news

കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ -ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദ്ദേശങ്ങളുടെ ക്രോഡീകരണം

Posted on Saturday, April 11, 2020

സര്‍ക്കുലര്‍ 90/എസ്എസ്1/2020/പൊഭവ Dated 11/04/2020

കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ -ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദ്ദേശങ്ങളുടെ ക്രോഡീകരണം

ട്രഷറി ക്യൂവിലേക്ക് മാറ്റിയിട്ടുള്ള ബില്ലുകള്‍ പ്രോസസ്സ് ചെയ്യുന്നതിനാൽ സാംഖ്യ, സുലേഖ സോഫ്റ്റ്‌വെയറുകളില്‍ ചെയ്യുന്ന ക്രമീകരണങ്ങള്‍

Posted on Friday, April 10, 2020

ധനകാര്യ വകുപ്പിന്‍റെ 2020 ഏപ്രില്‍ 8 തിയ്യതിയിലെ സർക്കുലർ നമ്പര്‍ 21/2020/ധന പ്രകാരം ട്രഷറി 'Q' വിലേയ്ക്ക് മാറ്റിയിട്ടുള്ള ബില്ലുകള്‍ ഓട്ടോമാറ്റിക്കായി തൻ വർഷം (2020-21) സബ്മിറ്റ് ചെയ്യുന്നതിനുള്ള പ്രോസസ്സ് അടിയന്തിരമായി ചെയ്തു തീർക്കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ ഇതുവരെ ട്രഷറി 'Q' വിലേയ്ക്ക് മാറ്റിയിട്ടുള്ള 54,557 ബില്ലുകൾ സാംഖ്യയില്‍ നിന്ന് ഓട്ടോമാറ്റിക്കായി റീസബ്മിറ്റ് ചെയ്യുന്നതിനുള്ള പുതിയ റിക്വസിഷന്‍ തയ്യാറാക്കുന്നതിനും 'Q' ബില്ലില്‍ ഉള്‍പ്പെട്ട പ്രൊജക്റ്റുകള്‍  2019-20 ലെ സ്പില്‍ ഓവര്‍ പ്രൊജക്റ്റുകളായി കൊണ്ടുവരുന്നതിനുമുള്ള പ്രോസസ് ചെയ്യുന്നതിനായി സാംഖ്യ സുലേഖ സോഫ്റ്റ്‌വെയറുകള്‍ 11 ഏപ്രില്‍ 2020 10.00 AM മുതല്‍ 12 ഏപ്രില്‍ 2020 06.00 PM വരെ ലഭ്യമായിരിക്കുന്നതല്ല.

രോഗങ്ങളെ പ്രതിരോധിക്കുന്നതിന് മാലിന്യ സംസ്‌കരണ - ജലസംരക്ഷണ കാമ്പയിനുമായി ഹരിതകേരളം മിഷന്‍

Posted on Monday, April 6, 2020

വീടുകളില്‍ പുലര്‍ത്തുന്ന ശരിയായ മാലിന്യ സംസ്‌കരണ - ജലസംരക്ഷണ രീതികളിലൂടയും ആരോഗ്യശീലങ്ങളിലൂടെയും ശുചിത്വവും രോഗപ്രതിരോധവും ഉറപ്പാക്കുന്നതിന് ഹരിതകേരളം മിഷന്‍ കാമ്പയിന്‍ സംഘടിപ്പിക്കും. കോവിഡ് 19 പ്രതിരോധം ശക്തമാക്കുന്നതിനോടൊപ്പം ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കം ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങളെ തടയുന്നതിന് മാലിന്യ സംസ്‌കരണം കൂടുതല്‍ ഫലപ്രദമാക്കേണ്ടതുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ ലക്ഷ്യത്തോടെയാണ് ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്ക് സഹായകരമാകുംവിധം ലോകാരോഗ്യദിനമായ ഏപ്രില്‍ ഏഴുമുതല്‍ ഇതിനായുള്ള കാമ്പയിന് തുടക്കം കുറിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മാലിന്യ സംസ്‌കരണം ഉറപ്പുവരുത്തുക, വീടുകളില്‍ ശരിയായ മാലിന്യ സംസ്‌കരണ രീതികള്‍ക്കുള്ള ബോധവത്കരണം നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടത്തും. ഇക്കൊല്ലത്തെ മഴക്കാല പകര്‍ച്ചവ്യാധികള്‍ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കുന്നതില്‍ ആരോഗ്യവകുപ്പിന്റെയും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്കു സഹായകമാകുംവിധം ലോക്ക് ഡൗണിനു ശേഷവും ഈ ക്യാമ്പയിന്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനാണ് ലക്ഷ്യമിടുന്നത്.

