കുടുംബശ്രീ ലോഗോ, ടാഗ് ലൈന്‍ ഒരുക്കാന്‍ മത്സരം: 10,000 രൂപ വീതം സമ്മാനം

Posted on Thursday, March 30, 2023

കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നിലവിലുള്ള ലോഗോ പരിഷ്ക്കരിക്കുന്നതിനും ടാഗ്ലൈന്‍ തയ്യാറാക്കുന്നതിനും മത്സരം സംഘടിപ്പിക്കുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കും പങ്കെടുക്കാം. ലോഗോയ്ക്കും ടാഗ്ലൈനും 10,000 രൂപ വീതമാണ് സമ്മാനം. മെയ് 17ന് കുടുംബശ്രീ ദിനാഘോഷത്തോടനുബന്ധിച്ച് വിജയികള്‍ക്ക് ഫലകമുള്‍പ്പെടെയുള്ള സമ്മാനം വിതരണം ചെയ്യും.

ലോഗോയും ടാഗ്ലൈനും ഇംഗ്ളീഷിലോ മലയാളത്തിലോ തയ്യാറാക്കാം. സുസ്ഥിര വികസനം സ്ത്രീ സമൂഹത്തിലൂടെ, നൂതന തൊഴില്‍ സാധ്യതകള്‍ എന്നിങ്ങനെ കുടുംബശ്രീയുടെ വളര്‍ച്ചയും വികാസവും പ്രാധാന്യവും വ്യക്തമാക്കുന്നതും ഭാവി വികസന കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്നതും ലളിതവും പ്രസക്തവുമാകണം സൃഷ്ടികള്‍.

എന്‍ട്രികള്‍ ഏപ്രില്‍ 15നകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്, മെഡിക്കല്‍ കോളേജ്.പി.ഓ, തിരുവനന്തപുരം 695 011 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.

വിശദാംശങ്ങള്‍ക്ക്-www.kudumbashree.org/logo

Content highlight
kudumbashree logo and tagline contest