ഒക്ടോബര്‍ 15ന്റെ അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം കുടുംബശ്രീ അയല്‍ക്കൂട്ട വനിതകള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സിഡിഎസുകളുടെ നേതൃത്വത്തില്‍ അവബോധ ക്ലാസ്സുകളും ആദരിക്കല്‍ ചടങ്ങുകളുമുള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിച്ചു.
എല്ലാവര്‍ഷവും ഒക്ടോബര്‍ 15 അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭയാണ് തീരുമാനിച്ചത്. കൃഷി, ഭക്ഷ്യ സുരക്ഷ, പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യല്‍, പോഷണം എന്നിങ്ങനെ എല്ലാ മേഖലകളും കൈകാര്യം ചെയ്യുന്നതില്‍ ഗ്രാമീണ വനിതകളാണ് മുന്‍പന്തിയില്‍. കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ചെറുത്തുനിര്‍പ്പുയര്‍ത്തുന്ന ഗ്രാമീണ വനിതകളും പെണ്‍കുട്ടികളും എന്നതായിരുന്നു ഈ വര്‍ഷത്തെ അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനത്തിന്റെ പ്രമേയം.
- 1364 views
Content highlight
എല്ലാവര്‍ഷവും ഒക്ടോബര്‍ 15 അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭയാണ് തീരുമാനിച്ചത്.



