news

കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ - വിവിധ ആവശ്യങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തുന്ന പൊതു ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

Posted on Tuesday, June 16, 2020

കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ - വിവിധ ആവശ്യങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തുന്ന പൊതു ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

സര്‍ക്കുലര്‍ ഡിസി1/258/2020/തസ്വഭവ Dated:16/06/2020

കോവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളും നടത്തുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിൽ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നത് സംബന്ധിച്ച് .

Posted on Tuesday, June 16, 2020
സംസ്ഥാനത്ത് നോവൽ കൊറോണ വൈറസ് രോഗം  കോവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട്  വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളും നടത്തുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിൽ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിന്റെ ഭാഗമായി കേരള സർക്കാർ https://keralabattlescovid.in  എന്ന ഒരു വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഇതിലേക്കായി വാർത്തകളും വിവരങ്ങളും അപ്ഡേറ്റ് ചെയ്യുന്നതിനായി കോവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട് ഓരോ സർക്കാർ വകുപ്പുകളും  ഏജൻസികളും നടത്തുന്ന ദിവസേനയുള്ള പ്രവർത്തനങ്ങളുടെ വാർത്തകൾ, ചിത്രങ്ങൾ, വീഡിയോകൾ, കണക്കുകൾ, പ്രെസ് റിലീസുകൾ, ജനക്ഷേമ പ്രവർത്തനങ്ങൾ, ഇതുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവയെല്ലാം support@cdit.org  എന്ന മെയിലിലേക്ക്  ദിവസേന അയക്കേണ്ടതാണ്. കൂടാതെ   https://keralabattlescovid.in എന്ന വെബ് പോർട്ടൽ ഓരോ സർക്കാർ വകുപ്പിന് കീഴിലുള്ള സർക്കാർ വെബ്സൈറ്റിലും ലിങ്ക് ചെയേണ്ടതുമാണ് .
 

വസ്തു നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടയ്ക്കുന്നതിനുമുള്ള അവസാന തിയതി 30.06.2020 വരെ ദീർഘിപ്പിച്ചു

Posted on Saturday, June 6, 2020

കോവിഡ്-19 സാഹചര്യം പരിഗണിച്ച്‌ തദ്ദേശ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ അടക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടയ്ക്കുന്നതിനുമുള്ള അവസാന തിയതി 30.06.2020 വരെ ദീർഘിപ്പിച്ച നൽകിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക കുടിശ്ശിക പിഴ ഒഴിവാക്കി അടയ്യ്ക്കുന്നതിനുള്ള സമയപരിധി 05.07.2020 വരെ ദീർഘിപ്പിച്ച ഉത്തരവ്

സ.ഉ(ആര്‍.ടി) 1062/2020/തസ്വഭവ Dated 05/06/2020

ആയിരം പച്ചത്തുരുത്തുകള്‍ ലക്ഷ്യത്തിലേക്ക് 

Posted on Thursday, June 4, 2020

തരിശ് ഭൂമിയില്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്‍റെ സംരംഭമായ പച്ചത്തുരുത്തുകള്‍ ആയിരം എണ്ണത്തിലേക്ക് എത്തുന്നു. പൊതു സ്ഥലങ്ങളിലുള്‍പ്പെടെ തരിശ്സ്ഥലങ്ങള്‍ കണ്ടെത്തി ഫലവൃക്ഷത്തൈകളും തദ്ദേശീയമായ സസ്യങ്ങളും നട്ടു വളര്‍ത്തി സ്വാഭാവിക ജൈവ വൈവിധ്യത്തുരുത്തുകള്‍ സൃഷ്ടിച്ച് സംരക്ഷിക്കുകയാണ് പച്ചത്തുരുത്ത് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷത്തെ പരിസ്ഥിതി ദിനത്തില്‍ തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് പഞ്ചായത്തില്‍ വേങ്ങോട് ഹെല്‍ത്ത് സെന്‍റര്‍ കോമ്പൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നീര്‍മാതളത്തിന്‍റെ തൈ നട്ട് ആദ്യ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തത്. ഒരു വര്‍ഷം പിന്നിടുമ്പോള്‍ സംസ്ഥാനമൊട്ടാകെ 370 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 632 പച്ചത്തുരുത്തുകള്‍ 539 ഏക്കറിലായി നിലവില്‍ വന്നു. 368 പച്ചത്തുരുത്തുകള്‍ കൂടി ആരംഭിച്ച് 1000 പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയാക്കാനുള്ള രണ്ടാം ഘട്ടത്തിന് ഹരിതകേരളം മിഷന്‍ ജൂണ്‍ 5 പരിസ്ഥിതിദിനത്തില്‍ തുടക്കമിടുകയാണ്. എല്ലാ ജില്ലകളിലുമായി പുതിയ 200 ഓളം പച്ചത്തുരുത്തുകള്‍ക്കും അന്ന് തുടക്കമാവും. ഇതിനായുള്ള സ്ഥലങ്ങളും തൈകളും കണ്ടെത്തിക്കഴിഞ്ഞു. ഇതുവരെ സ്ഥാപിച്ച പച്ചത്തുരുത്തുകളില്‍ നശിച്ചുപോയ തൈകള്‍ക്ക് പകരം പുതിയവ നടുന്ന പ്രവര്‍ത്തനവും നടക്കും. ഈ മാസം തന്നെ 1000 പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ അറിയിച്ചു. കൂടാതെ ജൂണ്‍ 5 പരിസ്ഥിതിദിനത്തില്‍ 'പച്ചത്തുരുത്തും ജൈവവൈവിധ്യവും' എന്ന വിഷയം ആധാരമാക്കി രാവിലെ 10.30 മുതല്‍ 12 വരെ ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവും സംഘടിപ്പിച്ചിട്ടുണ്ട്.


