പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുമായിരുന്ന ടി.എന്‍ ഗോപകുമാറിന്റെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് നല്കുന്ന ഈ വര്‍ഷത്തെ ടി.എന്‍.ജി അവാര്‍ഡ് കുടുംബശ്രീക്ക്. സ്ത്രീകളുടെ സ്വയം പര്യാപ്തതയ്ക്കും ശാക്തീകരണത്തിനും നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണിത്. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡാണ് ആറാമത്തെ പുരസ്കാരത്തിനായി കുടുംബശ്രീയെ തിരഞ്ഞെടുത്തത്. ഫെബ്രുവരി നാലിന് തൃശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത നര്‍ത്തകിയും ആക്ടിവിസ്റ്റുമായ മല്ലിക സാരാഭായി പുരസ്കാരം സമ്മാനിക്കും. വിദ്യാഭ്യാസ മന്ത്രി ഡോ.ആര്.ബിന്ദു മുഖ്യാതിഥിയായിരിക്കും.
- 81 views
Content highlight
Kudumbashree bags TNG award