കോവിഡിനോട് അനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രഥമഘട്ട ചികിത്സാ കേന്ദ്രങ്ങള്‍ (ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍) ആരംഭിച്ചുവരികയാണ്. കോവിഡ്-19 രോഗികളെ പ്രാഥമിക ഘട്ടത്തില്‍ ചികിത്സിക്കുന്ന കേന്ദ്രങ്ങളായാണ് ഇവ വികസിപ്പിച്ചെടുക്കുന്നത്. കേരളത്തില്‍ 09-07-2020 വരെ 30 ലധികം ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാണ് ആരംഭിച്ചിരിക്കുന്നത്. ഈ സെന്ററുകളില്‍ ജില്ലാ കളക്ടര്‍മാരുടെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശ പ്രകാരം രണ്ട് വിധത്തിലുള്ള സേവനങ്ങള്‍ കുടുംബശ്രീ നല്‍കുന്നു.
കുടുംബശ്രീ നല്‍കുന്ന സേവനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഈ സെന്ററുകളിലേക്ക് ആവശ്യമായ ഭക്ഷണം നല്‍കുന്നുവെന്നതാണ്. നിലവില്‍ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ 19 സെന്ററുകളില്‍ 14 ഇടങ്ങളിലും ഭക്ഷണം നല്‍കുന്നത് കുടുംബശ്രീയാണ്. പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ 3 വീതം ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും ഭക്ഷണം നല്‍കുന്നത് കുടുംബശ്രീയാണ്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ രണ്ട് വീതം കേന്ദ്രങ്ങളിലും. ഓരോ ദിവസവും പ്രതിദിനം ശരാശരി 1200ഓളം ഭക്ഷണപ്പൊതികളാണ് കുടുംബശ്രീ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളില്‍ നല്‍കുന്നത്. ഇത് സംബന്ധിച്ച ലിസ്റ്റും മറ്റും കുടുംബശ്രീ വെബ്സൈറ്റില്‍ http://www.kudumbashree.org/pages/874 എന്ന ലിങ്കില്‍ ലഭിക്കും.
ഇത് കൂടാതെ 6 ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്കാവശ്യമായ ഹൗസ്‌കീപ്പിങ് സേവനങ്ങളും നല്‍കുന്നത് കുടുംബശ്രീ അംഗങ്ങളാണ്.
- 14 views