മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ എറണാകുളത്തിന്റെ നോക്കുകുത്തി ക്യാമ്പെയ്ന്‍

Posted on Friday, January 3, 2020

സ്ത്രീ പുരുഷ ട്രാന്‍സ്‌ജെന്‍ഡര്‍ ഭേദമെന്യേ സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ എറണാകുളം ജില്ലാ മിഷന്റെ നോക്കുകുത്തി ക്യാമ്പെയ്ന്‍ ശ്രദ്ധ നേടി. ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. ഡിസംബര്‍ 26 മുതല്‍ ജനുവരി 1 വരെയാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

 സമൂഹത്തില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രസ്ഥാനമെന്ന നിലയില്‍ കുടുംബശ്രീയ്ക്ക് നോക്കുകുത്തികളായി നില്‍ക്കാന്‍ കഴിയില്ലെന്ന കാഴ്ചപ്പാടിലാണ് നാടൊട്ടുക്കും പ്രതീകാത്മകമായി നോക്കുകുത്തികള്‍ സ്ഥാപിക്കുകയായിരുന്നു.

'ഒന്നു ശ്രദ്ധിക്കൂ, മനുഷ്യരെന്ന് പറയുവാന്‍ നമുക്ക് ലജ്ജ തോന്നുന്നില്ലേ' എന്നതായിരുന്നു ക്യാമ്പെയ്ന്‍ മുദ്രാവാക്യം. മുദ്രാവാക്യം എഴുതി തൂക്കിയ  നോക്കുകുത്തികള്‍ 1830 വാര്‍ഡുകളിലും സ്ഥാപിച്ചു. ഒരു വാര്‍ഡില്‍ ഒന്നില്‍ കൂടുതല്‍ നോക്കുകുത്തികള്‍ സ്ഥാപിച്ച് ക്യാമ്പെയ്ന്‍ ദൃശ്യത ഉറപ്പു വരുത്തി.

Content highlight