണ്ടിലേക്കു മാറ്റി നൽകേണ്ടതാണ്.
  4. തുക വിതരണം ചെയ്തു സംബന്ധിച്ച വിവരങ്ങൾ അന്നേ ദിവസം തന്നെ സോഫ്ട്  വേറിൽ രേഖപ്പെടുത്തേണ്ടതാണ്.
  5. തുക ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തതു സംബന്ധിച്ച യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് 10/1/2019 നു മുൻപായി ലഭ്യമാക്കേണ്ടതാണ്. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന മുറക്ക് അടുത്ത ഗഡു വിതരണം ചെയ്യുന്നതാണ്.

ഹരിതായനം-വാഹന പ്രചാരണ പരിപാടി 2019

Posted on Tuesday, January 1, 2019

ഹരിതായനം: ഹരിതകേരളം മിഷന്‍ പ്രചാരണ വാഹനം ജനുവരി മൂന്നിന് യാത്ര തുടങ്ങും. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളും ആശയങ്ങളും ബോധവ ക്കരണ സന്ദേശങ്ങളും ഉള്‍പ്പെടുത്തി സജ്ജമാക്കിയ പ്രചാരണ വാഹനം- ഹരിതായനം 2019 - സംസ്ഥാനത്ത് 2019 ജനുവരി 3 ന് യാത്ര തുടങ്ങും. കൊല്ലം ആസ്ഥാനമായുള്ള മിഡാസ് ക്രിയേറ്റീവ് സൊല്യൂഷന്‍റെ സഹകരണത്തോടെയാണ് പ്രചാരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് വടക്കോട്ടും കാസര്‍ഗോഡ് നിന്ന് തെക്കോട്ടും യാത്രചെയ്യുന്ന രണ്ട് വാഹനങ്ങളാണ് സംസ്ഥാനമൊട്ടാകെ പ്രചാരണ പര്യടനം നടത്തുന്നത്. ഇരു വശത്തും ഡിജിറ്റ സ്ക്രീന്‍ ഘടിപ്പിച്ചിട്ടുള്ള വാഹനം പ്രധാന കവലകളിലും ജനം കൂടുന്ന സ്ഥലങ്ങളിലും സ്ഥാപനങ്ങള്‍ക്കു മുന്നിലും എത്തി വീഡിയോ പ്രദര്‍ശനം നടത്തും. തിരുവനന്തപുരത്ത് കരകുളം പഞ്ചായത്ത് ജംഗ്ഷനി 2019 ജനുവരി 3 വ്യാഴാഴ്ച രാവിലെ 9.30 ന് നവകേരളം കര്‍മ്മ പദ്ധതി ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ.ചെറിയാന്‍ ഫിലിപ്പ് ഹരിതായനത്തിന്‍റെ ഫ്ളാഗ് ഓഫ് നിര്‍വ്വഹിക്കും. ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍ പേഴ്സണ്‍ ഡോ.ടി.എന്‍ സീമ അധ്യക്ഷയാകുന്ന ചടങ്ങി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.ബി.ബിജു, കരകുളം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി എം.എസ് അനില, വൈസ് പ്രസിഡന്‍റ് ശ്രീ.പ്രമോദ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. കാസര്‍ഗോഡ് ജില്ലയി നിന്നുള്ള വാഹനം കാസര്‍ഗോഡ് ടൗണി ശ്രീ.എന്‍.എ നെല്ലിക്കുന്ന് എം.എ .എ ഫ്ളാഗ് ഓഫ് ചെയ്യും. ഹരിതകേരളം മിഷനെക്കുറിച്ചും, ഹരിതപെരുമാറ്റച്ചട്ടം, ശുചിത്വ - മാലിന്യ സംസ്കരണത്തിനായി തദ്ദേശഭരണ സ്ഥാപനങ്ങളി രൂപീകരിച്ച ഹരിതകര്‍മ്മസേന, സുരക്ഷിത ഭക്ഷ്യോല്പാദനം, അധിക നെ കൃഷി വ്യാപനം, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ചുമുള്ള വീഡിയോകളും മറ്റ് ബോധവ ക്കരണ സന്ദേശങ്ങളുമാണ് ഹരിതായനത്തിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. ഓരോ ജില്ലയിലും നാല് ദിവസം വീതമാണ് ഹരിതായനത്തിന്‍റെ പര്യടനം.

Content highlight