മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭാ സി.ഡി.എസ് കേരളത്തിലെ മറ്റ് എല്ലാ കുടുംബശ്രീ സി.ഡി.എസുകള്‍ക്കും മാതൃകയാകുകയാണ്. സി.ഡി.എസിന് കീഴിലുള്ള എല്ലാ എ.ഡി.എസുകള്‍ക്കും (ഏരിയ ഡെവലപ്പ്മെന്റ് സൊസൈറ്റി അഥവാ കുടുംബശ്രീയുടെ വാര്‍ഡ്തല സംഘടനാ സംവിധാനം) സ്വന്തമായി ഓഫീസ് കെട്ടിടം എന്ന സ്വപ്നം സഫലമാക്കിയിരിക്കുകയാണ്പരപ്പനങ് ങാടി. ഈ നേട്ടം കൈവരിച്ച കേരളത്തിലെ ആദ്യ നഗര സി.ഡി.എസുമാണ് പരപ്പനങ്ങാടി.
ആകെയുള്ള 45 എ.ഡി.സുകള്‍ക്കും നഗരസഭ കൗണ്‍സില്‍ അംഗീകാരത്തോടെയാണ് ഓഫീസ് സജ്ജീകരിച്ചത്. ഇതില്‍ അഞ്ച് എണ്ണം മാത്രമാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ വാര്‍ഡിലെയും ജനപ്രതിനിധികളുടെയും എ.ഡി.എസ് ഭാരവാഹികളുടെയും കൂട്ടായ പരിശ്രമമാണ് സി.ഡി.എസിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്. നഗരതലത്തില്‍ കുടുംബശ്രീ നടപ്പിലാക്കുന്ന ചലനം മെന്റര്‍ഷിപ്പ് പ്രോഗ്രാമിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി ജില്ലയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസാണ് പരപ്പനങ്ങാടി. ഇതിന്റെ ഭാഗമായാണ് സി.ഡി.എസ് ഈ നേട്ടം കൈവരിച്ചതെന്നതും ശ്രദ്ധേയം.
എ.ഡി.എസുകള്‍ക്കെല്ലാം ഓഫീസുകള്‍ സജ്ജമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നഗരസഭ ചെയര്‍മാന്‍ ശ്രീ. പി.പി. ഷാഹുല്‍ ഹമീദ് ഡിസംബര്‍ 17ന് സംഘടിപ്പിച്ച ചടങ്ങില്‍ നിര്‍വ്വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാനു, കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.പി. സുഹറാബി, വൈസ് ചെയര്‍പേഴ്‌സണ്‍ റഹിയാനത്ത്, സിറ്റി മിഷന്‍ മാനേജര്‍ റെനീഫ്, കുടുംബശ്രീ കോര്‍ മെന്റര്‍ അനില്‍ കുമാര്‍.എസ്, മെന്റര്‍ ഷീല. എസ്, കൗണ്‍സിലര്‍മാര്‍, സി.ഡി.എസ് കണ്‍വീനര്‍മാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- 1 view
Content highlight
Parappanangadi CDS a model by securing own office for all ADSs