വീട്ടിലെ ജൈവമാലിന്യങ്ങളുടെ സംസ്‌കരണ രീതികള്‍, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഹരിതകര്‍മ്മസേനയ്ക്ക് കൈമാറാനായി അജൈവ മാലിന്യങ്ങള്‍ സൂക്ഷിച്ചു വയ്ക്കുന്നതിനുള്ള ചെറിയ ശേഖരണ സംവിധാനങ്ങള്‍ (മൈക്രോ എം.സി.എഫ്) വീടുകളില്‍ സജ്ജമാക്കല്‍, വീട്ടിലും പരിസര പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കല്‍, നല്ല ശുചിത്വ ശീലങ്ങള്‍ പാലിക്കല്‍, എലികള്‍ പെരുകുന്ന സാഹചര്യം തടയല്‍, മലിനജലം ഉപയോഗിക്കുന്നത് ഒഴിവാക്കല്‍, ജലം കരുതലോടെ ഉപയോഗിക്കല്‍, പച്ചക്കറിക്കൃഷി തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പയിന്‍. എല്ലാ വീടുകളിലും മാലിന്യങ്ങള്‍ ശരിയായി തരംതിരിച്ച് സംസ്‌കരിക്കുക എന്നത് പാലിക്കണം. ആഹാരാവശിഷ്ടങ്ങള്‍ പോലെ അഴുകുന്ന മാലിന്യങ്ങള്‍ ബയോ കമ്പോസ്ററിങ്, കുഴിക്കമ്പോസ്റ്റിങ്, പച്ചക്കറിക്കും മറ്റു വിളകള്‍ക്കും വളമായി ചേര്‍ക്കല്‍ തുടങ്ങിയ രീതികളിലൂടെ സംസ്‌കരിക്കണം. പ്ലാസ്റ്റിക്, ഇലക്ട്രോണിക് വസ്തുക്കള്‍ പോലുള്ള മണ്ണില്‍ ലയിക്കാത്ത മാലിന്യങ്ങള്‍ വലിച്ചെറിയരുത്. അവ തരം തിരിച്ച് വീടുകള്‍ ശേഖരിക്കണം. ലോക് ഡൗണ്‍ സാഹചര്യം മാറുമ്പോള്‍ അവ ശേഖരിക്കുന്നതിന് തദ്ദേശ ഭരണ തലത്തിലുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാവും. വീട്ടിലും വളപ്പിലും വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. വീടുകള്‍ക്കൊപ്പം നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മാലിന്യങ്ങള്‍ ശരിയായി സംരക്ഷിക്കുകയും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുകയും ചെയ്യണം. മാലിന്യങ്ങള്‍ വലിച്ചെറിയുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം അധികൃതരെ അറിയിക്കണം. പ്ലാസ്റ്റിക് വസ്തുക്കള്‍ ഒരിക്കലും കത്തിക്കരുത്. കോവിഡ് മാലിന്യങ്ങള്‍ ഇതിനായുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അണുനാശനം ചെയ്ത് സംസ്‌കരിക്കണം.

മാലന്യ സംസ്‌കരണ കാര്യങ്ങളില്‍ സംശയനിവാരണത്തിന് ഹരിതകേരളം ജില്ലാകോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടാവുന്നതാണ്. കോവിഡ് നിയന്ത്രണപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിന് ഹരിതകേരളം മിഷന്‍ രൂപം നല്കിയിട്ടുള്ള വാട്സാപ്പ് ഗ്രുപ്പുകള്‍, കുടുംബശ്രീ വാട്ട്സാപ്പ് ഗ്രൂപ്പുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍, യൂത്ത് വോളന്റിയര്‍മാര്‍ എന്നിവയിലൂടെ ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനാവശ്യമായ ബോധവത്കരണവും ഇടപെടലും നടത്തുമെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ്ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍. സീമ അറിയിച്ചു.

