മങ്ങലംകളി മുതല്‍ മറയൂരാട്ടം വരെ കലാഭവന്‍ മണി നഗര്‍ ഒരുക്കിയ അത്ഭുതലോകം!

Posted on Monday, June 12, 2023
'അരങ്ങ് 2023 ഒരുമയുടെ പലമ' കുടുംബശ്രീ സംസ്ഥാന കലോത്സവത്തിനെത്തിയ കാണികള്ക്ക് ഒരു അത്ഭുതലോകം ഒരുക്കി ഇന്നലെ കലാഭവന് മണിനഗര് എന്ന മൂന്നാം വേദി. സംഗീത നാടക അക്കാഡമിയില് ഭരത് മുരളി തിയേറ്ററില് കേരളത്തിന്റെ തനത് കലാരൂപങ്ങളായ മംഗലംകളി, എരുതുകളി, അലാമിക്കളി, മറയൂരാട്ടം എന്നിവ മത്സര ഇനങ്ങളായി അരങ്ങേറിയപ്പോള് ഈ കലാരൂപങ്ങളെ പരിചയപ്പെടാനും മനസ്സിലാക്കാനുമുള്ള അപൂര്വ്വ അവസരമാണ് കാണികള്ക്ക് ലഭിച്ചത്.
 
വടക്കന്കേരളത്തിലെ ആദിവാസി സമൂഹങ്ങള് മംഗള ചടങ്ങുകള് നടത്തുമ്പോള് അവതരിപ്പിക്കുന്ന കലാരൂപമായ മങ്ങലംകളി പറ, കുന്നുപറ, തുടി എന്നിവ ഉപയോഗിച്ചാണ് നടത്തുന്നത്. മാവിലന്, മലവേട്ടുവന് സമുദായങ്ങള്ക്കിടയില് പ്രചാരമുള്ള ഈ സംഗീത നൃത്തരൂപമായ മങ്ങലം കളിയില് തൃശ്ശൂരിലെ അരങ്ങ് വേദിയില് വെന്നിക്കൊടി പാറിച്ചത് കാസര്ഗോഡായിരുന്നു. മങ്ങലംകളിക്ക് ശേഷം വേദിയില് എരുതുകളി മത്സരം അരങ്ങേറി.
 
കണ്ണൂര് - കാസര്ഗോഡ് ജില്ലകളിലെ മലയോരപ്രദേശത്തു താമസിക്കുന്ന മാവിലര് സമൂദായാംഗങ്ങള്ക്കിടയില് പ്രചാരത്തിലുള്ള കലാരൂപമാണ് എരുതുകളി. എരുത് എന്നതിന്റെ അര്ത്ഥം വലിയ കാള എന്നാണ്. തുലാമാസം പത്താം തീയതി മുതല് മാവിലര് ഈ കലാരൂപം തങ്ങളുടെ ഗ്രാമപ്രവിശ്യയില് വീടുകള് തോറും കയറിയിറങ്ങി അവതരിപ്പിക്കുന്നു. ദിവസങ്ങളോളം ഇത് നീണ്ട് നില്ക്കും. കാര്ഷികവൃത്തിക്ക് ആരംഭം കുറിച്ചുകൊണ്ടുള്ള പാട്ടുകള് ഉപയോഗിക്കുന്നു. മുളങ്കമ്പും വൈക്കോലും തുണിയും മരത്തലയും കൊണ്ട് നിര്മ്മിക്കുന്ന എടുപ്പുകാളയാണ് പ്രഥാന കഥാപാത്രം. ചെണ്ടയും ചിപ്പിലയുമാണ് വാദ്യങ്ങള്. ഒന്നാം സ്ഥാനം കാസര്ഗോഡിനും രണ്ടും മൂന്നും സ്ഥാനങ്ങള് കണ്ണൂരിനും തിരുവനന്തപുരത്തിനുമായിരുന്നു.
 
കറുത്തവേഷം ധരിച്ചാടുന്ന നാടോടി കലാരൂപമായ അലാമിക്കളിയും തൃശ്ശൂരിലെ അരങ്ങ് വേദിയില് നവ്യാനുഭവമായി. ഹിന്ദു-മുസ്ലാം മതസൗഹാര്ദ്ദ കൊണ്ടാടുന്ന കലാരൂപമാണിത്. മുസ്ലിം മതവിശ്വാസികളുടെ ചരിത്രത്തിലെ പ്രധാന അധ്യായമായ കര്ബല യുദ്ധത്തിന്റെ സ്മരണയാണ് അലാമി കളിയിലൂടെ നടത്തുന്ന്. യുദ്ധസമയത്ത് ശത്രുസൈന്യം കറുത്തവേഷമണിഞ്ഞ് കുഞ്ഞുങ്ങളെ ഭയപ്പെടുത്തിയിരുന്നു. ഇത് ഓര്മ്മിപ്പിക്കും വിധം അലാമിക്കളിക്കാര് കരിതേച്ച് ശരീരം കറുപ്പിക്കുകയും വെളുത്ത പുള്ളികള് ഇടുകയും ചെയുന്നു. ഇലകളും പഴങ്ങളും കൊണ്ടുള്ള മാലകളും, തലയില് നീളമുള്ള പാളത്തൊപ്പിയും അണിയുന്നു. മണികള് കെട്ടിയിട്ട ചെറിയവടി കയ്യിലും കറുത്ത തുണികൊണ്ടുള്ള സഞ്ചി തോളില് തൂക്കുകയും ചെയ്യുന്നതാണ് വേഷം. ഒമ്പത് ടീമുകള് മത്സരിച്ചതില് കാസര്ഗോഡ് ജില്ലയ്ക്കാണ് ആദ്യ രണ്ട് സ്ഥാനങ്ങള്, കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
 
വേദിയില് ഏറ്റവും ഒടുവിലായാണ് മറയൂരാട്ടം അരങ്ങേറിയത്. മറയൂര് കാടുകളിലെ മലയപുലയ ആദിവാസി വിഭാഗത്തിനിടയില് പ്രചാരത്തിലുള്ള മലപുലയാട്ടം അഥവാ മറയൂരാട്ടം തട്ട, കുഴല് തുടങ്ങുന്ന സംഗീത ഉപകരണങ്ങളും താളമിടാന് വടികളും മറ്റും ഉപയോഗിച്ചാണ് അവതരിപ്പിക്കുന്നത്. പാട്ടുകള് പാടാനും നൃത്തം ചെയ്യാനുമായി ആളുകള് സംഘത്തിലുണ്ട്. ആതിഥേയരായ തൃശ്ശൂര് മറയൂരാട്ടത്തില് വിജയികളായപ്പോള് വയനാട്, കാസര്ഗോഡ് ജില്ലകള് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
Content highlight
mangalamkali to marayoorattam- traditional art forms became cetre of attraction at Aranu 2024