കുടുംബശ്രീ ഹരിതകർമസേനാംഗങ്ങൾ, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാർ
കോസ്റ്റൽ വൊളണ്ടിയർമാർ എന്നിവർക്ക് സർക്കാരിന്റെ ഒാണ സമ്മാനം. ഒാണം അലവൻസ് ആയിരം രൂപയിൽ നിന്നും 1250 രൂപയായി വർധിപ്പിച്ചു കൊണ്ടാണ് കേരളത്തിന്റെ ശുചിത്വസേനയ്ക്കുള്ള സർക്കാരിന്റെ കരുതൽ. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 36438 അംഗങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഒാണത്തിനു മുമ്പായി എല്ലാവർക്കും ഒാണം അലവൻസ് വിതരണം പൂർത്തിയാക്കാനാണ് നിർദേശം. ഇതിന്റെ ഭാഗമായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി തുക വിതരണം ചെയ്തു വരികയാണ്.
ഇതു കൂടാതെ കുടുംബശ്രീയുടെ കീഴിലുള്ള 1070 സി.ഡി.എസ്അധ്യക്ഷമാർ, 82 കോസ്റ്റൽ വൊളണ്ടിയർമാർ എന്നിവർക്കും ഈ ഒാണം സന്തോഷിക്കാനുള്ള അവസരമാകും. ഇവരുടെ ഒാണം അലവൻസ് ആയിരത്തി ഇരുനൂറിൽ നിന്നും 1450 ആയി വർധിപ്പിച്ചു. 250 രൂപയുടെ വർധനവാണ് ഇവർക്കും ലഭിക്കുക. ഹരിതകർമ സേനാംഗങ്ങൾ, സി.ഡി.എസ് അധ്യക്ഷ അധ്യക്ഷമാർ, കോസ്റ്റൽ വൊളണ്ടിയർമാർ എന്നിവർ ഉൾപ്പെടെ ആകെ 37590 പേർക്കാണ് ഇക്കുറി 250 രൂപ വർധനവോടെ ഒാണം അലവൻസ് ലഭിക്കുക.
- 35 views



