നഗര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലെ നൂതന സമീപനങ്ങള്‍ - ശ്രദ്ധേയമായി അവതരണങ്ങളും ടെക്‌നിക്കല്‍ സെഷനുകളും

Posted on Monday, June 26, 2023
നഗര ദാരിദ്ര്യ നിര്മ്മാര്ജ്ജന രംഗത്തെ നൂതന സമീപനങ്ങള് എന്ന വിഷയത്തില് എറണാകുളം അങ്കമാലി ആഡ്‌ലക്‌സ് കണ്വെന്ഷന് സെന്ററില് ഇന്ന് തുടക്കമായ ദേശീയ ദ്വിദിന ശില്പ്പശാലയുടെ ആദ്യ ദിനങ്ങളില് ശ്രദ്ധേയമായി അവതരണങ്ങളും ടെക്‌നിക്കല് സെഷനുകളും
ഉദ്ഘാടനത്തോട് അനുബന്ധിച്ച് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീ. രാഹുല് കപൂര് (ദേശീയ നഗര ഉപജീവന ദൗത്യവും മുന്നോട്ടുള്ള ഗതിയും), തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ശ്രീമതി. ശാരദാ മുരളീധരന് (ദാരിദ്ര്യ നിര്മ്മാര്ജ്ജനവും സ്ത്രീ ശാക്തീകരണവും) കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് അനു കുമാരിയും കുടുംബശ്രീ നാഷണല് ഓര്ഗനൈസേഷന് ചീഫ് ഓപ്പറേറ്റിങ് ഓഫീസര് സജിത് സുകുമാരനും സംയുക്തമായും (അര്ബന് എന്.ആര്.ഒ എന്ന നിലയിലേക്ക് കുടുംബശ്രീയെ വിഭാവനം ചെയ്യുന്നു) അവതരണങ്ങള് നടത്തി.
 
തുടര്ന്ന് നടത്തിയ മൂന്ന് ടെക്‌നിക്കല് സെഷനുകളില് വിവിധ സംസ്ഥാനങ്ങളിലെയും ഈ മേഖലയിലെ പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങളിലെയും പ്രതിനിധികള് പങ്കെടുക്കുകയും മികച്ച മാതൃകകള് അവതരിപ്പിക്കുകയും ചെയ്തു. ഇന്ഫ്രാസ്ട്രക്ചര് ഡെവലപ്പ്‌മെന്റ്- ബില്ഡിങ് എ പാത് ടു പ്രോസ്പരിറ്റി, ഫോസ്റ്ററിങ് ഇന്ക്ലൂസീവ് അര്ബന് ലൈവ്‌ലിഹുഡ്‌സ്- ബില്ഡിങ് ബ്രിഡ്ജസ് ഫോര് ഓള്, എംപവറിങ് ലൈവ്‌ലിഹുഡ്‌സ് ത്രൂ ടെക്‌നോളജി എന്നീ വിഷയങ്ങളിലായിരുന്നു ഈ ടെക്‌നിക്കല് സെഷനുകള്.
 
  ശില്പ്പശാലയുടെ രണ്ടാം ദിനം മികച്ച മാതൃകകള് പരിചയപ്പെടുത്തുന്നതിനായി രണ്ട് ടെക്‌നിക്കല് സെഷനുകൾ കൂടി സംഘടിപ്പിച്ചു. നഗര ദാരിദ്ര്യ നിര്മ്മാര്ജ്ജനത്തിലെ മികച്ച അന്താരാഷ്ട്ര മാതൃകകള്, 'നഗര ഉപജീനമാര്ഗ്ഗങ്ങളില് സംയോജന ഉള്ച്ചേര്ക്കല്' എന്നീ വിഷയങ്ങളിലായിരുന്നു സെഷനുകള്.
അന്താരാഷ്ട്ര മാതൃകകള് പരിചയപ്പെടുത്തുന്ന സെഷനില് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ജോയ്ന്റ് സെക്രട്ടറി രാഹുല് കപൂര് മോഡറേറ്ററായി. ഡോ. രവി ചന്ദ്ര (ലൈവ്‌ലിഹുഡ്‌സ്- വാല്യു ചെയിന് സ്‌പെഷ്യലിസ്റ്റ്, യുഎന്ഡിപി) അഭിഷേക് ആനന്ദ് (പാര്ട്ണര്, മൈക്രോ സേവ്), മന്വിന്ദ ബരദി (ഡയറക്ടര്, അര്ബന് മാനേജ്‌മെന്റ് സെന്റര്), സന്സ്‌കൃതി ശ്രീ (സെന്റര് ഫോര് സിവില് സൊസൈറ്റി) ഡോ. മോനിഷ് ജോസ് (അസിസ്റ്റന്റ് പ്രൊഫസര്, കില) എന്നിവര് അവതരണങ്ങള് നടത്തി.
 
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ഡോ. ഷര്മ്മിള മേരി ജോസഫായിരുന്നു സംയോജനത്തെക്കുറിച്ചുള്ള സെഷന്റെ മോഡറേറ്റര്. ക്വാളിറ്റി കൗണ്സില് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി അഡൈ്വസര് പ്രകൃതി മേത്ത, പഞ്ചമി ചൗധരി (സ്റ്റേറ്റ് മിഷന് ഡയറക്ടര്, അസം), പൂനെ ലൈറ്റ് ഹൗസ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് അമൃത, മേഘ്‌ന മല്ഹോത്ര (ഡെപ്യൂട്ടി ഡയറക്ടര്, യു.എം.സി) എന്നിവരും കുടുംബശ്രീ പ്രോഗ്രാം ഓഫീസര് എസ്. ജഹാംഗീറും ഈ വിഷയത്തില് അവതരണങ്ങള് നടത്തി.
 
PRESENTATION

 

 
Content highlight
National Workshop on 'Innovative Approaches Towards Urban Poverty Alleviation'- Technical Sessions in specific focus areas throws light on the successful approaches & modelsML