ചുരുങ്ങിയത് അരസെന്‍റ് മുതല്‍ കൂടുതല്‍ വിസ്തൃതിയുള്ള ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ സ്ഥാപിക്കാം. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും.

ജില്ലാ പഞ്ചായത്ത്‌ ജീവനക്കാര്യം - അന്യത്ര സേവന വ്യവസ്ഥയില്‍ കോട്ടയം , പാലക്കാട്, കോഴിക്കോട് , കാസര്‍ഗോഡ്‌ ജില്ലാ പഞ്ചായത്തുകളില്‍ സെക്രട്ടറി നിയമനം - പാനല്‍ തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു

Posted on Tuesday, June 2, 2020

കോട്ടയം , പാലക്കാട്, കോഴിക്കോട് , കാസര്‍ഗോഡ്‌ ജില്ലാ പഞ്ചായത്തുകളില്‍ നിലവില്‍ ഒഴിവുള്ള ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെടാന്‍ താല്‍പ്പര്യമുള്ള ഗവണ്മെന്റ് സെക്രട്ടേറിയറ്റിലെ ( പൊതുഭരണം , നിയമം, ധനകാര്യം) വകുപ്പിലെ അണ്ടര്‍ സെക്രട്ടറി ( ഹയര്‍ ഗ്രേഡ്) തസ്തികയിലും അതിനു മുകളിലും ഉള്ളവരില്‍ നിന്നും മറ്റു വികസന വകുപ്പുകളില്‍ 68700-110400 (റിവൈസ്ഡ് ) എന്ന ശമ്പള സ്കെയിലിനും അതിനു മുകളിലും ഉള്ള ബിരുദധാരികളായ ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു എന്നാല്‍ കാസര്‍ഗോഡ്‌ ജില്ലയില്‍ നിലവില്‍ ഒഴിവില്ല എന്ന് അറിയിച്ചിരിക്കുന്നതിനാല്‍ പ്രസ്തുത ജില്ലയിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല, മറ്റു ജില്ലകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നതാണ്.

ലൈഫ് മിഷന്‍ രണ്ടാം ഘട്ടമായ ഭൂമിയുള്ള ഭവന രഹിതരുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള അവസാന തിയതി 12.06.2020

Posted on Friday, May 29, 2020

ലൈഫ് മിഷന്‍ രണ്ടാം ഘട്ടമായ ഭൂമിയുള്ള ഭവന രഹിതരുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹരായ എല്ലാ ഗുണഭോക്താക്കളെയും ( ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബംത്തിന് ഒരു വീട് , ഗുണഭോക്താക്കള്‍ക്ക് 25 സെന്റില്‍ കൂടുതല്‍ ഭൂമി ഉണ്ടാകരുത് എന്നീ ലൈഫ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നതുമൂലം അര്‍ഹരായ എല്ലാ പട്ടികജാതി / പട്ടികവര്‍ഗ്ഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ ഉള്‍പ്പെടെ ) ഭവന നിര്‍മ്മാണത്തിന് ധന സഹായം നല്‍കുന്നതിനായി 12.06.2020 ന് മുമ്പായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടേണ്ടതാണ്.