ഇതാണ് ഉള്‍ച്ചേര്‍ക്കല്‍, അരങ്ങ് വേദിയില്‍ നടനമാടി ട്രാന്‍സ്‌വുമണ്

Posted on Monday, June 12, 2023
സമൂഹത്തില് പാര്ശ്വവത്ക്കരിക്കപ്പെട്ടവരെ എന്നും ചേര്ത്തുപിടിച്ചിട്ടുള്ള കുടുംബശ്രീയുടെ ഈ ഇടപെടലിന് ഉത്തമ ഉദാഹരണമായി 'അരങ്ങ് 2023 ഒരുമയുടെ പലമ' കലോത്സവ വേദി. കുടുംബശ്രീ സംസ്ഥാന കലോത്സവത്തില് ചരിത്രത്തിലാദ്യമായി ട്രാന്സ്‌വുമണ് വിഭാഗത്തില്പ്പെട്ടവര് ചിലങ്കയണിയുന്നതിന് തൃശ്ശൂര് ഇന്നലെ സാക്ഷിയായി. രണ്ടാം ദിനത്തില് അരങ്ങേറിയ സംഘനൃത്തത്തിലും മൂന്നാം ദിനത്തിലെ ഒപ്പനയിലും ഇവര് ചുവടുവച്ചു.
 
കാസര്ഗോഡ് ജില്ലയിലെ ചെറുവത്തൂര് ഇടം ഓക്‌സിലറി ഗ്രൂപ്പിലെ അംഗങ്ങളായ വര്ഷ ജിതിനും കാര്ത്തിക രതീഷുമാണ് കുടുംബശ്രീയുടെ സംസ്ഥാന കലോത്സവത്തിന്റെ ഭാഗമാകുന്ന ആദ്യ ട്രാന്സ്‌വുമണ് വിഭാഗത്തില്പ്പെട്ടവര് എന്ന അപൂര്വ്വ നേട്ടം കൈവരിച്ചത്. കാര്ത്തികയും ഡെന്റല് ഹൈജിനിസ്റ്റ് ആയി ജോലി ചെയ്യുന്ന വര്ഷയും ചെറുപ്പംമുതല് നൃത്തം അഭ്യസിച്ചിട്ടുണ്ട്. കാര്ത്തിക ഇപ്പോള് പൂര്ണ്ണമായും നൃത്തത്തില് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. മൂന്നാം ദിനം നടക്കുന്ന മൈമിലും കാര്ത്തിക പങ്കെടുക്കുന്നു. ഇരുവരും ജൂനിയര് വിഭാഗങ്ങളിലാണ് മത്സരിക്കുന്നത്. വര്ഷ ഉള്പ്പെട്ട കാസര്ഗോഡ് ടീമിന് ഒപ്പനയില് ഒന്നാം സ്ഥാനവും വര്ഷയും കാര്ത്തികയും ഉള്പ്പെട്ട സംഘനൃത്തം ടീമിന് രണ്ടാം സ്ഥാനവും ലഭിക്കുകയും ചെയ്തു.
 
പഠനകാലത്ത് സംസ്ഥാന സ്‌കൂള് കലോത്സവത്തില് ആണ്കുട്ടികളുടെ വിഭാഗത്തില് വിവിധ മത്സരങ്ങളില് പങ്കെടുത്തിട്ടുണ്ട് ഇരുവരും. ഇപ്പോള് ട്രാന്സ്‌ജെന്ഡര് സമൂഹത്തെ പ്രതിനിധീകരിച്ച് സംസ്ഥാന തല കലോത്സവത്തില് പങ്കെടുക്കാന് സാധിച്ചതില് ഏറെ അഭിമാനമുണ്ടെന്ന് ഇവര് ഒരേ സ്വരത്തില് അഭിപ്രായപ്പെടുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടികൂടാതെ കടന്നുവരാന് ട്രാന്സ്‌ജെന്ഡര് വിഭാഗത്തില്പ്പെട്ടവര്ക്ക് ഇത്തരത്തിലുള്ള വേദികള് ഏറെ സഹായകരമാകും. ഈ അവസരം നല്കിയതിലൂടെ പൊതുസമൂഹത്തിന്റെ ഭാഗമായി തങ്ങളെ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഇത് ഏറെ സന്തോഷമേകുന്നുവെന്നും വര്ഷയും കാര്ത്തികയും പറയുന്നു.
Content highlight
transgenders made history by paricipating in arangu kudumbashree art fest