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഹരിതകേരളം മിഷന്‍

വിധവാ പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍

Posted on Tuesday, March 31, 2020

സര്‍ക്കുലര്‍ 17/2020/ധന Dated 31/03/2020

ഭർത്താവ് ഉപേക്ഷിച്ചതും പുനർ വിവാഹിതർ അല്ലാത്തതുമായ 50 വയസ്സു കഴിഞ്ഞ വിധവകൾക്കും വിധവാ പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍.

കോവിഡ് മാലിന്യങ്ങളുടെ സംസ്കരണത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുമായി ഹരിത കേരളം മിഷന്‍

Posted on Monday, March 30, 2020

കോവിഡ് മാലിന്യങ്ങളുടെ സംസ്കരണത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുമായി ഹരിത കേരളം മിഷന്‍. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുരക്ഷിത മാലിന്യ സംസ്കരണം ഉറപ്പാക്കാന്‍ നടത്തേണ്ട ഇടപെടലുകളും ശുചിത്വ ശീലങ്ങളും സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഹരിതകേരളം മിഷന്‍. കമ്യൂണിറ്റി കിച്ചന്‍ പോലുള്ള പൊതു സംരംഭങ്ങളിലും അല്ലാതെയുമുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പാലിക്കേണ്ടവയാണ് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍. ഇത് സംബന്ധിച്ച് വിശദ വിവരങ്ങള്‍ക്കും സംശയനിവാരണത്തിനും ഹരിതകേരളം മിഷന്‍റെയും, ശുചിത്വ മിഷന്‍റെയും ജില്ലാ കോര്‍ഡിനേറ്ററെ ബന്ധപ്പെടാവുന്നതാണ്. കമ്യൂണിറ്റി കിച്ചനുകള്‍, അഗതികളെയും ഭിക്ഷാടകരെയും പുനരധിവസിപ്പിച്ചിട്ടുള്ള കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യ സംസ്കരണങ്ങളില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണം. ഉപയോഗിച്ച മാസ്കുകളും കൈയ്യുറകളും അണുവിമുക്തമാക്കി നശിപ്പിക്കണം. ഇവ ഉപയോഗിക്കുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനു സരണം ഇവ നശിപ്പിക്കണം. പ്ലാസ്റ്റിക് പോലെ അഴുകാത്ത പാഴ്വസ്തുക്കള്‍ ഒരു കാരണവശാലും കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യരുത്. അവ കഴുകി വൃത്തിയാക്കി സൂക്ഷിച്ചു വയ്ക്കണം. കോവിഡ് ഭീതി ഒഴിയുമ്പോള്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍ വന്ന് ശേഖരിക്കും അഴുകുന്ന മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. മഴയെത്തുമ്പോള്‍ ഡെങ്കിയും ചിക്കുന്‍ഗുനിയയും പോലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ഇത് ഏറ്റവും പ്രധാനമാണ്. കോവിഡ്19 ന്‍റെ അതജീവനകാലത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങള്‍, പ്രത്യേകിച്ചും കോവിഡ് ആശുപത്രികള്‍, ഐസൊലേഷന്‍ യൂണിറ്റുകള്‍, വീടുകളിലെ ക്വാറന്‍റൈന്‍, താത്കാലിക കോവിഡ് സാമൂഹ്യ കേന്ദ്രങ്ങള്‍ മുതലായവയില്‍ നിന്നും വരുന്ന ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ എന്നിവയെല്ലാം കോവിഡ് മാലിന്യങ്ങളായി തന്നെ പരിഗണിക്കണം. ഇവയെല്ലാം തന്നെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കൈകാര്യം ചെയ്യുകയും സംസ്കരിക്കുകുയം ചെയ്യണം. ഇത്തരത്തില്‍ ശാസ്ത്രീയമായി സംസ്കരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡ് കാലത്തെ ജലസംരക്ഷണ-കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ഹരിതകേരളം മിഷന്‍ ഇതിനകം തന്നെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ പാലിക്കേണ്ട ശുചിത്വ ശീലങ്ങളെക്കുറിച്ചും വീടുകളില്‍ ഇക്കാലത്ത് നടത്താന്‍ കഴിയുന്ന പച്ചക്കറിക്കൃഷിരീതികളെ സംബന്ധിച്ചുമുള്ള ബോധവത്കരണവും ഹരിതകേരളം മിഷന്‍ ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിലേക്കായി ഹോം ഐസോലേഷനിൽ ഉള്ളവരുടെ വിവരശേഖരണം സംബന്ധിച്ച സർക്കുലർ - 27.03.2020 

