കുടുംബശ്രീ ഒരു നേര്‍ച്ചിത്രം, ഫോട്ടോഗ്രാഫി മത്സരം മൂന്നാം സീസണ്‍: ടി.ജെ. വര്‍ഗീസിന് ഒന്നാം സ്ഥാനം

Posted on Saturday, September 19, 2020

തിരുവനന്തപുരം : കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരത്തിന്‍റെ മൂന്നാം സീസണ്‍ വിജയികളെ പ്രഖ്യാപിച്ചു. എറണാകുളം പച്ചാളം സ്വദേശി തൈവേലിക്കകത്ത് വീട്ടി ല്‍ ടി.ജെ. വര്‍ഗീസിനാണ് ഒന്നാം സ്ഥാനം. മാതൃഭൂമി പാലക്കാട് യൂണിറ്റ് ന്യൂസ് ഫോട്ടോഗ്രാ ഫറായ എറണാകുളം സ്വദേശി പി.പി. രതീഷ് രണ്ടാം സ്ഥാനത്തിനും കാസര്‍ഗോഡ് കോട്ടക്കണ്ണി അതിഥി നിലയത്തില്‍ ദിനേഷ് ഇന്‍സൈറ്റിന് മൂന്നാം സ്ഥാനത്തിനും അര്‍ഹ രായി. ഒന്നാം സ്ഥാനത്തിന് 20,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. മറ്റ് മികച്ച പത്ത് ഫോട്ടോകള്‍ 1000 രൂപ വീതമുള്ള പ്രോത്സാഹന സമ്മാനത്തിനായും തെരഞ്ഞെടുത്തു.  

  2020 ജനുവരി 1 മുതല്‍ ഫെബ്രുവരി 29 വരെയായിരുന്നു ഫോട്ടോഗ്രാഫി മത്സരത്തിന്‍റെ മൂന്നാം സീസണ്‍ സംഘടിപ്പിച്ചത്. ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ ജി. പ്രമോദ്, ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫര്‍ വി. വിനോദ്, ന്യൂസ് ഫോട്ടോഗ്രാഫര്‍ രാഖി യു.എസ്, കുടുംബശ്രീ ഡയറക്ടര്‍ ആശ വര്‍ഗ്ഗീസ് എന്നിവരുള്‍പ്പെടുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്.

  സ്ത്രീശാക്തീകരണം മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ ശക്തി വെളിപ്പെ ടുത്തുന്ന ചിത്രങ്ങളാണ് 2017ല്‍ തുടക്കമിട്ട കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരത്തിനായി പരിഗണിക്കുന്നത്. ആദ്യ രണ്ട് സീസണുകളിലേത് പോലെ മൂന്നാം സീസണിലും മികച്ച പ്രതികരണമാണ് മത്സരത്തിന് ലഭിച്ചത്. മത്സരത്തിന്‍റെ നാലാം സീസണ്‍ 2020 ഡിസംബറില്‍ നടക്കും.

പ്രോത്സാഹന സമ്മാനാര്‍ഹര്‍ : കെ. പ്രമോദ്, പ്രവീണ്‍ കുമാര്‍, അശോക് മണലൂര്‍, രാകേഷ് പുതൂര്‍, സിബിന്‍ ബാഹുലേയന്‍, അഖില്‍ ഇ.എസ്, ടോജോ പി. ആന്‍റണി, ഷിജു പന്തല്ലൂര്‍, സുമേഷ് കൊടിയത്ത്, എന്‍. എളങ്കോ ഗോപന്‍.

 

 

Content highlight
2020 ജനുവരി 1 മുതല്‍ ഫെബ്രുവരി 29 വരെയായിരുന്നു ഫോട്ടോഗ്രാഫി മത്സരത്തിന്‍റെ മൂന്നാം സീസണ്‍ സംഘടിപ്പിച്ചത്.