80000 യുവതീയുവാക്കള്‍ക്ക് കൂടി കുടുംബശ്രീ മുഖേന സൗജന്യ നൈപുണ്യ പരിശീലനം; ഡിഡിയുജികെവൈ രണ്ടാം ഘട്ടത്തിന് തുടക്കം

Posted on Friday, June 21, 2019

ډ    രണ്ടാം ഘട്ടം 2019-2022 വരെ
ډ    ഇതുവരെ 52350 പേര്‍ക്ക് പരിശീലനം നല്‍കി
ډ    അക്കൗണ്ടിങ് മുതല്‍ എയര്‍ഹോസ്റ്റസ് പരിശീലനം വരെ നല്‍കുന്നു

തിരുവനന്തപുരം: കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന കേന്ദ്ര നൈപുണ്യ പരിശീലന തൊഴില്‍ദാന പദ്ധതിയായ ഡിഡിയുജികെവൈയുടെ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന) രണ്ടാം ഘട്ടത്തിന് ഔദ്യോഗിക തുടക്കം. 2019 മുതല്‍ 2022 വരെ നിശ്ചയിച്ചിരിക്കുന്ന രണ്ടാം ഘട്ടത്തില്‍ 80000 പേര്‍ക്ക് കൂടി പരിശീലനം നല്‍കുന്നതിന് 800 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ രണ്ടാം ഘട്ടത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുതിയ 27 പ്രൊജക്ട് ഇംപ്ലിമെന്‍റിങ് ഏജന്‍സികളു മായുള്ള ധാരണാ പത്രം ഒപ്പുവയ്ക്കലും മികച്ച പ്രകടനം നടത്തിയ നിലവിലുള്ള എട്ട് ഏജന്‍സികള്‍ക്കുള്ള അവാര്‍ഡ് ദാനവും അദ്ദേഹം നിര്‍വ്വഹിച്ചു. 8810 പേര്‍ക്ക് പരിശീലനം നല്‍കുന്ന തിനുള്ള ലക്ഷ്യമാണ് പുതിയ ഏജന്‍സികള്‍ക്ക് നല്‍കിയിരിക്കുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചതിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ പുരസ്ക്കാരങ്ങള്‍ 2017, 2018 വര്‍ഷങ്ങളില്‍ കുടുംബശ്രീയ്ക്ക് ലഭിച്ചിരുന്നു.

  സുസ്ഥിര ഉപജീവനം ലക്ഷ്യമിട്ട് ഗ്രാമീണ മേഖലയിലെ യുവതീയുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സൗജന്യ പദ്ധതിയായ ഡിഡിയുജികെവൈ 2015 മുതലാണ് കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കി തുടങ്ങിയത്. 18 വയസ്സ് മുതല്‍ 35 വയസ്സു വരെയുള്ളവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സ്ത്രീകള്‍, അംഗപരിമിതര്‍, പ്രാക്തന ഗോത്ര വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് 45 വയസ്സുവരെയാണ് പ്രായപ രിധി. ന്യൂനപക്ഷത്തിന് 60 ശതമാനം സംവരണമുണ്ട്. സ്ത്രീകള്‍ക്ക് 33 ശതമാനവും. പരിശീലനവും താമസവും ഭക്ഷണവും പഠനോപകരണങ്ങളും സൗജന്യമായി നല്‍കും. ഇതുവരെ 52350 കുട്ടികള്‍ക്ക് കുടുംബശ്രീ പരിശീലനം നല്‍കി. പരിശീലനം പൂര്‍ത്തിയാക്കിയ 42352 കുട്ടികളില്‍ 32498 കുട്ടികള്‍ക്ക് ജോലിയും ലഭിച്ചു.


  32 തൊഴില്‍ മേഖലകളിലെ 126 കോഴ്സുകളില്‍ കേരളത്തില്‍ ഡിഡിയുജികെവൈ വഴി പരിശീലനം നല്‍കുന്നു. അക്കൗണ്ടിങ്, അനിമേഷന്‍ തുടങ്ങി എയര്‍ ഹോസ്റ്റസ് ട്രെയിനിങ് വരെ ഇതില്‍ ഉള്‍പ്പെടുന്നു. മൂന്ന് മാസം മുതല്‍ 1 വര്‍ഷം വരെ കാലയളവുള്ള കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍സിവിടി (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയ്നിങ്), എസ്എസ്സി (സെക്ടര്‍ സ്കില്‍ കൗണ്‍സില്‍) സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കുക. 14 ജില്ലകളിലായി 150ലേറെ പരിശീലന കേന്ദ്രങ്ങളാണുള്ളത്. പദ്ധതി വിവരങ്ങള്‍ അറിയുന്നതി നും രജിസ്ട്രര്‍ ചെയ്യുന്നതിനും കൗശല്‍ പഞ്ചി എന്ന മൊബൈല്‍ ആപ്ലിക്കേഷ നുമുണ്ട്. കൂടാതെ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്‍ററും പ്രവര്‍ത്തിക്കുന്നു.

  ഈ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടേതായി അവതരിപ്പിച്ച പ്രത്യേക മാതൃകക ള്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ പ്രത്യേക അഭിനന്ദനം നേടിയിരുന്നു. ഡിഡിയുജി കെവൈ പരിശീലനാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം നല്‍കുന്നതിനും ഹോസ്റ്റലുകളില്‍ ക്യാ ന്‍റീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും കുടുംബശ്രീ സൂക്ഷ്മ സംരംഭകരെ ഉള്‍പ്പെടുത്തിയതും കുടും ബശ്രീ മുഖേന നടപ്പിലാക്കുന്ന ആശ്രയ പദ്ധതിയുടെ ഗുണഭോക്താക്കളുടെ കുടുംബാം ഗങ്ങള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കിയതുമുടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് ദേശീയ തല ത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കുന്നതിനായി മന്ത്രാലയം താത്പര്യപ്പെട്ടിരിക്കു ന്നത്.

 ഡിഡിയുജികെവൈ സ്റ്റേറ്റ് പ്രോഗ്രാം മാനേജരും ടീം ലീഡറുമായ എന്‍.പി. ഷിബു ചടങ്ങിന് സ്വാഗതം ആശംസിച്ചു. മലങ്കര സോഷ്യല്‍ സര്‍വ്വീസസ് സൊസൈറ്റി, അപ്പോളോ മെഡ് സ്കില്‍സ്, രാജഗിരി സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, പിഎസ്എന്‍, കൈറ്റ്സ് സോഫ്ട് വെയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍, കിറ്റക്സ് ചില്‍ഡ്രന്‍സ്വെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, എംഎസ്എം ഐടിഐ എന്നീ പിഐഎകള്‍ക്കാണ് മികച്ച പ്രകടനം നടത്തിയതിനുള്ള പുരസ്ക്കാരങ്ങള്‍ നല്‍കിയത്. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. ഷൈജു നന്ദി പറഞ്ഞു.

DDUGKY 2.0 LAUNCHED

Content highlight
ഈ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടേതായി അവതരിപ്പിച്ച പ്രത്യേക മാതൃകക ള്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ പ്രത്യേക അഭിനന്ദനം നേടിയിരുന്നു. ഡിഡിയുജി കെവൈ പരിശീലനാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം നല്‍കുന്നതിനും ഹോസ്റ്റലുകളില്‍ ക്യാ ന്‍റീന്‍ പ്രവര്‍