Posted on Sunday, March 29, 2020

സംസ്ഥാനത്ത് കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിലേക്കായി ഹോം ഐസോലേഷനിൽ ഉള്ളവരുടെ വിവരശേഖരണം സംബന്ധിച്ച സർക്കുലർ 

സര്‍ക്കുലര്‍ നമ്പര്‍ ഡി.സി. 1/71/2020/തസ്വഭവ തിയ്യതി 27 മാര്‍ച്ച്‌ 2020

കോവിഡ് 19 -കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ രൂപീകരണം -മാർഗ നിർദേശങ്ങൾ

Posted on Thursday, March 26, 2020

സ.ഉ(ആര്‍.ടി) 713/2020/തസ്വഭവ Dated 26/03/2020

കോവിഡ് 19 -പ്രതിരോധ നടപടികൾ -തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ഒത്തു ചേർന്ന് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ രൂപീകരണം -മാർഗ നിർദേശങ്ങൾ

കോവിഡ് 19 - തിരുവനന്തപുരം നഗര പരിധിയിൽ ഹോം ക്വാറന്റെയിനിലുള്ളവർക്കും,ലോക്ക്  ഡൗൺ മൂലം ഭക്ഷണം ലഭ്യമാവാത്തവർക്കും സൗജന്യ ഭക്ഷണം

Posted on Thursday, March 26, 2020

കോവിഡ് 19 മായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗര പരിധിയിൽ ഹോം ക്വാറന്റെയിനിലുള്ളവർക്കും,ലോക്ക്  ഡൗൺമൂലം ഭക്ഷണം ലഭ്യമാവാത്തവർക്കും സൗജന്യ ഭക്ഷണം ഹോം ഡെലിവറി ചെയ്യുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു.

ഒറ്റക്ക് താമസിക്കുന്ന പ്രായമായവർക്ക് ഭക്ഷണം ലഭ്യമാവുന്നുണ്ടോയെന്ന് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച വോളന്റിയർ സംഘങ്ങൾ വഴി ഉറപ്പ് വരുത്തും.

ഭക്ഷണം ആവശ്യമുള്ളവർക്ക് നഗരസഭയുടെ സ്മാർട്ട് ട്രിവാൻഡ്രം എന്ന മൊബൈൽ ആപ്പിലെ covid 19 എന്ന ലിങ്കിലോ,www.covid19tvm.com എന്ന വെബ് പേജ് വഴി രജിസ്റ്റർ ചെയ്യുകയോ 9496434448, 9496434449, 9496434450 എന്നീ നമ്പറുകളിൽ വിളിച്ചറിയുകയോ ചെയ്യാം.

ദിവസവും ആവശ്യമുള്ള ഭക്ഷണം ആവശ്യമുള്ളതിന്റെ തലേദിവസം തന്നെ അറിയിക്കണമെന്ന് മേയർ  അഭ്യർത്ഥിച്ചു. വിതരണ സൗകര്യത്തിന് വേണ്ടിയാണിത്.രജിസ്റ്റർ ചെയ്യുന്നവർക്കും,വിളിച്ചറിയിക്കുന്നവർക്കും ഭക്ഷണം സൗജന്യമായി നഗരസഭയുടെ വോളന്റിയർമാർ ഹോം ഡെലിവറി ചെയ്യും.ഇതിനായി ആവശ്യാനുസരണം ഹെൽത്ത് സർക്കിളുകളിൽ കമ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയായി.മൂന്ന് നേരവും ഈ സംവിധാനങ്ങൾ വഴി സൗജന്യമായി  നഗരസഭ ഭക്ഷണം വിതരണം ചെയ്യും.