കുടുംബശ്രീ 'കേരള ചിക്കന്‍' പദ്ധതി മലപ്പുറത്തും

Posted on Wednesday, February 8, 2023
കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന 'കേരള ചിക്കന്' പദ്ധതി മലപ്പുറം ജില്ലയിലേക്ക് കൂടി വ്യാപിപ്പിച്ചു. താനൂര് നിറമരുതൂര് കാളാട് സൂര് പാലസില് നടന്ന ചടങ്ങില് കായിക, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹിമാന് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്വഹിച്ചു. നിലവില് കുടുംബശ്രീയുടെ നേതൃത്വത്തില് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളില് പദ്ധതി നടപ്പിലാക്കി വരുന്നു.
 
കോഴിയിറച്ചിയുടെ അമിതവിലയ്ക്ക് പരിഹാരം കണ്ടെത്തുക, സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കള്ക്ക് ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ കോഴി കര്ഷകര്ക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുക, കേരളത്തിലെ ആഭ്യന്തര വിപണിയുടെ അമ്പത് ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് ഉത്പാദിപ്പിച്ച് വിപണനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന സര്ക്കാര് വിഭാവനം ചെയ്ത് നടപ്പിലാക്കിയ പദ്ധതിയാണ് കേരള ചിക്കന്. മൃഗസംരക്ഷണ വകുപ്പും കേരള സ്റ്റേറ്റ് പൗള്ട്രി ഡെവലപ്പ്‌മെന്റ് കോര്പ്പറേഷനുമായും സംയോജിച്ചാണ് കുടുംബശ്രീ ഈ പദ്ധതി നടപ്പിലാക്കുന്നത്. കുടുംബശ്രീ ബ്രോയിലര് ഫാര്മേഴ്‌സ് പ്രൊഡ്യൂസര് കമ്പനി ലിമിറ്റഡ് എന്ന പ്രൊഡ്യൂസര് കമ്പനി മുഖേനയാണ് കുടുംബശ്രീ പദ്ധതി പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നത്.
 
303 ബ്രോയിലര് ഫാമുകളും 104 കേരള ചിക്കന് ബ്രാന്ഡഡ് ഔട്ട്‌ലെറ്റുകളും നിലവിലുണ്ട്. ഇത് മുഖേന 400 കുടുംബങ്ങള്ക്ക് സ്ഥിരവരുമാനവും ലഭ്യമാക്കി വരുന്നു. ദിവസേന 24,000 കിലോഗ്രാം ഇറച്ചിയുടെ വിപണനം ഔട്ട്‌ലെറ്റുകള് മുഖേന നടക്കുന്നു.
നിറമരുതൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഇസ്മയില് പുതുശ്ശേരി അധ്യക്ഷനായ ചടങ്ങില് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ശ്രീ. ജാഫര് മാലിക് ഐ.എ.എസ് വിശിഷ്ടാതിഥിയി. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന് കോര്ഡിനേറ്റര് ശ്രീ. ജാഫര് കക്കൂത്ത് ചടങ്ങില് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര് ഡോ. സജീവ് കുമാര്. എ പദ്ധതി വിശദീകരണം നടത്തി.
മലപ്പുറം ജില്ലയില് നിലമ്പൂര്, പെരിന്തല്മണ്ണ, വണ്ടൂര്, അരീക്കോട്, കാളികാവ് എന്നിവിടങ്ങളിലെ 25 ഫാമുകളിലാണ് കോഴികളെ വളര്ത്തുക.
Content highlight
Kerala Chicken Project starts in Malappuram Districtml